മണ്ഡല പരിചയം: കൊല്ലം, ഇരവിപുരം, ചാത്തന്നൂർ

xdfdfd

മറ്റു മണ്ഡലങ്ങളെ ഇവിടെ പരിചയപ്പെടാം.

124. കൊല്ലം

കൊല്ലം ജില്ലയിലെ കൊല്ലം കോര്‍പറേഷനിലെ 23 വാര്‍ഡുകളും പനയം, തൃക്കരുവ എന്നീ പഞ്ചായത്തുകളും അടങ്ങുന്ന നിയമസഭാ മണ്ഡലമാണ് കൊല്ലം. ആര്‍.എസ്.പി, സി.പി.ഐ(എം), സി.പി.ഐ എന്നീ പാര്‍ട്ടികള്‍ക്ക് ശക്തമായ വേരോട്ടമുള്ള മണ്ഡലമാണ് കൊല്ലം. ഇത്തവണത്തെ പ്രത്യേകത ആര്‍.എസ്.പി യു.ഡി.എഫ് പാളയത്തിലാണ് എന്നുള്ളതാണ്. ഇടതുപക്ഷ വോട്ടുകള്‍ രണ്ടു ഭാഗത്തേക്കും മാറിമറിയാൻ സാധ്യതയുണ്ട്. പക്ഷേ സി.പി.ഐ(എം)-സി.പി.ഐ വോട്ടുകള്‍ കൃത്യമായി പോള്‍ ചെയ്യപ്പെട്ടാല്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിക്ക് വിജയം എളുപ്പമായിരിക്കും. കൊല്ലത്തെ തെരഞ്ഞെടുപ്പു ചരിത്രം പരിശോധിച്ചാല്‍ ഇടതുപക്ഷത്ത് നിന്നുമുള്ള ആര്‍.എസ്.പി സ്ഥാനാര്‍ത്ഥികളാണ് പൊതുവില്‍ വിജയിച്ചിരുന്നതെന്ന് കാണാം. പക്ഷേ കഴിഞ്ഞ രണ്ടു തവണകളായി സി.പി.ഐ(എം) ആണ് മണ്ഡലത്തില്‍ മത്സരിക്കുന്നത്. പി. കെ. ഗുരുദാസനിലൂടെ മണ്ഡലം നിലനിര്‍ത്താൻ സി.പി.ഐ.എമ്മിന് സാധിച്ചിരുന്നു. ആര്‍.എസ്.പി യു.ഡി.എഫ് പാളയത്തില്‍ പോയത് ഇലക്ഷൻ ഫലത്തെ എങ്ങിനെ ബാധിക്കും എന്നത് കാത്തിരിന്നു കാണാം. മണ്ഡലത്തില്‍ ആര്‍.എസ്.പി വോട്ടുകള്‍ എങ്ങിനെ പോള്‍ ചെയ്യപ്പെടും എന്നത് വിധിയെ ബാധിച്ചേക്കും. ഇടതുകോട്ടയായ മണ്ഡലത്തില്‍ ഇത്തവണയും വിജയം സി.പി.ഐ.എമ്മിന് തന്നെ ആയിരിക്കുമെന്നാണ് വിലയിരുത്തല്‍. 1991നു ശേഷം ആദ്യമായാണ് ഇവിടെ കോൺഗ്രസ് സ്ഥാനാര്‍ത്ഥി മത്സരിക്കുന്നത് എന്നാ പ്രത്യേകതയും ഉണ്ട് ഇത്തവണ. ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി പ്രമുഖ ചലച്ചിത്രതാരം മുകേഷും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി കോൺഗ്രസ്സില്‍ നിന്നും സൂരജ് രവിയും ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥിയായി പ്രൊഫസര്‍ ശശികുമാറും മത്സരിക്കുന്നു. ബി.ജെ.പിക്ക് 3.69​% വോട്ടു ലഭിച്ചിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍. കൊല്ലം ലോകസഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നു കൊല്ലം നിയമസഭാ മണ്ഡലം.

2011 ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം​

ആകെ വോട്ടുകള്‍ : 160267

പോള്‍ ചെയ്ത വോട്ടുകള്‍ : 114018

പോളിങ്ങ് ശതമാനം : 71.14 ​

പി. കെ. ഗുരുദാസൻ

2014 ലോകസഭാ തെരഞ്ഞെടുപ്പിൽ കൊല്ലം നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

എൻ. കെ. പ്രേമചന്ദ്രൻ

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:​​

​​​​കൊല്ലം കോര്‍പറേഷൻ

125. ഇരവിപുരം

കൊല്ലം ജില്ലയിലെ കൊല്ലം കോര്‍പറേഷനിലെ ഏതാനും വാർഡുകളും കൊല്ലം താലൂക്കിൽ ഉൾപ്പെടുന്ന മയ്യനാട് എന്ന പഞ്ചായത്തും ചേർന്നതാണ് ഇരവിപുരം നിയമസഭാമണ്ഡലം. കൊല്ലം ജില്ലയിലെ ആര്‍.എസ്.പിയുടെ കുത്തക മണ്ഡലങ്ങളില്‍ ഒന്നാണിത് 1957ലും 1960ലും സി.പി.ഐ സ്ഥാനാര്‍ത്ഥികളും 1965ൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥിയും 1991ല്‍ മുസ്ലീം ലീഗിന് വേണ്ടി പി. കെ. കെ. ബാവയും ജയിച്ചതൊഴിച്ചാല്‍ ബാക്കി എല്ലാ തവണയും ആര്‍.എസ്.പി സ്ഥാനാര്‍ത്ഥികൾ മാത്രമാണ് ഇവിടെ ജയിച്ചിട്ടുള്ളത്. ​കൊല്ലം ജില്ലയില്‍ മുസ്ലീംലീഗ് മത്സരിക്കുന്ന ഏക മണ്ഡലം ആണ് ഇരവിപുരം. രണ്ടായിരത്തി ഒന്നുമുതല്‍ എ. എ. അസീസ്‌ ആണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. ആര്‍.എസ്.പി യു.ഡി.എഫില്‍ എത്തിയത്കൊണ്ട് ഇത്തവണ മണ്ഡലം നിലനിര്‍ത്താൻ ആര്‍.എസ്.പി യും പിടിച്ചെടുക്കാൻ ഇടതുപക്ഷവും ശ്രമിക്കുന്നതിനാൽ അഭിമാനപോരാട്ടമായാണ് ഈ മണ്ഡലത്തെ ഇടതുപക്ഷവും ആര്‍.എസ്.പിയും കാണുന്നത്. യു.ഡി.എഫിന് വേണ്ടി എ. എ. അസീസും ഇടതുപക്ഷത്ത് നിന്നും സി.പി.ഐ(എം) സ്ഥാനാര്‍ത്ഥിയായി എം. നൌഷാദും ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥിയായി സതീഷും ജനവിധി തേടുന്നു. ബിജെപിക്ക് രണ്ടായിരത്തിപതിനൊന്നില്‍ ​4.82% വോട്ടു ലഭിച്ചിരുന്നു. കൊല്ലം ലോകസഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നു ഇരവിപുരം മണ്ഡലം.

​​​2011 ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം​

ആകെ വോട്ടുകള്‍ : 153383

പോള്‍ ചെയ്ത വോട്ടുകള്‍ : 104645

പോളിങ്ങ് ശതമാനം : 68.22 ​

എ. എ. അസീസ്

​​ ​2014 ലോകസഭാ തെരഞ്ഞെടുപ്പിൽ ഇരവിപുരം നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

എൻ. കെ. പ്രേമചന്ദ്രൻ

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:​​

​​​​കൊല്ലം കോര്‍പറേഷൻ

126. ചാത്തന്നൂർ

കൊല്ലം ജില്ലയിലെ പരവൂർ മുനിസിപ്പാലിറ്റിയും ആദിച്ചനല്ലൂർ, ചാത്തന്നൂർ, ചിറക്കര, പൂതക്കുളം, കല്ല്ലുവാതുക്കൽ പൂയപ്പള്ളി എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് ചാത്തന്നൂർ നിയമസഭാമണ്ഡലം. ഇടതുപക്ഷത്തിനു മേല്‍കോയ്മയുള്ള മണ്ഡലമാണ് ചാത്തന്നൂര്‍. 1977 മുതല്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ സി.പി.ഐ ആറു തവണയും കോൺഗ്രസ്സ് മൂന്ന് തവണയും ഇവിടെ നിന്ന് വിജയിച്ചിട്ടുണ്ട്. രണ്ടായിരത്തി ആറില്‍ പ്രതാപവര്‍മ തന്പാനെ തോല്‍പ്പിച്ചു എൻ. അനിരുദ്ധൻ സി.പി.ഐക്കുവേണ്ടി മണ്ഡലം നേടി. ​രണ്ടായിരത്തി പതിനൊന്നില്‍ ജി. എസ്. ജയലാലിലൂടെ സി.പി.ഐ മണ്ഡലം നിലനിര്‍ത്തി. മഹിള കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയെ ആയിരുന്നു തോല്‍പ്പിച്ചത്. കൊല്ലം ലോകസഭമണ്ഡലത്തില്‍ ഉള്‍പ്പെടുന്നു ചാത്തന്നൂര്‍. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ചാത്തന്നൂര്‍ മണ്ഡലത്തില്‍ ഇടതുപക്ഷത്തിനു ഭൂരിപക്ഷം നിലനിര്‍ത്താൻ കഴിഞ്ഞിരുന്നു. ​രണ്ടായിരത്തി പതിനൊന്നില്‍ ​ബി.ജെ.പിക്ക് ഇവിടെ 3.36​% വോട്ട് ലഭിച്ചിരുന്നു. ഇത്തവണ ഇവിടെ സി.പി.ഐ സ്ഥാനാര്‍ത്ഥിയായി ജി. എസ്. ജയലാലും കോൺഗ്രസ് സ്ഥാനാര്‍ത്ഥിയായി ശൂരനാട് രാജശേഖരനും ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി പി. ബി. ഗോപകുമാറും മത്സരിക്കുന്നു. കൊല്ലം ജില്ലയില്‍ ഇടതുപക്ഷം അനായാസം ജയിക്കുവാൻ സാധ്യതയുള്ള മണ്ഡലങ്ങളില്‍ ഒന്നാണ് ചാത്തന്നൂർ.

2011 ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം ​ ആകെ വോട്ടുകള്‍ : 160019

പോള്‍ ചെയ്ത വോട്ടുകള്‍ : 114298

പോളിങ്ങ് ശതമാനം : 71.43 ​

ജി. എസ്. ജയലാൽ

2014 ലോകസഭാ തെരഞ്ഞെടുപ്പിൽ ചാത്തന്നൂർ നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

എൻ. കെ. പ്രേമചന്ദ്രൻ

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:​​​

​​​​പരവൂർ മുനിസിപ്പാലിറ്റി