മണ്ഡല പരിചയം : ചങ്ങനാശ്ശേരി, കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂര്‍

xdfdfd

മറ്റു മണ്ഡലങ്ങളെ ഇവിടെ പരിചയപ്പെടാം.

106. ചങ്ങനാശ്ശേരി

കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി, കുറിച്ചി, മാടപ്പള്ളി, പായിപ്പാട്, തൃക്കൊടിത്താനം, വാഴപ്പള്ളി എന്നീ പഞ്ചായത്തുകൾ ചേർന്നുള്ള ഒരു നിയമസഭാമണ്ഡലമാണിത്. 1977 മുതലുള്ള തിരെഞ്ഞെടുപ്പ് ചരിത്രം നോക്കിയാല്‍ ​കേരളകോണ്‍ഗ്രസ് മാത്രമേ ഇവിടെ നിന്നും ജയിച്ചിട്ടുള്ളൂ. 1980 മുതല്‍ സി.എഫ്. തോമസാണ് ഇവിടെ എം.എല്‍.എ. രണ്ടായിരത്തി പതിനൊന്നുവരെ എട്ടു തവണ അദ്ദേഹം ഇവിടെ നിന്നും വിജയിച്ചു. 2011-ലെ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ ബി. ഇക്ബാലിനോട് മാത്രമാണ് സി.എഫ്. തോമസിനു കാര്യമായി വിയര്‍പ്പൊഴുക്കേണ്ടിവന്നത്​. ഇത്തവണയും യു.ഡി.എഫിന് വേണ്ടി സി.എഫ്. തോമസും എല്‍.ഡി.എഫിനു വേണ്ടി കേരളകോണ്ഗ്രസ് ഫ്രാന്‍സിസ് ജോര്‍ജ് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയില്‍ നിന്നും പ്രൊഫസര്‍ കെ.സി. ജോസഫും ബി.ജെ.പിക്ക് വേണ്ടി ഏറ്റുമാനൂര്‍ രാധാകൃഷ്ണനും ജനവിധി തേടുന്നു. രണ്ടായിരത്തി പതിനൊന്നില്‍ ബി.ജെ.പി. ​5.80% വോട്ടുകള്‍ നേടിയിരുന്നു. മാവേലിക്കര ലോകസഭാമണ്ഡലത്തില്‍ ഉള്‍പ്പെടുന്നു ​ ചങ്ങനാശ്ശേരി​ നിയമസഭാമണ്ഡലം. രണ്ടു കേരളകോണ്ഗ്രസ്സുകാര്‍ ഏറ്റുമുട്ടുന്ന മണ്ഡലത്തില്‍ ശക്തമായ മത്സരം നടക്കാനാണ് സാധ്യത. ​

​2011 ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം.​

ആകെ വോട്ടുകള്‍ : 148860 പോള്‍ ചെയ്ത വോട്ടുകള്‍ : 108257 പോളിങ്ങ് ശതമാനം : 72.72

സി.എഫ്. തോമസ്

​2014 ലോകസഭാ തെരഞ്ഞെടുപ്പിൽ ചങ്ങനാശ്ശേരി നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

കൊടിക്കുന്നിൽ സുരേഷ്

​2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ

​​ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി

107. കുട്ടനാട്

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ ഉൾപ്പെടുന്ന ചമ്പക്കുളം, എടത്വാ, കൈനകരി, കാവാലം, മുട്ടാർ, നെടുമുടി, നീലംപേരൂർ, പുളിങ്കുന്ന്, രാമങ്കരി, തകഴി, തലവടി, വെളിയനാട് എന്നീ പഞ്ചായത്തുകളും, കാർത്തികപ്പള്ളി താലൂക്കിലെ വീയപുരംപഞ്ചായത്തും ചേർന്നതാണ് കുട്ടനാട് നിയമസഭാമണ്ഡലം. 1965 മുതലുള്ള മണ്ഡല ചരിത്രമെടുത്താല്‍ കേരളകോണ്‍ഗ്രസ് ജോസഫ്‌ ഗ്രൂപ്പിന്റെ കുത്തക മണ്ഡലമാണ് കുട്ടനാട് . ഇപ്പോള്‍ കേരള കോണ്ഗ്രസ് ഫ്രാന്‍സിസ് ജോര്‍ജ് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയിലുള്ള ഡോക്ടര്‍ കെ.സി. ജോസഫ് അഞ്ചു തവണ വിജയിച്ചിട്ടുണ്ട്. 2006 ല്‍ കെ. കരുണാകരന്‍ നേതൃത്വം നല്‍കി ഉണ്ടാക്കിയ ഡി.ഐ.സി. വഴി തോമസ്‌ ചാണ്ടി മണ്ഡലം പിടിച്ചെടുക്കുകയും വീണ്ടും ഒരു തവണ കൂടു രണ്ടായിരത്തി പതിനൊന്നില്‍ ഇവിടെ വിജയിക്കുകയും മണ്ഡലം നിലനിര്‍ത്തുകയും ചെയ്തിരിക്കയാണ്. കരുണാകരന്‍ കോണ്‍ഗ്രസിലേക്ക് പോയപ്പോള്‍ കൂടെ പോരാതെ തോമസ്‌ ചാണ്ടി എന്‍.സി.പിയിലേക്ക് പോയി . കോണ്‍ഗ്രസിനും വേരുള്ള ഈ മണ്ഡലത്തില്‍ കോണ്‍ഗ്രസ്, മാണി ഗ്രൂപ്പ് കേരള കോണ്‍ഗ്രസുകാരുടെ കാലുവാരല്‍ പൊതുവില്‍ നടക്കുന്ന മണ്ഡലമാണിത്. അതുവഴിയാണ് തോമസ്‌ ചാണ്ടി ജയിക്കുന്നത് എന്ന് ആക്ഷേപമുണ്ട്. ഇത്തവണയും എന്‍.സി.പിക്ക് വേണ്ടി ഇടതുമുന്നണി സ്ഥാനാര്‍ഥിയായി തോമസ്‌ ചാണ്ടിയും യു.ഡി.എഫ് സ്ഥാനാര്‍ഥിയായി കേരള കോണ്ഗ്രസ്സില്‍ നിന്നും ജേക്കബ് എബ്രഹും മത്സരിക്കുന്നു. ബി.ജെ.പി. രണ്ടായിരത്തി പതിനൊന്നില്‍ 3.72% വോട്ടു നേടിയിരുന്നു. മാവേലിക്കര ലോകസഭയില്‍പ്പെടുന്നു കുട്ടനാട് നിയമസഭാമണ്ഡലം.

2011 ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം. ആകെ വോട്ടുകള്‍ : 149121 പോള്‍ ചെയ്ത വോട്ടുകള്‍ : 118110 പോളിങ്ങ് ശതമാനം : 79.20 ​

തോമസ് ചാണ്ടി

​2014 ലോകസഭാ തെരഞ്ഞെടുപ്പിൽ ചങ്ങനാശ്ശേരി നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

കൊടിക്കുന്നിൽ സുരേഷ്

​2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ

​​ചമ്പക്കുളം

108. മാവേലിക്കര

ആലപ്പുഴ ജില്ലയിലെ മാവേലിക്കര മുനിസിപ്പാലിറ്റി, ചുനക്കര, മാവേലിക്കര താമരക്കുളം, മാവേലിക്കര തെക്കേക്കര, നൂറനാട്, പാലമേൽ, തഴക്കര, വള്ളിക്കുന്നം എന്നീ പഞ്ചായത്തുകൾ ചേർന്നതാണ് മാവേലിക്കര നിയമസഭാമണ്ഡലം. 1977 ല്‍ സ്വതന്ത്രന്‍ ഭാസ്‌കരന്‍ നായര്‍ സി.പി.ഐ.എമ്മിലെ ഗോവിന്ദ കുറുപ്പിനെ തോല്‍പ്പിച്ചു. തുടര്‍ന്ന് 1980 മുതല്‍ മൂന്ന് തവണ സി.പി.ഐ.എമ്മിലെ ഗോവിന്ദ കുറുപ്പ് തന്നെ വിജയിച്ചു. അതിനു ശേഷം 1991 മുതല്‍ നാല് തവണ കോണ്ഗ്രസ്സിനു വേണ്ടി എം. മുരളി മണ്ഡലം നിലനിര്‍ത്തി. രണ്ടായിരത്തി പതിനൊന്നില്‍ ജെ.എസ്.എസിലെ കെ.കെ. ഷാജുവിനെ പരാജയപ്പെടുത്തി ആര്‍. രാജേഷ് മാവേലിക്കര നിയമസഭാമണ്ഡലം നിലനിര്‍ത്തി. രണ്ടായിരത്തി പതിനൊന്നു മുതല്‍ ഇതൊരു സംവരണ മണ്ഡലമാണ് .ആദ്യകാലങ്ങളില്‍ ഇടതുപക്ഷത്ത് ഉറച്ചു നിന്ന മണ്ഡലം പിന്നീട് കോണ്ഗ്രസ് ചായ്‌‌വ് കാണിക്കുകയും പതിയെ ഇടതുപക്ഷം പഴയ അപ്രമാഥിത്യം തിരിച്ചു പിടിക്കുന്നതായി കാണാം കോണ്ഗ്രസ്സിനെ തുണച്ചിരുന്ന മണ്ഡലം പതിയെ ഇടതു ചായവ് കാണിച്ചു തുടങ്ങിയിരിക്കുന്നു. ബൈജു കലാശാല കോണ്ഗ്രസ്സിനു വേണ്ടിയും ആര്‍. രാജേഷ് തന്നെ സി.പി.ഐ എമ്മിന് വേണ്ടിയും ബി.ജെ.പി സ്ഥാനാര്‍ഥിയായി പി.എം. വേലായുധനും ജനവിധി തേടുന്നു. ബി.ജെ.പിക്ക് കഴിഞ്ഞ തവണ 3.73​% വോട്ടുകള്‍ നേടിയിരുന്നു. ലോകസഭാതിരെഞ്ഞെടുപ്പില്‍ ഈ മണ്ഡലം ഇടതുപക്ഷതിനൊപ്പമായിരുന്നു. മാവേലിക്കര ലോകസഭയില്‍ ഉള്‍പ്പെടുന്നു മാവേലിക്കര നിയമസഭാമണ്ഡലം.

​2011ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം:​​​ ആകെ വോട്ടുകള്‍ : 175720 പോള്‍ ചെയ്ത വോട്ടുകള്‍ : 133686 പോളിങ്ങ് ശതമാനം : 76.08 ​

ആര്‍. രാജേഷ്

2014 ലോകസഭാ തെരഞ്ഞെടുപ്പിൽ മാവേലിക്കര നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

കൊടിക്കുന്നിൽ സുരേഷ്

​2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ

​​​മാവേലിക്കര മുനിസിപ്പാലിറ്റി

109. ചെങ്ങന്നൂര്‍

ആലപ്പുഴ ജില്ലയിലെ ​ചെങ്ങന്നൂര്‍ നഗരസഭ, തിരുവന്‍വണ്ടൂര്‍, പാണ്ടനാട്, മാന്നാര്‍, മുളക്കുഴ, ആലാ, ചെന്നിത്തല–തൃപ്പെരുന്തുറ, ബുധനൂര്‍, പുലിയൂര്‍, ചെറിയനാട്, വെണ്‍മണി പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന നിയമസഭാമണ്ഡലമാണ് ചെങ്ങന്നൂർ നിയമസഭാമണ്ഡലം. ​1957 ല്‍ നടന്ന തിരെഞ്ഞെടുപ്പില്‍ സി പി ഐ വിജയിച്ച ഈ മണ്ഡലത്തില്‍ രണ്ടു തവണ കൂടി മാത്രമേ ഇടതുപക്ഷത്തിനു ജയിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ , കോണ്ഗ്രസ് അനുകൂല മണ്ഡലത്തില്‍ 1991 മുതല്‍ മൂന്ന് തവണ തുടര്‍ച്ചയായി ശോഭനാ ജോര്‍ജു വിജയിച്ചു രണ്ടായിരത്തി ആറില്‍ സി.പി.ഐ.എമ്മിലെ സജി ചെറിയാനെ തോല്‍പ്പിച്ചു മണ്ഡലം നിലനിര്‍ത്തിയ പി.സി. ​വിഷ്ണുനാഥ് രണ്ടായിരത്തി പതിനൊന്നില്‍ സി.എസ്. സുജാതയെ തോല്‍പ്പിച്ചു ചെങ്ങന്നൂരില്‍ തന്റെ രണ്ടാം വിജയം നേടി. നിലവിലെ എം.എല്‍.എ. ​വിഷ്ണുനാഥ് തന്നെയാണ് ഇത്തവണയും ഇവിടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. ഇടതുപക്ഷത്തിനു വേണ്ടി സി.പി.ഐ.എമ്മില്‍ നിന്നും കെ.കെ. രാമചന്ദ്രന്‍ നായരും ബി.ജെ.പി സ്ഥാനാര്‍ഥിയായി പി.എസ്. ശ്രീധരന്‍ പിള്ളയും മത്സരിക്കുന്നു. കോണ്ഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നു ശോഭന ജോര്‍ജ് സ്വതന്ത്ര സ്ഥനാര്‍ഥിയായി മത്സരിക്കുന്നു . മാവേലിക്കര ലോകസഭാമണ്ഡലത്തില്‍ ഉള്‍പ്പെടുന്നു ​ ചെങ്ങന്നൂർ നിയമസഭാമണ്ഡലം. രണ്ടായിരത്തി പതിനൊന്നില്‍ ബി ജെ പി ക്ക് ഇവിടെ ​4.84% വോട്ടുകള്‍ ലഭിച്ചിരുന്നു .

​2011ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം:​​​​

ആകെ വോട്ടുകള്‍ : 175610 പോള്‍ ചെയ്ത വോട്ടുകള്‍ : 125345 പോളിങ്ങ് ശതമാനം : 71.38

പി.സി.വിഷ്ണുനാഥ്

​2014 ലോകസഭാ തെരഞ്ഞെടുപ്പിൽ ചെങ്ങന്നൂർ നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

കൊടിക്കുന്നിൽ സുരേഷ്

​2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ

​​​ചെങ്ങന്നൂര്‍ നഗരസഭ