മണ്ഡല പരിചയം: കുന്നത്തുനാട്, കളമശ്ശേരി, പറവൂർ, വൈപ്പിൻ

xdfdfd

മറ്റു മണ്ഡലങ്ങളെ ഇവിടെ പരിചയപ്പെടാം.

77. ​​കുന്നത്തുനാട്

​എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിൽ ഉൾപ്പെടുന്ന ഐക്കരനാട്, കിഴക്കമ്പലം, കുന്നത്തുനാട്, മഴുവന്നൂർ , പൂതൃക്ക, തിരുവാണിയൂർ, വടവുകോട്-പുത്തൻകുരിശ്, വാഴക്കുളം എന്നീ പഞ്ചായത്തുകൾ അടങ്ങുന്നതാണ് കുന്നത്തുനാട് നിയമസഭാമണ്ഡലം. 1965​ മുതൽ രണ്ടായിരത്തി പതിനൊന്നു വരെ നടന്ന പന്ത്രണ്ടു തിരെഞ്ഞെടുപ്പുകളിൽ ആറു തവണ കോൺഗ്രസ്സും അഞ്ചു തവണ സി പി ഐ എമ്മും ഒരു തവണ ആർ എസ് പി യും വിജയിച്ചിട്ടുണ്ട് . നിലവിലെ ജനപ്രതിനിധി കോൺഗ്രസിലെ വി. പി സജീന്ദ്രൻ ആണ്. സിപിഎമ്മിലെ എം. എ. സുരേന്ദ്രനെ തോൽപ്പിച്ചാണ് സജീന്ദ്രൻ വിജയിച്ചത്. സംവരണ മണ്ഡലമാണ് രണ്ടായിരത്തിപതിനൊന്നു മുതൽ കുന്നത്തുനാട് നിയമസഭാമണ്ഡലം. ചാലക്കുടി ലോകസഭാമണ്ഡലത്തിൽ ഉൾപ്പെടുന്നു കുന്നത്തുനാട് നിയമസഭാമണ്ഡലം. ഇത്തവണയും വി പി സജീന്ദ്രൻ കോൺഗ്രസ്സിനു വേണ്ടിയും ഷിജി ശിവജി സി പി ഐ എമ്മിന് വേണ്ടിയും എൻ ഡി എ മുന്നണിക്ക്‌ വേണ്ടി ബി ഡി ജെ സ്സിൽ നിന്നും തുറവൂർ വിജയനും ജനവിധി തേടുന്നു . കേരളത്തിലെ പ്രമുഖ വ്യവസായ കമ്പനിയായ കിറ്റെക്‌സ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ട്വന്റി 20 എന്ന കൂട്ടായ്മ സ്വതന്ത്രരെ നിർത്തി മത്സരിചിപ്പിച്ചു ജയിച്ചു അധികാരം കയ്യാളുന്ന പഞ്ചായത്തായ കിഴക്കമ്പലം ഈ മണ്ഡലത്തിലാണ്‌. ഇത്തവണ അത് നിയമസഭാ ഇലക്ഷനെ എങ്ങിനെ ബാധിക്കും എന്നറിയാൻ ഫലം വരുന്നത് വരെ കാത്തിരിക്കാം.

​2011ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം:​

ആകെ വോട്ടുകൾ : 152939

പോൾ ചെയ്ത വോട്ടുകൾ : 127972

പോളിങ്ങ് ശതമാനം : 83.68

വി.പി.സജീന്ദ്രൻ

​​2014 ലോകസഭാ തെരഞ്ഞെടുപ്പിൽ ​ കുന്നത്തുനാട് നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.​​​

ഇന്നസെന്റ്

​2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:​

ഐക്കരനാട്

78. കളമശ്ശേരി

എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്കിൽ ഉൾപ്പെടുന്ന കളമശ്ശേരി മുനിസിപ്പാലിറ്റി, ഏലൂർ നഗരസഭ എന്നിവയും പരവൂർ താലൂക്കിൽ ഉൾപ്പെടുന്ന ആലങ്ങാട്, കടുങ്ങല്ലൂർ, കുന്നുകര, കരുമാല്ലൂർ എന്നീ പഞ്ചായത്തുകളും അടങ്ങിയതാണ് കളമശ്ശേരി നിയമസഭാമണ്ഡലം. രണ്ടായിരത്തി എട്ടിലെ മണ്ഡല പുനർനിർണയം വഴിയാണ് ഈ മണ്ഡലം നിലവിൽ വന്നത്​. എറണാകുളം ലോകസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നു​ കളമശ്ശേരി നിയമസഭാമണ്ഡലം. ​മുസ്ലീംലീഗിലെ വി. കെ. ഇബ്രാഹിംകുഞ്ഞ് ആണ് നിലവിലെ എം. എൽ.എ. ​ ഇത്തവണയും അദ്ദേഹം തന്നെ ലീഗിന് വേണ്ടി മത്സരിക്കുന്നതും. സി പി ഐ എമ്മിന് വേണ്ടി എ എം യൂസഫ്‌ മത്സരിക്കുന്നു. എൻ ഡി എ മുന്നണിക്ക്‌ വേണ്ടി ബി ഡി ജെ എസ് സ്ഥാനാർഥിയായി ഗോപകുമാർ ജനവിധി തേടുന്നു. ബി ജെ പി രണ്ടായിരത്തി പതിനൊന്നിൽ ​​​6.41% വോട്ടുകൾ ലഭിച്ചിരുന്നു.​​

2011ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം:

ആകെ വോട്ടുകൾ : 164999

പോൾ ചെയ്ത വോട്ടുകൾ : 131676

പോളിങ്ങ് ശതമാനം : 79.80

വി.കെ. ഇബ്രാഹിംകുഞ്ഞ്‌

2014 ലോകസഭാ തെരഞ്ഞെടുപ്പിൽ ​കളമശ്ശേരി നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.​​​

കെ.വി. തോമസ്

ലോകസഭയിലും നിയമസഭയിലെ അതെ ലീഡ് നിലനിർത്താൻ യു ഡി എഫിന് ആയിട്ടുണ്ട്‌. ആം ആദ്മിക്ക് ഏഴായിരം വോട്ടുകൾ ഈ മണ്ഡലത്തിൽ ലഭിച്ചിട്ടുണ്ട്. ബി ജെ പി ഒൻപതിനിനായിരത്തിൽ പരം വോട്ടുകൾ വർധിപ്പിച്ചു. മണ്ഡലം ഇടതുപക്ഷത്തിനു നേടാൻ കാര്യമായ വിയർപ്പു ഒഴുക്കെണ്ടിവരും.

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:

79. പറവൂർ

​എറണാകുളം ജില്ലയിലെ വടക്കൻ പറവൂർ മുനിസിപ്പാലിറ്റിയും ചേന്ദമംഗലം, ചിറ്റാട്ടുകര, ഏഴിക്കര, കോട്ടുവള്ളി, പുത്തൻവേലിക്കര, വരാപ്പുഴ, വടക്കേക്കര എന്നീ പഞ്ചായത്തുകളും ചേർന്നതാണ് പറവൂർ നിയമസഭാമണ്ഡലം. 1977 മുതൽ രണ്ടായിരത്തി പതിനൊന്നുവരെ നടന്ന ഒൻപതു തിരെഞ്ഞെടുപ്പുകളിൽ അഞ്ചു തവണ കോൺഗ്രസ്സും നാല് തവണ സി പി ഐ സ്ഥാനാർഥികളും വിജയിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നു തവണയായി കോൺഗ്രസ്സിന്റെ വി. ഡി. സതീശനാണ് മത്സരിക്കുന്നത്. വി. ഡി. സതീശൻ തന്നെയാണ് ഇത്തവണയും കോൺഗ്രസിന് വേണ്ടി മത്സരിക്കുക. സിപിഐക്ക് വേണ്ടി ശാരദ മോഹനും എൻ ഡി എ മുന്നണിക്ക്‌ വേണ്ടി ബി ഡി ജെ എസ്സിൽ നിന്നും ഹരി വിജയനും ജനവിധി തേടും. ലോകസഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ഇവിടെ യു ഡി എഫിന് ആണ് ഭൂരിപക്ഷം. എറണാകുളം ലോകസഭാമണ്ഡലത്തിൽ ഉൾപ്പെടുന്നു പറവൂർ നിയമസഭാമണ്ഡലം. ബി ജെ പിക്ക് 2.73% വോട്ടുകൾലഭിച്ചിരുന്നു.

​2011ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം:​

ആകെ വോട്ടുകൾ : 170940

പോൾ ചെയ്ത വോട്ടുകൾ: 144124

പോളിങ്ങ് ശതമാനം: 84.31

വി.ഡി. സതീശൻ

2014 ലോകസഭാ തിരെഞ്ഞെടുപ്പിൽ പറവൂർ നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

കെ.വി. തോമസ്

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:

80. വൈപ്പിൻ

​​എറണാകുളം ജില്ലയിലെ കടമക്കുടി, മുളവുകാട് , എടവനക്കാട്, എളങ്കുന്നപ്പുഴ, കുഴുപ്പിള്ളി, നായരമ്പലം, ഞാറയ്ക്കൽ, പള്ളിപ്പുറം എന്നീ പഞ്ചായത്തുൾ ചേർന്നതാണ് വൈപ്പിൻ നിയമസഭാമണ്ഡലം. ​പഴയ ഞാറയ്ക്കൽ മണ്ഡലത്തിന്റെ പ്രധാനഭാഗങ്ങൾ കൂടിച്ചേർന്ന മണ്ഡലം ആണ് വൈപ്പിൻ മണ്ഡലം. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ്​ ഈ മണ്ഡലം നിലവിൽ വന്നത്. കഴിഞ്ഞ തവണ ഈ മണ്ഡലത്തിൽ കോൺഗ്രസിലെ അജയ് തറയലിനെ പരാജയപ്പെടുത്തിയാണ് സി പി ഐ എമ്മിലെ എസ ശർമ വിജയിച്ചത് . ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനു വേണ്ടി കെ. ആർ. സുഭാഷും ഇടതു പക്ഷത്ത് നിന്നും എസ്. ശർമയും ബി ഡി ജെ എസ് സ്ഥാനാർഥിയായി എൻ ഡി എ മുന്നണിക്ക്‌ വേണ്ടി കെ കെ വാമാലോചാനനും മത്സരിക്കുന്നു. ​രണ്ടായിരത്തി പതിനൊന്നിൽ ബി ജെ പിക്ക് 2.43% ശതമാനം വോട്ടുകൾ ലഭിച്ചിരുന്നു. എറണാകുളം ലോകസഭാമണ്ഡലത്തിൽ ഉൾപ്പെടുന്നു വൈപ്പിൻ .

​2011ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം:​

ആകെ വോട്ടുകൾ : 151879

പോൾ ചെയ്ത വോട്ടുകൾ: 120385

പോളിങ്ങ് ശതമാനം: 79.26

എസ്. ശർമ

2014 ലോകസഭാ തിരെഞ്ഞെടുപ്പിൽ ​ വൈപ്പിൻ നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

കെ.വി. തോമസ്

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:

കടമക്കുടി