മണ്ഡല പരിചയം : കഴക്കൂട്ടം, നേമം, വട്ടിയൂര്‍ക്കാവ്

xdfdfd

മറ്റു മണ്ഡലങ്ങളെ ഇവിടെ പരിചയപ്പെടാം.

134. കഴക്കൂട്ടം

തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം കോര്‍പറേഷനിലെ 22 വാര്‍ഡുകൾ ചേര്‍ന്നതാണ് പുതിയ കഴക്കൂട്ടം നിയമസഭാമണ്ഡലം. 1977 മുതലുള്ള മണ്ഡല ചരിത്രം പരിശോധിച്ചാല്‍ സി.പി.ഐ(എം) ആകെ ഒരു തവണ മാത്രമേ ഇവിടെ ജയിച്ചിട്ടുള്ളൂ. 1996ല്‍ ​കടകംമ്പള്ളി സുരേന്ദ്രനിലൂടെ ആയിരുന്നു അത്. സി.എം.പിക്ക് വേണ്ടി എം. വി. രാഘവന്‍ ഒരു തവണ ഇവിടെ മത്സരിച്ചു ജയിച്ചു. 2001ല്‍ കോണ്‍ഗ്രസ് റിബലായി മത്സരിച്ചാണ് എം.എ. വാഹിദിന്റെ ആദ്യ ജയം. തുടര്‍ന്നു രണ്ടായിരത്തി ആറിലും രണ്ടായിരത്തി പതിനൊന്നിലും കോൺഗ്രസ് സ്ഥാനാര്‍ത്ഥിയായി ​ഇവിടെ നിന്നും ജയിച്ചു. ഇത്തവണയും എം.എ. വാഹിദ് തന്നെയാണു ഇവിടെ കോൺഗ്രസ് സ്ഥാനാര്‍ത്ഥി. മണ്ഡലം പിടിച്ചെടുക്കാന്‍ സി.പി.ഐ(എം) ഇത്തവണ നിയോഗിച്ചിരിക്കുന്നത് ജില്ല സെക്രട്ടറി കടകംമ്പള്ളി സുരേന്ദ്രനെ തന്നെയാണ്. ബി.ജെ.പിക്ക് വേണ്ടി വി. മുരളീധരനും മത്സരിക്കുന്നു. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നായി ഇതിനെ കാണാം. ബി.ജെ.പി നേടുന്ന വോട്ടുകൾ ഇവിടെ ജയപരാജയങ്ങളെ നിര്‍ണയിക്കും. തിരുവനന്തപുരം ലോകസഭാമണ്ഡലത്തില്‍ ഉൾപ്പെടുന്നു ​കഴക്കൂട്ടം നിയമസഭ മണ്ഡലം. രണ്ടായിരത്തി പതിനൊന്നിലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഇവിടെ 6.86% വോട്ടു നേടിയിരുന്നു. ​ലോകസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ശക്തമായ മുന്നേറ്റം നടത്തി ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. തിരുവനന്തപുരം കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ഒന്നാം സ്ഥാനത്തും ബി.ജെ.പി രണ്ടാം സ്ഥാനത്തും എത്തി. ഈ മണ്ഡലത്തില്‍ 11 വാര്‍ഡില്‍ എല്‍.ഡി.ഫ് ജയിച്ചപ്പോൾ യു.ഡി.എഫ് ജയിച്ചത് ആറില്‍മാത്രം. അഞ്ച് വാര്‍ഡ് ബിജെപിക്കും ലഭിച്ചു. വോട്ടിങ് നിലയില്‍ മൂന്നാംസ്ഥാനത്താണ് യു.ഡി.എഫ്. എല്‍.ഡി.എഫിന് 45,439 വോട്ടും യു.ഡി.എഫിന് 30,474 വോട്ടുമാണ് ലഭിച്ചത്.

​2011 ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം​​

ആകെ വോട്ടുകള്‍ : 162600 പോള്‍ ചെയ്ത വോട്ടുകള്‍ : 109498 പോളിങ്ങ് ശതമാനം : 67.34

എം.എ. വഹീദ്

2014 ലോകസഭാ തെരഞ്ഞെടുപ്പിൽ ​ കഴക്കൂട്ടം നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

ശശി തരൂര്‍

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:​​​

135. നേമം

തിരുവനന്തപുരം ജില്ലയിലെ നിയമസഭാമണ്ഡലമാണ് നേമം. തിരുവനന്തപുരം കോര്‍പ്പറേഷനിലെ 22 വാർഡുകൾ അടങ്ങിയ നിയമസഭാമണ്ഡലമാണിത്. 2011ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി രണ്ടാം സ്ഥാനത്ത് എത്തിയ മൂന്ന് മണ്ഡലങ്ങളില്‍ ഒന്ന് നേമം ആണ്. സി.പി.ഐ.എമ്മിലെ കരുത്തനായ വി. ശിവന്‍കുട്ടിയാണ് നിലവില്‍ എം.എല്‍.എ. മുന്‍ മേയര്‍ കൂടിയായ അദ്ദേഹം മണ്ഡലത്തില്‍ സജീവമായാണ് ഇടപെടുന്നത്, ഇടതുപക്ഷം നടത്തിയ മിക്ക സമരങ്ങളിലും മുന്നില്‍ ശിവന്‍കുട്ടി ഉണ്ടായിരുന്നു. കഴിഞ്ഞ തവണ ജനതാദൾ(യു) സ്ഥനാര്‍ത്ഥി ആയിരുന്നു യു.ഡി.എഫിന് വേണ്ടി മത്സരിച്ചത്. മൂന്നാം സ്ഥാനത്താണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എത്തിയത്. 1982ല്‍ കെ. കരുണാകരന്‍ ഈ മണ്ഡലത്തില്‍ നിന്നും വിജയിച്ചിട്ടുണ്ട്. അതിനു ശേഷം മൂന്ന് തവണ സി.പി.ഐ.എമ്മിന് വേണ്ടി വി. ജെ. തങ്കപ്പനും ഒരു തവണ വെങ്ങാനൂര്‍ പി. ഭാസ്കരനും മണ്ഡലം നിലനിര്‍ത്തി. 2001ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ എന്‍. ശക്തനിലൂടെ മണ്ഡലം കോൺഗ്രസ് തിരിച്ചു പിടിച്ചു. 2006ലും മണ്ഡലം ശക്തനിലൂടെ നിലനിര്‍ത്തി. 2011ൽ ശിവന്‍കുട്ടിയിലൂടെ വീണ്ടും സി.പി.ഐ(എം) തിരിച്ചു പിടിച്ചു. ഇത്തവണയും സി.പി.ഐ.എമ്മിന് വേണ്ടി വി ശിവന്‍കുട്ടിയും യു ഡി എഫിന് വേണ്ടി സുരേന്ദ്രന്‍ പിള്ളയും ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി ഓ. രാജഗോപാലും മത്സരിക്കുന്നു. ത്രികോണ മത്സരം നടക്കുന്ന തലസ്ഥാനജില്ലയിലെ മറ്റൊരു മണ്ഡലം. 2011 നിയമസഭാ തെരെഞ്ഞെടുപ്പില്‍ നിന്നും 2014 ലോകസഭാ തെരഞ്ഞെടുപ്പിലെത്തിയപ്പോഴേക്കും ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് വ്യക്തമായ ലീഡ് ഇവിടെ ഉണ്ടായിരുന്നു. രണ്ടായിരത്തി പതിനഞ്ചിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ ബി.ജെ.പി. ഒന്നാമതെത്തിയ ഏക മണ്ഡലം നേമമാണ്. ഇടതുമുന്നണി 43882 വോട്ടുകളും യു.ഡി.എഫ് 25127 വോട്ടുകളും ബി.ജെ.പി 46516 വോട്ടുകളും നേടി. മണ്ഡലത്തിലെ 22 കോര്‍പ്പറേഷന്‍ വാര്‍ഡുകളില്‍ പതിനൊന്നെണ്ണത്തില്‍ ബി.ജെ.പി.യാണ് വിജയിച്ചത്. ഒമ്പതിടത്ത് ഇടതുമുന്നണിയും രണ്ടിടത്ത് യു ഡി എഫും വിജയം കണ്ടു.

2011 നിയമസഭാ തെരെഞ്ഞെടുപ്പിലെ വോട്ടുകൾ എത്രയെന്ന് നോക്കാം.

ആകെ വോട്ടുകള്‍ : 171841 പോള്‍ ചെയ്ത വോട്ടുകള്‍ : 116608 പോളിങ്ങ് ശതമാനം: 67.86

വി. ശിവന്‍കുട്ടി

2014 ലോകസഭാ തെരഞ്ഞെടുപ്പിൽ നേമം നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

ശശി തരൂര്‍

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ.

136.വട്ടിയൂര്‍ക്കാവ്

തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ വാര്‍ഡുകൾ ഉൾപ്പെടുന്ന മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. രണ്ടായിരത്തി എട്ടിലെ പുനഃസംഘടയോടെയാണ് തിരുവനന്തപുരം നോർത്ത് നിയമസഭാ മണ്ഡലം വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലമായത്. തിരുവനന്തപുരം നോർത്ത് നിയമസഭാമണ്ഡലത്തില്‍ സി.പി.ഐ.എമ്മിനു ആധിപത്യം ഉണ്ടായിരുന്നു. സി.പി.ഐ(എം) നേതാവ് എം. വിജകുമാര്‍ ഇവിടെ നിന്നും നാല് തവണ വിജയിച്ചിട്ടുണ്ട്. മണ്ഡല പുനഃസംഘടനയ്ക്ക് മുൻപ് ഉണ്ടായിരുന്ന ഉള്ളൂർ, കടകംപള്ളി എന്നീ പഞ്ചായത്തുകൾ മാറി പകരം, തിരുവനന്തപുരം നഗരസഭയുടെ ഭാഗങ്ങളായിരുന്ന ശാസ്തമംഗലം, കുന്നുകുഴി, പാങ്ങോടിന്റെ ചില ഭാഗങ്ങൾ എന്നിവ പുതിയതായി ചേർന്നു. ഇടതുപക്ഷത്തെ ചെറിയാന്‍ ഫിലിപ്പിനെ തോല്‍പ്പിച്ചു കെ. മുരളീധരന്‍ ആണ് നിലവിലെ എം.എല്‍.എ. കെ മുരളീധരന്‍ തന്നെയാണ് ഇത്തവണയും കോൺഗ്രസ് സ്ഥാനാര്‍ത്ഥി. ടി.എന്‍. സീമ സി.പി.ഐ(എം) സ്ഥാനാര്‍ത്ഥിയായും കുമ്മനം രാജശേഖരന്‍ ബി.ജെ.പി ക്ക് വേണ്ടിയും ജനവിധി തേടുന്നു. ശക്തമായ ത്രികോണമത്സരം നടക്കുന്ന തലസ്ഥാനജില്ലയിലെ മറ്റൊരുമണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. രണ്ടായിരത്തി പതിനൊന്നില്‍ ബി.ജെ.പി ക്ക് 11.98% വോട്ടു ലഭിച്ചപ്പോൾ ലോകസഭാഇലക്ഷനില്‍ ബി.ജെ.പി ഇവിടെ ഒന്നാം സ്ഥാനത് എത്തിയിരുന്നു. രണ്ടായിരത്തി പതിനഞ്ചിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഈ മണ്ഡലത്തിലുള്ള കോർപ്പറേഷൻ വാർഡുകളിൽ ഇടതുമുന്നണി 38,595 വോട്ടുക്കൾ നേടി ഒന്നാമതെത്തി 32,864 വോട്ടുമായി ബി.ജെ.പി. രണ്ടാം സ്ഥാനത്തും, 29,434 വോട്ടുകള്‍ നേടി യു.ഡി.എഫ്. മൂന്നാമതും എത്തി. 80% ത്തിനു മുകളില്‍ ഭൂരിപക്ഷ സമുദായം ഉള്ള ഈ മണ്ഡലത്തില്‍ അവരുടെ വോട്ടുകൾ നിര്‍ണായകമാണ്.

​2011 ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം​

ആകെ വോട്ടുകള്‍ : 174721 പോള്‍ ചെയ്ത വോട്ടുകള്‍ : 112637 പോളിങ്ങ് ശതമാനം : 64.47

കെ. മുരളീധരന്‍

2014 ലോകസഭാ തെരഞ്ഞെടുപ്പിൽ ​ ആറ്റിങ്ങൽ നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

ശശി തരൂര്‍

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:​​​

തിരുവനന്തപുരം നഗരസഭ