മണ്ഡല പരിചയം: തലശ്ശേരി, കൂത്തുപറമ്പ്​

xdfdfd

15. തലശ്ശേരി

കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിലാണ് തലശ്ശേരി നിയമസഭാമണ്ഡലം സ്ഥിതിചെയ്യുന്നത്. തലശ്ശേരി നഗരസഭയും ചൊക്ലി, എരഞ്ഞോളി, കതിരൂർ, ന്യൂ മാഹി, പന്ന്യന്നൂർ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെട്ടതാണ്‌ തലശ്ശേരി നിയമസഭാമണ്ഡലം. ​സി.പി.ഐ(എം) കുത്തകയാക്കി വച്ചിരിക്കുന്ന മണ്ഡലമാണിത്. 1957ലും 1960ലും വി. ആർ. കൃഷ്ണയ്യർ, 1967ൽ കെ. പി. ആർ. ഗോപാലൻ എന്നീ പ്രമുഖർ ​തലശേരിയിൽ നിന്നും വിജയിച്ചിട്ടുണ്ട്. പാട്ട്യം ഗോപാലൻ മുതൽ സി.പി.ഐ.എമ്മിന്റെ ഭാഗമായിരുന്ന സമയത്ത് എം. വി. രാഘവൻ, ഇ. കെ. നായനാർ തുടങ്ങിയ പ്രമുഖരായ ഇടതുപക്ഷ നേതാക്കൾ ഇവിടെ നിന്നും വിജയിച്ചിട്ടുണ്ട്. കോടിയേരി ബാലകൃഷ്ണൻ അഞ്ചു തവണ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. മണ്ഡലം രൂപീകൃതമായ ശേഷം കമ്മ്യൂണിസ്റ്റുകാർ ഒഴികെ ആരും ഇവിടെ ജയിച്ചിട്ടില്ല. വിജയം പലപ്പോഴും ഏകപക്ഷീയമായിരുന്നു. ​ ​ കോടിയേരി ബാലകൃഷ്ണൻ ഇത്തവണ മത്സരിക്കാൻ സാധ്യതയില്ല. ഇത്തവണ തലശ്ശേരിയിൽ എ. എൻ. ഷംസീർ മത്സരിക്കുവാൻ ആയിരിക്കും സാധ്യത. എന്തായാലും വിജയം ഇവിടെ സി.പി.ഐ.എമ്മിനൊപ്പം ആകും എന്നതിൽ സംശയം വേണ്ട. കണ്ണൂർ ജില്ലയിലെ ഇടതു കോട്ടകളിൽ കടന്നു കയറുക എന്നത് കോൺഗ്രസ്സിന് ഇപ്പോൾ അസാധ്യമാണ്. വടകര ലോകസഭാ മണ്ഡലത്തിൽപ്പെടുന്ന കണ്ണൂർ ജില്ലയിലെ നിയമസഭാ മണ്ഡലമാണ് തലശ്ശേരി. ബി.ജെ.പിക്ക് കാര്യമായ വോട്ടുകൾ ഇല്ല. എങ്കിലും ബി.ജെ.പി യുടെ പ്രചരണം നന്നായി നടക്കുന്ന ഒരു മേഖലയാണു ഇവിടം. ​ആകെ 5.92% ശതമാനം വോട്ടുകൾ മാത്രമാണ് ബി.ജെ.പി ക്ക് 2011ൽ ഇവിടെ നിന്ന് കിട്ടിയിട്ടുള്ളത്.

​2011 നിയമസഭാ തെരെഞ്ഞെടുപ്പിലെ വോട്ടുകൾ എത്രയെന്ന് നോക്കാം.​

ആകെ വോട്ട്: 149174

പോൾ ചെയ്യപ്പെട്ട വോട്ട്: 117763

പോളിംഗ് ശതമാനം: 78.94

xdfdfd

2011ൽ നിന്നും ​​2014ൽ എത്തിയപ്പോഴേക്കും ബി.ജെ.പിക്ക് 4807 വോട്ടുകൾ കൂടിയിട്ടുണ്ട്. എസ്.ഡി.പി.ഐ സ്ഥാനാർത്ഥിക്ക് 2326 വോട്ടുകൾ നേടാൻ കഴിഞ്ഞിട്ടുണ്ട്. ഷംസീർ ലോകസഭയിലേക്ക് തോറ്റെങ്കിലും തലശ്ശേരി മണ്ഡലത്തിൽ ഭൂരിപക്ഷം നിലനിർത്തി, പക്ഷെ 2011ലെ നിയമസഭാ തെരെഞ്ഞെടുപ്പിനെ അപേക്ഷിച്ച് 3470 വോട്ടിൻറെ കുറവ് വന്നിട്ടുണ്ട്. ​​2014 ലോകസഭാ തെരഞ്ഞെടുപ്പിൽ തലശ്ശേരി നിയമസഭാമണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്:​​

xdfdfd

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ നോക്കാം. തലശ്ശേരി മണ്ഡലത്തിൽ ലോകസഭയിൽ 4807 വോട്ടുകൾ ബി.ജെ.പിക്ക് കൂടിയിട്ടുണ്ട് എങ്കിലും, പഞ്ചായത്ത് ഇലക്ഷനിൽ തലശ്ശേരി നഗരസഭയിൽ ഒഴിച്ച് വേറെ എവിടെയും ഒരു വാർഡ്‌ പോലും ബി.ജെ.പിക്ക് കിട്ടിയിട്ടില്ല.

xdfdfd

16. കൂത്തുപറമ്പ്

കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിലാണ് കൂത്തുപറമ്പ് നിയമസഭാമണ്ഡലം സ്ഥിതിചെയ്യുന്നത്. വടകര ലോകസഭാ മണ്ഡലത്തിലാണ്‌ കൂത്ത്‌പറമ്പ് മണ്ഡലം ഉൾപ്പെടുന്നത്. കൂത്തുപറമ്പ്, പാനൂർ എന്നീ നഗരസഭകളും കോട്ടയം, കുന്നോത്തുപറമ്പ്, മൊകേരി, പാനൂർ, പാട്യം, തൃപ്പങ്ങോട്ടൂർ എന്നീ പഞ്ചായത്തുകളും ഉൾപ്പെട്ടതാണ്‌ കൂത്തുപറമ്പ് നിയമസഭാമണ്ഡലം. കണ്ണൂർ ജില്ലയിലെ ഇടതുകോട്ടകളിൽ ഒന്നാണിത്. 1977ലും 1991ലും പിണറായി വിജയൻ ഈ മണ്ഡലത്തിൽ നിന്നും മത്സരിച്ചു ജയിച്ചിട്ടുണ്ട്. 1980ൽ സി.പി.ഐ.എമ്മിൻറെ ഭാഗമായിരുന്ന സമയത്ത് എം. വി. രാഘവൻ ഇവിടെ നിന്നും ജയിച്ചിട്ടുണ്ട്. കെ. പി. മമ്മു മാസ്റ്റർ, കെ. കെ. ശൈലജ ടീച്ചർ, പി. ജയരാജൻ (രണ്ടു തവണ) അങ്ങിനെ പല പ്രമുഖരും ഈ മണ്ഡലത്തിൽ നിന്നും സി.പി.ഐ(എം) ടിക്കറ്റിൽ ജയിച്ചു നിയമസഭയിൽ എത്തിയിട്ടുണ്ട്. ഇടതുപക്ഷത്തിനു സമ്പൂർണ മേൽക്കൈയുള്ള ഈ മണ്ഡലത്തിൽ 2008ൽ നടന്ന പുനർ നിർണയത്തോടെ ചില്ലറ വ്യത്യാസങ്ങൾ വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ 2011ലെ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിൽ നിന്നും ഐ.എൻ.എൽ സ്ഥാനാർത്ഥി സയ്ദ് അലവി പുതിയവളപ്പിൽ പരാജയം ഏറ്റുവാങ്ങി. സെക്യുലർ ജനതാദൾ സ്ഥാനാർത്ഥിയും പി. ആർ. കുറുപ്പിൻറെ മകനുമായ കെ. പി. മോഹനനാണ് വിജയിച്ചത്. കാലങ്ങളായി കയ്യിൽ വച്ചിരുന്ന സീറ്റ് നഷ്ടമായത് സി.പി.ഐ എമ്മിന് കടുത്ത ആഘാതമായി. ഇത്തവണ കടുത്ത മത്സരം നടക്കാൻ സാധ്യതയുള്ള ഈ മണ്ടലത്തിൽ ഇത്തവണയും യു.ഡി.എഫ് സ്ഥാനാർത്ഥി കൃഷി മന്ത്രി കെ പിമോഹനൻ തന്നെയാകുവാനാണ് സാധ്യത. സീറ്റ് ഐ.എൻ.എലിൽ നിന്നും സി.പി.ഐ(എം) ഏറ്റെടുത്തു സ്വന്തം സ്ഥാനാർത്ഥിയെ നിർത്താൻ തീരുമാനിച്ചിട്ടുണ്ട്. ചെങ്കൊടി മാത്രം പാറിയിട്ടുള്ള ഈ മണ്ഡലം എങ്ങനെയും തിരിച്ചു പിടിക്കുക സി.പി.ഐ.എമ്മിൻറെ പ്രഖ്യാപിത ലക്ഷ്യമാണ്. ബി.ജെ.പിക്ക് വേണ്ടി കഴിഞ്ഞ തവണ മത്സരിച്ച ഓ. കെ. വാസു ഇപ്പോൾ സി.പി.ഐ.എമ്മിലാണ്. കൂത്തുപറമ്പ് നിയമസഭാ മണ്ഡലത്തിൽ മൊത്തം പോൾചെയ്ത വോട്ടിൻറെ 9.25% ആണ് ബി.ജെ.പിക്ക് ലഭിച്ചത്, തലശേരിയിൽ അത് 5.92% ആണ്. അതായത് മറ്റു മണ്ഡലങ്ങളെ അപേക്ഷിച്ച് ബി.ജെ.പിക്ക് ചെറിയൊരു മേൽക്കൈ ഇവിടെയുണ്ട്. കണ്ണൂർ ജില്ലയിൽ ബി.ജെ.പിക്ക് വേരോട്ടമുള്ള പ്രദേശമാണിതെങ്കിലും വോട്ടിങ്ങിൽ അത് കാര്യമായി പ്രതിഫലിക്കുന്നില്ല.

2011 നിയമസഭാ തെരെഞ്ഞെടുപ്പിലെ വോട്ടുകൾ എത്രയെന്ന് നോക്കാം.

ആകെ വോട്ട്: 160026

പോൾ ചെയ്യപ്പെട്ട വോട്ട്: 127929

പോളിംഗ് ശതമാനം: 79.94

xdfdfd

2014 ലോകസഭാ തെരഞ്ഞെടുപ്പിൽ കൂത്തുപറമ്പ് നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

xdfdfd

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വോട്ടുകൾ എത്രയെന്ന് നോക്കാം.

xdfdfd