കത്തിക്കപ്പെട്ട ഒരു ലൈബ്രറിയും കരിയുന്ന ഉത്തരാധുനിക പ്രതികരണങ്ങളും

"നമ്മൾ എന്ത് ചെയ്യണം എന്നീ തിരിച്ചറിവുകൾ മാത്രമല്ല. മറിച്ച്, നമുക്കെന്തു ചെയ്യാമായിരിന്നു, ഒരു പക്ഷേ, നമ്മളെന്തു ചെയ്യരുത്, എന്നീ തിരിച്ചറിവുകൾ കൂടിയാണ്" --- വില്യം ഓഫ് ബാസ്കർവിൽ , ഉംബർട്ടോ ഇകൊയുടെ, നേം ഓഫ് ദ റോസിൽ നിന്നും.

"നമുക്കറിയണം, നമ്മൾ അറിയും "--- ഡേവിഡ് ഹിൽബർട്ട്, ഗണിത ശാസ്ത്രജ്ഞൻ

കേരളത്തിലെ ലൈബ്രറികളെ കുറിച്ച് ഒരു പാട് ചർച്ചാ കോലാഹലം നടന്നു കൊണ്ടിരിക്കുകയാണ്. ഒരു ലൈബ്രറി പുനർനിർമാണവുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ ക്യാംപെയ്നെ ചുറ്റിപ്പറ്റി പോസ്റ്റ്‌ മോഡേൺ അരാജക വാദികളെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു കൂട്ടം പേർ ഉയർത്തിയ പൊള്ളയും മുൻവിധി നിറഞ്ഞതുമായ വാദങ്ങളാണ് ഇതിനു പ്രേരണ. ഹിന്ദുത്വവാദികൾ കത്തിച്ചു കളഞ്ഞ ഒരു ലൈബ്രറിയുടെ പുനർനിർമാണവുമായി ബന്ധപ്പെട്ടാണ് ഈ ചായക്കോപ്പയിലെ കൊടുങ്കാട്ടാരംഭിച്ചത്. മലപ്പുറം ജില്ലയിലെ താലൂക്കരയിൽ ഉള്ള ഈ ലൈബ്രറിയുടെ രക്ഷാധികാരികളിൽ ഭൂരിപക്ഷമായ ഇടതു പ്രവർത്തകരും, ഇടതു അനുകൂലികളും ലൈബ്രറിയുടെ പുനർനിർമാണത്തിനു സോഷ്യൽ മീഡിയയിലൂടെ പുസ്തകം സമാഹരിക്കുക എന്ന ആശയം മുന്നോട്ട് വെച്ചു. പുതിയ രൂപത്തിലുള്ള ഈ രാഷ്ട്രീയ പ്രവർത്തനവും ക്രിയാത്മകമായ ക്യാംപെയിനും എല്ലാ തരക്കാരെയും ആകർഷിച്ച ഒന്നായിരിന്നു. ക്യാംപെയിൻ ഒരു വൻ വിജയമായിരുന്നു. പതിനായിരത്തിൽ പരം പുസ്തകങ്ങളും ലൈബ്രറിയുടെ പുതുക്കി പണിയലിനായി നല്ലൊരു തുകയും ലഭിച്ചു. പക്ഷെ ചില ഗ്രൂപ്പുകളെ ഇത് രസിപ്പിച്ചില്ല. ഇടതു വിരുദ്ധത, ലിബറൽ വിരുദ്ധത ഇതൊക്കെ മനസ്സിലാക്കാവുന്നതെ ഉള്ളൂ. പക്ഷേ, ഇവിടെ സംഗതി ആശയപരമായ എതിർപ്പിന്റെ എല്ലാ സീമകളും ലംഘിച്ചിരിക്കുന്നു.

xdfdfd

ഇതാണാ ഫേസ് ബുക്ക് സ്റ്റാറ്റസ് :

"EMS ന്റെ പൂര്‍ണ്ണ കൃതികളും, കുട്ടികളെ ശാസ്ത്രവും, യുക്തിയും പഠിപ്പിക്കാന്‍ കെളവന്‍മാരും ,കെളവികളും എഴുതുന്ന ശാസ്ത്ര സാഹിതൃ പരിഷത്തിന്റെ ബാലൃ സാഹിതൃവും , സോവിയറ്റ് നൊസ്റ്റാള്‍ജിയയും, ചിന്താ ബുക്സിന്റെ പ്രത്യയ ശാസ്ത്ര പീഠനവും ,പിന്നെ കുറേ ആധുനിക നായന്‍മാരുടെ ആത്മ വേദനാ വെറുപ്പിക്കലുമൊക്കെ നിരത്തി വെച്ച ചുവന്ന പേരും പെയിന്റുമുള്ള വായനാശാലകള്‍ ഇന്ന് ഒാര്‍മ്മിക്കുബോള്‍ തന്നെ വെറുപ്പിക്കുന്നു. അപ്പോഴാണ് facebook ല്‍ കൂടി വായനാശാല ഒണ്ടാക്കി ,അറിവിന്റെ ചെന്താരകം പണിഞ്ഞതിന്റെ ഗീർവാണങ്ങള്‍"

സാധാരണഗതിയിൽ ശല്യം ചെയ്യുക ഏക ലക്ഷ്യമായി കൊണ്ടു നടക്കുന്ന ഒരു ഇന്റർനെറ്റ്‌ ട്രോളിന്റെ കടുത്ത പ്രതികരണമായി കരുതി അവഗണിക്കാവുന്നതെയുള്ളൂ പക്ഷെ അതിലെ ഓരോ വാക്കുകളും യാഥാർത്ഥ്യത്തിൽ നിന്നെത്രത്തോളം അകലാമോ അത്രയും അകലത്തിലാണ്. പോസ്റ്റ്‌ മോഡർണിസ്റ്റ്കളോട് യാഥാർത്ഥ്യത്തെ കുറിച്ച് ബോധമുള്ളവരാകാൻ പറയുന്നത് അനുചിതമാണ്. കിളവൻ, കിളവി പദപ്രയോഗങ്ങളിലെ പുച്ചം അവഗണിക്കാം, ശാസ്ത്രത്തോടും, യുക്തിയോടുമുള്ള വെറുപ്പ് ഫൂക്കൊയോടുള്ള ബന്ധത്തിന്റെ പേരില് തിരികി കയറ്റിയതായാലും മതി (കുട്ടികളെ ശാസ്ത്രം പടിപ്പിക്കുന്നതിലെ ഹിംസ എത്ര ഭീകരമാണ്!). കേരളത്തിലെ എഴുത്തുകാരുടെ ജാതിക്കണക്കുകളെ കുറിച്ചുളള ആരോപണം (കണക്കൊന്നും അത്ര കൃത്യമല്ല. ഇതിൽ ഇടതുപക്ഷത്തിന്റെയും പുരോഗമനക്കരയുടെയും കുറ്റം എന്താണാവോ!) പോസ്റ്റ്‌മോഡേണിസ്റ്റുകൾ വസ്തുനിഷ്ടമായ സത്യങ്ങളിൽ വിശ്വസിക്കുന്നവരല്ല. അതവർക്ക് യോജിച്ചതല്ലാതിടത്തോളം. ഞങ്ങളിൽ പലരും ഈ സംരഭത്തിനു പുസ്തകങ്ങൾ നല്കിയിട്ടുണ്ട്. ഇടതും, ലിബറലുമല്ലത്തവരും നല്ലൊരു ശതമാനം പുസ്തകങ്ങൾ നല്കിയിട്ടുണ്ട്. വിവേകാനന്ദ കൃതികൾ തൊട്ടു ഉമ്പർട്ടോ എക്കോ വരെയുള്ള പുസ്തക ശേഖരം. ഫൂക്കോയുടെ ഒന്ന് രണ്ടു പുസ്തകങ്ങൾ എങ്കിലും കിട്ടി കാണുമെന്നുറപ്പാണു. നിലവിലെ പ്രതികരണം തീർത്തും ബാലിശമായിരുന്നു. കമ്മ്യുണിസ്റ്റ് പുസ്തക ശേഖരണം എന്നുള്ള വിമർശനം തെറ്റിദ്ധരിപ്പിക്കൽ മാത്രവും.

നവ മാധ്യമങ്ങളിലെ പോസ്റ്റ്‌ മോഡേൺ ക്യാമ്പ് നടത്തുന്ന ഈ ആക്രമണത്തിലെ രസകരമായ ചില വസ്തുതകൾ സൂചിപ്പിക്കട്ടെ. ഒരു പ്രത്യേക പാറ്റേൺ നിലവിലുണ്ട്. നേരിട്ടും അല്ലാതെയും മര്യാദയില്ലാത്ത, മോശമായ ഭാഷയാണ് വാരിയെറിയുക. വസ്തുതകളുടെ സ്ഥിരമായ വളച്ചൊടിക്കൽ, അനാവശ്യമായ സാമാന്യവല്ക്കരണം ഇവയൊക്കെ നടത്തിക്കൊണ്ടിരിക്കുമ്പോൾ തന്നെ മോഡേണിസ്റ്റുകളോടുള്ള വിമർശനം (പ്രത്യേകിച്ചും മതേതരർ, ലിബറൽ, പുരോഗമനവാദികൾ ) അവർ എല്ലാ വസ്തുതകളെയും പ്രതിനിധീകരിക്കുന്നില്ലെന്നും, സാമാന്യവൽക്കരിക്കുകയും, ഏക ജാതീയമാക്കുകയും ചെയ്യുന്നുവെന്നുമാണു. അതായതു പ്രത്യക്ഷത്തിൽ അശ്വഥാമ ഹത കുന്ജര എന്ന് അവർ പറയുമ്പോൾ പ്രശ്നമില്ല. അവർ മറ്റുള്ളവരിൽ ആരോപിക്കുന്ന കുറ്റങ്ങൾ അവർ തന്നെ കൂടുതൽ രൂക്ഷമായി ചെയ്യുന്നുവെന്ന രസകരമായ കാപട്യമാണ് എന്നെ അമ്പരപ്പിക്കുന്നതു.

നവ മാധ്യമങ്ങളിലെ പോസ്റ്റ്‌ മോഡേൺ ക്യാമ്പ് നടത്തുന്ന ഈ ആക്രമണത്തിലെ രസകരമായ ചില വസ്തുതകൾ സൂചിപ്പിക്കട്ടെ. ഒരു പ്രത്യേക പാറ്റേൺ നിലവിലുണ്ട്. നേരിട്ടും അല്ലാതെയും മര്യാദയില്ലാത്ത, മോശമായ ഭാഷയാണ് വാരിയെറിയുക. വസ്തുതകളുടെ സ്ഥിരമായ വളച്ചൊടിക്കൽ, അനാവശ്യമായ സാമാന്യവല്ക്കരണം ഇവയൊക്കെ നടത്തിക്കൊണ്ടിരിക്കുമ്പോൾ തന്നെ മോഡേണിസ്റ്റുകളോടുള്ള വിമർശനം (പ്രത്യേകിച്ചും മതേതരർ, ലിബറൽ, പുരോഗമനവാദികൾ ) അവർ എല്ലാ വസ്തുതകളെയും പ്രതിനിധീകരിക്കുന്നില്ലെന്നും, സാമാന്യവൽക്കരിക്കുകയും, ഏക ജാതീയമാക്കുകയും ചെയ്യുന്നുവെന്നുമാണു. അതായതു പ്രത്യക്ഷത്തിൽ അശ്വഥാമ ഹത കുന്ജര എന്ന് അവർ പറയുമ്പോൾ പ്രശ്നമില്ല. അവർ മറ്റുള്ളവരിൽ ആരോപിക്കുന്ന കുറ്റങ്ങൾ അവർ തന്നെ കൂടുതൽ രൂക്ഷമായി ചെയ്യുന്നുവെന്ന രസകരമായ കാപട്യമാണ് എന്നെ അമ്പരപ്പിക്കുന്നതു.

ഇതിലേറ്റവും പ്രധാനം സ്വന്തം വീക്ഷണത്തേയും, അനുഭവങ്ങളെയും പ്രകീർത്തിക്കുകയും, അതിനെ ഒരു അഴകൊഴമ്പൻ ഭാഷയിൽ സാർവത്രിക സത്യങ്ങളായി അവതരിപ്പിക്കുകയും ചെയ്യുക എന്നുള്ളതാണ്. മറ്റെല്ലാവരുടെയും ഹിംസാത്‌മകമായ ഭാഷയെ വിമർശിക്കുമ്പോഴും ഇക്കൂട്ടർക്ക് ഇതില്ലാതെ നിലനിൽക്കാനാവില്ല. തീർച്ചയായും വസ്തുതകൾ ശേഖരിക്കുകയും, ഒരു പ്രശ്നം അവതരിപ്പിക്കുകയും ചെയ്യുക എന്ന ഹിംസയുടെ ഭാഗഭാക്കാകുക ഈ കൂട്ടർക്ക് അചിന്തനീയമാണ്.

ഈ വിമർശനത്തിനു എന്തെങ്കിലും അടിസ്ഥാനമുണ്ടോ?? "ഞാൻ നിങ്ങളെയും, ലെഫ്റ്റും, മോഡേണിറ്റിയുമായി ബന്ധമുള്ള സകലതിനെയും വെറുക്കുന്നു. So fuck off "- തെളിച്ചു പറഞ്ഞാൽ ഇത്രയേ അതിലൂടെ പറയുന്നുള്ളു. പക്ഷെ ഭീമൻ കേബിൾ നെറ്റ്‌വർക്ക്കളും, ഇന്റർനെറ്റ്‌ സർവീസ് പ്രോവൈഡറുകളും നിലനിർത്തുന്ന നൂതന നവമാധ്യമത്തെ ക്ലോഡിയസ് ഷന്നൊന്റെ കമ്മ്യുനികേഷൻ തിയറിയും, മക്സ്വെല്ല് സമവാക്യങ്ങളും നിലനിർത്തുന്ന, ക്വാണ്ടം മെകാനിക്സ്, മെട്ടലർജി, ഒപ്റ്റിക്സ്, ക്ലാസ്സികൽ മെകാനിക്സ് ഇവയിലൂടെയൊക്കെ അലൻ ടൂറിംഗ് വികസിപ്പിച്ചെടുത്ത മെഷീനിലൂടെ അവതരിപ്പിക്കപ്പെടുന്ന നവ മാധ്യമ ടെക്നോളജിയെ ഉപയോഗിക്കുമ്പോൾ എത്ര മാത്രം ആധുനിക ഹിംസയാണ് നടക്കുന്നത്?! പക്ഷേ ഈ ഹിംസാ ഉപയോഗം സാധൂകരിക്കപ്പെടും, ലൈബ്രറികൾ എന്ന വലിയ വിപത്തിനെതിരെ പോരാടാനണല്ലോ ഈ നവമാധ്യമ ഹിംസ ഉപയോഗിക്കുന്നതെന്നോർത്താൽ, അതോർത്തു സമാധാനിച്ചു നിങ്ങൾക്ക് കിടന്നുറങ്ങുകയും ചെയ്യാം. ഇടതുകാരുടെ ലൈബ്രറിയാകുമ്പോ അതിലും കൂടിയ ഇനമാണ്. അറുപതുകളിലെയും, എഴുപതികളിലെയും ഫ്രഞ്ച് തത്വചിന്തകരുടെ ഈ ആശ്രിതര്ക്ക് നാലാളെ കൂട്ടി ഒരു കാര്യം ചെയ്യാൻ പോയിട്ട്, അലങ്കാരികമായോ, അക്ഷരാർത്ഥത്തിലോ ഒരു മൊട്ടുസൂചി പോലും ഉണ്ടാക്കാൻ പറ്റില്ല, പിന്നെയാണ്!

ആഹാ, ലൈബ്രറികൾ! എന്തെങ്കിലും "ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനമോ, പുരോഗമന സംഘടനയോ നടത്തുന്ന ലൈബ്രറികൾ ഈ അമനവക്കാരുടെ മാനദണ്ഡം കാണുമോയെന്ന് ഞാൻ അമ്പരക്കുന്നു. ഈ പറഞ്ഞ എല്ലാ പുസ്തകങ്ങളും അവിടെ കാണും, അത് മാത്രമായിരിക്കില്ല താനും. ഇടതു പക്ഷത്തിന്റെ സ്വയപ്രഖ്യാപിത ശത്രുക്കൾ നടത്തിയിരിന്ന എന്റെ കോൺവെന്റ് സ്കൂൾ ലൈബ്രറിയിൽ ഈ.എം.എസ്സിന്റേതൊഴിച്ച് മേൽ പറഞ്ഞ എല്ലാ പുസ്തകങ്ങളും ഉണ്ടായിരിന്നു. ഏതു കമ്മ്യുണിസ്റ്റ് പ്രേതമാണോ അതുണ്ടാക്കിയത്?വത്തിക്കാനിൽ നിന്നും ആരെയെങ്കിലും വിളിപ്പിച്ചു പുരോഹിതന്മാർ ആ ബാധ ഒഴിപ്പിക്കണം അടിയന്തരമായി. നാശം, അവിടെ വിവേകാനന്ദന്റെ പുസ്തകങ്ങളും ഉണ്ട്. വെളുത്ത ഗൌണണിഞ്ഞ ഫാസിസ്റ്കൾ തന്നെ, സംശയമില്ല!

xdfdfd

ഇതെല്ലാം എന്നെ കൊണ്ട് പോകുന്നത് പോസ്റ്റ്‌ മോഡേൺ അപസർപ്പക നോവലിന് ഉത്തമ ഉദാഹരണമായ ആ നോവലിലേക്കാണ്- ഉംബര്ട്ടോ എക്കോയുടെ The name of the rose. പത്ത് വർഷങ്ങള്ക്ക് മുന്പ്, ആദ്യപാരഗ്രാഫില്‍ വെച്ചുതന്നെ ഞാന്‍ ഈ പുസ്തകവുമായി പ്രണയത്തിലായി. നിങ്ങളില്‍ ചിലരെങ്കിലും അത് വായിച്ചിട്ടുണ്ടാവും എന്ന് ഞാൻ കരുതുന്നു. ഇല്ലെങ്കില്‍ ഞാൻ മുകളില്‍ പറഞ്ഞ വായനശാലയില്‍ നിന്ന് നിങ്ങള്ക്കത് വായിക്കാനെടുക്കാം. ജീവിതത്തിന്റെ അന്തമില്ലായ്മയെയും സ്ഥിരതയില്ലായ്മയെയും കുറിച്ചുള്ള ആശയങ്ങൾ ചിന്തയ്ക്ക് നല്ല വ്യായാമം തന്നെയാണ്. പ്രപഞ്ചത്തിന്റെ അനന്തവിശാലതയെയും ജീവിവർഗ്ഗങ്ങളുടെ അതിജീവന ദൈര്ഘ്യത്തെയും പറ്റി ചിന്തിക്കുമ്പോള്‍ അത് തെറ്റല്ല താനും. പക്ഷേ മഹത്തായ ഈ പോസ്റ്റ്‌മോഡേൺ അപസർപ്പക നോവലിലെ മുഖ്യകഥാപാത്രമായി ഉംബര്ട്ടോ എക്കോക്ക് തന്നെയും ബാസ്ക്കർ വില്ലയിലെ ബ്രദര്‍ വില്യം എന്ന ഫ്രാൻസിസ്കൻ പാതിരിയെ സൃഷ്ടിക്കേണ്ടി വന്നു. ഓക്ക്ഹാമിലെ വില്യം എന്ന പ്രശസ്തനായ പുരോഹിതന്റെയും ഷെർലക്ക് ഹോംസിന്റെയും പ്രതിരൂപമാണ് ഈ കഥാപാത്രം. വില്യമിന്റെ നിഗമനങ്ങൾ പലപ്പോഴും തെറ്റിപ്പോകുകയും മാതൃകകൾ അടിസ്ഥാനമാക്കിയുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ ഫലം കാണാതെ പോകുകയും ചെയ്യുന്നുണ്ട് ഈ നോവലിൽ . എങ്കിലും രഹസ്യങ്ങളുടെ ചുരുളഴിക്കുന്നതിനടുത്ത് പോലും മറ്റുള്ളവർ എത്തുന്നുമില്ല.

അന്വേഷണങ്ങളിൽ നിന്ന് മാറിനില്ക്കുന്നതിനായി നാം തെരഞ്ഞെടുക്കുന്നതിൽ പലസത്യങ്ങളും ഉണ്ടാവാം എന്ന മുടന്തന്‍ ന്യായത്തെയാണ് യഥാർത്ഥത്തിൽ ഭയക്കേണ്ടത്. അരിസ്റ്റോട്ടിലിന്റെ പുസ്തകങ്ങളില്‍ മതനിന്ദ ആരോപിച്ച് മാറ്റിവെച്ച ജോര്ജ് ഓഫ് ബര്ഗോസ് എന്ന കുരുടന്‍ പാതിരിയെപ്പോലെ ആകുന്നതിനെക്കുറിച്ചാണ് നാം ഭയപ്പെടേണ്ടത്.

മിക്കവാറും എല്ലാ ഉത്തരാധുനികരും ആധുനികതയുടെ യഥാർത്ഥ വശം കാണാതെ പോവുകയോ അവഗണിക്കുകയോ ചെയ്യുന്നു, റിച്ചാഡ് ഫെയ്ന്മാനും കാൾ സാഗനുമൊക്കെ പറഞ്ഞത് പോലെ, അന്തിമമായ ഒരു ഘടനയോ ഒരുത്തരമോ ഉണ്ടോ എന്ന് നമുക്കറിയില്ല എന്നതാണത്. പക്ഷേ അത് കണ്ടെത്താന്‍ നാം ശ്രമിച്ച് നോക്കുക തന്നെ വേണം. അല്ലാതെ വിശ്വാസം കൊണ്ടോ, ദിവ്യാത്ഭുതങ്ങള്‍ കൊണ്ടോ അറിവിന്റെ അടിസ്ഥാനശിലകളിൽ ഉള്ള സംശയം കൊണ്ടോ നമുക്കത് അറിയാൻ സാധ്യമല്ല. പക്ഷേ നമുക്ക് വായനശാലകളും പുതിയ ആശയങ്ങളും ആവശ്യമുണ്ട്, ആ ആശയങ്ങൾ തെറ്റാണെങ്കിൽ കൂടിയും. തെറ്റുകൾ വരുത്താൻ നാം എന്തിന് ഭയപ്പെടണം? അന്വേഷണങ്ങളിൽ നിന്ന് മാറിനില്ക്കുന്നതിനായി നാം തെരഞ്ഞെടുക്കുന്നതിൽ പലസത്യങ്ങളും ഉണ്ടാവാം എന്ന മുടന്തന്‍ ന്യായത്തെയാണ് യഥാർത്ഥത്തിൽ ഭയക്കേണ്ടത്. അരിസ്റ്റോട്ടിലിന്റെ പുസ്തകങ്ങളില്‍ മതനിന്ദ ആരോപിച്ച് മാറ്റിവെച്ച ജോര്ജ് ഓഫ് ബര്ഗോസ് എന്ന കുരുടന്‍ പാതിരിയെപ്പോലെ ആകുന്നതിനെക്കുറിച്ചാണ് നാം ഭയപ്പെടേണ്ടത്. ഇപ്പോഴത്തെ സംഭവങ്ങളില്‍ ഞാൻ കേൾക്കുന്നത് സത്യം കണ്ടു പിടിക്കാൻ ബ്രദര്‍ വില്യമുമായി മത്സരത്തിലേർപ്പെടുന്ന സാധാരണ മനുഷ്യർക്ക് നേരെയുള്ള കുരുടൻ പാതിരിയുടെ തീക്ഷ്ണമായ ആക്രോശങ്ങളാണ്.

ഉംബര്ട്ടോ എക്കോയുടെ ആത്മാവ് വായനശാല തീയിട്ടവർക്ക് മാപ്പ് കൊടുക്കട്ടെ, ഒപ്പം അദ്ദേഹത്തിന്റെ മാർഗ്ഗം പിന്തുടരുന്നു എന്നവകാശപ്പെട്ട് മറ്റുള്ളവർക്ക് നേരെ ആക്രോശങ്ങൾ ഉതിർക്കു ന്നവർക്കും. മാത്രമല്ല, ഫാസിസത്തിന്റെ ലക്ഷണങ്ങളെപ്പറ്റി ദീര്‍ഘമായ ലേഖനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. ഇത് പരിചിതമായ ചില സൂചനകൾ തരുന്നില്ലേ?

വിവർത്തനം റിബിൻ കരീം