മണ്ഡല പരിചയം: എലത്തൂർ, കോഴിക്കോട് വടക്ക്, കോഴിക്കോട് തെക്ക്

xdfdfd

മറ്റു മണ്ഡലങ്ങളെ ഇവിടെ പരിചയപ്പെടാം.

30. എലത്തൂർ

കോഴിക്കോട് ജില്ലയിൽ കോഴിക്കോട് കോർപ്പറേഷനിലെ ചില വാർഡുകളും ചേളന്നൂർ, കക്കോടി, കാക്കൂർ, കുരുവട്ടൂർ, നന്മണ്ട, തലക്കുളത്തൂർ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് ​​എലത്തൂർ നിയമസഭാ മണ്ഡലം.​ 2008ലെ മണ്ഡല പുനർനിർണയത്തിൽ രൂപപെട്ട മണ്ഡലമാണിത്. ബാലുശ്ശേരി, കൊടുവള്ളി, കുന്നമംഗലം മണ്ഡലങ്ങളിലെ പ്രദേശങ്ങൾ കൂട്ടി ചേർത്താണ് എലത്തൂർ മണ്ഡലം രൂപീകരിച്ചത്. എൻ.സി.പിയിലെ എ. കെ. ശശീന്ദ്രൻ ആണ് നിലവിലെ എം.എൽ.എ. കഴിഞ്ഞ തവണ യു.ഡി.എഫ് സോഷ്യലിസ്റ്റ്‌ ജനതദളിന് സീറ്റ് നൽകുകയും, അവർക്ക് വേണ്ടി ഷേക്ക്‌ പി ഹാരിസ് ഇവിടെ മത്സരിക്കുകയും ചെയ്തു. ഇത്തവണയും എ. കെ. ശശീന്ദ്രൻ തന്നെയാണു ഇടതുപക്ഷത്തിനു വേണ്ടി വോട്ട് തേടുന്നത്. 2011ൽ ബി.ജെ.പി.ക്ക്​ 8.89% വോട്ടുകൾ നേടാൻ കഴിഞ്ഞിട്ടുണ്ട്. കോഴിക്കോട് ലോകസഭാ മണ്ഡലത്തിലാണ് എലത്തൂർ ഉൾപ്പെടുന്നത്.

​2011 നിയമസഭാ തെരെഞ്ഞെടുപ്പിലെ വോട്ടുകൾ എത്രയെന്ന് നോക്കാം.​

ആകെ വോട്ട്: 161999

പോൾ ചെയ്യപ്പെട്ട വോട്ട്: 133906

പോളിംഗ് ശതമാനം: 82.66

xdfdfd

ഇടതുപക്ഷത്തിനു ഒൻപതിനായിരം വോട്ടുകളുടെ കുറവ് ലോകസഭയിലേക്ക് എത്തിയപ്പോൾ സംഭവിച്ചിട്ടുണ്ട്, ബി.ജെ.പിക്ക് അയ്യായിരം വോട്ടുകളുടെ വർദ്ധനവും വന്നിട്ടുണ്ട്. ​2014 ലോകസഭാ തെരഞ്ഞെടുപ്പിൽ എലത്തൂർ നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.​

xdfdfd

​2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:​

xdfdfd

31. കോഴിക്കോട് വടക്ക്

കോഴിക്കോട് ജില്ലയിലെ കോഴിക്കോട് കോർപ്പറേഷനിലെ 1 മുതൽ 16 വരെ വാർഡുകൾ, 39, 40, 42 മുതൽ 51 വരെ വാർഡുകൾ എന്നിവ ഉൾക്കൊള്ളുന്ന നിയമസഭാ മണ്ഡലമാണ് കോഴിക്കോട്‌‌ വടക്ക് നിയമസഭാ മണ്ഡലം. ഇത് കോഴിക്കോട് ലോകസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നു. 2008ലെ മണ്ഡല പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാ മണ്ഡലം നിലവിൽ വന്നത്. പൊതുവിൽ കോഴിക്കോട് നോർത്ത് ഇടതുപക്ഷത്തോട് ആഭിമുഖ്യം കാട്ടുന്ന മണ്ഡലം ആണ്. സി.പി.ഐ.എമ്മിലെ എ. പ്രദീപ് കുമാർ ആണ് നിലവിലെ എം.എൽ.എ. അദ്ദേഹം തന്നെയാണ് ഇത്തവണയും ഇവിടെ നിന്നും ഇടതുപക്ഷത്തിനു വേണ്ടി മത്സരിക്കുന്നത്. കോൺഗ്രസ്സിലെ പി. എം. സുരേഷ് ബാബു ആണ് യു.ഡി.എഫ് സ്ഥാനാർത്ഥി. 2011ൽ ബി.ജെ.പി ഇവിടെ നിന്ന് 8.51% വോട്ടുകൾ നേടിയിരുന്നു.

2011 നിയമസഭാ തെരെഞ്ഞെടുപ്പിലെ വോട്ടുകൾ എത്രയെന്ന് നോക്കാം.

ആകെ വോട്ട്: 149890

പോൾ ചെയ്യപ്പെട്ട വോട്ട്: 116300

പോളിംഗ് ശതമാനം: 77.59

xdfdfd

നിയമസഭയെ അപേക്ഷിച്ച് ലോകസഭയിൽ ഇടതിന് ഭൂരിപക്ഷം നഷ്ടപെട്ടു എന്ന് മാത്രമല്ല, ആയിരത്തി അഞ്ഞൂറിൽപ്പരം വോട്ടുകൾ യു.ഡി.എഫിന് കൂടുതൽ കിട്ടുകയും ചെയ്തു. 2014 ലോകസഭാ തെരഞ്ഞെടുപ്പിൽ ​ കോഴിക്കോട് വടക്ക് നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.​

xdfdfd

​2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:

xdfdfd

32. കോഴിക്കോട് തെക്ക്

കോഴിക്കോട് ജില്ലയിലെ കോഴിക്കോട് കോർപ്പറേഷനിലെ 17 മുതൽ 38 വരെ വാർഡുകൾ, 41-ആം വാർഡ് എന്നിവ ഉൾക്കൊള്ളുന്ന നിയമസഭാ മണ്ഡലമാണ് കോഴിക്കോട് തെക്ക് നിയമസഭാ മണ്ഡലം. കോഴിക്കോട് ലോകസഭാമണ്ഡലത്തിൽ ഉൾപ്പെടുന്നു ഈ മണ്ഡലം. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്. കോഴിക്കോട് 1, കോഴിക്കോട് 2 എന്നീ നിയമസഭാ മണ്ഡലങ്ങൾ പുനർനിർണയിച്ചപ്പോൾ കോഴിക്കോട്‌‌ വടക്കും കോഴിക്കോട് തെക്കും മണ്ഡലങ്ങൾ രൂപപ്പെട്ടു. യു.ഡി.എഫിലെ മുസ്ലീം ലീഗിൻറെ ഒരു സ്ഥിരം മണ്ഡലം എന്നൊക്കെ പറയാവുന്ന ഈ മണ്ഡലത്തിൽ പക്ഷേ കഴിഞ്ഞ തവണ എം.കെ. മുനീർ കഷ്ടിച്ചാണ് കടന്നു കൂടിയത്. ഇത്തവണ ഇടതുപക്ഷം ഈ സീറ്റ് ഐ.എൻ.എല്ലിനു നൽകി എ.പി. അബ്ദുൾ വഹാബാണ് സ്ഥാനാർത്ഥി. എം. കെ. മുനീർ തന്നെയാണ് ലീഗിന് വേണ്ടി മത്സരിക്കുന്നത്. 2011ലെ ബി.ജെ.പിയുടെ വോട്ടിംഗ് ശതമാനം 7.25 ആണ്.

2011 നിയമസഭാ തെരെഞ്ഞെടുപ്പിലെ വോട്ടുകൾ എത്രയെന്ന് നോക്കാം.

ആകെ വോട്ട്: 132621

പോൾ ചെയ്യപ്പെട്ട വോട്ട്: 103671

പോളിംഗ് ശതമാനം: 78.17

xdfdfd

2014 ലോകസഭാ തെരഞ്ഞെടുപ്പിൽ ​ എലത്തൂർ നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

xdfdfd

​2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:

xdfdfd