മണ്ഡല പരിചയം: നാദാപുരം, ​കൊയിലാണ്ടി, ​​പേരാമ്പ്ര

xdfdfd

മറ്റു മണ്ഡലങ്ങളെ ഇവിടെ പരിചയപ്പെടാം.

19. നാദാപുരം

കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലുൾപ്പെട്ട ചെക്യാട്, നാദാപുരം, കാവിലുംപാറ, മരുതോങ്കര, കായക്കൊടി, നരിപ്പറ്റ, വളയം, തൂണേരി, എടച്ചേരി, വാണിമേൽ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ്‌ നാദാപുരം നിയമസഭാ മണ്ഡലം. ഈ മണ്ഡലം വടകര ലോകസഭാ മണ്ഡലത്തിൽ പെടുന്നു. കാലങ്ങളായി സി.പി.ഐ ജയിച്ചുകൊണ്ടിരിക്കുന്ന മണ്ഡലമാണിത്. ഇടതുപക്ഷത്തിനു ശക്തമായ മേൽക്കൈ ഈ മണ്ഡലത്തിലുണ്ട്. കാന്തലോട്ട് കുഞ്ഞമ്പു, കെ. ടി. കണാരൻ, സത്യൻ മോകേരി ബിനോയ്‌ വിശ്വം തുടങ്ങിയ സി.പി.ഐയുടെ പ്രബല നേതാക്കൾ വിജയിച്ചു വന്നിരുന്ന ഈ മണ്ഡലത്തിലെ നിലവിലെ എം.എൽ.എ സി.പി.ഐയുടെ ഇ. കെ. വിജയൻ ആണ്. ഇത്തവണയും അദ്ദേഹം തന്നെയാണു മത്സരിക്കുന്നത്. കഴിഞ്ഞ തവണ യു.ഡി.എഫിൽ നിന്നും കോൺഗ്രസ് മത്സരിച്ച ഈ മണ്ഡലം ഇത്തവണ അവർ ഘടകകക്ഷികളുമായി വച്ച് മാറിയില്ലെങ്കിൽ കോണ്ഗ്രസ്സ് തന്നെയാവും മത്സരിക്കുക. ബി.ജെ.പിക്ക് 4.14% വോട്ടുകളാണ് കഴിഞ്ഞ തവണ കിട്ടിയത്.

​​2011 നിയമസഭാ തെരെഞ്ഞെടുപ്പിലെ വോട്ടുകൾ എത്രയെന്ന് നോക്കാം.​

ആകെ വോട്ട്: 179213

പോൾ ചെയ്യപ്പെട്ട വോട്ട്: 146430

പോളിംഗ് ശതമാനം: 81.71

xdfdfd

കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ നിന്നും 2014ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ എത്തിയപ്പോഴേക്കും ഇടതുപക്ഷത്തിനു ഉണ്ടായിരുന്ന 7546 വോട്ടിൻറെ ഭൂരിപക്ഷം മറിയുകയും, കോൺഗ്രസ്സ് സ്ഥാനാർത്ഥിക്ക് 1747 വോട്ടിൻറെ ഭൂരിപക്ഷം ലഭിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ഇടതുപക്ഷ കോട്ട ആടിയുലയുമോ എന്ന് കാത്തിരുന്നു കാണേണ്ടി വരും. ലോകസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് മൂവായിരം വോട്ടിൻറെ വർദ്ധന മാത്രമേ വന്നിട്ടുള്ളൂ. ​2014 ലോകസഭാ തെരഞ്ഞെടുപ്പിൽ നാദാപുരം നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.​

xdfdfd

​2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ: ബി.ജെ.പിക്ക് ഒരു വാർഡ്‌ പോലും ഈ മണ്ഡലത്തിൽ ഇല്ല. അതുകൊണ്ട് തന്നെ ​2014ൽ നിന്നും കാര്യമായ വോട്ടു വർദ്ധന ഉണ്ടാവാൻ സാധ്യതയില്ല.

xdfdfd

20. ​കൊയിലാണ്ടി

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി, പയ്യോളി എന്നീ നഗരസഭകളും ചെങ്ങോട്ടുകാവ്, ചേമഞ്ചേരി, മൂടാടി, തിക്കോടി എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ്‌ കൊയിലാണ്ടി ‍ നിയമസഭാമണ്ഡലം. ഈ മണ്ഡലം വടകര ലോകസഭാ മണ്ഡലത്തിൽ പെടുന്നു. 1977 മുതലുള്ള കണക്കുകൾ നോക്കിയാൽ ആറു തവണ കോൺഗ്രസ്സിനേയും മൂന്ന് തവണ ഇടതുപക്ഷത്തെയും പിന്തുണച്ച മണ്ഡലമാണിത്. ഒരു കാലം വരെ കോൺഗ്രസ്സിന്റെ ഉറച്ച മണ്ഡലം ആയിരുന്ന കൊയിലാണ്ടിയിൽ സ്ഥിരമായി കോൺഗ്രസ്സ് ജയിച്ചിരുന്നു. 1996ലാണ് പി. വിശ്വനിലൂടെ ഈ മണ്ഡലം സി.പി.ഐ.എം തിരിച്ചു പിടിച്ചത്. പക്ഷേ 2001ൽ പി. ശങ്കരന്റെ ജയത്തിലൂടെ കോൺഗ്രസ്സ് വീണ്ടും മേൽക്കൈ നേടി. 2006ൽ ഒരിക്കൽ കൂടി പി. വിശ്വൻ ഇവിടെ നിന്ന് വിജയിച്ചു. പതിനെട്ടായിരത്തിലധികം വോട്ടുകൾക്കാണ് പി. വിശ്വൻ, പി. ശങ്കരനെ അപ്രാവശ്യം തോൽപ്പിച്ചത്. സി.പി.ഐ.എമ്മിലെ കെ. ദാസൻ ആണ് 2011 അവിടെ നിന്നും ജയിച്ചത്. സി.പി.ഐ.എമ്മിന് വേണ്ടി കെ. ദാസനും കോൺഗ്രസിന് വേണ്ടി കെ. പി. അനിൽകുമാറും ആയിരിക്കും വീണ്ടും ഇവിടെ മത്സരിക്കുക. ലീഗും കോൺഗ്രസ്സും തമ്മിൽ അത്ര രസത്തിലല്ല ഈ മണ്ഡലത്തിൽ എന്ന് വാർത്തകളിൽ നിന്നും അറിയാൻ സാധിക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഇവിടെ നിന്ന് 5.93​% വോട്ടുകൾ ലഭിച്ചിട്ടുണ്ട്.

2011 നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടുകൾ എത്രയെന്ന് നോക്കാം.​

ആകെ വോട്ട്: 165945

പോൾ ചെയ്യപ്പെട്ട വോട്ട്: 136394

പോളിംഗ് ശതമാനം: 82.19

xdfdfd

വടകര ലോകസഭാ മണ്ഡലത്തിൽ പൊതുവിൽ ഇടതുപക്ഷം ജയിച്ചു വരുന്ന നിയമസഭാ മണ്ഡലങ്ങൾ നോക്കിയാൽ, 2014 ലോകസഭ തെരെഞ്ഞെടുപ്പിൽ മിക്ക മണ്ഡലങ്ങളിലും മുല്ലപ്പള്ളിക്ക് ഭൂരിപക്ഷം ലഭിച്ചു എന്ന് കാണാം. കൊയിലാണ്ടിയും വ്യത്യസ്തമല്ല. 2014ൽ മുല്ലപ്പള്ളിക്ക് ഇവിടെ 6626 വോട്ടുകളുടെ ഭൂരിപക്ഷം ആണുണ്ടായിരുന്നത്. ഇത് ഇത്തവണത്തെ ഇലക്ഷനിൽ എങ്ങിനെ പ്രതിഫലിക്കും എന്നത് കാത്തിരുന്നു കാണാം. അതേ സമയം തന്നെ ബി.ജെ.പിക്ക് ആറായിരം വോട്ടിൻറെ വർദ്ധനവും ഇവിടെ ഉണ്ടായിട്ടുണ്ട്. ​

2011 ലോകസഭാ തെരെഞ്ഞെടുപ്പിൽ​ കൊയിലാണ്ടി‍ നിയമസഭാമണ്ഡലത്തിൽ കിട്ടിയ വോട്ടുകൾ എത്രയെന്ന് നോക്കാം.

xdfdfd

​2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ നോക്കാം.

xdfdfd

21. ​​പേരാമ്പ്ര

കോഴിക്കോട് ജില്ലയിലെ വടകര ലോകസഭാ മണ്ഡലത്തിൽ പെടുന്നതാണ് പേരാമ്പ്ര ‍ നിയമസഭാമണ്ഡലം. അരിക്കുളം, ചക്കിട്ടപ്പാറ, ചങ്ങരോത്ത്, ചെറുവണ്ണൂർ, കീഴരിയൂർ, കൂത്താളി, മേപ്പയൂർ, നൊച്ചാട്, പേരാമ്പ്ര, തുറയൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നതാണിത്. 1977ൽ സി.പി.ഐ(എം) സ്ഥാനാർത്ഥി വി. വി. ദക്ഷിണാമൂർത്തി അവിടെ നിന്നും പരാജയപ്പെട്ടത്‌ ഒഴിച്ചാൽ ഒരിക്കൽ പോലും സി. പി. ഐ(എം) ​പേരാമ്പ്രയിൽ നിന്നും തോറ്റിട്ടില്ല. 1980ൽ വി. വി. ദക്ഷിണാമൂർത്തി ജയിച്ചു തുടങ്ങിയ അശ്വമേധം ഇപ്പോഴും തുടരുന്നു. ശക്തമായ ഇടതു വോട്ടുകൾ സ്ഥിരമായ വിജയം ഇടതുപക്ഷത്തിനു അവിടെ നൽകുന്നു. 2006ലും 2011ലും സി.പി.ഐ(എം) സ്ഥാനാർത്ഥി കെ. കുഞ്ഞഹമ്മദ് ഇവിടെ നിന്നും മത്സരിച്ചു ജയിച്ചു. 2001ൽ ഇവിടെ നിന്ന് മത്സരിച്ചു ജയിച്ച മുൻ കോഴിക്കോട് ജില്ലാ സെക്രട്ടറി ടി. പി. രാമകൃഷ്ണനെയാണ് ഇത്തവണ ഇടതുപക്ഷം ഇവിടെ രംഗത്ത്‌ ഇറക്കുന്നത്‌. കോൺഗ്രസ്, മുസ്ലീംലീഗ്, കേരള കോൺഗ്രസ് എന്നീ യു.ഡി.എഫ്. ഘടകകക്ഷികൾക്കും സ്വാധീനമുള്ള മണ്ഡലം ആണ് പേരാമ്പ്ര. സി.പി.ഐ.എമ്മിന് ഇവിടെ ശക്തമായ വേരോട്ടമുള്ളത് കൊണ്ട് തന്നെ വിജയം എന്നും ഇടതിനൊപ്പമാണ്. യു.ഡി.എഫിൽ കേരള കോൺഗ്രസിനായിരുന്നു കഴിഞ്ഞതവണ ഈ മണ്ഡലം. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ ബി.ജെ.പിക്ക്​ 5.33% വോട്ടുകൾ ലഭിച്ചിട്ടുണ്ട് .

​2011 നിയമസഭാ തെരെഞ്ഞെടുപ്പിലെ വോട്ടുകൾ എത്രയെന്ന് നോക്കാം.​​

ആകെ വോട്ട്: 159050

പോൾ ചെയ്യപ്പെട്ട വോട്ട്: 135334

പോളിംഗ് ശതമാനം: 85.09

xdfdfd

മുൻ മണ്ഡലങ്ങളിലെതുപോലെ തന്നെയാണ് ഇവിടെയും ലോകസഭാ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് പാറ്റേൺ. ഇടതുപക്ഷത്തിനുണ്ടായിരുന്ന 15269 വോട്ടുകളുടെ ഭൂരിപക്ഷം, 2014ൽ എത്തിയപ്പോൾ മുല്ലപള്ളിയുടെ 1175 വോട്ടുകളുടെ ഭൂരിപക്ഷം ആയി മറിയുന്നത് കാണാം. മുല്ലപള്ളിയുടെ വ്യക്തിപ്രഭാവം, കേന്ദ്രമന്ത്രി എന്ന പരിഗണന എന്നിവ മറികടക്കാൻ സി.പി.ഐ(എം) സ്ഥാനാർത്ഥിക്ക് ആയില്ലെന്ന് മൊത്തത്തിൽ നോക്കിയാൽ വിലയിരുത്താം.

​2014 ലോകസഭാ തെരഞ്ഞെടുപ്പിൽ പേരാമ്പ്ര നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.​

xdfdfd

​2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ നോക്കാം.

xdfdfd