മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ജൂണ്‍ 2-8 ലക്കത്തില്‍ ആനന്ദ് എഴുതിയ ‘രാഷ്ട്രപരിണാമത്തിന്റെ നൂറ് വര്‍ഷങ്ങള്‍’ എന്ന ലേഖനത്തിന് ഒരു വിമര്‍ശനം. എഴുതുന്നത് സ്റ്റാന്‍ലി ജോണി.
2019ലെ പൊതുതെരെഞ്ഞെടുപ്പ് ഫലങ്ങള്‍ ലിബെറലുകളോട് ചോദിക്കുന്ന ചോദ്യങ്ങള്‍. ക്രിസ്റ്റോഫ് ജാഫ്ഫെര്‍ലോട് ഇന്ത്യന്‍ എക്സ്പ്രെസ്സില്‍ എഴുതിയ ലേഖനത്തിന്റെ മലയാളപരിഭാഷ.
താന്‍ ഫാസിസ്റ്റ് പക്ഷത്താണോ അതോ കമ്മ്യൂണിസത്തിന്റെ ഒപ്പമാണോ എന്ന് വിശദീകരിച്ചു കൊണ്ട് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റു 1933 ഡിസംബർ 18 ന് പ്രസിദ്ധീകരിച്ച പത്രക്കുറിപ്പ്.
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആർ.എസ്.എസ്) ആശയാടിത്തറയായ ‘ഹിന്ദുത്വ’ എന്ന മതമൗലികരാഷ്ട്രീയ പ്രത്യയശാസ്ത്രം ആവിഷ്കരിച്ചയാളാണ് വിനായക്‍ ദാമോദര്‍ സവര്‍ക്കര്‍ എന്ന വി.ഡി. സവര്‍ക്കര്‍. ബ്രിട്ടീഷുകാര്‍ക്ക് വിധേയപ്പെട്ടുകൊണ്ട്, അവരെ സഹായിക്കുന്ന രീതിയിലുള്ള തീവ്രവർഗീയാശയങ്ങള്‍ മനസ്സിൽ കൊണ്ടു നടന്നിരുന്ന വി.ഡി. സവർക്കർ, സംപൂജ്യനായ സ്വാതന്ത്ര്യസമരസേനാനിയായി വാഴ്‌ത്തപ്പെടാൻ തുടങ്ങിയിട്ട് അധികം കാലമായിട്ടില്ല. കൃത്യമായി പറഞ്ഞാൽ ആര്‍.എസ്.എസിന്റെ രാഷ്ട്രീയമുഖമായ ഭാരതീയ ജനതാ പാര്‍ടി അധികാരകേന്ദ്രങ്ങളിൽ പിടിമുറുക്കാൻ തുടങ്ങിയതിനു ശേഷമാണ് ഈ വാഴ്ത്തുപാട്ടുകള്‍ രചിക്കപ്പെട്ടു തുടങ്ങിയത്.

ഈ അധ്യയനവർഷവും പതിവ് പോലെ മലയാളിയുടെ വിദ്യഭ്യാസചർച്ചകൾ എസ് എസ് എൽ സി പരീക്ഷാ ഫലവും സ്വാശ്രയവിദ്യാഭ്യാസക്കച്ചവടവും എന്നതിൽ നിന്ന് മാറ്റമില്ലാതെ തുടരുകയാണ്. സ്കൂൾ തലത്തിൽ പൊതുവിദ്യാഭ്യാസസംരക്ഷണത്തിന് വേണ്ടിയുള്ള സർക്കാരിന്റെയും പൊതുസമൂഹത്തിന്റെയും അഭിനന്ദനാർഹമായ ഇടപെടലുകൾ കാണാതിരിക്കുന്നുമില്ല. ആറ് വയസ്സ് പൂർത്തിയാകുന്ന മുഴുവൻ കുട്ടികളും വിദ്യാഭ്യാസം നേടുന്നുവെന്ന് ഉറപ്പുവരുത്തുന്ന, ഒരുപക്ഷെ, രാജ്യത്തെ ഒരേയൊരു സംസ്ഥാനമെന്ന ഖ്യാതി നിലനിർത്താൻ കേരളത്തിന് സാധിച്ചിട്ടുണ്ട്.

 

അങ്ങനെ ഒരു മെയ്ദിനം കുടി കഴിഞ്ഞു; ഒരുപക്ഷേ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും പ്രാധാന്യമുള്ള ഒരു തൊഴിലാളി ദിനം.

തൊഴിലാളി ദിനമായ മെയ് ഒന്നിന് ഇന്ത്യയിലെ തൊഴിലാളി വർഗ്ഗ പ്രസ്ഥാനങ്ങളിലെ മുൻനിര പ്രവർത്തകനായിരുന്ന അശോക് മിത്ര അന്തരിച്ചു.1928 ഏപ്രിൽ പത്തിൽ ധാക്കയിൽ ജനിച്ച് 2018മെയ് ഒന്നിന് കൽക്കത്ത വരെ നീളുന്നതാണ് മിത്രയുടെ പാഥേയം. അദ്ദേഹത്തിന്റെ വിദ്യഭ്യാസ രേഖ നീളുന്നത് - ബിരുദം വരെ ധാക്കയിലും ബിരുദാനന്തര ബിരുദം ബനാറസ് ഹിന്ദു സർവ്വകലാശാലയിൽ നിന്നും ഡൽഹി സ്കൂൾ ഓർ എക്കണോമിക്സിൽ നിന്നുമാണ്. സാമ്പത്തിക ശാസ്ത്രത്തിൽ ആദ്യ നോബൽ സമ്മാന ജേതാവായ റ്റിംബർഗിന്റെ ( Jan Tinbergen )ഗൈഡൻസിലാണ് നെതർലാൻഡ്‌സിലെ ഇൻസ്റ്റിറ്റൂട് ഓഫ് സോഷ്യൽ സ്റ്റഡീസിൽ നിന്നും ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. 

പ്രതിസന്ധികളെ മറികടക്കുമ്പോൾ ഒരു പുതിയ രൂപവും ഭാവവും സ്വയം കൈവരിക്കാൻ സാധ്യമാകുന്നു എന്നത് മുതലാളിത്തത്തിന്റെ ഒരു പ്രത്യേകതയാണ്. മുതലാളിത്തം കടന്നു പോന്ന പ്രധാന പ്രതിസന്ധികളിൽ നിന്നെല്ലാം തന്നെ അത് പുതിയ വിപണികൾ, ഉൽപ്പാദനമാർഗങ്ങൾ എന്നിവ സാങ്കേതികവിദ്യയുടെ സഹായത്താൻ സൃഷ്ടിച്ചെടുത്ത് ആസന്നമായ പ്രതിസന്ധിയെ തരണം ചെയ്തിട്ടുണ്ട്. രൂക്ഷമായ പ്രതിസന്ധി നേരിടുന്ന ഓരോ ഘട്ടത്തിലും ഒരു പുതിയ സാങ്കേതികവിദ്യ നൂതനമായ ഉൽപ്പന്നങ്ങളും, ഉൽപ്പാദന പ്രക്രിയകളും സംഭാവന ചെയ്യുക മാത്രമല്ല, മനുഷ്യ ജീവിതത്തിലെ അതിനോടകം വിപണിവൽക്കരിക്കപ്പെട്ടിട്ടില്ലാത്ത പല പ്രക്രിയകളും വിപണിയുടെ ഭാഗമാക്കുകയും ചെയ്തു പോന്നു.