ബൽറാമിനു അറിയുമോ മുസ്സോളിനി ആരാണെന്ന്?

കോൺഗ്രസിന്റെ സമുന്നതരായ നേതാക്കളിൽ പലരും നിന്ദ്യവും ക്രൂരവും ആയ ഉപമകൾക്ക് പേര് കേട്ടവർ ആണ്. സിഖ് കൂട്ടക്കൊലയുടെ പശ്ചാത്തലത്തിൽ എഴുതിയ ലേഖനത്തിൽ അരുന്ധതി റോയ് പറയുന്നു "ജീവിതത്തിൽ ഒരിക്കലും കാവ്യാത്മകമായ പ്രസംഗത്തിന് കയ്യടി നേടിയിട്ടില്ലാത്ത രാജീവ് ഗാന്ധി, സിഖ് കൂട്ടക്കൊലയുടെ പശ്ചാത്തലത്തിൽ നടത്തിയ പ്രസംഗം മനോഹരമായ പ്രയോഗങ്ങളും ഉപമകളും കൊണ്ട് നിറച്ചു. ആയിരക്കണക്കിന് മനുഷ്യർ കൊല്ലപ്പെട്ടിരിക്കുന്നു. അവരുടെ ശവശരീരങ്ങൾക്ക് മേൽ കയറി നിന്ന് കൊണ്ട് അദ്ദേഹം പറയുന്നത് 'വൻ മരങ്ങൾ കട പുഴകി വീഴുമ്പോൾ ഭൂമി ചെറുതായി കുലുങ്ങിയെന്നിരിക്കും' എന്നാണ്". കൂട്ടക്കൊലകളെ ക്രിക്കറ്റ് കമന്ററി നടത്തുന്ന ലാഘവത്തോടെ വിശേഷിപ്പിക്കുന്ന ഭരണാധികാരി എത്ര മാത്രം ക്രൂരൻ ആയിരിക്കണം! ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ ഉപമയാണിതെന്നാണ് കുൽദീപ് നയ്യാർ വിശേഷിപ്പിച്ചത്.

‘കൊഞ്ഞാളൻ’, ‘കുരങ്ങൻ’, ‘എം. സ്വരാജിന്റെ തന്ത വള്ളി നിക്കർ ഇടുന്ന കാലത്ത്’, ‘സി.പി.ഐ. (എം) സംസ്ഥാന സെക്രട്ടറി പേപ്പട്ടി ആണ്’, കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോട് "ചെരപ്പിനു പൊക്കൂടെ" എന്നിങ്ങനെയുള്ള അസ്സല്‍ തൊഴിലാളി വിരുദ്ധ പ്രയോഗങ്ങള്‍ ഒന്നിനു പിറകേ ഒന്നായി പറഞ്ഞുകൊണ്ടും ഒന്ന് പോലും തിരുത്താൻ ശ്രമിക്കാതെയും എം. ജയശങ്കർ ചാനൽ ചർച്ചകളിൽ അഴിഞ്ഞാടിയ കാലത്തെപ്പഴോ ആണ് സി.പി.ഐ. (എം) പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെ ‘മുണ്ടുടുത്ത മുസ്സോളിനി’ എന്ന് വിശേഷിപ്പിക്കുന്നത്. പിണറായി വിജയനെ വിമർശനവിധേയമാക്കുമ്പോഴെല്ലാം കോണ്‍ഗ്രസ് എം.എൽ.എ. വി.ടി. ബൽറാം ഈ പ്രയോഗം ഒരു പതിവ് ആക്കിയിരിക്കുന്നു. സോഷ്യൽ മീഡിയയിൽ നിരന്തരം ഇതാവർത്തിച്ച ബൽറാമിന്റെ ലക്ഷ്യം ആരോഗ്യപരമായ ഒരു വിമർശനമോ സംവാദമോ അല്ല, മറിച്ച് വ്യക്തിഹത്യ മാത്രമാണ് എന്ന് വ്യക്തം.

ചാവക്കാട് ഗ്രൂപ്പ് പോരിന്റെ പേരിൽ കൊല്ലപ്പെട്ട ഹനീഫയുടെ മയ്യത്ത് അടക്കി ദിവസങ്ങൾക്കകം, കോണ്‍ഗ്രസ്സിന്റെ ഭാവി വാഗ്ദാനം എന്ന് മാധ്യമങ്ങൾ കൊണ്ടാടുന്ന യുവ എം.എൽ.എ, സഹപ്രവർത്തകന്റെ ദുഃഖത്തിൽ പങ്കു ചേരാനോ ഘാതകരെ കണ്ടെത്താനോ മെനക്കെടാതെ, സമാന രീതിയിൽ ഇടതു പാളയത്തിൽ നടന്ന കൊലപാതകങ്ങളുടെ ലിസ്റ്റ് എടുക്കാൻ റൈറ്റ് വിംഗ് ഓൺലൈൻ പോരാളികളെ നിയമിക്കുന്ന തിരക്കിൽ ആയിരുന്നു. സോഷ്യൽ മീഡിയ അടക്കം രാജ്യം മുഴുവൻ രോഹിത് വെമുല എന്ന ദളിത് വിദ്യാർഥിയുടെ ആത്മഹത്യയിൽ പ്രതിഷേധിക്കുമ്പോൾ വി.ടി. ബൽറാം പിണറായി വിജയൻ വിമർശന ഖണ്ഡകാവ്യ രചനയിൽ വ്യാപൃതനായിരുന്നു.

അപരനെ വിമർശിച്ച്‌ ആത്മനിർവൃതിയടയുന്നവർ, വിമർശനം ജീവിതചര്യയാക്കിയവർ എന്നിവരെയെല്ലാം സാമൂഹികജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവരും. എന്നാൽ അത്തരം ഒരു നിലവാരത്തിലേക്ക് ഒരു ജനപ്രതിനിധി അധഃപതിക്കുമ്പോൾ, അത് വഴി ചെറിയ ഒരു വിഭാഗം എങ്കിലും സ്വാധീനിക്കപെടുമ്പോൾ, ചരിത്രത്തോടു ചെയ്യുന്ന മാപ്പർഹിക്കാത്ത ഒരു കുറ്റം ആയി അത് പരിവർത്തനപ്പെടുന്നു. അത് തിരിച്ചറിയണമെങ്കില്‍ ബൽറാം ആദ്യം മുസ്സോളിനി ആരെന്നറിയണം. സോഷ്യൽ മീഡിയയുടെ റൈറ്റ് വിംഗ് കമാന്റോ ആയി വിലസുന്ന തിരക്കിനിടയില്‍ അല്പസമയം അതിനു വേണ്ടി മാറ്റി വെക്കുന്നത് അവനവനോട് തന്നെ ചെയ്യുന്ന നീതി ആണ്.

"പിണറായി വിമർശനത്തിൽ വ്യാപൃതനായിരിക്കുന്ന ബൽറാമിന് നിലവിലെ ഇന്ത്യൻ സാഹചര്യത്തെ കുറിച്ച് ആരും സ്റ്റഡി ക്ലാസ് എടുക്കേണ്ട കാര്യം ഇല്ലെന്നറിയാം, ബൽറാമിന്റെ സംഘപരിവാർ വിമർശന നിലപാടുകൾക്ക് എന്തെങ്കിലും സത്യസന്ധത ബാക്കി ഉണ്ടെങ്കിൽ വിഷയങ്ങളെ അപഗ്രഥിക്കാനും ഉന്നയിക്കുന്ന ആരോപണങ്ങളിലെ കഴമ്പു പരിശോധിക്കാനും തയ്യാറാകണം."

xdfdfd
രക്തശുദ്ധിയുടെയോ, ദേശഭക്തിയുടെയോ, വർഗത്തിന്റെയോ, മതത്തിന്റെയോ 'മഹത്വ'ത്തെ ഉല്‍ഘോഷിച്ചുകൊണ്ടാ‍ണ് ഫാസിസം ലോകത്തെല്ലായിടത്തും അതിന്റെ തേർവാഴ്ചകള്‍ നടത്തിയിട്ടുള്ളത്.

രക്തശുദ്ധിയുടെയോ, ദേശഭക്തിയുടെയോ, വർഗത്തിന്റെയോ, മതത്തിന്റെയോ 'മഹത്വ'ത്തെ ഉല്‍ഘോഷിച്ചുകൊണ്ടാ‍ണ് ഫാസിസം ലോകത്തെല്ലായിടത്തും അതിന്റെ തേർവാഴ്ചകള്‍ നടത്തിയിട്ടുള്ളത്. റോമാ സാമ്രാജ്യത്തിന്റെ 'മഹത്വ'മായിരുന്നു ഇറ്റലിയില്‍ മുസ്സോളിനിയുടെ അധികാരവാഴ്ചക്കുപിന്നില്‍ ദേശീയവാദികളെ അണിനിരത്തിയ മുഖ്യപ്രചരണായുധം. ദാരിദ്ര്യത്തില്‍ നിന്നും പട്ടിണിയില്‍ നിന്നും കരകയറ്റാന്‍ തന്റെ കയ്യില്‍ ഒറ്റമൂലിയുണ്ടെന്ന് പ്രലോഭിപ്പിച്ചാണ് മുസ്സോളിനി തനിക്കുപിന്നില്‍ ഇടത്തരക്കാരെയും ദരിദ്രരെയും അണിനിരത്തിയത്. 1922-ല്‍ ഗുണ്ടാസംഘത്തെ ഉപയോഗിച്ച് ഇമ്മാനുവേല്‍ രണ്ടാമനെ അട്ടിമറിച്ച് അധികാരം പിടിച്ചയുടനെ സമൂലമായ വിദ്യാഭ്യാസപരിഷ്കരണത്തിനാണ് മുസ്സോളിനി തുടക്കം കുറിച്ചത്.

1922 മുതല്‍ 1942 വരെ നാഷണല്‍ ഫാഷിസ്റ്റ് പാർട്ടിയുടെ അധിപനായിക്കൊണ്ട് നീണ്ട 21 വർഷക്കാലം മുസ്സോളിനി ഇറ്റലി അടക്കിഭരിച്ചു. രാഷ്ട്രത്തിന്റെ സർവനിയന്ത്രണവും ഒരൊറ്റ ചരടില്‍ കോർത്തിണക്കുന്നതിനും മൊത്തം സാമ്പത്തിക പ്രവർത്തനങ്ങളും ദേശീയതലത്തില്‍ ഏകോപിപ്പിക്കുന്നതിനും, മുതലാളിത്തത്തില്‍ നിന്നും സോഷ്യലിസത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായി ഫാഷിസം കോർപ്പറേറ്റീവ് രാഷ്ട്രസിദ്ധാന്തത്തിന് രൂപം നല്‍കി. യുദ്ധവും അക്രമവും തൊഴിലാക്കിക്കൊണ്ട്, വേണ്ടുവോളം കൈക്കരുത്തുമായി അധികാരയന്ത്രത്തിന്റെ ഉന്മാദലഹരിയില്‍ ഭരണചക്രം തിരിക്കാന്‍ ഇറങ്ങിത്തിരിച്ച ഇറ്റാലിയന്‍ സ്വേച്ഛാധിപതിക്ക് രാഷ്ട്രത്തിന്റെ മുന്നിൽ വെക്കാൻ പ്രത്യേകിച്ച് കർമ്മപരിപാടികളോ, പദ്ധതികളോ ഉണ്ടായിരുന്നില്ല. 1945 ഏപ്രില്‍ 29ന് മിലാനിലെ പൊതുസ്ഥലത്ത് മറ്റ് ഫാഷിസ്റ്റുകളോടൊപ്പം തലകീഴായി കെട്ടിത്തൂക്കിയ നിലയില്‍ പൊതുജനമധ്യത്തില്‍ മുസ്സോളിനിയുടെ മൃതദേഹം പ്രദർശിപ്പിക്കപ്പെട്ടു. അധികാരം ധിക്കാരത്താൽ കൈക്കലാക്കി ആധിപത്യം സ്ഥാപിച്ച് നിഷ്ഠൂരവാഴ്ചയിലൂടെ ആത്മനിർവൃതിയടഞ്ഞ ആദ്യ ഫാഷിസ്റ്റ് ഭരണാധികാരിയുടെ ദാരുണമായ അന്ത്യം!

യുദ്ധവും അക്രമവും തൊഴിലാക്കിക്കൊണ്ട്, വേണ്ടുവോളം കൈക്കരുത്തുമായി അധികാരയന്ത്രത്തിന്റെ ഉന്മാദലഹരിയില്‍ ഭരണചക്രം തിരിക്കാന്‍ ഇറങ്ങിത്തിരിച്ച ഇറ്റാലിയന്‍ സ്വേച്ഛാധിപതിക്ക് രാഷ്ട്രത്തിന്റെ മുന്നിൽ വെക്കാൻ പ്രത്യേകിച്ച് കർമ്മപരിപാടികളോ, പദ്ധതികളോ ഉണ്ടായിരുന്നില്ല. 1945 ഏപ്രില്‍ 29ന് മിലാനിലെ പൊതുസ്ഥലത്ത് മറ്റ് ഫാഷിസ്റ്റുകളോടൊപ്പം തലകീഴായി കെട്ടിത്തൂക്കിയ നിലയില്‍ പൊതുജനമധ്യത്തില്‍ മുസ്സോളിനിയുടെ മൃതദേഹം പ്രദർശിപ്പിക്കപ്പെട്ടു.

പിണറായി വിമർശനത്തിൽ വ്യാപൃതനായിരിക്കുന്ന ബൽറാമിന് നിലവിലെ ഇന്ത്യൻ സാഹചര്യത്തെ കുറിച്ച് ആരും സ്റ്റഡി ക്ലാസ് എടുക്കേണ്ട കാര്യം ഇല്ലെന്നറിയാം, ബൽറാമിന്റെ സംഘപരിവാർ വിമർശന നിലപാടുകൾക്ക് എന്തെങ്കിലും സത്യസന്ധത ബാക്കി ഉണ്ടെങ്കിൽ വിഷയങ്ങളെ അപഗ്രഥിക്കാനും ഉന്നയിക്കുന്ന ആരോപണങ്ങളിലെ കഴമ്പു പരിശോധിക്കാനും തയ്യാറാകണം.

വി ടി ബൽറാം ചെയ്യുന്നത് വിവിധ തലങ്ങളിൽ ഒരേ സമയം അപകടകരവും അപക്വവും ആണ്.

1. വിമർശനവും കാലവും: നേരത്തെ പറഞ്ഞ ഇന്ത്യയിലെ സമകാലിക രാഷ്ട്രീയ അവസ്ഥ. ഇടതുപക്ഷ പാർടികൾക്ക് ഗാന്ധിയോട് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവാം, പക്ഷെ ഗോട്സേക്ക് അമ്പലം പണിയണം എന്ന് വർഗീയ കക്ഷികള്‍ ആക്രോശിക്കുന്ന കാലത്ത് ആ വിമർശനങ്ങളുമായി അവർ വരും എന്ന് കരുതാൻ വയ്യ. അല്ലെങ്കിൽ വിമർശനം ഉണ്ടെന്നു കരുതി ഗാന്ധിയെ അവഹേളിക്കാൻ നടത്തുന്ന ശ്രമങ്ങളെ അവർ ഒരിക്കലും പിന്താങ്ങില്ല. ഇടതുപക്ഷ കക്ഷികളുടെ ചരിത്രം ഇന്നോളം എടുത്ത് പരിശോധിച്ചാൽ അത് കൃത്യമാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണികൾക്കു നിലവിലെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ പ്രസക്തി ഉണ്ടെന്നു പറഞ്ഞത് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്‌ ആണെന്ന് ഓർക്കുക. വിമർശനം എന്നത് പോലെ തന്നെ വിമർശിക്കപ്പെടുന്ന കാലവും പ്രസക്തം ആണ്.

xdfdfd
പിണറായി വിജയനോ ഇടതുപക്ഷമോ വിമർശനത്തിനതീതം അല്ല. തീർച്ചയായും കാമ്പുള്ള വിമർശനങ്ങൾ ഇരു പക്ഷത്ത് നിന്നും ഉണ്ടാവണം. ഒരുപാട് കൊലപാതകങ്ങളുടെ സൂത്രധാരന്‍ ആണ് പിണറായി എന്ന് വിളിച്ചു പറയുമ്പോള്‍ വസ്തുനിഷ്ഠതയുടെ കടുക്മണി തൂക്കം എങ്കിലും ഇത്തരം വാദങ്ങളുടെ കൂടെ നല്കാൻ ഉള്ള സാമാന്യ മര്യാദ ബൽറാം പാലിക്കണം.

2. ഉപമയിലെ അബദ്ധവും അപകടവും: അനുകൂലിക്കുന്നവരേക്കാള്‍ കൂടുതല്‍ എതിർക്കുന്നവർ ഉപയോഗിക്കുന്ന പദം ആണ് ഫാഷിസം. രണ്ട് ലോകമഹായുദ്ധങ്ങള്‍ക്കിടയില്‍ ലോകം അനുഭവിച്ചറിഞ്ഞ നിഷ്ഠൂരമായ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ അപരാഭിധാനം. രാഷ്ട്രീയമായ ആക്രമണം, മൃഗീയത, അടിച്ചമർത്തല്‍, സ്വേച്ഛാധിപത്യം എന്നിവയെ കുറിക്കുന്നതിന് ഫാഷിസം എന്ന പദം ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. അത്തരം ഒരു പ്രത്യയശാസ്ത്രം തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ ഭാഗം ആക്കി മാറ്റിയ, അതിനു വേണ്ടി എന്ത് ക്രൂരതയും ലോകത്ത് കാണിച്ചു കൂട്ടിയ മുസ്സോളിനിയെ, ജീവിതം കൊണ്ടും രാഷ്ട്രീയ നിലപാടുകൾ കൊണ്ടും എന്നും ഫാഷിസ്റ്റ്‌ ശക്തികൾക്കെതിരെ പരിമിതികൾക്കകത്തു നിന്ന് കൊണ്ട് പൊരുതിയ, പൊരുതി കൊണ്ടിരിക്കുന്ന മുണ്ടയിൽ കോരന്റെ മകൻ പിണറായി വിജയനോട് ഉപമിക്കുമ്പോൾ അതിലെ അസംബന്ധപൂരിതമായ വിരോധാഭാസം തിരിച്ചറിയാൻ ബൽറാമിനു കഴിയാത്തത് ആണോ, അതോ രാഷ്ട്രീയ വിരോധം മൂലം കാഴ്ച നഷ്ടപ്പെട്ടത് ആണോ?

"ഇടതുപക്ഷ ജനാധിപത്യ മുന്നണികൾക്കു നിലവിലെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ പ്രസക്തി ഉണ്ടെന്നു പറഞ്ഞത് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്‌ ആണെന്ന് ഓർക്കുക. വിമർശനം എന്നത് പോലെ തന്നെ വിമർശിക്കപ്പെടുന്ന കാലവും പ്രസക്തം ആണ്."

ആസന്നമായ തെരഞ്ഞെടുപ്പ്, അഴിമതി ആരോപണങ്ങളെ തുടർന്നുള്ള മന്ത്രിമാരുടെ കൂട്ട രാജി, കെ.പി.സി.സി. അധ്യക്ഷന്റെ കേരള യാത്രയിലെ സ്വീകരണ വേദികളിൽ നിറഞ്ഞു നിൽക്കുന്ന ഒഴിഞ്ഞ കസേരകൾ, ഇതെല്ലാം ആണ് ഭരിക്കുന്ന മുന്നണിയുടെ ഭാഗഭാക്ക് എന്ന നിലയിൽ ബൽറാമിനെ അലോസരപ്പെടുത്തുന്നതെങ്കിൽ അതിനുള്ള പരിഹാരം അവനവന്റെ ഇടങ്ങളിൽ പരിശോധിക്കണം, പഠിക്കണം. മുണ്ടക്കൽ തറവാട്ടിൽ നിന്നൊരു പന്ത് മിസ്സ്‌ ആയാൽ മംഗലശേരിയിൽ തപ്പുന്ന പരിപാടി മനോരമ പോലും ഉപേക്ഷിച്ചത് ആണ്.

പിണറായി വിജയനോ ഇടതുപക്ഷമോ വിമർശനത്തിനതീതം അല്ല. തീർച്ചയായും കാമ്പുള്ള വിമർശനങ്ങൾ ഇരു പക്ഷത്ത് നിന്നും ഉണ്ടാവണം. ഒരുപാട് കൊലപാതകങ്ങളുടെ സൂത്രധാരന്‍ ആണ് പിണറായി എന്ന് വിളിച്ചു പറയുമ്പോള്‍ വസ്തുനിഷ്ഠതയുടെ കടുക്മണി തൂക്കം എങ്കിലും ഇത്തരം വാദങ്ങളുടെ കൂടെ നല്കാൻ ഉള്ള സാമാന്യ മര്യാദ ബൽറാം പാലിക്കണം. കോടതി തള്ളിയ ഒരു അഴിമതി കേസിന്റെ പേരില്‍ ഒരു വ്യാഴവട്ടക്കാലം സകല കോണുകളിൽ നിന്നും ആക്രമണം ഏറ്റു വാങ്ങിയ, സി.പി.ഐ.(എം)-ന്റെ മുന്‍സെക്രട്ടറി കൂടി ആയ പിണറായി വിജയനെ സംബന്ധിച്ചു ഇതൊന്നും വലിയ ഇഷ്യൂ ആവില്ല, പക്ഷെ ഇതൊക്കെ വീക്ഷിക്കുന്നവരുടെ സാമാന്യ ബോധം തീരെ താഴ്ന്ന അളവില്‍ ആണെന്ന മിഥ്യ ധാരണ ആരും വെച്ച് പുലർത്താതിരിക്കാന്‍ മാത്രമാണീ കുറിപ്പ്.