കൂട്ടുകുടുംബ വ്യവസ്ഥയിൽ നിന്നും മലയാളികൾ അണുകുടുംബ വ്യവസ്ഥയിലേക്ക് എത്തിയിട്ട് അധികകാലമായിട്ടില്ല. പക്ഷെ നിലവിലുള്ള സാമുഹിക രാഷ്ട്രീയ വ്യവസ്ഥിതി നമ്മെ അതിജീവനത്തിനായി പലായനം ചെയ്യുവാൻ പഠിപ്പിക്കുന്നതായിട്ടാണു മാറിയിരിക്കുന്നത്. പല രാഷ്ട്രീയ പാർട്ടികളും ഇന്ത്യയെ ഇന്ന് ഒരു വിദഗ്ദ്ധ-അവിദഗ്ദ്ധ തൊഴിലാളിയെ കയറ്റുമതി ചെയ്യുന്ന രാജ്യമായിട്ടാണു കാണുന്നത്; അതൊരു വലിയ നേട്ടമായിട്ടാണു പലരും ഇന്ത്യയിൽ അവതരിപ്പിക്കുന്നതും. ഇതിന്റെ ഒക്കെ പരിണിത ഫലമായി ധാരാളം ഇന്ത്യക്കാർ വിദേശ രാജ്യങ്ങളിലേക്കു കുടിയേറുന്നു, അവിടെ തങ്ങളൂടെ ജീവിതം നയിക്കുന്നു.

വൈരുദ്ധ്യവാദത്തിന്റെ സ്വഭാവം

ഭൗതികപദാര്‍ത്ഥമാണ്‌ അടിസ്ഥാനം. അതിന്റെ സ്ഥായിയായ സ്വഭാവമാണ്‌ ചലനം അതിന്റെ അടിസ്ഥാനത്തില്‍ നിലനില്‍ക്കുന്ന ലോകത്തെ അറിയുന്നതിനുവേണ്ടി ഉപയോഗിക്കുന്ന രീതിയാണ്‌ വൈരുദ്ധ്യാവാദം. അതിന്‌ അടിസ്ഥാനപരമായ രണ്ട്‌ സവിശേഷതകളുണ്ട്‌. 1. ഒറ്റപ്പെട്ടുനില്‍ക്കുന്ന യാതൊന്നും ലോകത്തില്ല. എല്ലാം പരസ്‌പരം ബന്ധിതമാണ്‌. 2. ചലനമില്ലാത്ത ഒന്നും ലോകത്തില്ല. ലോകത്തുള്ള ഏത്‌ പ്രതിഭാസങ്ങള്‍ പരിശോധിച്ചാലും ഒറ്റപ്പെട്ടുനില്‍ക്കുന്ന ഒന്നില്ല എന്ന്‌ കാണാം. ഉദാഹരണമായി, മഴ പെയ്‌താല്‍ വെള്ളം താഴോട്ട്‌ ഒഴുകുന്നു. എന്തുകൊണ്ടാണ്‌ അത്‌? ഗുരുത്വാകര്‍ഷണ ബലമാണ്‌ അതിന്‌ കാരണം.

നമ്മുടെ സമ്പന്നമായ കാവ്യ പാരമ്പര്യത്തെയും സാമൂഹിക രാഷ്ട്രീയ സാംസ്കാരിക ഈടുവയ്പുകളെയും ഹരിതശോഭയോടെ അടയാളപ്പെടുത്തിയ കാവ്യസൂര്യതേജസ്സ് വിട വാങ്ങി. തലച്ചോറിൽ നിന്ന് കണ്ണുനീരുല്പാദിപ്പിച്ച ഒരു തലമുറയുടെ കുലപതി, തന്റെ ആദ്യ കവിതാ സമാഹാരത്തിൽ ധ്വനിപ്പിച്ചതുപോലെ, ഏതർത്ഥത്തിലും പൊരുതുന്ന സൗന്ദര്യമായിരുന്നു ഓയെൻവി കവിതകൾ.