മണ്ഡല പരിചയം: വള്ളിക്കുന്ന്, തിരൂരങ്ങാടി, താനൂർ, തിരൂർ, ​​കോട്ടക്കൽ

xdfdfd

മറ്റു മണ്ഡലങ്ങളെ ഇവിടെ പരിചയപ്പെടാം.

42. വള്ളിക്കുന്ന്

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിലെ ചേലേമ്പ്ര, മൂന്നിയൂർ, പള്ളിക്കൽ, പെരുവളളൂർ, തേഞ്ഞിപ്പലം, വള്ളിക്കുന്ന് എന്നീ ഗ്രാമപഞ്ചായത്തുകളുൾപെടുന്ന നിയമസഭാ മണ്ഡലമാണ്​ വള്ളിക്കുന്ന്. മലപ്പുറം ലോകസഭാ മണ്ഡലത്തിലാണ് വള്ളിക്കുന്ന് നിയമസഭാമണ്ഡലം ഉൾപ്പെടുന്നത്. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ മണ്ഡലം നിലവിൽ വന്നത്. മുസ്ലീം ലീഗിൻറെ കെ. എൻ. എ. ഖാദർ ആണ് നിലവിലെ പ്രതിനിധി. പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ഈ മണ്ഡലം വലതുപക്ഷത്തിനൊപ്പമായിരുന്നു നിലകൊണ്ടത്. ബി.ജെ.പിക്ക് മലപ്പുറം ജില്ലയിൽ താരതമ്യേന കൂടുതൽ വോട്ടുകളുള്ള മണ്ഡലമാണ് വള്ളിക്കുന്ന്. ഇത്തവണ കെ. എൻ. എ. ഖാദറിന് പകരം പി. അബ്ദുൾ ഹമീദാണ് ലീഗിന്റെ സ്ഥാനാർത്ഥി. ഇടതുപക്ഷ മുന്നണി ഈ സീറ്റ് ഐ.എൻ.എലിനാണ് നൽകിയത്, ഓ. കെ. തങ്ങളാണ് അവരുടെ സ്ഥാനാർത്ഥി. ബി.ജെ.പി സ്ഥാനാർത്ഥി കെ. ജയചന്ദ്രനും ജനവിധി തേടുന്നു.

​2011ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം:

ആകെ വോട്ട്: 156165

പോൾ ചെയ്യപ്പെട്ട വോട്ട്: 113304

പോളിംഗ് ശതമാനം: 72.55

xdfdfd

​2014 ലോകസഭാ തെരഞ്ഞെടുപ്പിൽ​ വള്ളിക്കുന്ന് നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്:

xdfdfd

​2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ​​:

xdfdfd

43. തിരൂരങ്ങാടി

മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി, തിരൂരങ്ങാടി മുനിസിപ്പാലിറ്റികൾ, എടരിക്കോട്, നന്നമ്പ്ര, തെന്നല, പെരുമണ്ണക്ലാരി പഞ്ചായത്തുകളും ചേർന്ന നിയമസഭാ മണ്ഡലമാണ് തിരൂരങ്ങാടി നിയമസഭാമണ്ഡലം. 1965 മുതലുള്ള തെരഞ്ഞെടുപ്പ് ചരിത്രമെടുത്താൽ മുസ്ലീം ലീഗ് സ്ഥാനാർത്ഥികൾ അല്ലാതെ ആകെ ഇവിടെ നിന്നും ജയിച്ചത്‌ എ. കെ. ആന്റണിമാത്രമാണ്. 1995ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിൽ നിന്ന് കോൺഗ്രസ്സ് ആയിരുന്നു ഇവിടെ മത്സരിച്ചത്. ആ തെരഞ്ഞെടുപ്പില്‍ എ. കെ. ആന്റണി 22259 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. മുസ്ലീം ലീഗിൻറെ ശക്തമായ വേരോട്ടമുള്ള ഈ മണ്ഡലത്തിൽ ഇടതുപക്ഷത്തിനു വിജയം എന്നും ബാലികേറാമലയാണ്. ഈ മണ്ഡലത്തിലെ ഇപ്പോഴത്തെ എം.എൽ.എ. പി.കെ. അബ്ദുറബ്ബ് ആണ്. ബി.ജെ.പി ക്ക് 2011ൽ 4.27% വോട്ടുകൾ കിട്ടിയിരുന്നു. ഇത്തവണയും യു.ഡി.എഫിന് വേണ്ടി പി.കെ. അബ്ദുറബ്ബ് മത്സരിക്കും. ഈ മണ്ഡലത്തിൽ സി.പി.ഐ സ്ഥാനാർത്ഥികളാണ് ഇടതുപക്ഷത്ത് നിന്നും പൊതുവിൽ മത്സരിക്കുന്നത്. നിയാസ് പുളിക്കകത്താണ് ഇത്തവണ സി.പി.ഐയുടെ സ്ഥാനാർത്ഥി. പൊന്നാനി ലോകസഭാ മണ്ഡലത്തിലാണ് തിരൂരങ്ങാടി മണ്ഡലം ഉൾപ്പെടുന്നത്.

2011 ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം:

ആകെ വോട്ട്: 152828

പോൾ ചെയ്യപ്പെട്ട വോട്ട്: 100323

പോളിംഗ് ശതമാനം: 65.64

xdfdfd

2014 ലോകസഭാ തെരഞ്ഞെടുപ്പിൽ​ തിരൂരങ്ങാടി നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്:

xdfdfd

​2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ​​:

xdfdfd

44. താനൂർ

മലപ്പുറം ജില്ലയിലെ താനൂർ മുനിസിപ്പാലിറ്റിയും ചെറിയമുണ്ടം, നിറമരുതൂർ, ഒഴൂർ, പൊന്മുണ്ടം, താനാളൂർ എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്ന നിയമസഭാമണ്ഡലമാണ് താനൂർ നിയമസഭാ മണ്ഡലം. 1957 മുതലുള്ള ​ താനൂർ നിയമസഭാ മണ്ഡലചരിത്രം എടുത്താൽ മുസ്ലീം ലീഗ് സ്ഥാനാർത്ഥികൾ അല്ലാതെ വേറെ ആരും ഇവിടെ നിന്നും വിജയിച്ചിട്ടില്ല. ലീഗിലെ പ്രമുഖ നേതാക്കളായ സി. എച്. മുഹമ്മദ്‌ കോയ രണ്ടു തവണയും, ഇ. അഹമ്മദ് മൂന്ന് തവണയും, സീതി ഹാജി ഒരു തവണയും ഇവിടെ നിന്നും വിജയിച്ചിട്ടുണ്ട്. 2006ലും 2011ലും ഇവിടെ നിന്നും വിജയിച്ചത് ലീഗിലെ അബ്ദുൾ റഹിമാൻ രണ്ടത്താണിയാണ്. ഇത്തവണയും ഇദ്ദേഹം തന്നെ യു.ഡി.എഫിന് വേണ്ടി മത്സരത്തിനിറങ്ങുന്നു. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ ഇടതു സ്വതന്ത്രനായി മത്സരിച്ച വി. അബ്ദുൾ റഹ്മാൻ തന്നെ ഇത്തവണ താനൂർ മണ്ഡലത്തിൽ ഇടതുപക്ഷത്തിനു വേണ്ടി സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. ബി.ജെ.പി സ്ഥാനാർത്ഥിയായി പി. ആർ. രസ്മിൽ നാഥ് ജനവിധി തേടുന്നു. മലപ്പുറത്തെ മറ്റു മണ്ഡലങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ തവണ ഇവിടെ ലീഗിന് ഭൂരിപക്ഷം കുറവായിരുന്നു. നിയമസഭയിൽ നിന്നും 2014ലെ ലോകസഭയിലേക്ക് എത്തിയപ്പോൾ ഭൂരിപക്ഷത്തിൽ മൂവായിരത്തിലധികം വോട്ടുകളുടെ കുറവുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഈ തെരഞ്ഞെടുപ്പിൽ മണ്ഡലം പിടിക്കാൻ ഇടതുപക്ഷം കാര്യമായ ശ്രമം നടത്തിയേക്കും. പൊന്നാനി ലോകസഭാമണ്ഡലത്തിൽ ഉൾപ്പെടുന്നു താനൂർ.

​​2011 ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം​

ആകെ വോട്ട്: 138051

പോൾ ചെയ്യപ്പെട്ട വോട്ട്: 104106

പോളിംഗ് ശതമാനം: 75.41

xdfdfd

2014 ലോകസഭാ തെരഞ്ഞെടുപ്പിൽ​ താനൂർ നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്:

xdfdfd

​2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ​​:

xdfdfd

45. തിരൂർ

മലപ്പുറം ജില്ലയിലെ തിരൂർ നഗരസഭയും തിരൂർ താലൂക്കിലെ ആതവനാട്, കൽപകഞ്ചേരി, തലക്കാട്, തിരുനാവായ, വളവന്നൂർ, വെട്ടം എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപെടുന്ന നിയമസഭാമണ്ഡലമാണ് തിരൂർ നിയമസഭാമണ്ഡലം. 1957 മുതൽ 2011 വരെ നടന്ന പതിനാലു തെരഞ്ഞെടുപ്പുകളിൽ ആകെ ഒരുതവണ മാത്രമേ ഇടതുപക്ഷ സ്ഥാനാർത്ഥി ഇവിടെ നിന്നും വിജയിച്ചിട്ടുള്ളു. 2006ൽ മുസ്ലീം ലീഗിലെ ഇ. ടി. മുഹമ്മദ്‌ ബഷീറിനെ സി.പി.ഐ(എം) സ്ഥാനാർത്ഥി പി. പി. അബ്ദുള്ളകുട്ടി 8680 വോട്ടുകൾക്ക് പരാജയപ്പെടുത്തി എന്നതൊഴിച്ചാൽ പതിമൂന്ന് തവണയും ലീഗ് സ്ഥാനാർത്ഥികളാണ് വിജയിച്ചിട്ടുള്ളത്. ​​മുസ്ലീം ലീഗിൻറെ പരമ്പരാഗത മണ്ഡലത്തിൽ ​2011ൽ ​സി. മമ്മൂട്ടി ലീഗിന് വേണ്ടി മണ്ഡലം തിരിച്ചു പിടിച്ചു. ഇത്തവണ സി. മമ്മൂട്ടി തന്നെയാണ് മുസ്ലീം ലീഗ് സ്ഥാനാർത്ഥി. ഇടതുപക്ഷ സ്വതന്ത്രനായി ഗഫൂർ പി ലില്ലിയും ബി.ജെ.പിക്ക് വേണ്ടി എൻ. കെ. ദേവിദാസനും ജനവിധി തേടുന്നു. പൊന്നാനി ലോകസഭാ മണ്ഡലത്തിലാണ് തിരൂർ ഉൾപ്പെടുന്നത്.

​2011 ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം.​

ആകെ വോട്ട്: 166273

പോൾ ചെയ്യപ്പെട്ട വോട്ട്: 126353

പോളിംഗ് ശതമാനം: 75.99

xdfdfd

നിയമസഭാ തെരഞ്ഞെടുപ്പിൽ നിന്നും ലോകസഭയിലേക്ക് എത്തിയപ്പോൾ ലീഗിന്റെ ഭൂരിപക്ഷത്തിൽ പതിനാറായിരം വോട്ടുകളുടെ കുറവ് വന്നതായി കാണാം. ഇത് ഇടതുപക്ഷം എങ്ങിനെ മുതലെടുക്കും എന്നതിനെ ആശ്രയിച്ചിരിക്കും ജയപരാജയങ്ങൾ.​ ​​2014 ലോകസഭാ തെരഞ്ഞെടുപ്പിൽ ​ തിരൂർ നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

xdfdfd

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ​​:

xdfdfd

46. കോട്ടക്കൽ

മലപ്പുറം ജില്ലയിലെ കോട്ടയ്ക്കൽ, ​വളാഞ്ചേരി​ നഗരസഭകളും എടയൂർ, ഇരിമ്പിളിയം, കുറ്റിപ്പുറം, മാറാക്കര, പൊന്മള ​എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപെടുന്ന നിയമസഭാ മണ്ഡലമാണ് കോട്ടക്കൽ നിയമസഭാ മണ്ഡലം. 2008ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ മണ്ഡലം നിലവിൽ വന്നത്. കുറ്റിപ്പുറം നിയോജക മണ്ഡലം ഇല്ലാതായി പകരം നിലവിൽ വന്ന മണ്ഡലമാണ് കോട്ടക്കൽ നിയോജക മണ്ഡലം. 2006ൽ മുസ്ലീം ലീഗിന്റെ കുത്തക മണ്ഡലം ആയി അറിയപ്പെട്ടിരുന്ന കുറ്റിപ്പുറത്ത് കെ. ടി. ജലീൽ​ ഇടതുപക്ഷ സ്വതന്തൻ ആയി മത്സരിച്ച് ​മുസ്ലീം ലീഗ് സ്ഥാനാർത്ഥി പി. കെ. കുഞ്ഞാലികുട്ടിയെ തോൽപ്പിച്ചു ചരിത്രത്തിൽ ഇടം നേടിയിരുന്നു. 2011ലെ തെരഞ്ഞെടുപ്പിൽ അബ്ദുൽ സമദ് സമദാനിയിലൂടെ റിക്കാർഡ് ഭൂരിപക്ഷത്തിൽ ഈ മണ്ഡലം ലീഗ് തിരിച്ചു പിടിത്തു. ലീഗിന് വേണ്ടി ഇത്തവണ കെ. കെ. ആബിദ് ഹുസൈൻ തങ്ങളാണ് ജനവിധി തേടുന്നത്. എൻ.സി.പിയിലെ എൻ. എ. മുഹമ്മദ്‌ കുട്ടിയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. വി. ഉണ്ണികൃഷ്ണൻ ബി.ജെ.പി സ്ഥാനാർത്ഥിയായും മത്സരിക്കുന്നു. പൊന്നാനി ലോകസഭാ മണ്ഡലത്തിലാണ് കോട്ടക്കൽ ഉൾപ്പെടുന്നത്. ​

​2011 നിയമസഭാ തെരെഞ്ഞെടുപ്പിലെ വോട്ടുകൾ എത്രയെന്ന് നോക്കാം.​

ആകെ വോട്ട്: 167435

പോൾ ചെയ്യപ്പെട്ട വോട്ട്: 118343

പോളിംഗ് ശതമാനം: 70.68

xdfdfd

നിയമസഭാ തെരഞ്ഞെടുപ്പിൽ നിന്നും ലോകസഭയിലേക്ക് എത്തിയപ്പോഴേക്കും​ ലീഗിന് ഭൂരിപക്ഷത്തിൽ ഇരുപത്തിനാലായിരം വോട്ടുകളുടെ കുറവ് വന്നതായി കാണാം​. ​2014 ലോകസഭാ തെരഞ്ഞെടുപ്പിൽകോട്ടക്കൽ നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.​

xdfdfd

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ​​:

xdfdfd