മണ്ഡല പരിചയം: ബേപ്പൂർ, കുന്ദമംഗലം, കൊടുവള്ളി

xdfdfd

മറ്റു മണ്ഡലങ്ങളെ ഇവിടെ പരിചയപ്പെടാം.

33. ബേപ്പൂർ

കോഴിക്കോട് ജില്ലയിലെ ​​രാമനാട്ടുകര, ഫറൂഖ് എന്നീ മുനിസിപ്പാലിറ്റികൾ, ചെറുവണ്ണൂർ, കടലുണ്ടി എന്നീ ഗ്രാമപഞ്ചായത്തുകൾ എന്നിവ ഉൾപ്പെട്ടതാണ്‌ ബേപ്പൂർ നിയമസഭാമണ്ഡലം. 1977ലും 1980ലും എൻ. പി. മൊയ്തീൻ കോൺഗ്രസിന് വേണ്ടി ജയിച്ചിട്ടുള്ളതൊഴിച്ചാൽ ഒരിക്കൽപോലും കോൺഗ്രസ്സ് ഈ സീറ്റിൽ വിജയിച്ചിട്ടില്ല. 1991ൽ പരസ്യമായ കോലീബി (കോൺഗ്രസ്–ബിജെപി–ലീഗ് സഖ്യം) പരീക്ഷണം നടന്ന സ്ഥലം കൂടിയാണ് ബേപ്പൂർ മണ്ഡലം. കോലീബി സഖ്യത്തിനോട് എതിരിട്ടും സി.പി.ഐ.എമ്മിന് അവിടെ വിജയിക്കാൻ കഴിഞ്ഞിട്ടുണ്ട്. ടി. കെ. ഹംസ മൂന്ന് തവണയും എളമരം കരീം ഒരു തവണയും ഇവിടെ നിന്ന് വിജയിച്ചിട്ടുണ്ട്. സി.പി.ഐ.എമ്മിൻറെ എളമരം കരീം ആണ് നിലവിലെ എം.എൽ.എ. ഇത്തവണ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന വി.കെ.സി. മുഹമ്മദ്കോയ 2001ൽ ബേപ്പൂരിൽ നിന്നും വിജയിച്ചിട്ടുണ്ട്. കോൺഗ്രസ്സിനു വേണ്ടി ആദം മുൽസി വീണ്ടും ജനവിധി തേടുന്നു. കഴിഞ്ഞ തവണ ബി.ജെ.പിക്ക് ​8.53% വോട്ടുകളാണ് ഇവിടെ നിന്ന് ലഭിച്ചത്. കോഴിക്കോട് ലോകസഭാ മണ്ഡലത്തിലാണ് ബേപ്പൂർ ഉൾപ്പെടുന്നത്.

2011ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം.

ആകെ വോട്ട്: 163840

പോൾ ചെയ്യപ്പെട്ട വോട്ട്: 129390

പോളിംഗ് ശതമാനം: 78.97

xdfdfd

നിയമസഭയിൽ നിന്നും ലോകസഭയിൽ എത്തിയപ്പോൾ ഇടതുപക്ഷത്തിനുകിട്ടിയ ഭൂരിപക്ഷം വെറും ആയിരത്തിൽപ്പരം വോട്ടുകളിലേക്ക് ചുരുങ്ങിയതായും ബി.ജെ.പി ഏഴായിരം വോട്ടുകളുടെ വർദ്ധന ഉണ്ടാക്കിയതായും കാണാം. എന്നിരുന്നാലും ഇടതുപക്ഷത്തിന് ശക്തമായ വിജയസാധ്യത കൽപ്പിക്കുന്ന ഒരു മണ്ഡലമാണ് ബേപ്പൂർ എന്നതിൽ സംശയമില്ല.

2014 ലോകസഭാ തെരഞ്ഞെടുപ്പിൽ ബേപ്പൂർ നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

xdfdfd

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:

xdfdfd

34. കുന്ദമംഗലം

കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിലെ കുന്ദമംഗലം, ​​പെരുവയൽ, പെരുമണ്ണ, ഒളവണ്ണ, ചാത്തമംഗലം, മാവൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ കുന്ദമംഗലം നിയമസഭാ മണ്ഡലം. 1977 മുതലുള്ള കണക്കെടുത്താൽ അഞ്ചു തവണ ഇടതുപക്ഷം ഇവിടെ നിന്നും ജയിച്ചിട്ടുണ്ട്. അതിൽ മൂന്ന് തവണ സി.പി.ഐ(എം) സ്ഥാനാർത്ഥി സി. പി. ബാലൻ വൈദ്യർ ആണ് ഇവിടെ നിന്ന് വിജയിച്ചത്. 200 ലും 2006ലും സ്വതന്ത്രനായി നിന്ന് യു.ഡി.എഫിന് വേണ്ടി യു. സി. രാമൻ ഇവിടെ നിന്നും ജയിച്ചു. പക്ഷെ 2011ൽ ​പി. ടി. എ. റഹീം മണ്ഡലം ഇടതുപക്ഷത്തിനു വേണ്ടി തിരിച്ചു പിടിച്ചു​. 2011ൽ യു. സി. രാമനെതിരെ ഇടതുപക്ഷ പിന്തുണയോടെ മത്സരിച്ച് വിജയിച്ചാണ് ​പി. ടി. എ. റഹീം നിയമസഭയിൽ എത്തിയത്. ബി.ജെ.പി കഴിഞ്ഞ തവണ ഇവിടെ സി. കെ. പദ്മനാഭനിലൂടെ​ 11.40% വോട്ടു നേടി മികച്ച നേട്ടം കൈവരിച്ചു. ഇത്തവണയും മത്സരം കടുപ്പമേറിയത്‌ തന്നെ ആയിരിക്കും. കോഴിക്കോട് ജില്ലയിലെ മറ്റു മണ്ഡലങ്ങളെ അപേക്ഷിച്ച് ഇവിടെ ബി.ജെ.പിക്ക് വോട്ടുകൾ കൂടുതലാണ് എന്നത് ഇടതു വലതു മുന്നണികളുടെ ജയപരാജയത്തെ സാരമായി ബാധിച്ചേക്കും. ​പി. ടി. എ. റഹീം വീണ്ടും സ്വതന്ത്രനായി ഇടതിന് വേണ്ടി രംഗത്ത്‌ ഇറങ്ങുമ്പോൾ ടി. സിദ്ധിക്കാണ് യു.ഡി.എഫിന് വേണ്ടി മത്സരിക്കുന്നത്. സി. കെ. പദ്മനാഭൻ തന്നെയാണ് ഇത്തവണയും ബി.ജെ.പി സ്ഥാനാർത്ഥി.

​2011 ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം.​

ആകെ വോട്ട്: 177622

പോൾ ചെയ്യപ്പെട്ട വോട്ട്: 150187

പോളിംഗ് ശതമാനം: 84.55

xdfdfd

നിയമസഭയിൽ നിന്നും ലോക്‌‌സഭയിൽ എത്തിയപ്പോഴേക്കും ഇടതുപക്ഷത്തിനു ഭൂരിപക്ഷത്തിൽ കാര്യമായ ഇടിവ് വന്നതായി കാണാം. കൂടാതെ ബി.ജെ.പിക്ക് നാലായിരത്തിൽപരം വോട്ടുകൾ കൂടിയതായും കാണാം. എങ്കിലും ഇടതുപക്ഷത്തിനാണ് ഇത്തവണയും വിജയ സാധ്യത എന്ന് പൊതുവിൽ വിലയിരുത്തപ്പെടുന്നു.

2014 ലോകസഭാ തെരഞ്ഞെടുപ്പിൽ കുന്ദമംഗലം നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.​

xdfdfd

​2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ​

xdfdfd

35. കൊടുവള്ളി

കോഴിക്കോട് ജില്ലയിലെ കൊടുവള്ളി​ മുനിസിപ്പാലിറ്റിയും കിഴക്കോത്ത്, മടവൂർ, നരിക്കുനി, ഓമശ്ശേരി, താമരശ്ശേരി, കട്ടിപ്പാറ എന്നീ ഗ്രാമ പഞ്ചായത്തുകളും ഉൾപ്പെട്ടതാണ്‌ കൊടുവള്ളി നിയമസഭാ മണ്ഡലം. കോഴിക്കോട് ലോകസഭാമണ്ഡലത്തിലാണ് കൊടുവള്ളി ഉൾപ്പെടുന്നത്. മുസ്ലീം ലീഗിൻറെ കുത്തക മണ്ഡലം ആണ് കൊടുവള്ളി. 1977 മുതലുള്ള തെരഞ്ഞെടുപ്പ് ചരിത്രമെടുത്താൽ ലീഗ് സ്ഥാനാർത്ഥികൾ അല്ലാതെ വേറെ ആരും ഇവിട നിന്നും ജയിച്ചിട്ടില്ല. ​2006ൽ ഡി.ഐ.സിക്ക് വേണ്ടി നീക്കിവച്ച ഈ മണ്ഡലത്തിൽ കോണ്‍ഗ്രസ്സിലെ കെ. മുരളീധരനെ ഇടതുപക്ഷ പിന്തുണയോടെ മത്സരിച്ച പി. ടി. എ. റഹീം തോൽപ്പിച്ചത് മാത്രമാണ് ഇതിന് ഒരു അപവാദം. പി. ടി. എ. റഹീം ​മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റി അംഗവും കോഴിക്കോട് ജില്ല സെക്രട്ടറിയും ആയിരുന്ന സമയത്ത് അതിൽ നിന്നും രാജിവച്ചാണ് കെ. മുരളീധരനെതിരെ ഇടതു സ്ഥാനാർത്ഥിയായി കൊടുവള്ളിയിൽ മത്സരിച്ചത്. 2011 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് മുസ്ലീം ലീഗിലെ വി. എം. ഉമ്മർ ആണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഏറെ അടിയൊഴുക്കുകൾ നടന്ന മണ്ഡലമാണിത്. 2011ൽ ബി.ജെ.പിക്ക് ​5.73% വോട്ടുകൾ ഇവിടെ നിന്ന് കിട്ടിയിട്ടുണ്ട്. ഇത്തവണ ലീഗിന് വേണ്ടി എം. എ. റസാക്കും, സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ഇടതു സ്വതന്ത്രനായി കാരാട്ട് റസാക്കും മത്സരിക്കുന്നു. ബി.ജെ.പി സ്ഥാനാർത്ഥിയായി അലി അക്ബർ ജനവിധി തേടുന്നു.

2011 നിയമസഭാ തെരെഞ്ഞെടുപ്പിലെ വോട്ടുകൾ എത്രയെന്ന് നോക്കാം.​

ആകെ വോട്ട്: 142154

പോൾ ചെയ്യപ്പെട്ട വോട്ട്: 113824

പോളിംഗ് ശതമാനം: 80.07

xdfdfd

2014 ലോകസഭാ തെരെഞ്ഞെടുപ്പിൽ കുന്ദമംഗലം നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.​

xdfdfd

​2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ​​:

xdfdfd