മാറ്റം, മാറ്റം മാത്രമാണ് സത്യം

(ജയില്‍ മോചിതനായി ജെ.എന്‍.യു.-വില്‍ തിരികെയെത്തിയ ജവഹര്‍ലാല്‍ നെഹ്രു സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ 2016 മാര്‍ച്ച് മൂന്നിന്, ജെ.എന്‍.യു. കാമ്പസില്‍ വച്ച് വിദ്യാര്‍ത്ഥിസമൂഹത്തെയും രാജ്യത്തെയും അഭിസംബോധന ചെയ്ത് കൊണ്ട് നടത്തിയ പ്രസംഗത്തിന്റെ സമഗ്രവും സമ്പൂര്‍ണവുമായ മലയാള പരിഭാഷ ബോധികോമണ്‍സ് പ്രസിദ്ധീകരിക്കുന്നു.

റെജി ജോര്‍ജ്, ജോളി ജോര്‍ജ്, അഖില്‍ മാലതി രാധാകൃഷ്ണന്‍ എന്നിവരാണ് ബോധികോമണ്‍സിനു വേണ്ടി ഈ പരിഭാഷ തയ്യാറാക്കിയത്.
)

യ് ഭീം, ജയ് ഭീം, ജയ് ഭീം
നമുക്ക് സ്വാതന്ത്ര്യം, എല്ലാവര്‍ക്കും സ്വാതന്ത്ര്യം,
പഠിക്കാനുള്ള സ്വാതന്ത്ര്യം, ജാതി വ്യവസ്ഥയില്‍ നിന്ന് സ്വാതന്ത്ര്യം
മുതലാളിത്തത്തില്‍ നിന്ന് സ്വാതന്ത്ര്യം
സ്വാതന്ത്ര്യം, എല്ലാവര്‍ക്കും നേടിയെടുക്കും സ്വാതന്ത്ര്യം
നമ്മള്‍ നേടിയെടുക്കും സ്വാതന്ത്ര്യം
നമ്മള്‍ പൊരുതി നേടും സ്വാതന്ത്ര്യം
നമ്മള്‍ നേടിയെടുക്കും സ്വാതന്ത്ര്യം
ഉറയ്ക്കുറയ്ക്കെ ഉറയ്ക്കെപ്പറയൂ സ്വാതന്ത്ര്യം
ഒറ്റശബ്ദത്തില്‍ പറയൂ സ്വാതന്ത്ര്യം
ഇന്‍ക്വിലാബ്, ഇന്‍ക്വിലാബ്, ഇന്‍ക്വിലാബ് സിന്ദാബാദ്
സിന്ദാബാദ്, സിന്ദാബാദ്, സിന്ദാബാദ്
രാജ്യത്തിനാകെയും ലാല്‍ സലാം
ലാല്‍ സലാം, ലാല്‍ സലാം, ലാല്‍ സലാം
ലാലേലാല്‍, ലാലേലാല്‍, ലാലേലാല്‍, ലാലേലാല്‍ ലാല്‍സലാം
ലാല്‍ സലാം, ലാല്‍ സലാം, ലാല്‍ സലാം
എല്ലാ സഖാക്കള്‍ക്കും ലാല്‍ സലാം
ലാല്‍ സലാം, ലാല്‍ സലാം, ലാല്‍ സലാം
രാജ്യത്തിനാകെയും ലാല്‍ സലാം
ലാല്‍ സലാം, ലാല്‍ സലാം, ലാല്‍ സലാം
കോളേജിനു മുഴുവന്‍ ലാല്‍ സലാം
ലാല്‍ സലാം, ലാല്‍ സലാം, ലാല്‍ സലാം

(മുദ്രാവാക്യം വിളികള്‍ നീളുന്നു മറ്റു വിദ്യാര്‍ത്ഥികള്‍ മുദ്രാവക്യം വിളി ഏറ്റെടുക്കുന്നു. വലിയ ആരവം.)

(പ്രസംഗം തുടങ്ങുന്നു)

സഖാക്കളേ...

(കൈയ്യടി, ആരവം)

ഞാന്‍ ജെ.എന്‍.യു.-വിലെ എല്ലാ അംഗങ്ങള്‍ക്കും - അത് വിദ്യാര്‍ത്ഥികള്‍ ആകട്ടെ, അദ്ധ്യപകര്‍ ആകട്ടെ, അനദ്ധ്യാപക ജീവനക്കാര്‍ ആകട്ടെ, സെക്യൂരിറ്റി ഗാര്‍ഡുമാര്‍ ആകട്ടെ, കടയുടമകള്‍ ആകട്ടെ, കടയിലെ തൊഴിലാളികള്‍ ആകട്ടെ - അവര്‍ക്കെല്ലാവ‌ര്‍ക്കു‌ം വിപ്ലവാഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു.

രാഷ്ട്രീയ ചാണക്യന്മാരാണെന്നു മേനി നടിച്ചു നടക്കുന്നവരോട് ഒന്നേ പറയുവാനാഗ്രഹിക്കുന്നുള്ളൂ. കഴിഞ്ഞ പ്രസിഡന്‍ഷ്യല്‍ ഡിബേറ്റില്‍ എ.ബി.വി.പി. സ്ഥാനാര്‍ഥിക്കു സംഭവിച്ച ദുരന്തത്തിന്റെ വീഡിയോ ലഭ്യമാണ്. അതൊന്ന് കണ്ട് നോക്കണം സാര്‍. ജെ.എന്‍.യു.-വിലെ എ.ബി.വി.പി.-യെ നിലം‌പരിശാക്കുവാന്‍ നമുക്കു കഴിയുമെങ്കില്‍, എ.ബി.വി.പി.-യുടെ ഈ രാജ്യത്തെ ഏറ്റവും വലിയ ബുദ്ധിജീവികളുടെ അവസ്ഥ ഇതാണെങ്കില്‍, ബാക്കി എ.ബി.വി.പി.-ക്കാരുടെ അവസ്ഥ എന്തായിരിക്കും എന്ന് നിങ്ങള്‍ക്ക് ഊഹിക്കാമല്ലോ.

സഖാക്കളേ, നിങ്ങള്‍ എല്ലാ വിദ്യാര്‍ത്ഥികളുടെയും പേരില്‍ ജെ.എന്‍.യു.എസ്.യു. പ്രസിഡന്റ് എന്ന നിലയില്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഇവിടെ എത്തിയിരിക്കുന്ന മാധ്യമങ്ങളിലൂടെയും, റ്റി.വി ചാനലുകളിലൂടെയും നന്ദി പറയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ക്ക് വിപ്ലവാഭിവാദ്യങ്ങള്‍. സഖാക്കളേ, ലോകം മുഴുവനുള്ള ജനതയോട് ഞാന്‍ നന്ദി പറയുവാന്‍ ആഗ്രഹിക്കുന്നു. അവര്‍ സാങ്കേതികവിദഗ്ദ്ധര്‍ ആയിക്കൊള്ളട്ടെ, വിദ്യാര്‍ത്ഥികള്‍ ആയിക്കൊള്ളട്ടെ. ഒരു വിപുലീകരിക്കപ്പെട്ട ജെ.എന്‍.യു. ആയി ഒപ്പം നിന്നതിന് എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു. മാധ്യമപ്രവര്‍ത്തകര്‍, സിവില്‍ സൊസൈറ്റി പ്രവര്‍ത്തകര്‍, രാഷ്ട്രീയക്കാര്‍, രാഷ്ട്രീയക്കാര്‍ അല്ലാത്തവര്‍ അങ്ങനെ സമൂഹത്തിന്റെ നാനാതുറയിലുള്ളവര്‍ ജെ.എന്‍.യു.-വിനെ രക്ഷിക്കുവാനുള്ള ഈ പോരാട്ടത്തില്‍ ഒപ്പം നില്‍ക്കുന്നവര്‍, രോഹിത് വെമുലക്ക് നീതി നല്‍കുവാനുള്ള പോരാട്ടത്തില്‍ ഒപ്പം നില്‍ക്കുന്നവര്‍ - എല്ലാവര്‍ക്കു‌ം എന്റെ വിപ്ലവാഭിവാദ്യങ്ങള്‍. കൂടാതെ പാര്‍ലമെന്റില്‍ ഇരുന്നുകൊണ്ട് എന്താണ് ശരി എന്താണ് തെറ്റ് എന്ന് തീരുമാനിക്കുന്ന ഈ രാജ്യത്തെ വലിയ വലിയ മഹാന്മാര്‍ക്കും അവരുടെ പോലീസിനും ഞാന്‍ പ്രത്യേകം നന്ദി പറയുവാന്‍ ആഗ്രഹിക്കുകയാണ്. ആ മാധ്യമങ്ങ‌ള്‍ക്കും ചാനലുകള്‍ക്കും നന്ദി പറയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞങ്ങളുടെ നാട്ടില്‍ ഒരു പഴഞ്ചൊല്ലുണ്ട് പേരുദോഷം കേള്‍പ്പിച്ചാ‌‌ല്‍ എന്താണ് പ്രശ്നം, പേരുണ്ടായില്ലേ എന്ന്. ജെ.എന്‍.യു.-വിനു പേരുദോഷം ഉണ്ടാക്കുവാന്‍ അവര്‍ പ്രൈംറ്റൈമില്‍ സ്ഥലം നല്‍കി.

എനിക്ക് എ.ബി.വി.പി.-ക്കാരോടു ഒരു രീതിയിലുമുള്ള വിദ്വേഷവുമില്ല. നമ്മുടെ കാമ്പസിലെ എ.ബി.വി.പി. പുറത്തുള്ള എ.ബി.വി.പി.-യെക്കാള്‍ അല്പം വിവേകമുള്ളവരാണ്. രാഷ്ട്രീയ ചാണക്യന്മാരാണെന്നു മേനി നടിച്ചു നടക്കുന്നവരോട് ഒന്നേ പറയുവാനാഗ്രഹിക്കുന്നുള്ളൂ. കഴിഞ്ഞ പ്രസിഡന്‍ഷ്യല്‍ ഡിബേറ്റില്‍ എ.ബി.വി.പി. സ്ഥാനാര്‍ഥിക്കു സംഭവിച്ച ദുരന്തത്തിന്റെ വീഡിയോ ലഭ്യമാണ്. അതൊന്ന് കണ്ട് നോക്കണം സാര്‍. ജെ.എന്‍.യു.-വിലെ എ.ബി.വി.പി.-യെ നിലം‌പരിശാക്കുവാന്‍ നമുക്കു കഴിയുമെങ്കില്‍, എ.ബി.വി.പി.-യുടെ ഈ രാജ്യത്തെ ഏറ്റവും വലിയ ബുദ്ധിജീവികളുടെ അവസ്ഥ ഇതാണെങ്കില്‍, ബാക്കി എ.ബി.വി.പി.-ക്കാരുടെ അവസ്ഥ എന്തായിരിക്കും എന്ന് നിങ്ങള്‍ക്ക് ഊഹിക്കാമല്ലോ. അതുകൊണ്ട് എ.ബി.വി.പി.-യുടെ നേരെ ഒരു ദോഷവിചാരവും ഞങ്ങള്‍ക്ക് ഇല്ല എന്ന് വ്യക്തമാക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ എല്ലാ രീതിയിലും ജനാധിപത്യവാദികളാണ്. എല്ലാ രീതിയിലും നീതിന്യായവ്യവസ്ഥയില്‍ വിശ്വാസമര്‍പ്പിച്ചവരാണ്. അതുകൊണ്ട് എ.ബി.വി.പി.-യെ ശത്രുവായിട്ടല്ല, പ്രതിപക്ഷമായിട്ടാണ് നാം കാണുന്നത്. എന്റെ സുഹൃത്തേ, നിങ്ങളെ വേട്ടയാടുവാന്‍ ഞങ്ങള്‍ വരില്ല. വേട്ടയാടുവാന്‍ പറ്റിയതിനെയേ ഞങ്ങള്‍ വേട്ടയാടൂ.

എനിക്കു തോന്നുന്നത് ഈ നടന്ന എല്ലാ സംഭവങ്ങളും, വസന്തത്തില്‍ (മഴക്കാലത്തിനു മുമ്പ്) ജനിച്ചിട്ട് മഴയെ നോക്കി “ഇത്രയും മഴ ഞാന്‍ കണ്ടിട്ടില്ല” എന്നുള്ള ആ (ബീഹാറി) പഴഞ്ചൊല്ലുപോലെയാണെന്ന്. സത്യത്തെ സത്യമെന്നും തെറ്റിനെ തെറ്റെന്നും പറയുവാനും ഈ രാജ്യത്തിനകത്ത് എങ്ങനെ നിവര്‍ന്നുനില്‍ക്കാമെന്നും ജെ.എന്‍.യു. കാണിച്ചു തന്നു. ഇത് സ്വമേധയാ സംഭവിച്ചതാണ് എന്നതാണ് രസകരമായ കാര്യം. അവര്‍ എല്ലാം ചെയ്തത് ആസൂത്രിതമായിരുന്നു. എന്നാല്‍ നമ്മുടെ പ്രതികരണമോ നൈസര്‍ഗികമായി സംഭവിച്ചതും. ഈ രാജ്യത്തെ ഭരണഘടനയില്‍, നീതിന്യായവ്യവസ്ഥയില്‍, നിയമങ്ങളില്‍ എല്ലാ‌ം തന്നെ നമുക്ക് വിശ്വാസമുണ്ട്.

ഈ കാര്യത്തിലും ഉറപ്പുണ്ട്. മാറ്റം, മാറ്റം മാത്രമാണ് സത്യം. മാറ്റം ഉണ്ടാകും. നമ്മള്‍ മാറ്റത്തിന്റെ പക്ഷത്താണ്. മാറ്റം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഭരണഘടനയില്‍ നമുക്ക് ഉറച്ച വിശ്വാസമുണ്ട്. ഭരണഘടനയുടെ എല്ലാ ആശയങ്ങളോടും നമ്മള്‍ ചേര്‍ന്നു നില്‍ക്കുന്നു. അതിന്റെ ആമുഖത്തില്‍ (preamble) പറഞ്ഞിരിക്കുന്ന മതനിരപേക്ഷത, സോഷ്യലിസം, തുല്യത അതിനൊപ്പമാണ് നമ്മള്‍ നിലയുറപ്പിച്ചിരിക്കുന്നത്. ഇന്ന് ഞാന്‍ പ്രസംഗിക്കാന്‍ ആഗ്രഹിക്കുന്നില്ല, മറിച്ച് എന്റെ സ്വന്തം അനുഭവം നിങ്ങളോടു പങ്കുവയ്ക്കുകയാണ്. നേരത്തെ വായനയായിരുന്നു കൂടുതല്‍, വ്യവസ്ഥിതിയോടു പൊരുതുന്നത് വളരെ കുറവും. ഇപ്രാവശ്യം വായിച്ചത് കുറവാണ്, എന്നാല്‍ പോരാട്ടം വര്‍ദ്ധിച്ചിരിക്കുന്നു. ജെ.എന്‍.യു.-വില്‍ ധാരാളം ആളുകള്‍ റിസേര്‍ച്ച് ചെയ്യുന്നണ്ടല്ലോ. അവരോട് പറയുകയാണ്, ഞാന്‍ ഈ പറയുന്ന കാര്യങ്ങള്‍ ‘പ്രൈമറി ഡേറ്റ’യാണ്. firsthand information. ആദ്യമായാണ് ഇതൊക്കെ പറയുന്നത്.

ഇതുപോലെയുള്ള ചിന്താഗതി സാധാരണക്കാരുടെ മനസ്സിലും ഉണ്ട്. പക്ഷേ ഇതു പറയുന്ന ഭരണക്കാരുടെ ചെപ്പടി വിദ്യകള്‍ മോതിരം വില്‍ക്കുവാനുള്ളത് മാത്രമാണെന്ന് അവര്‍ക്കറിയില്ല. എന്നാല്‍ ഇന്ന് ജനങ്ങള്‍ക്കിതെല്ലാം മനസ്സിലായി തുടങ്ങിയിരിക്കുന്നു, അവര്‍ ചിന്തിച്ചു തുടങ്ങിയിരിക്കുകയാണ് ഈ ചെപ്പടി വിദ്യകളെപ്പറ്റി.

കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിന്മേല്‍ എനിക്ക് ഒന്നും പറയുവാനില്ല. ഈ രാജ്യത്തെ മുഴുവന്‍ ജനങ്ങളും ഭരണഘടനയെ ആദരിക്കുന്നു. ബാബാസാഹെബിന്റെ സ്വപ്നങ്ങളെ പൂര്‍ത്തീകരിക്കുവാന്‍ താല്പര്യപ്പെടുന്നു. ഈ സൂചനകളില്‍ നിന്ന് ഞാന്‍ പറയുന്നത് എന്താണെന്ന് അവര്‍ക്കു മനസ്സിലാകും എന്നു വിശ്വസിക്കട്ടെ. പ്രധാനമന്ത്രിജി റ്റ്വീറ്റ് ചെയ്തു പറയുകയാണ് സത്യമേവ ജയതേ എന്ന്. പ്രധാനമന്ത്രിജി, താങ്കളുമായി ആശയപരമായി വലിയ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. എന്നാല്‍ സത്യമേവ ജയതേ ഈ രാജ്യത്തിന്റെതാണ്, ഭരണഘടനയുടേതാണ്. അതുകൊണ്ടു ഞാനും പറയുകയാണ് സത്യമേവ ജയതേ. സത്യം ജയിക്കും. ഈ യുദ്ധത്തില്‍ പങ്കുചേര്‍ന്നിരിക്കുന്ന എല്ലാവരോടും ഒരു കാര്യം പറഞ്ഞുകൊണ്ട് എന്റെ അനുഭവം ഞാന്‍ നിങ്ങളോടു പങ്കുവയ്ക്കാം.

കുറേ വിദ്യാര്‍ത്ഥികളുടെ നേരെ ഒരു രാഷ്ട്രീയ ആയുധം പോലെ രാജ്യദ്രോഹ നിയമങ്ങള്‍ പ്രയോഗിച്ചു എന്ന് ആലോചിക്കേണ്ട. ഞങ്ങള്‍ ഗ്രാമത്തില്‍ നിന്നു വരുന്നവരാണെന്ന് എപ്പോഴും എന്റെ പ്രസംഗങ്ങളില്‍ പറയാറുണ്ട്. എന്റെ കുടുംബാംഗങ്ങളെ ചിലപ്പോള്‍ നിങ്ങള്‍ പരിചയപ്പെട്ടുകാണും. ഞങ്ങളുടെ ഗ്രാമത്തിലെ റെയില്‍വേ സ്റ്റേഷനില്‍, ഞങ്ങള്‍ റ്റീസന്‍ എന്നാണ് വിളിക്കുന്നത്, ജാലവിദ്യകള്‍ കാട്ടുന്നവരുടെ കളികള്‍ ഉണ്ടാവാറുണ്ട്. ജാലവിദ്യക്കാരന്‍ ജാലവിദ്യകള്‍ കാട്ടി മാന്ത്രിക മോതിരം വില്‍ക്കും. എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന മോതിരം; നിങ്ങള്‍ക്ക് എന്തൊക്കെ ആഗ്രഹങ്ങളുണ്ടോ അതൊക്കെ സാധിച്ചുതരുന്ന മാന്ത്രിക മോതിരം. അതാണ് ജാലവിദ്യക്കാരന്റെ കളി, മോതിരം വിറ്റുപോകണം. അതുപോലെ ഈ രാജ്യത്തു കുറച്ചു നിയമനിര്‍മ്മാതാക്കളുണ്ട്. അവര്‍ പറയുന്നത് കള്ളപ്പണം വരും, ഹരഹര മോദി, വിലക്കയറ്റം കുറയും, എല്ലാവരുടെയും വളര്‍ച്ച സാധ്യമാകും എന്നൊക്കെയാണ്. ഇതുപോലെയുള്ള ചിന്താഗതി സാധാരണക്കാരുടെ മനസ്സിലും ഉണ്ട്. പക്ഷേ ഇതു പറയുന്ന ഭരണക്കാരുടെ ചെപ്പടി വിദ്യകള്‍ മോതിരം വില്‍ക്കുവാനുള്ളത് മാത്രമാണെന്ന് അവര്‍ക്കറിയില്ല. എന്നാല്‍ ഇന്ന് ജനങ്ങള്‍ക്കിതെല്ലാം മനസ്സിലായി തുടങ്ങിയിരിക്കുന്നു, അവര്‍ ചിന്തിച്ചു തുടങ്ങിയിരിക്കുകയാണ് ഈ ചെപ്പടി വിദ്യകളെപ്പറ്റി.

നമ്മള്‍ ഭാരതീയര്‍ വളരെപ്പെട്ടന്നാണ് എല്ലാം മറക്കുന്നത്. ഇപ്രാവശ്യത്തെ പ്രഹസനം അല്പം ഗംഭീരമായതുകൊണ്ട് ആരും അത്ര പെട്ടെന്ന് മറക്കുവാനിടയില്ല. ഈ രാഷ്ടീയജാലവിദ്യക്കാരന്‍ പറഞ്ഞതൊക്കെ ജനങ്ങള്‍ മറക്കണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. അത് എങ്ങനെ മറക്കുവാന്‍ പറ്റും? അതിനായി ഈ രാജ്യത്തെ എല്ലാ റിസര്‍ച്ച് സെന്ററുകളുടെയും ഫെലോഷിപ്പ് നിര്‍ത്തലാക്കി. ഫെലോഷിപ്പ് തരൂ, ഫെലോഷിപ്പ് തരൂ എന്ന് നാം ആവശ്യപ്പെടും. അവര്‍ പറയും ശരി ഇപ്പോള്‍ തന്നെ തരാം എന്ന്. എന്നിട്ട് കിട്ടിക്കൊണ്ടിരുന്ന അയ്യായിരവും, എണ്ണായിരവും തിരികെ തരും. എന്നാല്‍ കൂട്ടി കിട്ടേണ്ടതിനെപ്പറ്റി ഒരക്ഷരം മിണ്ടില്ല. ഇതിനെതിരെ ആരു പ്രതികരിക്കും? ജെ.എന്‍.യു. ഭരണകൂടം ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്ന ഈ ചീത്തവിളിയെപ്പറ്റി ഓര്‍ത്ത് നിങ്ങള്‍ വിഷമിക്കേണ്ട കാര്യമില്ല. അര്‍ഹിക്കുന്നതാണ് അവര്‍ക്ക് കിട്ടിയിരിക്കുന്നത്. ഈ രാജ്യത്ത് ജനങ്ങളുടെ ശത്രുവായിട്ടുള്ള ഒരു സര്‍ക്കാര്‍ ഉണ്ട്. ജനങ്ങളുടെ ശത്രുവായ ആ സര്‍ക്കാരിനെതിരെ നിങ്ങള്‍ സംസാരിക്കുകയാണെങ്കില്‍, സ്വാഭാവികമായും അവരുടെ സൈബര്‍ സെല്‍ എന്തൊക്കെയാണ് ചെയ്യുക? അവര്‍ വ്യാജമായുണ്ടാക്കിയ വീഡിയോ നിങ്ങള്‍ക്ക് അയച്ചുതരും. നിങ്ങളെ തെറിവിളികൊണ്ട് അഭിഷേകം ചെയ്യും. നിങ്ങളൂടെ കുപ്പതൊട്ടിയില്‍ എത്ര കോണ്ടം ഉണ്ടെന്നു വരെ എണ്ണും. ഇതൊരു അസാധാരണ കാലമാണ്. ഈ അതീവഗുരുതരമായ സമയത്ത് നമ്മള്‍ കൂടുതല്‍ ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു.

xdfdfd

ജെ.എന്‍.യു.-വിനു നേരെ നടത്തിയത് ആസൂത്രിതമായ ആക്രമണമായിരുന്നു. Occupy UGC പ്രസ്ഥാനത്തെ നിയമവിരുദ്ധമാക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ആ ആക്രമണം . രോഹിത് വെമുലക്ക് നീതി ലഭിക്കുവാന്‍ വേണ്ടി നമ്മള്‍ നടത്തുന്ന പോരാട്ടത്തെ ഇല്ലായ്മ ചെയ്യുവാന്‍ കൂടിയായിരുന്നു ജെ.എന്‍.യു.-വിനു നേരെ നടത്തിയ ആ ആക്രമണം. അല്ലയോ മുന്‍ -ആര്‍.എസ്.എസുകാരാ, ഈ രാജ്യത്തെ ജനങ്ങള്‍ക്ക് 15 ലക്ഷം രൂപവീതം നല്‍കാം എന്നു പ്രധാനമന്ത്രി നല്‍കിയ വാഗ്ദാനം ജനങ്ങള്‍ മറക്കുവാന്‍ വേണ്ടിയല്ലേ നിങ്ങള്‍ ജെ.എന്‍.യു. വിഷയം പ്രൈം റ്റൈമില്‍ ചര്‍ച്ച ചെയ്യുന്നത്? ജെ.എന്‍.യു.-വില്‍ ഒരു അഡ്മിഷന്‍ കിട്ടുക അത്ര എളുപ്പമല്ല. അതുപോലെ തന്നെ, ജെ.എന്‍.യു.-ക്കാര്‍ അത്ര എളുപ്പം ഒന്നും മറക്കുന്നവരുമല്ല. ജെ.എന്‍.യു. എല്ലാം മറക്കും എന്ന് നിങ്ങള്‍ കരുതുന്നുണ്ടാവും. പക്ഷേ ഞാന്‍ ആവര്‍ത്തിക്കുകയാണ്, ജെ.എന്‍.യു. നിങ്ങളെ എല്ലാം ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കും.

ഭരണകൂടം നീതിരഹിതമായി പെരുമാറിയിട്ടുള്ളപ്പോഴെല്ലാം, ആ അനീതികള്‍ക്ക് എതിരായിട്ട് ജെ.എന്‍.യു.-വില്‍ നിന്ന് മുഴങ്ങുന്ന ശബ്ദം പുറത്തുവന്നിട്ടുണ്ട്. ജെ.എന്‍.യു. അതിനെതിരെയെല്ലാം പ്രതിഷേധിച്ചിട്ടുണ്ട്. ആ പ്രതിഷേധം ഞങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ആ പ്രതിഷേധങ്ങളെയെല്ലാം ഓര്‍മിപ്പിക്കുകയാണ്. ഞങ്ങളുടെ പോരാട്ടത്തെ നിര്‍വ്വീര്യമാക്കുവാന്‍ ഞങ്ങള്‍ അനുവദിക്കുമെന്ന് കരുതണ്ട.

രാജ്യത്തിന്റെ അതിര്‍ത്തികളില്‍ സൈനികര്‍ മരിക്കുകയാണെന്ന് അവര്‍ പറയുന്നു. ഞാന്‍ സൈനികര്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു. ജയിലില്‍ വച്ച് ഞാന്‍ ഒരു കാര്യം പഠിച്ചു. പോരാട്ടം ആശയങ്ങളുടേതാകുമ്പോള്‍ വ്യക്തികള്‍ക്ക് അതര്‍ഹിക്കാത്ത പ്രചരണം നല്‍കേണ്ട കാര്യമില്ല. അതുകൊണ്ട് ആ വ്യക്തിയുടെ പേരു പറയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. യുവ സൈനികര്‍ അതിര്‍ത്തിയില്‍ മരിക്കുന്നു എന്ന് ബി.ജെ.പി.-യുടെ ഒരു നേതാവ് ലോക്സഭയില്‍ പറയുകയുണ്ടായി. ആ മരിച്ചത് താങ്കളുടെ സഹോദരനാണോ? ഈ രാജ്യത്തു കോടികണക്കിനു കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു. സൈനികര്‍ക്കുവേണ്ടിയും ജനങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടിയും ഭക്ഷണം വിതച്ചു കൊയ്തെടുക്കുന്ന കര്‍ഷകര്‍. അവരുടെ കൂട്ടത്തില്‍ ആ സൈനികരുടെ മാതാപിതാക്കളുമുണ്ട്. അതിനെപ്പറ്റി എന്താണ് നിങ്ങള്‍ക്ക് പറയുവാനുള്ളത്? അവര്‍ ഈ രാജ്യത്തെ രക്തസാക്ഷികളാണ്. കൃഷിഭൂമിയില്‍ കൃഷി ചെയ്യുന്ന കര്‍ഷകനാണ് എന്റെ പിതാവ്, എന്റെ സഹോദരന്‍ അതിര്‍ത്തിയില്‍ യുദ്ധം ചെയ്യുന്ന സൈനികനാണ്. ഇവരെല്ലാം അവിടെ തന്നെ മരിച്ചുവീഴുന്നു. ഈ സാഹചര്യത്തില്‍, കൗശലം പ്രയോഗിച്ച് രാജ്യത്തു ഒരു വ്യാജ സംവാദം ഉയര്‍ത്തിക്കൊണ്ടുവരുത്തുവാനുള്ള ശ്രമം നിങ്ങള്‍ ഉപേക്ഷിക്കുക. രാജ്യത്തിനു വേണ്ടി മരിക്കുന്നവര്‍ രാജ്യത്തിനകത്തും മരിച്ചു വീഴുന്നു, രക്തസാക്ഷിയാകുന്നു. രാജ്യത്തിന്റെ അതിര്‍ത്തിയിലും മരിച്ചു വീഴുന്നു. നിങ്ങള്‍ പാര്‍ലമെന്റില്‍ നിന്ന് ആര്‍ക്ക് എതിരെയാണ് ഈ രാഷ്ട്രീയം കളിക്കുന്നത്? മരിച്ചവരുടെ ഉത്തരവാദിത്വം ആരേറ്റെടുക്കും? യുദ്ധം ചെയ്യുന്നവരല്ല ഇതിന് ഉത്തരവാദികള്‍, യുദ്ധം ചെയ്യിക്കുന്നവരാണ്.

ഒരു കവിതയുടെ ഏതാനും വരികള്‍ ഞാന്‍ ഓര്‍ക്കുകയാണ്.

“സമാധാനം എപ്പോള്‍ വരെ ഉണ്ടാകില്ല?
എല്ലാവര്‍ക്കും തുല്യ സുഖവും സമൃദ്ധിയും ഉണ്ടാകുന്നത് വരെ.”

ആണിന് എന്നാണ് എന്റെ ഗ്രാമത്തില്‍ പറയുന്നത്, പക്ഷേ ജെ.എന്‍.യു.-വില്‍ ഞാന്‍ എല്ലാവര്‍ക്കും എന്നാക്കി

“സമാധാനം എപ്പോള്‍ വരെ ഉണ്ടാകില്ല
സുഖവും സമൃദ്ധിയും ഒരാള്‍ക്ക് കൂടുതലും ഒരാള്‍ക്ക് കുറവും ആയിരിക്കുന്നത് വരെ സമാധാനം വരില്ല.”

രാജ്യത്തിനകത്തു നിലനില്‍ക്കുന്ന പ്രശ്നങ്ങളില്‍ നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെടുന്നത് തെറ്റാണോ എന്നാണ് പ്രൈംറ്റൈമില്‍ വാചകക്കസര്‍ത്തുനടത്തുന്ന ആ തരംതാണ രണ്ടു വാചകമടിക്കാരോട് എനിക്കു ചോദിക്കുവാനുള്ളത്.

അതുകൊണ്ട് യുദ്ധത്തിന് ആരാണ് ഉത്തരവാദി? ആരാണ് മനുഷ്യരെ തമ്മിലടിപ്പിക്കുന്നത്? എങ്ങനെ എന്റെ പിതാവ് മരിക്കുന്നു? എന്തുകൊണ്ട് എന്റെ സഹോദരന്‍ നരകയാതന അനുഭവിക്കുന്നു? രാജ്യത്തിനകത്തു നിലനില്‍ക്കുന്ന പ്രശ്നങ്ങളില്‍ നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെടുന്നത് തെറ്റാണോ എന്നാണ് പ്രൈംറ്റൈമില്‍ വാചകക്കസര്‍ത്തുനടത്തുന്ന ആ തരംതാണ രണ്ടു വാചകമടിക്കാരോട് എനിക്കു ചോദിക്കുവാനുള്ളത്. ആരോടാണ് സ്വാതന്ത്ര്യം ചോദിക്കുന്നത് എന്നാണിവര്‍ ചോദിക്കുന്നത്. നിങ്ങള്‍ തന്നെ പറയൂ, ഇന്ത്യ ആരെയെങ്കിലും അടിമയാക്കി വച്ചിട്ടുണ്ടോ? തീര്‍ച്ചയായും ഇല്ല. അപ്പോള്‍ ഇന്ത്യയോടല്ല നമ്മള്‍ സ്വാതന്ത്ര്യം ചോദിക്കുന്നത്. ഇന്ത്യയില്‍ നിന്നല്ല എന്റെ സോദരരെ, ഇന്ത്യയ്ക്കുള്ളിലാണ് സ്വാതന്ത്ര്യം വേണമെന്ന് നാം ആവശ്യപ്പെടുന്നത്. ബ്രിട്ടീഷുകാരോട് അല്ല സ്വാതന്ത്ര്യം ചോദിക്കുന്നത്. ആ സ്വാതന്ത്ര്യം ഈ രാജ്യത്തെ ജനങ്ങള്‍ പോരാടി നേടിയതാണ്.

ഇപ്പോള്‍ ഞാന്‍ സ്വതന്ത്രനാണ്. പോലീസ് എന്നോടു ചോദിച്ചു. "എന്തിനാണ് നിങ്ങള്‍ ലാല്‍സലാം, ലാല്‍സലാം എന്നു പറയുന്നത്?" ഇത് ചോദ്യം ചെയ്യലിന്റെ ഭാഗമായിട്ടായിരുന്നില്ല. പോലീസ് ഞങ്ങളെ ഭക്ഷണം കഴിക്കുവാനും മറ്റും കൊണ്ടുപോകുമായിരുന്നു. നമ്മള്‍, ജെ.എന്‍.യു.-വിലെ ആളുകള്‍, സംസാരിച്ചുകൊണ്ടേ ഇരിക്കുന്നവരാണല്ലോ. അങ്ങനെ ഞാന്‍ അവരോടും സംസാരിച്ചു. അദ്ദേഹവും എന്നെപ്പോലെ ഒരു മനുഷ്യനാണെന്ന് മനസ്സിലായി. ജയിലിന്റെയുള്ളില്‍ പൊലീസായിട്ട് ആരാണ് തൊഴിലെടുക്കുന്നത്? ആരുടെ പിതാവാണോ കര്‍ഷകന്‍, ആരുടെ പിതാവാണോ കര്‍ഷകതൊഴിലാളി, ആരുടെ പിതാവോണോ താഴ്ന്ന ജീവിത സാഹചര്യങ്ങളില്‍ വരുന്നത്, അവരാണ് പോലീസില്‍ ജോലി ചെയ്യുന്നത്. ഈ രാജ്യത്തെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ഒരു സംസ്ഥാനമായ ബീഹാറില്‍ നിന്നാണ് ഞാന്‍ വരുന്നത്. എന്റേതും ഒരു ദരിദ്ര കുടുംബമാണ്, ഒരു കര്‍ഷക കുടുംബമാണ്. പോലീസിലും ദരിദ്രകുടുംബങ്ങളില്‍ പെട്ടവരാണ് തൊഴില്‍ ചെയ്യുന്നത്. ഞാന്‍ കോൺസ്റ്റബിള്‍, ഹെഡ്കോൺസ്റ്റബിള്‍, ഇന്‍സ്പെക്ടര്‍ എന്നിങ്ങനെയുള്ളവരെപ്പറ്റിയാണ് സംസാരിക്കുന്നത്. ഐ.പി.എസ് സാറമ്മാരെപ്പറ്റിയല്ല. കൂടെ ഉണ്ടായിരുന്ന ശിപ്പായി (കോൺസ്റ്റബിള്‍)യോടു ഞാന്‍ സംസാരിച്ചു. അദ്ദേഹം ചോദിച്ചു “ലാല്‍സലാം, ലാല്‍സലാം എന്ന് വച്ചാല്‍ എന്താണ്?” ഞാന്‍ പറഞ്ഞു “ലാല്‍ എന്നുപറഞ്ഞാല്‍ വിപ്ലവം, സലാം എന്നുപറഞ്ഞാല്‍ വിപ്ലവത്തിനു സലാം.” അര്‍ത്ഥം ഞാന്‍ പറഞ്ഞു കൊടുത്തിട്ടും അദ്ദേഹത്തിന് വ്യക്തത വന്നില്ല. “ഇന്‍ക്വിലാബ് സിന്ദാബാദ് എന്നു പറഞ്ഞാല്‍ എന്താണ്?” “വിപ്ലവത്തിനു ഉറുദുവില്‍ ഇന്‍ക്വിലാബ് എന്നാണ് പറയുന്നത്.” “ആഹാ ഈ മുദ്രാവാക്യം എബിവിപിയും വിളിക്കും”. ഞാന്‍ പറഞ്ഞു, “ഇപ്പോള്‍ മനസ്സിലായോ അതു വ്യാജ ഇന്‍ക്വിലാബിയാണെന്ന്. പക്ഷെ ഞങ്ങള്‍ ഒറിജിനല്‍ ഇന്‍ക്വിലാബിയാണ്.” പിന്നെ അദ്ദേഹം ചോദിച്ചു, “നിങ്ങള്‍ക്ക് ജെ.എന്‍.യു.-വില്‍ എല്ലാം വളരെ തുച്ഛമായ വിലക്കു കിട്ടും എന്ന് കേട്ടു.” ഞാന്‍ പറഞ്ഞു, “ഒരു കാര്യം പറയട്ടെ? പറയൂ. എന്തുകൊണ്ടാണ് നിങ്ങള്‍ക്ക് അതു ലഭിക്കാത്തത്?” അദ്ദേഹം എനിക്കൊപ്പം 18 മണിക്കൂര്‍ ജോലി ചെയ്യുമായിരുന്നു. “താങ്കളുടെ ഇപ്പോഴത്തെ അവസ്ഥയില്‍ ഓവര്‍റ്റൈം കിട്ടുമോ?” “ഇല്ല. എവിടെ നിന്നും കിട്ടുവാനാണ്?” ഞാന്‍ ചോദിച്ചു, “എത്ര അലവന്‍സ് കിട്ടും?” “യൂണിഫോമിനു കിട്ടുന്നത് 10 രൂപ.” ആ തുക അണ്ടര്‍വെയറുകള്‍ വാങ്ങുവാന്‍ പോലും തികയില്ല. സ്വയം പട്ടിണിയാണെന്നാണ് പറയുന്നത്. നമ്മുക്ക് ഇതില്‍ നിന്നുമാണ് സ്വാതന്ത്ര്യം കിട്ടേണ്ടത്. പട്ടിണിയില്‍ നിന്ന്, അഴിമതിയില്‍ നിന്ന്.

അതിര്‍ത്തിയില്‍ നില്ക്കുന്ന സൈനികന്റെയും കൃഷിയിടത്തില്‍ പണിയെടുക്കുന്ന കര്‍ഷകന്റെയും സര്‍വകലശാലാ വിദ്യാര്‍ത്ഥിയുടെയും ഐക്യത്തെ അവര്‍ ഭയപ്പെടുന്നു. സുഹൃത്തുക്കളേ, ബാബാ സാഹെബ് പറഞ്ഞത് രാഷ്ട്രീയ ജനാധിപത്യം കൊണ്ടല്ല, സാമൂഹിക ജനാധിപത്യം കൊണ്ടാണ് ജനാധിപത്യം കൈവരിക എന്നാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ ഹരിയാനയില്‍ ഒരു പ്രക്ഷോഭം തുടങ്ങി. നിങ്ങളില്‍ പലര്‍ക്കും അറിയാം ദില്ലിപോലീസില്‍ ഭൂരിപക്ഷവും ഹരിയാനക്കാര്‍ ആണെന്ന്. ഞാന്‍ അവരെ സല്യൂട്ട് ചെയ്യുകയാണ്. അവര്‍ കഠിനാധ്വാനം ചെയ്യുന്നവരാണ്. ഈ സംവരണം; ജാതിരാഷ്ട്രീയം വളരെ മോശമാണ് എന്നൊരു പോലീസുകാരന്‍ പറഞ്ഞു. ഞാന്‍ പറഞ്ഞു ഈ ജാതിരാഷ്ട്രീയത്തില്‍ നിന്നുമാണ് സ്വാതന്ത്ര്യം വേണ്ടത്. അദ്ദേഹം പറഞ്ഞു ഇതില്‍ തെറ്റൊന്നുമില്ല, ദേശദ്രോഹം ഒന്നുമില്ല. ഞാന്‍ ചോദിച്ചു പറയൂ ഭരണസംവിധാനത്തില്‍ ഏറ്റവും കൂടുതല്‍ ശക്തി ആര്‍ക്കാണു? ഞങ്ങളൂടെ ലാത്തിക്ക്; തീര്‍ച്ചയായും ശരിയാണ്. പക്ഷേ ഈ ലാത്തി നിങ്ങളുടെ താല്പര്യം പോലെ എടുത്തു പ്രയോഗിക്കാമോ? ഇല്ല. അധികാരം ആരുടെ അടുത്താണു? റ്റ്വിറ്ററില്‍ സ്റ്റേറ്റ്മെന്റ് കൊടുക്കുന്നവരുടെ കൈയ്യിലാണധികാരം. ഞാന്‍ പറഞ്ഞു, റ്റ്വീറ്റില്‍ സ്റ്റേറ്റ്മെന്റ് കൊടുക്കുന്ന സംഘികളില്‍ നിന്നും സ്വാതന്ത്ര്യം വേണം.

എല്ലാ മീഡിയയും അവിടുന്നല്ല ശമ്പളം പറ്റുന്നത്, എങ്കില്‍ക്കൂടിയും ചിലര് അവിടുത്തെ ശമ്പളക്കാരാണ്. പാര്‍ലമെന്റില്‍ റിപ്പോര്‍ട്ട് ചെയ്ത് ചെയ്ത് അതിന്റെ ഉള്ളില്‍ കടന്നു കൂടാനുള്ള വ്യഗ്രതയില്‍ ജെ.എന്‍.യു.-വിനെ അവര്‍ ഒരു പരീക്ഷണശാലയാക്കി. അവര്‍ എന്നോട് ചോദിച്ചു എഫ്.ഐ.ആറില്‍ നിന്റെ പേരുണ്ടല്ലോ. സഖാക്കളേ എഫ്.ഐ.ആറിനു മുന്പ് എ.ബി.വി.പി.-യുടെ കുറ്റപത്രത്തില്‍ എന്റെ പേര് വന്നു. നീ വന്നാല്‍ നിന്നെ പാഠം പഠിപ്പിക്കുമെന്ന് അവര്‍ പറഞ്ഞു. പക്ഷേ സഖാക്കളേ, അവരോട് ഞാന്‍ പറയാനാഗ്രഹിക്കുന്നു, ജെ.എന്‍.യു.-വില്‍ ഉപരിപഠനം നടത്താന്‍ കഴിയാതെ പോയ, നിരക്ഷരനും സാക്ഷരനും തമ്മിലുള്ള വ്യത്യാസം കുറക്കാനാഗ്രഹിച്ച, എന്റെ സുഹൃത്ത് ഇന്ന് പോലീസ് സര്‍വീസിലാണ്. ഇവിടെയാണ് ജെ.എന്‍.യു.-വിന്റെ പ്രസക്തി. ഈ വ്യത്യാസങ്ങളെ ദൂരീകരിക്കുവാന്‍ ശ്രമിക്കുന്ന ഈ സര്‍വകലാശാലയെ അവര്‍ ഭയക്കുന്നു. ഇവിടുത്തെ സ്വാതന്ത്ര്യത്തിന്റെ ശബ്ദങ്ങളെ അടിച്ചമര്‍ത്തുവാന്‍ നോക്കുന്നു. അതിര്‍ത്തിയില്‍ നില്ക്കുന്ന സൈനികന്റെയും കൃഷിയിടത്തില്‍ പണിയെടുക്കുന്ന കര്‍ഷകന്റെയും സര്‍വകലശാലാ വിദ്യാര്‍ത്ഥിയുടെയും ഐക്യത്തെ അവര്‍ ഭയപ്പെടുന്നു. സുഹൃത്തുക്കളേ, ബാബാ സാഹെബ് പറഞ്ഞത് രാഷ്ട്രീയ ജനാധിപത്യം കൊണ്ടല്ല, സാമൂഹിക ജനാധിപത്യം കൊണ്ടാണ് ജനാധിപത്യം കൈവരിക എന്നാണ്.

സോഷ്യലിസത്തിന് ഒഴിച്ചുകൂടാനാവാത്തതാണ് ജനാധിപത്യം എന്നാണ് ലെനിന്‍ പറഞ്ഞിരിക്കുന്നത്. അതുകൊണ്ടാണ് ഞങ്ങള്‍ ജനാധിപത്യത്തെപ്പറ്റി പറയുന്നത്, സോഷ്യലിസത്തെപ്പറ്റി പറയുന്നത്, അഭിപ്രായ സ്വാതന്ത്ര്യത്തെപ്പറ്റി പറയുന്നത്, സമത്വത്തെപ്പറ്റി പറയുന്നത്. രാഷ്ട്രപതിയുടെ മക്കള്‍ക്കും സാധാരണക്കാരുടെ മക്കള്‍ക്കും ഒരേ നീതി ലഭിക്കട്ടെ എന്ന് പറയുന്നത്.

xdfdfd

അതിനാലാണ് നിങ്ങള്‍ ഇതിനെ അടിച്ചമര്‍ത്തുവാന്‍ ആഗ്രഹിക്കുന്നത്. എത്രത്തോളം അടിച്ചമര്‍ത്തുന്നുവോ അത്രത്തോളം മര്‍ദ്ദം രൂപീകരിക്കപ്പെടുമന്ന് ശാസ്ത്രം പറയുന്നു. പക്ഷേ ഇവര്‍ക്ക് ശാസ്ത്രവുമായി യാതൊരു ഇടപാടുമില്ല. കാരണം ശാസ്ത്രം പഠിക്കുന്നതും അറിവുള്ളവര്‍ ആകുന്നതും തമ്മില്‍ നല്ല വ്യത്യാസമുണ്ട്. അറിവുള്ളവരുമായുള്ള സംവാദത്തിലൂടെ മാത്രമേ ദാരിദ്ര്യം, പട്ടിണി അനാചാരങ്ങള്‍ എന്നിവയില്‍ നിന്നുള്ള സ്വാതന്ത്ര്യവും ദളിത്-മഹിള-ന്യൂനപക്ഷ അവകാശങ്ങളും നേടിയെടുക്കുവാന്‍ കഴിയുകയുള്ളൂ. അതെന്തായാലും ഈ വ്യവസ്ഥിതിയില്‍ നിന്ന് കൊണ്ട് തന്നെ നാം നേടിയെടുക്കും. ഇതായിരുന്നു ബാബാ സാഹെബിന്റെ സ്വപ്നം. രോഹിതിന്റെ സ്വപ്നം. ഒരു രോഹിതിനെ നിങ്ങള്‍ കൊന്നു. എന്നാല്‍ അതിന്റെ ഭാഗമായി വന്ന പ്രസ്ഥാനത്തെ തകര്‍ക്കുവാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞില്ല. അതിന് ഈ രാജ്യത്തിന്റെ മുക്കിലും മൂലയിലും അലയൊലികള്‍ സൃഷ്ടിക്കുവാന്‍ കഴിഞ്ഞു. ഒന്നുകൂടെ, സ്വയംവിമര്‍ശനാത്മകമായി, ജയില്‍ അനുഭവങ്ങളുടെ വെളിച്ചത്തില്‍ പറയട്ടെ, നമ്മള്‍ ജെ.എന്‍.യു.-ക്കാര്‍ കാര്യങ്ങളെ പറ്റി സംസാരിക്കും, എന്നാല്‍ വലിയ വാചകങ്ങളില്‍ മാത്രം. ഇത് ഇന്നാട്ടിലെ സാധാരണക്കാര്‍ക്ക് മനസ്സിലാകണം എന്നില്ല. അത് അവരുടെ തെറ്റല്ല താനും. നമ്മുടെ കര്‍ത്തവ്യമാണ് അവരുടെ ഭാഷയില്‍ അവരോട് കാര്യങ്ങള്‍ പറയുക എന്നത്.

ജയിലില്‍ കഴിയവേ എനിക്ക് ഭക്ഷണം തന്നത് നീലയും ചുവപ്പും നിറങ്ങളിലുമുള്ള പാത്രങ്ങളിലാണ്. സഖാക്കളേ ഞാന്‍ വിധിയില്‍ വിശ്വസിക്കുന്നില്ല. ഭഗവാനെയും അറിഞ്ഞു കൂടാ. എന്നാല്‍ ഇത്, ഈ നീലയും ചുവപ്പും, നാട്ടില്‍ വരുവാന്‍ പോകുന്ന നല്ല കാര്യങ്ങളുടെ സൂചനയാണ്. ആ നീല പാത്രം അംബേദ്‌കര്‍ പ്രസ്ഥാനത്തെയും ചുവന്ന പാത്രം ഇടതു പ്രസ്ഥാനത്തെയും ദ്യോതിപ്പിച്ചു. എനിക്ക് തോന്നി ഈ ഐക്യം തുടരുകയാണെങ്കില്‍, എല്ലാം olxല്‍ വില്‍ക്കുന്ന ഈ സര്‍ക്കാരിനെ മാറ്റി, ‘വികസനം എല്ലാവരുടെയും’ ആക്കുന്ന ഒരു സര്‍ക്കാര്‍ ഉണ്ടാക്കുവാന്‍ പറ്റുമെന്നാണ്. വളരെക്കാലത്തിന് ശേഷമാണ് ജെ.എന്‍.യു.-വിലെ ഒരു വിദ്യാര്‍ത്ഥി വീണ്ടും ഇരുമ്പഴിക്കുള്ളിലാകുന്നത്. ഇതിന്റെ കൂടെ ഒരു തമാശ കൂടി പങ്ക് വെക്കട്ടെ, ഇന്ന് നമ്മുടെ ബഹുമാന്യനായ സര്‍വാദരണീയനായ പ്രധാനമന്ത്രി (അല്ല, ഇങ്ങനെ പറഞ്ഞില്ലെങ്കില്‍ അടുത്ത രാജ്യദ്രോഹം ആകുമല്ലോ!) വലിയവായില്‍ സ്റ്റാലിന്റെയും ക്രൂഷ്ചേവിന്റെയും കാര്യങ്ങള്‍ പറഞ്ഞു. അപ്പോള്‍ എനിക്ക് തോന്നി റ്റിവിയുടെ ഉള്ളില്‍ ചാടിക്കയറി അദ്ദേഹത്തോട് പറയുവാന്‍, “മോദിജീ, ഹിറ്റ്‍ലറുടെയും കൂടെ കാര്യങ്ങള്‍ പറയൂന്നെ! അല്ലെങ്കില്‍ വേണ്ട, നിങ്ങളുടെ ഗുരു ഗോള്‍വാള്‍ക്കര്‍ സന്ദര്‍ശിച്ച മുസ്സോളിനിയുടെയെങ്കിലും!”

ഹിറ്റ്‍ലര്‍, ക്രൂഷ്ചേവ് പിന്നെ പ്രധാനമന്ത്രി എല്ലാവരുടെയും കാര്യങ്ങള്‍ പറയുന്നു. ‘മന്‍ കി ബാത്’ നടത്തുന്നുണ്ട്, പക്ഷേ മനസ്സിനെ കേള്‍ക്കുന്നുമില്ല! ജയിലില്‍ പോയതിനു ശേഷം, 3 മാസത്തെ ഇടവേളക്കു ശേഷം അമ്മയോട് സംസാരിക്കുവാന്‍ തോന്നി, സംസാരിച്ചു. അമ്മയോട് ഞാന്‍ പറഞ്ഞു, “അമ്മേ നിങ്ങള്‍ മോദിയെ കളിയാക്കിയല്ലോ?”. അമ്മ പറഞ്ഞു, “അത് എന്റെ ജോലിയാണ്. എന്റെ വേദനയാണ് ഞാന്‍ പ്രകടിപ്പിച്ചത്. അത് മനസ്സിലാകേണ്ടവര്‍ക്ക് മനസ്സിലായിട്ടുണ്ട്. അല്ലാത്തവര്‍ അതിനെ പരിഹസിക്കുന്നു. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് എന്റെ മകനെ രാജദ്രോഹക്കുറ്റം ആരോപിച്ച് കെണിയില്‍ ആക്കിയിരിക്കുകയാണ്. താങ്കളും ഒരമ്മയുടെ മകനാണല്ലോ മനസ്സിന്റെ കാര്യം പറയുന്നതോടൊപ്പം ഒരമ്മയുടെ രോദനവും കേള്‍ക്കൂ എന്ന്.” എനിക്കു പറയാന്‍ മറുപടി ഉണ്ടായിരുന്നില്ല. ഞാന്‍ ഏതെങ്കിലും ഒരു പാര്‍ടിയുടെയോ, വ്യക്തിയുടെയോ, ചാനലിന്റെയോ, സൈനികന്റെയോ കാര്യമല്ല പറയുവാന്‍ ആഗ്രഹിക്കുന്നത്. ഒന്നാലോചിച്ചു നോക്കൂ. ഒരു രാജ്യം അവിടത്തെ ജനതയെ ഇല്ലാതാക്കുന്നത് എത്ര ഭയാനകമായ കാര്യമാണ്. ഈ ഘട്ടത്തില്‍ ജെ.എന്‍.യു.-വിന്റെ ഒപ്പം നിന്ന സുഹൃത്തുക്കള്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു. കാരണം അവര്‍ ഈ കാമ്പസിനെ, ഈ വിഷയത്തെ മനസിലാക്കിയിരിക്കുന്നു.

ഒന്നോര്‍ക്കുക, രാജ്യത്തെ 69% വരുന്ന വോട്ടര്‍മാര്‍ നിങ്ങളുടെ കൂടെയല്ല സര്‍ക്കാരേ! ബാക്കിയുള്ള 31 ശതമാനത്തില്‍ പകുതിയും നിങ്ങളുടെ വാചാടോപങ്ങളിലും ഹരഹര വിളികളിലും പെട്ടു പോയവരാണ്. വിജയം എല്ലായ്‍പ്പോഴും നിങ്ങളുടെ കുത്തകയാണെന്ന് കരുതരുത്. ഒരു നുണ നൂറാവര്‍ത്തിച്ചാല്‍ സത്യമാക്കാം, പക്ഷേ അത് നുണക്കു മാത്രം ബാധകമാണ്. സത്യത്തിനല്ല. സൂര്യനെ നൂറാവര്‍ത്തി ചന്ദ്രനെന്നു വിളിച്ചാല്‍ ചന്ദ്രനാകില്ല. സത്യവും ഇതു പോലെ തന്നെയാണ്.

ജെ.എന്‍.യു. പോലെ സ്ത്രീകള്‍ക്ക് സംവവരണവും മറ്റ് ആനുകൂല്യങ്ങളും നല്‍കിയ വേറേതു സര്‍വ്വകലാശാല ഉണ്ട്? ഒരു പക്ഷേ, നിങ്ങള്‍ക്കറിയാത്ത ഒന്നുണ്ട്, എന്റെ കുടുംബവരുമാനം വെറും 3000 രൂപയാണ്. ഈ പൈസ കൊണ്ട് ഇന്ത്യയിലെ ഏതെങ്കിലും സര്‍വ്വകലാശാലയില്‍ പി.എച്ച്.ഡിക്ക് ചേരാന്‍ പറ്റുമോ? എനിക്ക് ഒരു രാഷ്ട്രീയ പാര്‍ടിയുമായും ചങ്ങാത്തമില്ല, എന്നിരുന്നാല്‍ കൂടി ജെ.എന്‍.യു.-വിന്റെ ഒപ്പം നിന്നു എന്ന ഒറ്റ കാരണം കൊണ്ട് യച്ചൂരി, രാജ, രാഹുല്‍ ഗാന്ധി, കെജ്രിവാള്‍ എന്നിവരെ രാജദ്രോഹികളാക്കി മുദ്ര കുത്തി. ജെ.എന്‍.യു.-വിനു വേണ്ടി സംസാരിച്ച മാധ്യമങ്ങള്‍ യഥാര്‍ത്ഥത്തില്‍ സത്യത്തെ പുറത്തു കൊണ്ടുവരികയാണ് ചെയ്തത്. അവര്‍ക്കു നേരിടേണ്ടി വരുന്നതോ അസഭ്യവര്‍ഷങ്ങളും ഭീഷണികളും. ഒന്നോര്‍ക്കുക, രാജ്യത്തെ 69% വരുന്ന വോട്ടര്‍മാര്‍ നിങ്ങളുടെ കൂടെയല്ല സര്‍ക്കാരേ! ബാക്കിയുള്ള 31 ശതമാനത്തില്‍ പകുതിയും നിങ്ങളുടെ വാചാടോപങ്ങളിലും ഹരഹര വിളികളിലും പെട്ടു പോയവരാണ്. വിജയം എല്ലായ്‍പ്പോഴും നിങ്ങളുടെ കുത്തകയാണെന്ന് കരുതരുത്. ഒരു നുണ നൂറാവര്‍ത്തിച്ചാല്‍ സത്യമാക്കാം, പക്ഷേ അത് നുണക്കു മാത്രം ബാധകമാണ്. സത്യത്തിനല്ല. സൂര്യനെ നൂറാവര്‍ത്തി ചന്ദ്രനെന്നു വിളിച്ചാല്‍ ചന്ദ്രനാകില്ല. സത്യവും ഇതു പോലെ തന്നെയാണ്.

വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ച് വിടുവാന്‍ ആണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. Occupy UGC നടന്നപ്പോള്‍, സഖാവ് രോഹിത്തിന്റെ ദുര്‍മരണം നടന്നു. അത് കഴിഞ്ഞ് ഇപ്പോള്‍ ജെ.എന്‍.യു.-വിലെ ദേശദ്രോഹി നാടകം. അധിക കാലം ഒരു വിഷയത്തില്‍ കടിച്ചുതൂങ്ങുവാന്‍ കഴിയില്ലാത്തത് കൊണ്ട് അവര്‍ പുതിയ വിഷയങ്ങള്‍ ഉണ്ടാക്കുന്നു. ഇനി രാമക്ഷേത്രം ആയിരിക്കാം അടുത്ത വിഷയം. ആര്‍.എസ്.എസ്.-ന്റെ മുഖപത്രമായ ഓര്‍ഗനൈസറില്‍ ജെ.എന്‍.യു.-വിനെ പറ്റി സ്വാമിജിയുടെ കവര്‍ സ്റ്റോറി വന്നിരുന്നു. ഏ.ബി.വി.പി. സുഹൃത്തുക്കളോട് എനിക്ക് പറയുവാനുള്ളത്, ഒരു വട്ടം അദ്ദേഹത്തെ ഇവിടെ കൊണ്ടുവരൂ. നമ്മുക്ക് അതിനെ പറ്റി സംവാദങ്ങളും ചര്‍ച്ചകളും നടത്താം. സംവാദത്തില്‍ അദ്ദേഹം ജയിക്കുകയാണെങ്കില്‍, ജെ.എന്‍.യു. നാല് മാസത്തേക്ക് പൂട്ടിയിടാം. മറിച്ചാണെങ്കില്‍ അദ്ദേഹത്തോട് അപേക്ഷിക്കുവാനുള്ളത് പണ്ട് എവിടെ ആയിരുന്നുവോ അങ്ങോട്ട് തന്നെ തിരിച്ച് പൊയ്ക്കൊള്ളുവനാണ്. ഇവിടെ നടന്ന സംഭവങ്ങള്‍ വളരെയധികം ആസൂത്രിതമാണ്. കാമ്പസിന് പുറത്ത് ജെ.എന്‍.യു.-വിന് എതിരെ പ്രതിഷേധിച്ചവരുടെ മുദ്രാവാക്യങ്ങളും, എന്തിന് പോസ്റ്ററുകള്‍ വരെ, അണുവിട വ്യത്യാസമില്ലാത്തവ ആയിരുന്നു. എന്തിന് "Ex-servicemen"-ന്റെ പോസ്റ്റര്‍ വരെ ഏ.ബി.വി.പി.-യുടെ ആയിരുന്നു. അതിന്റെയര്‍ത്ഥം ഇവയെല്ലാം നാഗ്പൂരില്‍ നിന്ന് ഇറക്കുമതി ചെയ്യപ്പെട്ടവയാണെന്നാണ്. രാജ്യത്തിലെ യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിട്ട് ജെ.എന്‍.യു.-വിലെ പോരാളികളായ ഉമറിനെയും അനിര്‍ബനെയും ആനന്ദിനെയും അടക്കം ജയിലടച്ച്, ഈ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തുവാനാണ് ശ്രമം.

കാമ്പസ്സിനുള്ളിലുള്ള എ.ബി.വി.പി.ക്കാരോടും കാമ്പസിന് പുറത്ത് നില്ക്കുന്ന, രാജ്യത്തെ തകര്‍ക്കുവാന്‍ ശ്രമിക്കുന്ന, ബി.ജെ.പി.ക്കാരോടും ഞങ്ങള്‍ പറയുന്നു, ഈ പോരാട്ടം ഞങ്ങള്‍ തുടരുക തന്നെ ചെയ്യും. അങ്ങനെ ഞങ്ങള്‍ ചരിത്രം രചിക്കും.

അവരോട് ഞങ്ങള്‍ക്ക് പറയുവാനുള്ളത്, ഈ പോരാട്ടത്തെ അടിച്ചമര്‍ത്തുവാന്‍ നിങ്ങള്‍ക്ക് സാധിക്കില്ല. ഇതൊരു നീണ്ട പോരാട്ടമാണ്. ഇടവേളകളില്ലാത്ത ഒന്ന്, തല കുനിക്കാതെ അവസാന ശ്വാസം വരെയും പോരാടേണ്ടുന്ന ഒന്ന്. കാമ്പസ്സിനുള്ളിലുള്ള എ.ബി.വി.പി.ക്കാരോടും കാമ്പസിന് പുറത്ത് നില്ക്കുന്ന, രാജ്യത്തെ തകര്‍ക്കുവാന്‍ ശ്രമിക്കുന്ന, ബി.ജെ.പി.ക്കാരോടും ഞങ്ങള്‍ പറയുന്നു, ഈ പോരാട്ടം ഞങ്ങള്‍ തുടരുക തന്നെ ചെയ്യും. അങ്ങനെ ഞങ്ങള്‍ ചരിത്രം രചിക്കും. ‘Occupy UGC Movement’ലൂടെ നാം നടത്തിയ പോരാട്ടം, രോഹിത് വെമുലയ്ക്ക് നീതി കിട്ടുവാനുള്ള പോരാട്ടം, നിങ്ങള്‍ തുടര്‍ന്ന പോരാട്ടം, അത് നമ്മള്‍ തുടരും, വിജയിക്കുകയും ചെയ്യും. ഈ പോരാട്ടത്തില്‍ ഒപ്പം നിന്ന എല്ലാവരോടും നന്ദി പറഞ്ഞു കൊണ്ടും തുടര്‍ന്നും നാം ഒരുമിച്ച് നില്‍ക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കൊണ്ടും എന്റെ പ്രസംഗം അവസാനിപ്പിക്കുന്നു. നന്ദി. ഇങ്ക്വിലാബ് സിന്ദാബാദ്. നാം പോരാടും വിജയിക്കും.

സഖാക്കള്‍ക്കെല്ലാം ഒരിക്കല്‍ കൂടി നന്ദി. സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആ മുദ്രാവാക്യം ഒരിക്കല്‍ക്കൂടി നമുക്ക് മുഴക്കേണ്ടതുണ്ട്, അത് ഈ രാജ്യത്തിലെ എല്ലാ ജനങ്ങളിലേക്കും എത്തേണ്ടതുണ്ട്. ഞങ്ങള്‍ക്ക് കുറച്ച് കൂടി സമയം നല്കുവാന്‍ മാധ്യമങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്. വീണ്ടും ഞാന്‍ സ്പഷ്ടമാക്കാന്‍ ആഗ്രഹിക്കുന്നു; ജെ.എന്‍.യു.-വിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്വാതന്ത്ര്യം ഇന്ത്യയില്‍ നിന്നുമല്ല, ഇന്ത്യയെ കൊള്ളയടിക്കുന്നവരില്‍ നിന്നുമാണ് വേണ്ടത്. അതുകൊണ്ട് ഒരിക്കല്‍ക്കൂടി നമുക്കീ മുദ്രാവാക്യം മുഴക്കാം:

xdfdfd
ചിത്രത്തിന് കടപ്പാട്: Guess Who
നാം എന്താണ് ആഗ്രഹിക്കുന്നത്
സ്വാതന്ത്ര്യം
ഉറക്കെ പറയൂ
സ്വാതന്ത്ര്യം
എല്ലാവരും ചേര്‍ന്ന് പറയൂ
സ്വാതന്ത്ര്യം
വിശപ്പില്‍ നിന്നും
സ്വാതന്ത്ര്യം
ഭീകരവാദത്തില്‍ നിന്നും
സ്വാതന്ത്ര്യം
മനുവാദത്തില്‍ നിന്നും
സ്വാതന്ത്ര്യം
നാം നേടിയെടുക്കും
സ്വാതന്ത്ര്യം
നിങ്ങള്‍ എന്ത് വേണമെങ്കിലും ചെയ്യൂ
സ്വാതന്ത്ര്യം
നാം നേടിയെടുക്കും
സ്വാതന്ത്ര്യം
നമ്മുടെ അവകാശം
സ്വാതന്ത്ര്യം
ജീവനേക്കാള്‍ പ്രിയപ്പെട്ടത്
സ്വാതന്ത്ര്യം.