മണ്ഡല പരിചയം: വർക്കല, ആറ്റിങ്ങൽ, ചിറയിൻകീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട

xdfdfd

മറ്റു മണ്ഡലങ്ങളെ ഇവിടെ പരിചയപ്പെടാം.

127. വർക്കല

തിരുവനന്തപുരം ജില്ലയിലെ വർക്കല മുനിസിപ്പാലിറ്റി, ചെമ്മരുതി, ഇടവ, ഇലകമൺ, മടവൂർ, നാവായിക്കുളം, പള്ളിക്കൽ, വെട്ടൂർ എന്നീ പഞ്ചായത്തുകൾ ചേർന്നതാണ്​​വർക്കല നിയമസഭാമണ്ഡലം. ​ഒരു കാലത്ത് ഇടതുപക്ഷത്തിന്റെ കുത്തകമണ്ഡലമായിരുന്നു വര്‍ക്കല 1957 ല്‍ നടന്ന ആദ്യ തിരെഞ്ഞെടുപ്പു മുതല്‍ രണ്ടായിരത്തി പതിനൊന്നുവരെ അഞ്ചു തവണ സി പി ഐ എം , സി പി ഐ അഞ്ചു തവണയും നാല് തവണ കോൺഗ്രസ്സും ഈ മണ്ഡലം കയ്യില്‍ വച്ചു. 1980 മുതല്‍ നാല് തവണ തുടര്‍ച്ചയായി സി പി ഐ എമ്മിലെ വര്‍ക്കല രാധാകൃഷ്ണന്‍ ജയിച്ചു വന്ന മണ്ഡലം രണ്ടായിരത്തി ഒന്നില്‍ കൈവിട്ടു , അന്ന് വര്‍ക്കല കഹാര്‍ തോല്‍പ്പിച്ചത് പി കെ ഗുരുദാസനെയാണ്. പിന്നീടു ഇതുവരെ മണ്ഡലം തിരിച്ചു പിടിക്കാന്‍ ഇടതുപക്ഷത്തിനു ആയിട്ടില്ല . ​ഇത്തവണ കടുത്ത മത്സരം പ്രതീക്ഷിക്കുന്ന വര്‍ക്കലയില്‍ കോണ്‍ഗ്രെസിനു വേണ്ടി വര്‍ക്കല കഹാര്‍ ഇറങ്ങുന്നു സി പി ഐ എമ്മില്‍ നിന്നും വി ജോയിയും ബി ഡി ജെ സ് സ്ഥാനാര്‍ഥിയായി എസ്. ആര്‍. എം. സജിയും മത്സരിക്കുന്നു . ആറ്റിങ്ങല്‍ ലോകസഭമണ്ഡലത്തില്‍ ഉള്‍പ്പെടുന്നു വര്‍ക്കല മണ്ഡലം. ലോകസഭാതിരെഞ്ഞെടുപ്പില്‍ ഈ മണ്ഡലത്തില്‍ ഇടതുപക്ഷത്തിനു ആയിരുന്നു ഭൂരിപക്ഷം. നിയമസഭാതിരെഞ്ഞെടുപ്പില്‍ ബി ജെ പി ക്ക് ഈ മണ്ഡലത്തില്‍ ​3.11% വോട്ടു ലഭിച്ചിരുന്നു .

2011 ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം​

ആകെ വോട്ടുകള്‍ : 151613

പോള്‍ ചെയ്ത വോട്ടുകള്‍ : 110227

പോളിങ്ങ് ശതമാനം : 72.70 ​

വർക്കല കഹാർ

2014 ലോകസഭാ തെരഞ്ഞെടുപ്പിൽ വർക്കല നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

എ. സമ്പത്ത്

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:​​

128. ​ആറ്റിങ്ങൽ

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ മുന്‍സിപാലിറ്റി, ​ചെറുന്നിയൂർ, കരവാരം, കിളിമാനൂർ, മണമ്പൂർ ഒട്ടൂർ, പഴയകുന്നുംമേൽ, പുളിമാത്ത്, വക്കം എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നു​ ​ ആറ്റിങ്ങൽ നിയമസഭാമണ്ഡലത്തില്‍. ഇടതുപക്ഷ കക്ഷികള്‍ക്ക് വളക്കൂറുള്ള മണ്ഡലം ആണ് ആറ്റിങ്ങൽ എങ്കിലും ഇടതുപക്ഷവും കോൺഗ്രസും ഒരേ പോലെ ഇവിടെ ജയിച്ചിട്ടുണ്ട് ​ സി പി ഐ എം നേതാവ് ആനത്തലവട്ടം ആനന്തന്‍ മൂന്ന് തവണ എം എല്‍ എ ആയിട്ടുണ്ട്‌ ഇവിടെ നിന്നും. കോൺഗ്രസ്സ് നേതാവും മുന്‍ സ്പീക്കറും ആയ വക്കം പുരുഷോത്തമന്‍ നാലു തവണ വിജയിച്ചു. രണ്ടായിരത്തി ആറുമുതല്‍ രണ്ടു തവണയായി സി പി ഐ എം ആണ് മണ്ഡലം കൈവശം വച്ചിരിക്കുന്നത്. കഴിഞ്ഞ തവണ മുതല്‍ ആറ്റിങ്ങല്‍ സംവരണ മണ്ഡലമാണ്. ആറ്റിങ്ങലില്‍ നിലവിലെ എം എല്‍ എ സിപിഎമ്മിലെ ബി സത്യന്‍ ആണ്. അദേഹം തന്നെ ഇത്തവണയും ഇവിടെ നിന്ന് ഇടതുപക്ഷത്തിനു വേണ്ടി മത്സരിക്കുന്നു. യു ഡി എഫ് ഈ മണ്ഡലം ആര്‍ എസ് പിക്ക് നല്‍കി. അവരുടെ സ്ഥാനാര്‍ഥിയായി കെ ചന്ദ്രബാബു മത്സരിക്കുന്നു. ബി ജെ പി ക്ക് വേണ്ടി റജി പ്രസാദും ജനവിധി തേടുന്നു. കഴിഞ്ഞ തവണ ബിജെപി പിടിച്ചതിലും കൂടുതല്‍ വോട്ടുകള്‍ മൂന്നാം സ്ഥാനത്തു വന്ന സ്വതന്ത്രന്‍ നേടി.​ സ്വതന്ത്രന്‍ 6.85% വോട്ടു നേടി. ബി ജെ പി കഴിഞ്ഞ തവണ ​4.23% വോട്ടുകള്‍ നേടിയിരുന്നു. ആറ്റിങ്ങല്‍ ലോകസഭാമണ്ഡലത്തില്‍ ഉള്‍പ്പെടുന്നു ​ ആറ്റിങ്ങൽ നിയമസഭാമണ്ഡലം.

​​​2011 ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം​:

ആകെ വോട്ടുകള്‍ : 171316

പോള്‍ ചെയ്ത വോട്ടുകള്‍ : 114638

പോളിങ്ങ് ശതമാനം : 66.92 ​

ബി. സത്യൻ

​​ 2014 ലോകസഭാ തെരഞ്ഞെടുപ്പിൽ ​ ആറ്റിങ്ങൽ നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

എ. സമ്പത്ത്

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:​​

129. ​ചിറയിൻകീഴ്

തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ്, അഴൂർ, ചിറയിൻകീഴ്, കടയ്ക്കാവൂർ, കിഴുവിലം, മുദാക്കൽ കഠിനംകുളം, മംഗലപുരം എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നു ചിറയിൻകീഴ് നിയമസഭാമണ്ഡലത്തില്‍. ഇടതുപക്ഷ സ്വാധീനമുള്ള നിയമസഭാമണ്ഡലമാണിത് 2008-ലെ മണ്ഡലപുനഃക്രമീകരണത്തോടെ കിളിമാനൂര്‍ മണ്ഡലം ഇല്ലാതെ ആവുകയും അത് ചിറയിന്‍കീഴായി മാറുകയും ചെയ്തു. സിപിഐയുടെ ജില്ലയിലെ ഏറ്റവും ശക്തമായ മണ്ഡലം ആയിരുന്നു കിളിമാനൂര്‍. സിപിഐയുടെ അംഗം അല്ലാതെ മറ്റൊരാളും ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടില്ല. സംവരണമണ്ഡലമായ ​ചിറയിൻകീഴില്‍ നിന്നും കഴിഞ്ഞ തവണ ജയിച്ചത്‌ സിപി ഐയുടെ വി .ശശി ആയിരുന്നു അദ്ദേഹം തന്നെ ഇത്തവണയും ജനവിധി തേടുന്നു സി പി ഐ ക്ക് വേണ്ടി​, കെ എസ് അജിത്ത്കുമാര്‍ കോൺഗ്രസ്സ് സ്ഥാനാര്‍ഥിയായും പി പി വാവ ബി ജെ പി ക്ക് വേണ്ടിയും മത്സരിക്കുന്നു ഈ മണ്ഡലത്തില്‍​. ​ആറ്റിങ്ങല്‍ ലോകസഭാമണ്ഡലത്തില്‍ ഉള്‍പ്പെടുന്നു ​ ചിറയിൻകീഴ് നിയമസഭാമണ്ഡലം. കഴിഞ്ഞ ലോകസഭ തിരെഞ്ഞെടുപ്പിലും ഇടതുപക്ഷം ഇവിടെ കൃത്യമായ ഭൂരിപക്ഷം നിലനിര്‍ത്തിയിരുന്നു. രണ്ടായിരത്തി പതിനൊന്നില്‍ ഇവിടെ ബി ജെ പി ക്ക് ​1.85%വോട്ടുകള്‍ ലഭിച്ചിരുന്നു.

2011 ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം ​ ആകെ വോട്ടുകള്‍ : 169784

പോള്‍ ചെയ്ത വോട്ടുകള്‍ : 112603

പോളിങ്ങ് ശതമാനം : 66.32 ​

വി.ശശി

2014 ലോകസഭാ തെരഞ്ഞെടുപ്പിൽ ​ചിറയിൻകീഴ് നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

എ. സമ്പത്ത്

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:​​​

​​​​അഞ്ചുതെങ്ങ്

130. ​നെടുമങ്ങാട്

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് മുനിസിപ്പാലിറ്റിയെക്കൂടാതെ നെടുമങ്ങാട് താലൂക്കിൽ ഉൾപ്പെടുന്ന മാണിക്കൽ, കരകുളം എന്നീ പഞ്ചായത്തുകളും, തിരുവനന്തപുരം താലൂക്കിൽ ഉൾപ്പെടുന്ന ​​അണ്ടൂർക്കോണം, പോത്തൻകോട്, വെമ്പായം എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നു​ ​ മണ്ഡലമാണ് നെടുമങ്ങാട്. ​ഇടതുപക്ഷത്തിനു പ്രാമുഖ്യമുള്ള മണ്ഡലം ആണ് നെടുമങ്ങാട്. ഇടതുപക്ഷത്ത് നിന്നും സി പി ഐ ആണ് ഇവിടെ സ്ഥിരമായി മത്സരിക്കുന്നത് 1957 മുതല്‍ രണ്ടായിരത്തി പതിനൊന്നുവരെ നടന്ന തിരെഞ്ഞെടുപ്പില്‍ ഒന്‍പതു തവണ സി പി ഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചിട്ടുണ്ട്. നാലുതവണ കോൺഗ്രസ്സും. രണ്ടായിരത്തി ആറില്‍ മാങ്കോടു രാധാകൃഷ്ണന്‍ പാലോട്ട് രവിയെ പരാജയപ്പെടുത്തി മണ്ഡലം നേടി എങ്കില്‍ രണ്ടായിരത്തി പതിനൊന്നില്‍ പാലോടു രവി, ​പി രാമചന്ദ്രന്‍ നായരെ പരാജയപ്പെടുത്തി മണ്ഡലം കൊണ്ഗ്രസ്സിനു നേടികൊടുത്തു. കടുത്ത മത്സരമാകും നെടുമങ്ങാട്ട് ഇത്തവണ നടക്കുക. ഇത്തവണയും കോൺഗ്രസ്സിനു വേണ്ടി പാലോട് രവിയും സി പി ഐക്ക് വേണ്ടി മുന്‍മന്ത്രി സി ദിവാകരനും ബി ജെ പി ക്ക് വി വി രാജേഷും ജനവിധി തേടുന്നു. ​ബി ജെ പി ക്ക് കഴിഞ്ഞ തിരെഞ്ഞെടുപ്പില്‍ ​ 4.78% വോട്ടു ലഭിച്ചിരുന്നു. ആറ്റിങ്ങല്‍ ലോകസഭാമണ്ഡലത്തില്‍ ഉള്‍പ്പെടുന്നു ​നെടുമങ്ങാട് നിയമസഭാമണ്ഡലം. ലോകസഭാതിരെഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനു ഭൂരിപക്ഷം ഉണ്ടായിരുന്നു ഈ മണ്ഡലത്തില്‍.

2011 ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം ​ ആകെ വോട്ടുകള്‍ : 174889

പോള്‍ ചെയ്ത വോട്ടുകള്‍ : 124907

പോളിങ്ങ് ശതമാനം : 71.42 ​

പാലോട് രവി

2014 ലോകസഭാ തെരഞ്ഞെടുപ്പിൽ ​നെടുമങ്ങാട് നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

എ. സമ്പത്ത്

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:​​​

131. വാമനപുരം

തിരുവനന്തപുരം ജില്ലയിലെ നെല്ലനാട്, വാമനപുരം, പുല്ലമ്പാറ, കല്ലറ, പാങ്ങോട്,നന്ദിയോട്,പെരിങ്ങമ്മല, ആനാട്, പനവൂർ തുടങ്ങിയ പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് വാമനപുരം മണ്ഡലം. 1965 മുതല്‍ രണ്ടു തവണ ഒഴികെ ഒരിക്കല്‍ പോലും മണ്ഡലം ഇടതുപക്ഷം കൈവിട്ടിട്ടില്ല. പൂര്‍ണ്ണമായും ഇടതുപക്ഷമണ്ഡലമാണ്. പത്തു തവണ ഇടതുപക്ഷം ഇവിട നിന്നും വിജയിച്ചു മണ്ഡലം നിലനിര്‍ത്തി. ​കഴക്കൂട്ടത്തോട് ചേര്‍ന്ന്കിടക്കുന്ന നിയോജക മണ്ഡലമാണ്‌ വാമനപുരം. കഴിഞ്ഞ തവണ സി പി ഐ എം സ്ഥാനാര്‍ഥിയായ കോലിയക്കോട് കൃഷ്ണന്‍ നായര്‍ കടുത്തമത്സരത്തിലൂടെ മണ്ഡലത്തില്‍ വിജയിച്ചു. ആറ്റിങ്ങൽ ലോകസഭാ നിയോജക മണ്ഡലത്തിന്റെ ഭാഗമാണ്‌ വാമനപുരം നിയോജക മണ്ഡലം. ഇത്തവണയും ഇവിടെകടുത്ത മത്സരം നടക്കും എന്നാണ് മണ്ഡലത്തില്‍​ നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഇത്തവണ യു ഡി എഫ് സ്ഥാനാര്‍ഥിയായി ടി ശരത്ത് ചന്ദ്ര പ്രസാദും സി പി ഐ എമ്മില്‍ നിന്നും ഡി കെ മുരളിയും ബി ഡി ജെ എസ് സ്ഥാനാര്‍ഥിയായി ആര്‍ വി നിഖിലും ജനവിധി തേടുന്നു. കഴിഞ്ഞതവണ ഇവിടെ ബി ജെ പി ക്ക് ​4.24% വോട്ടു ലഭിച്ചിരുന്നു.

2011 ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം ​ ആകെ വോട്ടുകള്‍ : 173748

പോള്‍ ചെയ്ത വോട്ടുകള്‍ : 123376

പോളിങ്ങ് ശതമാനം : 71.01 ​

കോലിയക്കോട് കൃഷ്ണൻനായർ

2014 ലോകസഭാ തെരഞ്ഞെടുപ്പിൽ വാമനപുരം നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

എ. സമ്പത്ത്

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:​​​

നെല്ലനാട്

132. അരുവിക്കര

തിരുവനന്തപുരം ജില്ലയിലെ ​ നെടുമങ്ങാട് താലൂക്കിൽ ഉൾപ്പെടുന്ന അരുവിക്കര, ആര്യനാട്, തൊളിക്കോട്, വിതുര, കുറ്റിച്ചൽ, പൂവച്ചൽ, വെള്ളനാട്, ഉഴമലയ്ക്കൽ എന്നീ ഗ്രാമപഞ്ചായത്തുകൾ ചേർന്ന ​നിയമസഭാമണ്ഡലമാണ് അരുവിക്കര​.​ സ്പീക്കര്‍ ആയിരുന്ന ജി കാര്‍ത്തികേയന്‍റെ സ്ഥിരം മണ്ഡലമായിരുന്ന​ ആര്യനാട് രണ്ടായിരത്തി എട്ടിലെ പുനര്‍ നിര്‍ണയത്തില്‍ അരുവിക്കര മണ്ഡലം ആയി മാറി. അരുവിക്കരയില്‍ ​ ജി കാര്‍ത്തികേയന്‍റെ മരണശേക്ഷം നടന്ന മത്സരത്തില്‍ അദ്ധേഹത്തിന്റെ മകന്‍ ശബരിനാഥന്‍ മികച്ച ഭൂരിപക്ഷത്തിലാണ് തെരഞ്ഞെടുക്കപ്പെട്ടത്. ​ ​രണ്ടായിരത്തി പതിനൊന്നില്‍ ബി ജെ പി ക്ക് ഇവിടെ ​6.61% വോട്ടു ലഭിച്ചിരുന്നു അതിനു ശേഷം നടന്ന തിരെഞ്ഞെടുപ്പില്‍ ബി ജെ പി രാജഗോപാലിലൂടെ മികച്ച നേട്ടം ഉണ്ടാക്കി എന്ന് വോട്ടുകള്‍ നോക്കിയാല്‍ അറിയാം . ഇത്തവണ ഇവിടെ യു ഡി എഫ് സ്ഥാനാര്‍ഥിയായി ശബരീനാഥും ഇടതുപക്ഷത്നിന്നും എ എ റഷീദും ബി ജെ പി സ്ഥാനാര്‍ഥിയായി രാജസേനനും മത്സരിക്കുന്നു . ആറ്റിങ്ങല്‍ ലോകസഭാമണ്ഡലത്തില്‍ ഉള്‍പ്പെടുന്നു ​ ​ അരുവിക്കര നിയമസഭാമണ്ഡലം.

2011 ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം ​ ആകെ വോട്ടുകള്‍ : 164890

പോള്‍ ചെയ്ത വോട്ടുകള്‍ : 116436

പോളിങ്ങ് ശതമാനം : 70.61 ​

ജി.കാർത്തികേയൻ

2015 ഉപതിരെഞ്ഞെടുപ്പു ഫലം

ശബരീനാഥൻ

2014 ലോകസഭാ തെരഞ്ഞെടുപ്പിൽ അരുവിക്കര നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

എ. സമ്പത്ത്

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:​​​

അരുവിക്കര

133. കാട്ടാക്കട

തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട, മലയിൻകീഴ്, മാറനല്ലൂർ, പള്ളിച്ചൽ, വിളപ്പിൽ, വിളവൂർക്കൽ എന്നീ ഗ്രാമപഞ്ചായത്തുകൾ ചേർന്ന മണ്ഡലമാണ് കാട്ടാക്കട. രണ്ടായിരത്തി എട്ടില്‍ നേമം നിയമസഭാമണ്ഡലത്തിൽ ഉൾപ്പെട്ടിരുന്ന ബാലരാമപുരം, നേമം എന്നീ പഞ്ചായത്തുകൾ ഒഴിവാക്കി മലയിൻകീഴ്, പള്ളിച്ചൽ എന്നീ പഞ്ചായത്തുകൾ പുതിയതായ് ചേർത്ത് വികസിപ്പിച്ച നിയമസഭാമണ്ഡലമാണിത്. കഴിഞ്ഞതവണ എന്‍ ശക്തനാണ് ഇവിടെ നിന്നും വിജയിച്ചത്. ഇത്തവണയും അദ്ദേഹം തന്നെ ഇവിടെ നിന്നും കോൺഗ്രസ്സ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. ഇടതുപക്ഷത്ത് നിന്നും ഐ ബി സതീഷും ബി ജെ പി സ്ഥാനാര്‍ഥിയായി പി കെ കൃഷ്ണദാസും മത്സരിക്കുന്നു. ബി ജെ പി ക്ക് കഴിഞ്ഞ തവണ 19.22% വോട്ടു ലഭിച്ചിരുന്നു. ത്രികോണ മത്സരസാദ്ധ്യതകള്‍ ഇത്തവണയും ഇവിടെ നിലനില്‍ക്കുന്നു. ആറ്റിങ്ങല്‍ ലോകസഭാമണ്ഡലത്തില്‍ ഉള്‍പ്പെടുന്നു ​ കാട്ടാക്കട നിയമസഭാമണ്ഡലം. ലോകസഭാതിരെഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനു ഭൂരിപക്ഷം ഉണ്ടായിരുന്നു ഈ മണ്ഡലത്തില്‍.

2011 ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം ​ ആകെ വോട്ടുകള്‍ : 165300

പോള്‍ ചെയ്ത വോട്ടുകള്‍ : 117347

പോളിങ്ങ് ശതമാനം : 70.99 ​

എൻ.ശക്തൻ

2014 ലോകസഭാ തെരഞ്ഞെടുപ്പിൽ അരുവിക്കര നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

എ. സമ്പത്ത്

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:​​​

കാട്ടാക്കട