After following various responses by people for and against Jallikattu in the last one week, one glaring lacuna comes to the fore in these responses and most analysis. The lacuna arises due to the complete reduction of the Jallikattu protests to the individual merits and demerits of the sport. Amidst this cacophony, what is not properly accounted for are the reasons behind the ‘Jallikattu Movement’. Such responses also fail to understand that the protestors are not a homogenous body.
പാശ്ചാത്യ-ജ്ഞാനോദയത്തിന്റെ (en‘lighten’ment) കാര്യത്തിലെന്നപോലെ തന്നെ, ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്കു നീങ്ങുന്ന പ്രക്രിയകളുടെ ലളിതമായ ഒരു ആഖ്യാനമല്ല കേരള നവോത്ഥാനത്തിന്റെ ചരിത്രം. ഇരുട്ട്, വെളിച്ചം തുടങ്ങിയ രൂപകങ്ങൾ കൊണ്ടു മാത്രം നീതിപൂർവ്വമായ ചരിത്ര ധാരണകൾ നിർമ്മിക്കുവാൻ കഴിയില്ല എന്ന് വീണ്ടും കാണിച്ചുതരുന്ന മറ്റൊരു സന്ദർഭം എന്ന നിലയിലാണ് കേരളചരിത്രത്തിലെ നവോത്ഥാന ഘട്ടം പഠിക്കപ്പെടേണ്ടത്.
നാണയമൂല്യം റദ്ദു ചെയ്തതിനു ശേഷമുള്ള രണ്ടു മാസ കാലം അഭൂതപൂർവ്വമായ ബഹുജനമുന്നേറ്റത്തിനു കേരളം സാക്ഷിയാവുകയുണ്ടായി. പ്രഖ്യാപിച്ച ദിവസം മുതൽക്കു തന്നെ ഇതിനെ ഒരു കിറുക്കൻ തീരുമാനമായി വിമർശിക്കുകയും, കൂടിപ്പോയാൽ ഇതിനു കള്ളപ്പണത്തിന്റെ ഒരു ചെറുതരി ഭാഗം മാത്രം പിടിക്കാൻ സാധിച്ചേക്കുമെന്നും വിലയിരുത്തപ്പെട്ടു. ഈ പ്രഖ്യാപനം വന്നു കഴിഞ്ഞ് പത്താം ദിവസമായപ്പോഴേക്കും കാബിനറ്റ് മുഴുവനും സെക്രട്ടേറിയറ്റിൽ നിന്നും റിസർവ് ബാങ്ക് ഓഫീസിലേക്ക് മാർച്ച് നടത്തുകയും, നവംബർ 18നു പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുകയും ചെയ്തു.
ചരിത്രമെഴുത്തിനു രണ്ട് ഭാഗങ്ങളുണ്ട് - വിവരണവും വ്യാഖ്യാനവും. വിവരണത്തിനു ധാരാളമായി ഡാറ്റയും ഇൻഫർമേഷനും ആവശ്യമാണെങ്കിൽ വ്യാഖ്യാനത്തിനു സിദ്ധാന്തം ആവശ്യമായി വരും. മനു.എസ്. പിള്ളയുടെ തിരുവിതാംകൂർ ചരിത്ര പുസ്തകം - ഐവറി ത്രോൺ - ആദ്യഭാഗങ്ങളിൽ ഏറെക്കുറെ വിവരണങ്ങൾ മാത്രമായിപ്പോയിട്ടുണ്ട്. വ്യാഖ്യാനമുണ്ടെങ്കിൽ അതിനാകെ പ്രയോഗിച്ച സിദ്ധാന്തം 'പ്രിവില്യേജ്ഡ് നൊസ്റ്റാൾജിയ' മാത്രമാണെന്ന് കാണുന്നു. എന്നാൽ ഡാറ്റയ്ക്ക് വേണ്ടി മാത്രമായി പുസ്തകം പാരായണയോഗ്യമാണ്.
സ്വയംഭരണത്തിന്റെ അനിഷേധ്യ അധികാരം ഭാവിയിൽ രാജ്യത്തിന് മുതൽകൂട്ടാവാമായിരുന്ന ഒരു ജീവൻ കൂടി എടുത്തിരിക്കുന്നു. സ്വാഭാവികമായി അതിനെതിരെയുള്ള പ്രതിഷേധങ്ങളും ഉയർന്ന് തുടങ്ങി കഴിഞ്ഞു. എന്നാൽ ഈ പ്രതിഷേധമെല്ലാം പ്രസ്തുത കുറ്റം ചെയ്ത അധ്യാപകനിലേക്കോ മാനേജ്മെന്റിലേക്കോ വിരൽ ചൂണ്ടുക മാത്രമാണ് ചെയ്യുന്നത്. അങ്ങനെയൊരു പ്രതിഷേധം കാതലായ പ്രശ്നത്തെ മനസ്സിലാക്കാനോ സമൂലമായ ഒരു മാറ്റത്തിനുതകുന്ന നടപടികളിലേക്ക് നയിക്കാനോ സഹായിക്കില്ല എന്നതാണ് വാസ്തവം.
വമ്പന്‍ കെട്ടിടങ്ങളും അതിനുള്ളിലെ വിശാലമായ ക്ലാസ്മുറികളും പൂർണ സജ്ജമായ ലബോറട്ടറികളും പച്ചപ്പുല്ലു വിരിച്ച മൈതാനങ്ങളും ഭംഗിയായി വെട്ടിയൊതുക്കിയ പൂന്തോട്ടങ്ങളുമുള്ള ആ ഒരു മതില്‍ക്കെട്ടിനുള്ളിലുള്ള ഒരു ലോകം ഏതൊരു വിദ്യാര്‍ത്ഥിയെയാണ് മോഹിപ്പിക്കാതെ ഇരിക്കുക? വില കൂടിയ കടലാസ്സില്‍ മിന്നുന്ന അക്ഷരങ്ങളില്‍ അച്ചടിച്ച "പഠിച്ചിറങ്ങും മുന്നേ മള്‍ടി നാഷണല്‍ കമ്പനികളില്‍ ഉറപ്പായ ജോലി" എന്ന മോഹിപ്പിക്കുന്ന വാഗ്ദാനങ്ങളില്‍ വീഴാത്ത മാതാപിതാക്കള്‍ എത്ര പേരുണ്ടാകും? ജനിച്ചു വീഴുന്നതിനു അടുത്ത നിമിഷം കുറിക്കപ്പെട്ടതാണ് ഒട്ടുമിക്ക കുട്ടികളുടെയും ജാതകം.
അൻപത് ദിവസത്തെ നോട്ടു നിരോധന സമയം കഴിഞ്ഞിരിക്കുന്നു. നവംബർ 8 നു രാത്രി തികച്ചും അപ്രതീക്ഷിതമായി ജനങ്ങളോട് രാജ്യത്തിനു വേണ്ടി ചെറിയൊരു ത്യാഗം ചെയ്യാനാവശ്യപ്പെട്ട് കള്ളപ്പണത്തിനെതിരെയും കള്ള നോട്ടിനെതിരേയും താൻ യുദ്ധം പ്രഖ്യാപിക്കുന്നു എന്നു പറഞ്ഞ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പക്ഷെ അൻപതു ദിവസങ്ങൾക്കിപ്പുറം പാടെ മലക്കം മറയുന്ന കാഴ്ച്ചയാണു നാം കണ്ടത്.