മണ്ഡല പരിചയം: നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട്

xdfdfd

മറ്റു മണ്ഡലങ്ങളെ ഇവിടെ പരിചയപ്പെടാം.

68. നാട്ടിക

തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ താലൂക്കിലെ ​​ചാഴൂർ, ചേർപ്പ്, പാറളം, താന്ന്യം,അന്തിക്കാട്, അവിണിശ്ശേരി, ​എന്നീ ഗ്രാമപഞ്ചായത്തുകളും ചാവക്കാട് താലൂക്കിലെ നാട്ടിക, വല്ലപ്പാട്, തളിക്കുളം എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് നാട്ടിക നിയമസഭാമണ്ഡലം. ​ ​ ​എസ്. സി. സംവരണമണ്ഡലമാണു നാട്ടിക. 1957 മുതല്‍ 2011 വരെ നടന്ന പതിനാലു തിരെഞ്ഞെടുപ്പുകളിൽ ആറു തവണ വലതുപക്ഷത്തിനും ഏഴു തവണ ഇടതുപക്ഷത്തിനും വിജയിക്കാൻ കഴിഞ്ഞിട്ടുണ്ട്. മുൻ സി പി ഐ നേതാവ് കൃഷ്ണൻ കണിയാംപറമ്പിൽ മൂന്ന് തവണ തുടർച്ചയായി ഇവിടെനിന്നും വിജയിച്ചിട്ടുണ്ട്. അതിനു ശേഷം രണ്ടായിരത്തി ഒന്നിലും രണ്ടായിരത്തി ആറിലും ടി എൻ പ്രതാപൻ കോൺഗ്രസ്സിനു വേണ്ടി ഈ മണ്ഡലം തിരിച്ചു പിടിച്ചു. സി പി ഐ നേതാവ് ഗീതാഗോപി രണ്ടായിരത്തി പതിനൊന്നിൽ വീണ്ടും ഇടതിന് വേണ്ടി മണ്ഡലം നേടി. ​സിപിഐക്ക് വ്യക്തമായ സ്വാധീനമുള്ള മണ്ഡലമാണ് നാട്ടിക.
​ ​സിപിഐയുടെ ജില്ലയിലെ ഏറ്റവും സുരക്ഷിതമായ മണ്ഡലത്തിൽ ഇത്തവണയും ഗീത ഗോപി തന്നെയാണ് ജനവിധി തേടുക. കോൺഗ്രസ്സിനു വേണ്ടി ഇവിടെ കെ വി ദാസനും എൻ ഡി എ മുന്നണിക്ക്‌ വേണ്ടി ബി ഡി ജെസ്സിലെ ടി വി ബാബുവും മത്സരിക്കുന്നു. ബിജെപി തൃശൂർ ജില്ലയിൽ മോശമല്ലാത്ത വോട്ടുകൾ നേടിയ മണ്ഡലമാണിത്. ​​8.67% വോട്ടുകള്‍ രണ്ടായിരത്തി പതിനൊന്നില്‍ ലഭിച്ചിരുന്നു. തൃശൂർ ലോകസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നു നാട്ടിക.

2011ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം:​

ആകെ വോട്ടുകൾ : 179470

പോൾ ചെയ്ത വോട്ടുകൾ : 128582

പോളിങ്ങ് ശതമാനം : 71.65

xdfdfd

2014 ലോകസഭാ തെരഞ്ഞെടുപ്പിൽ നാട്ടിക നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.​​

xdfdfd

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:

xdfdfd

69. ഇരിങ്ങാലക്കുട

തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട നഗരസഭയും മുകുന്ദപുരം താലൂക്കിലെ ആളൂർ, കാറളം, കാട്ടൂർ മുരിയാട്, പടിയൂർ, പൂമംഗലം, വേളൂക്കര എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് ഇരിങ്ങാലക്കുട നിയമസഭാമണ്ഡലം. ഇടതിനെയും വലതിനെയും ഒരേപോലെ തുണച്ച മണ്ഡലത്തിൽ മുൻ മുഖ്യമന്ത്രി സി അച്യുതമേനോൻ​ 1957-ലും1960-ലും വിജയിച്ചിട്ടുണ്ട്. 1982 മുതൽ നാലുതവണ തുടർച്ചയായി ഇടതുപക്ഷ സ്വതന്ത്രനനായി ലോനപ്പൻ നമ്പാടൻ ജയിച്ചു. പക്ഷെ 2001 മുതൽ മൂന്ന് തവണയായി കേരളകോൺഗ്രസ്സ് മാണി ഗ്രൂപ്പിന് വേണ്ടി തോമസ്‌ ഉണ്ണിയാടൻ ആണ് ജയിക്കുന്നത്. ഇത്തവണ യു ഡി എഫിന് വേണ്ടി തോമസ്‌ ഉണ്ണിയാടനും ഇടതുപക്ഷത്തിനു വേണ്ടി സിപിഐഎമ്മിൽ നിന്നും കെ യു അരുണനും ബിജെപിയിൽ നിന്നും സി ഡി സന്തോഷും ജനവിധി തേടുന്നു. ബിജെപിക്ക് രണ്ടായിരത്തി പതിനൊന്നിൽ ​ 5.04% വോട്ടുകൾ ലഭിച്ചിരുന്നു .തൃശൂർ ലോകസഭാമണ്ഡലത്തിൽ ഉൾപ്പെടുന്നു ഇരിങ്ങാലക്കുട നിയമസഭാമണ്ഡലം .

​2011ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം:​

ആകെ വോട്ടുകൾ : 174061

പോൾ ചെയ്ത വോട്ടുകൾ : 132379

പോളിങ്ങ് ശതമാനം : 76.05

xdfdfd

2014 ലോകസഭാ തെരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുട നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.​​

xdfdfd

നിയമസഭാ തിരെഞ്ഞെടുപ്പിൽ നിന്നും ലോക്സഭാതിരെഞ്ഞെടുപ്പിൽ എത്തിയപ്പോൾ ഇടതുപക്ഷത്തിനു വ്യക്തമായ മേൽക്കൈ ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ മണ്ഡലം ഇത്തവണ ഇടതുപക്ഷം ശക്തമായ പോരാട്ടത്തിലൂടെ നേടിയേക്കും എന്ന് കരുതാം .

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:

xdfdfd

70. പുതുക്കാട്​

​തൃശ്ശൂർ ജില്ലയിലെ അളഗപ്പനഗർ, മറ്റത്തൂർ , നെന്മണിക്കര, പറപ്പൂക്കര, പുതുക്കാട്, വരന്തരപ്പിള്ളി, തൃക്കൂർ വല്ലച്ചിറ പഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് പുതുക്കാട് നിയമസഭാമണ്ഡലം. പഴയ കൊടകര മണ്ഡലത്തിന്റെ പ്രദേശങ്ങൾ കൂട്ടിച്ചെർത്ത്കൊണ്ട് 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് പുതുക്കാട് നിയമസഭാമണ്ഡലം നിലവിൽ വന്നത്. കോൺഗ്രസിലെ കെ.പി. വിശ്വനാഥനെ തോൽപ്പിച്ചു സി പി ഐ എമ്മിലെ സി. രവീന്ദ്രനാഥ് ആണ് നിലവിലെ എം എൽ എ . ബി ജെ പി ക്ക് തൃശൂർ ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ടു കിട്ടിയ മണ്ഡലമാണ് പുതുക്കാട്. 10.43​% വോട്ടുകൾ നേടിയിരുന്നു രണ്ടായിരത്തി പതിനൊന്നിൽ. ഇത്തവണയും ഇടതുപക്ഷത്തിനു വേണ്ടി സി രവീന്ദ്രനാഥ് മത്സരിതിനു ഇറങ്ങുമ്പോൾ കൊൺഗ്രസ്സിൽ നിന്നും സുന്ദരൻ കുന്നതുള്ളിയും ബി ജെ പി ക്ക് വേണ്ടി എ നാഗേഷും ജനവിധി തേടുന്നു. തൃശൂർ ലോകസഭാമണ്ഡലത്തിൽ ഉൾപ്പെടുന്നു പുതുക്കാട് നിയമസഭാമണ്ഡലം.

2011ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം:

ആകെ വോട്ടുകൾ : 175850 പോൾ ചെയ്ത വോട്ടുകൾ : 138251 പോളിങ്ങ് ശതമാനം : 78.62

xdfdfd

​2014 ലോകസഭാ തെരഞ്ഞെടുപ്പിൽ പുതുക്കാട് നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.​​

xdfdfd

ഇടതുപക്ഷത്തിനു ലോകസഭയിൽ പതിനായിരത്തിലധികം വോട്ടുകളുടെ കുറവ് ഭൂരിപക്ഷത്തിൽ വന്നിട്ടുണ്ട്. കൂടാതെ ബി ജെ പി നേരിയ വോട്ടുവർധനവും നടത്തിയിട്ടുണ്ട് ​

​2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:​

xdfdfd