കേരളത്തിലെ പൊതു വിദ്യാഭ്യാസ രംഗത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന ഗുണപരമായ മാറ്റങ്ങളെ കുറിച്ച് ഒരു പ്രൈമറി സ്കൂള്‍ അധ്യാപകന്റെ നേര്‍സാക്ഷ്യമാണീ അനുഭവ കുറിപ്പ്. ചിന്താശേഷിയും വിവേകവുമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ പൊതു വിദ്യാഭ്യാസ സമ്പ്രദായം വഹിക്കുന്ന പങ്കു വ്യക്തമായി വരച്ചിടുന്ന നിരീക്ഷണങ്ങള്‍. പൊതു വിദ്യാഭ്യാസത്തെയും അറിവുനിര്‍മ്മാണത്തെയും ബോധന രീതികളെയും സംബന്ധിച്ച് സുനില്‍ പെഴുങ്കാട് എഴുതുന്ന ലേഖന പരമ്പരയില്‍ ആദ്യത്തേത്.
‘മാഷേ….ഞങ്ങളുടെ വീടിനടുത്തും കുന്നുകള്‍ നശിക്കുന്നുണ്ട്'