മണ്ഡല പരിചയം: തൃക്കരിപ്പൂർ, പയ്യന്നൂർ

xdfdfd

5. തൃക്കരിപ്പൂർ

കാസർഗോഡ്‌ ജില്ലയിൽ കണ്ണൂരിനോട് അതിർത്തി പങ്കിടുന്ന മണ്ഡലമാണ് ​തൃക്കരിപ്പൂർ നിയമസഭാമണ്ഡലം. 2008ലെ മണ്ഡല പുനർനിർണയത്തിന് മുന്നേ കണ്ണൂർ ജില്ലയിലെ ചില പ്രദേശങ്ങളും ഈ മണ്ഡലത്തിൽ ഉൾപ്പെട്ടിരുന്നു. ഹോസ്ദുർഗ് താലൂക്കിലെ നീലേശ്വരം മുനിസിപാലിറ്റിയും ചെറുവത്തൂർ, തൃക്കരിപ്പൂർ, വെസ്റ്റ്‌ എളേരി, ഈസ്റ്റ് എളേരി, കയ്യൂർ, ചീമേനി, പിലിക്കോട്, പടന്ന, വലിയപറമ്പ എന്നീ പഞ്ചായത്തുകളും ഈ മണ്ഡലത്തിൽ ഉൾപ്പെടുന്നു. ഇടതുപക്ഷത്തിനു വളക്കൂറുള്ള മണ്ഡലമാണ് തൃക്കരിപ്പൂർ. 1977 മുതൽ സ്ഥിരമായി സി.പി.ഐ(എം) ജയിച്ചു വരുന്ന മണ്ഡലമാണിത്. കാസർഗോഡ് ലോകസഭ മണ്ഡലത്തിലെ നിലവിലെ എംപി പി. കരുണാകരൻ, ഇ. കെ. നായനാർ, ഒ. ഭരതൻ തുടങ്ങിയ പ്രമുഖർ ഇവിടെ നിന്നും മത്സരിച്ചു ജയിച്ചിട്ടുണ്ട്. നിലവിൽ കെ. കുഞ്ഞിരാമനാണ് ഈ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്.

2011 നിയമസഭാ തെരെഞ്ഞെടുപ്പിലെ വോട്ടുകൾ എത്രയെന്ന് നോക്കാം.

ആകെ വോട്ട്: 169019

പോൾ ചെയ്യപ്പെട്ട വോട്ട്: 135988

പോളിംഗ് ശതമാനം: 80.46

xdfdfd

2014 ലോകസഭാ തിരെഞ്ഞെടുപ്പിൽ തൃക്കരിപ്പൂർ നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.​

xdfdfd

കാസർഗോഡ് ജില്ലയിൽ പൊതുവിൽ 2011ലെ ​നിയമസഭാ തെരെഞ്ഞെടുപ്പിൽ കിട്ടിയ വോട്ടുകൾ വച്ച് നോക്കിയാൽ 2014 ലോകസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് ലഭിച്ച വോട്ടുകൾ താരതമ്യേന കുറവായി കാണാം. അത് ഇടതു കോട്ടയായ ത്രിക്കരിപ്പൂർ മണ്ഡലത്തിലും ദൃശ്യമാണ്​. ​ബി.ജെ.പി ചെറിയൊരു വർദ്ധനവ്‌ ഉണ്ടാക്കിയിട്ടുണ്ട് എങ്കിലും അത് മണ്ഡലത്തിലെ വിജയസാധ്യതയെ ബാധിക്കുന്ന അവസ്ഥയിലേക്ക് എത്തിയിട്ടില്ല. 2009ലെ ലോകസഭാ തിരെഞ്ഞെടുപ്പിൽ 64427 വോട്ടിൻറെ ഭൂരിപക്ഷം ലഭിച്ച പി. കരുണാകരന് 2014ൽ ലഭിച്ചത് വെറും 6921 വോട്ടിൻറെ ഭൂരിപക്ഷം ആണെന്നത് ഇടതുമുന്നണിക്കും വിശിഷ്യാ സി.പി.ഐ.എമ്മിനും ആശങ്കാജനകമാണ്. ഇടതിൻറെ കോട്ടയായ കാസർഗോഡ് ലോകസഭാമണ്ഡലത്തിൽ കാര്യമായ വോട്ട് ചോർച്ച സംഭവിക്കുന്നതായി നിരീക്ഷിക്കാം.

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ അനുസരിച്ച്, തൃക്കരിപ്പൂർ നിയമസഭാ മണ്ഡലത്തിൽ ഒരു വാർഡ്‌ പോലും ബി.ജെ.പിക്ക് നേടാൻ കഴിഞ്ഞിട്ടില്ല.

xdfdfd

6. പയ്യന്നൂർ

ഇടതുകോട്ടയായ കണ്ണൂർ ജില്ലയിൽ 1967 മുതൽ സി.പി.ഐ(എം) കുത്തകയായി കൈയ്യടക്കി വച്ചിരിക്കുന്ന മണ്ഡലമാണിത്. പ്രമുഖരായ പലരെയും പയ്യന്നൂർ കേരള നിയമസഭയിലേക്ക് അയച്ചിട്ടുണ്ട്. എം. വി. രാഘവൻ സി.പി.ഐ.എമ്മിൻറെ ഭാഗമായി നിൽക്കുന്ന സമയത്ത് 1982ൽ പയ്യന്നൂരിൽ നിന്നും ജയിച്ചിട്ടുണ്ട്. കൂടാതെ, ഇ. കെ. നായനാർ, എൻ. സുബ്രമണ്യ ഷേണായി, പിണറായി വിജയൻ, പി.കെ. ശ്രീമതി, സി. പി. നാരായണൻ എന്നിങ്ങനെ കേരളത്തിലെ സി.പി.ഐ.എമ്മിന്റെ പ്രമുഖരെ നിയമസഭയിലേക്ക് അയച്ച പാരമ്പര്യം പയ്യന്നൂർ മണ്ഡലത്തിനു അവകാശപ്പെടാം. സി. കൃഷ്ണൻ ആണിപ്പോഴത്തെ എം.എൽ.എ. പയ്യന്നൂർ മണ്ഡലം സ്ഥിതി ചെയ്യുന്നത് കാസർഗോഡ് ലോകസഭാ മണ്ഡലത്തിലാണ്‌.

2008ലെ മണ്ഡല പുനർനിർണയത്തിന് ശേഷം പയ്യന്നൂർ നഗരസഭയും പെരിങ്ങോം-വയക്കര, കാങ്കോൽ-ആലപ്പടമ്പ്, കരിവെള്ളൂർ പെരളം, തളിപ്പറമ്പ്‌ താലൂക്കിൽപ്പെടുന്ന രാമന്തളി, എരമം-കുറ്റൂർ,ചെറുപുഴ എന്നീ പഞ്ചായത്തുകളും ഉൾപെട്ടതാണ് പയ്യന്നൂർ മണ്ഡലം. 2011 നിയമസഭാ തെരെഞ്ഞെടുപ്പിലെ വോട്ടുകൾ എത്രയെന്ന് നോക്കാം.

ആകെ വോട്ട്: 157667

പോൾ ചെയ്യപ്പെട്ട വോട്ട്: 130666

പോളിംഗ് ശതമാനം: 82.87

xdfdfd

​2014 ലോകസഭാ തിരെഞ്ഞെടുപ്പിൽ പയ്യന്നൂർ നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.​

xdfdfd

പി. കരുണാകരന് ലോകസഭയിലേക്ക് വിജയിക്കാൻ ഇത്തവണ കാര്യമായ സംഭാവന നല്കിയത് പയ്യന്നൂർ മണ്ഡലത്തിലെ ഭൂരിപക്ഷമാണ്. 2015 പഞ്ചായത്തു തിരെഞ്ഞെടുപ്പ് ഫലം ഒറ്റനോട്ടത്തിൽ വിലയിരുത്തിയാൽ ഇതിൻറെ കുറച്ച് കൂടി വ്യക്തമായ ചിത്രം ലഭിക്കും. പയ്യന്നൂർ മണ്ഡലത്തിൽ ഒരു വാർഡ്‌ പോലും ബി.ജെ.പിക്കില്ല എന്ന് കാണാം.

xdfdfd