ചില ചിതറിയ മെയ്ദിന ചിന്തകൾ

xdfdfd

ഒരു വലിയ സമരത്തിന്റെ ഓർമ്മയാണ് മെയ് ദിനം; ഐതിഹാസികമായ ഒരു തൊഴിലാളിപ്രക്ഷോഭത്തിന്റെ ജ്വലിക്കുന്ന ഓർമ്മയും ഓർമ്മപ്പെടുത്തലും.

1886 മെയ് മാസത്തിൽ ദിവസം എട്ടു മണിക്കൂർ ജോലി എന്ന ആവശ്യവുമായി ഷിക്കാഗോ നഗരത്തിലെ ഹേമാർക്കറ്റ് സ്ക്വയരിൽ തൊഴിലാളികൾ നടത്തിയ പ്രകടനം തുടങ്ങിയത് സമാധാനപരമായിട്ടായിരുന്നു. പക്ഷേ തലേദിവസം നടന്ന സമരത്തിൽ മരണപ്പെട്ട സഖാക്കളുടെ ഓർമ്മകളിൽ സ്വാഭാവികമായും അവർ അസ്വസ്ഥചിന്തരായിരുന്നിരിക്കണം. അതിനു മുൻപേയും അതിനുശേഷവും നടന്ന ഇത്തരം സമരങ്ങളുടെ തനിയാവർത്തനം എന്നോണം അന്നത്തെ സമരവും പോലീസുമായുള്ള ഏറ്റുമുട്ടലിൽ കലാശിച്ചു. നിരവധി പേർ മരണപ്പെട്ടു.

ഈ സംഭവത്തിന്റെ ഓർമ്മക്കായി സോഷ്യലിസ്റ്റുകളുടേയും കമ്മ്യൂണിസ്റ്റുകളുടേയും ആഗോളകൂട്ടായ്മ ആയിരുന്ന രണ്ടാം ഇന്റർനാഷണലാണ് മെയ് 1 അന്താരാഷ്‌ട്ര തൊഴിലാളി ദിനമായി ആചരിക്കാൻ 1889-ൽ തിരുമാനിച്ചത്. കൂടുതൽ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾക്കും ചൂഷണത്തിൽ അധിഷ്ഠിതമായ സാമൂഹ്യഘടനകൾക്കും എതിരായി ലോകമെമ്പാടും തൊഴിലെടുക്കുന്നവർ നടത്തിവരുന്ന സമരങ്ങൾക്ക് ഊർജ്ജവും ഉശിരും പകരുന്ന ഒരു ദിവസമായി മാറി മെയ് ദിനം.

പ്രമുഖ മാർക്സിയൻ ധനശാസ്ത്രകാരനായ ഡേവിഡ് ഹാർവെ എഴുതിയതുപോലെ തൊഴിൽ സമയത്തെ നിർണ്ണയിക്കുന്നതിനെ ചൊല്ലിയും തൊഴിലിൽ നിന്ന് എപ്പോൾ എങ്ങിനെ വിരമിക്കുന്നു (retirement age) എന്നതിനെചൊല്ലിയുമൊക്കെയുള്ള ഇന്നും തുടർന്നു കൊണ്ടിരിക്കുന്ന ഐതിഹാസിക സമരങ്ങളുടെ ചരിത്ര പ്രാധാന്യം ഒട്ടും കുറച്ചു കാണാൻ കഴിയില്ല. എട്ടു മണിക്കൂർ ജോലി എട്ടു മണിക്കൂർ വിനോദം ബാക്കി സമയം വിശ്രമം എന്ന അടിസ്ഥാനാവശ്യം പോലും ഇരുപത്തൊന്നാം നൂറ്റാണ്ടിലെ തൊഴിലിടങ്ങളിൽ ഒരു പഴംകഥ ആയിമാറുന്നു എന്നോർക്കുമ്പോൾ പ്രത്യേകിച്ചും.

വ്യാവസായിക മുതലാളിത്തത്തിന്റെ ആരംഭം തൊട്ടേ തൊഴിൽസമയം വർഗ്ഗസമരത്തിന്റെ കേന്ദ്രപ്രമേയങ്ങളിൽ ഒന്നായിരുന്നു. കൂലി കൂടുതൽ കൊടുക്കാതെ തൊഴിലാളിയെ എത്ര കൂടുതൽ പണി എടുപ്പിക്കാൻ പറ്റുമോ അത്രത്തോളം മിച്ചമൂല്യവും അതുവഴി ലാഭവും കൂടുന്നുവെന്നത് മുതലാളിത്തവ്യവസ്ഥയുടെ അടിസ്ഥാനസ്വഭാവത്തെ അടയാളപ്പെടുത്തുന്ന നിയമങ്ങളിലൊന്നാണ്. മൂലധനത്തിന്റെ ഒന്നാംഭാഗത്തിൽ ഒരദ്ധ്യായം തന്നെ തൊഴിൽദിവസത്തെ (‘The Working Day’) കുറിച്ചുള്ള ചർച്ചകൾക്ക് മാറ്റിവെച്ച മാർക്സ്, പത്തൊന്പതാം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിലെ ഫാക്ടറി മാനേജർമാർ തൊഴിലാളികളുടെ ഭക്ഷണസമയത്തിൽ നിന്നും മറ്റും കവർന്നെടുക്കുന്ന ഏതാനും നിമിഷങ്ങൾ പോലും കൂടുതൽ ലാഭമുണ്ടാക്കാൻ എങ്ങിനെ ഉപയോഗിച്ചു എന്ന് ഉദാഹരണസഹിതം സരസമായി വിവരിക്കുന്നുണ്ട് (Das Capital Vol I, Chapter 10). പ്രമുഖ മാർക്സിയൻ ധനശാസ്ത്രകാരനായ ഡേവിഡ് ഹാർവെ എഴുതിയതുപോലെ തൊഴിൽ സമയത്തെ നിർണ്ണയിക്കുന്നതിനെ ചൊല്ലിയും തൊഴിലിൽ നിന്ന് എപ്പോൾ എങ്ങിനെ വിരമിക്കുന്നു (retirement age) എന്നതിനെചൊല്ലിയുമൊക്കെയുള്ള ഇന്നും തുടർന്നു കൊണ്ടിരിക്കുന്ന ഐതിഹാസിക സമരങ്ങളുടെ ചരിത്ര പ്രാധാന്യം ഒട്ടും കുറച്ചു കാണാൻ കഴിയില്ല. എട്ടു മണിക്കൂർ ജോലി എട്ടു മണിക്കൂർ വിനോദം ബാക്കി സമയം വിശ്രമം എന്ന അടിസ്ഥാനാവശ്യം പോലും ഇരുപത്തൊന്നാം നൂറ്റാണ്ടിലെ തൊഴിലിടങ്ങളിൽ ഒരു പഴംകഥ ആയിമാറുന്നു എന്നോർക്കുമ്പോൾ പ്രത്യേകിച്ചും.

തൊഴിൽ സമയത്തിന്റെ കാര്യത്തിൽ മാത്രമല്ല, തൊഴിലെടുക്കുന്നവരെ സംഘടിക്കുന്നതിൽ നിന്നും മെച്ചപ്പെട്ട സേവന-വേതന വ്യവസ്ഥകൾക്കായി വിലപേശുന്നതിൽനിന്നും പിന്തിരിപ്പിക്കുന്ന രീതിയിലുള്ള മാറ്റങ്ങളാണ് സമകാലീന മുതലാളിത്തത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. തൊഴിലെടുക്കുന്നവരുടെ എണ്ണത്തിൽ ആഗോളവ്യാപകമായി തന്നെ വലിയ വർദ്ധന ഉണ്ടാവുന്നതായി കാണാമെങ്കിലും അസംഘടിത മേഖലയിലാണ് വലിയ വളർച്ചയത്രയും. ജോലിസ്ഥിരതയും സ്ഥിരവരുമാനവുമൊക്കെ ഭൂരിഭാഗത്തിനും അപ്രാപ്യമായികൊണ്ടിരിക്കുന്നു. തൊഴിലിന്റെ കോണ്ട്രാക്റ്റ്വൽക്കരണം സർവസാധാരണമായിക്കൊണ്ടിരിക്കുകയാണ്.

അഭൂതപൂർവമായരീതിയിൽ വർദ്ധിച്ചുവരുന്ന അസമത്വങ്ങൾ വികസിതരാജ്യങ്ങളിലടക്കം ഇന്ന് വരെ കാണാത്തരീതിയിലുള്ള ബഹുജനസമരങ്ങൾക്ക് കാരണമാകുന്നുണ്ട്. “ഞങ്ങൾ 99%” (we are the 99%) എന്ന് അമേരിക്കയിലെ Occupy Wall Street പ്രസ്ഥാനത്തിൽ നിന്ന് ഉയർന്നുകേട്ട മുദ്രാവാക്യം ആഗോളമുതലാളിത്തത്തിന്റെ നീരാളിപിടിയിൽ പാപ്പരീകരിക്കപ്പെടുന്ന എല്ലായിടത്തേയും ബഹുഭൂരിപക്ഷത്തിന്റെ ശബ്ദമായി മാറുന്നത് അതുകൊണ്ടാണ്. പിടികിട്ടാത്ത രീതിയിൽ വളർന്നുവരുന്ന അസമത്വങ്ങളെ കുറിച്ചുള്ള വലിയ ആശങ്കകൾ ഉയർത്തുന്നത് ഇടതുപക്ഷത്ത് നിൽക്കുന്നവർ മാത്രമല്ലെന്നത് ശ്രദ്ധേയമാണ്. സമകാലീന മുതലാളിത്തത്തിൽ സാമ്പത്തിക അസമത്വത്തെ തുറന്നു കാട്ടുന്ന തോമസ് പിക്കറ്റിയുടെ “മൂലധനം ഇരുപതൊന്നാം നൂറ്റാണ്ടിൽ” (Capital in the Twenty-First Century) ഒരു ഉദാഹരണം.

ഇതൊക്കെയാണെങ്കിൽതന്നെയും മുതലാളിത്തവ്യവസ്ഥയെ അടിസ്ഥാനപരമായ തരത്തിൽ വെല്ലുവിളിക്കുന്നരീതിയിൽ തൊഴിലാളിവർഗ്ഗനേതൃത്വത്തിലുള്ള ശക്തമായ പ്രസ്ഥാനങ്ങൾ ഉണ്ടാകുന്നില്ലെന്നതാണ് വാസ്തവം. ഉദ്പാദനതിന്റേയും ഫിനാൻസിന്റേയും ആഗോളവൽക്കരണം ചെലവു കുറഞ്ഞസ്ഥലങ്ങളിലേക്ക് ഉല്പാദനവും തൊഴിലും പറിച്ചുനടുന്നത് (labor arbitrage) എളുപ്പമാക്കുന്നതും ഇന്നത്തെ മുതലാളിത്തം രൂപപ്പെടുത്തിയ ഉദ്പാദനബന്ധങ്ങളും ഉദ്പാദനരീതികളും തൊഴിലെടുക്കുന്നവരെ പ്രായേണ അസംഘടിതവും ശിഥിലവും ആക്കുന്നുവെന്നതും ഇതിന് കാരണമാകുന്നു. ആഗോളമുതലാളിത്തത്തിന് ആവശ്യമായ വിവിധതരം ചെലവ് കുറഞ്ഞ തൊഴിലാളികളെയും തൊഴിലിടങ്ങളെയും നൽകുന്നത് ചൈനയും ഇന്ത്യയുമൊക്കെയാണെന്ന് ഓർക്കുക. മുതലാളിത്തത്തിന്റെ സുഗമമായ മുന്നോട്ട് പോക്കിന് തൊഴിലില്ലാത്ത എന്നാൽ തൊഴിലെടുക്കാൻ കെൽപ്പുള്ള ഒരു കരുതൽ സേന (reserve army of labour) ആവശ്യമാണെന്ന് മാർക്സ് മൂലധനത്തിൽ വാദിക്കുന്നുണ്ട്. തൊഴിലിന്റെ പറിച്ചു നടൽ ഈ കരുതൽ സേനയെയും അഗോളീകരിക്കുന്നു. ഒരു പ്രദേശത്തിന്റേയോ ഒരു ദേശത്തിന്റെ തന്നെ തലത്തിലോ രൂപപ്പെട്ടുവരുന്ന തൊഴിലാളി പ്രസ്ഥാനങ്ങൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണിത്. തൊഴിലാളിവർഗ്ഗം നേരിടുന്ന വേറൊരു പ്രധാനവെല്ലുവിളി റോബോട്ടിക്സിലും അതിയന്ത്രവൽക്കരണത്തിലും സമീപകാലത്തായി ഉണ്ടായികൊണ്ടിരിക്കുന്ന വലിയ മുന്നേറ്റങ്ങളാണ്. ഈ മാറ്റങ്ങൾ വൻതോതിലുള്ള തൊഴിൽനഷ്ടങ്ങൾക്കു കാരണമാകുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

നാളിതുവരെ കാണാത്തരീതിലുള്ള ഒരു തൊഴിലാളി സമരം ബെൻഗലൂരിൽ നടന്നിട്ട് അധിക ദിവസങ്ങൾ ആയിട്ടില്ല. ഇക്കഴിഞ്ഞ ഏപ്രിൽ 19നു നഗരത്തിലെ വസ്ത്രനിർമ്മാണ മേഖലയിൽ പണിയെടുക്കുന്ന ആയിരക്കണക്കിനു തൊഴിലാളികൾ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പിൻവലിക്കൽ സംബന്ധിച്ച് കേന്ദ്രസർക്കാർ കൊണ്ടുവരുവാൻ ഉദ്ദേശിച്ച തികച്ചും തൊഴിലാളി വിരുദ്ധ നിയമങ്ങൾക്കെതിരെ പ്രക്ഷോഭവുമായി തെരുവിലിറങ്ങി.

ഇതിനർത്ഥം തൊഴിലെടുക്കുന്നവരുടെ, തൊഴിലെടുക്കുന്നവർ എന്ന നിലക്കുള്ള മുന്നേറ്റങ്ങളും കൂട്ടായ്മകളും നമ്മുടെ കാലത്ത് അപ്രസക്തമായി കൊണ്ടിരിക്കുന്നു എന്നല്ല. വർഗ്ഗവൈരുദ്ധ്യങ്ങളും വർഗ്ഗസമരങ്ങളും വെറും ആശയങ്ങളല്ല ജീവിതയാഥാർത്യങ്ങളാണെന്നതുകൊണ്ട് ഈ സമരങ്ങളൊന്നും അവസാനിക്കുന്നില്ല. അവ തുടർന്നു കൊണ്ടേയിരിക്കും. നമ്മുടെ രാജ്യം അടുത്ത കാലത്തായി അസംഘടിത മേഖലയിലെ തൊഴിലാളികളുടെ നിരവധി സമരങ്ങൾക്ക് സാക്ഷ്യംവഹിച്ചു. ഒത്തുതീർപ്പുകളുടെയും നിസ്സഹായതയുടെയും ഇക്കാലത്ത് ഇത്തരം സമരങ്ങൾ പ്രത്യാശതരുന്നു. അതുകൊണ്ട് തന്നെ ഇത്തവണത്തെ മെയ് ദിന ചിന്തകളിൽ ഈ സമരങ്ങൾക്ക് ഒരു വലിയ ഇടം ഉണ്ടാകേണ്ടതുണ്ട്.

നാളിതുവരെ കാണാത്തരീതിലുള്ള ഒരു തൊഴിലാളി സമരം ബെൻഗലൂരിൽ നടന്നു അധികദിവസങ്ങൾ ആയിട്ടില്ല. ഇക്കഴിഞ്ഞ ഏപ്രിൽ 19നു നഗരത്തിലെ വസ്ത്രനിർമ്മാണ മേഖലയിൽ പണിയെടുക്കുന്ന ആയിരക്കണക്കിനു തൊഴിലാളികൾ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പിൻവലിക്കൽ സംബന്ധിച്ച് കേന്ദ്രസർക്കാർ കൊണ്ടുവരുവാനുദ്ദേശിച്ച തികച്ചും തൊഴിലാളി വിരുദ്ധനിയമങ്ങൾക്കെതിരെ പ്രക്ഷോഭവുമായി തെരുവിലിറങ്ങി. കഴിഞ്ഞ ബഡ്ജറ്റ് സമ്മേളനംതൊട്ട് സാധാരണ തൊഴിലാളികളുടെ ഒരേയൊരു സന്വാദ്യമായ പ്രൊവിഡന്റ് ഫണ്ടിൽ കണ്ണുവെച്ചുള്ള വിവിധ നിയമപരിഷ്ക്കാരങ്ങൾക്ക് സർക്കാർ ഒരുക്കുകൂട്ടി വരികയാണ്. ഇത് സംബന്ധിച്ച ആദ്യ ബഡ്ജറ്റ് നിർദ്ദേശങ്ങൾ വൻപ്രതിഷേധങ്ങളെ തുടർന്നു പിൻവലിക്കേണ്ടിവന്നെങ്കിലും, ഈ മെയ് ഒന്നു മുതൽ പി. എഫ് പിൻവലിക്കണമെങ്കിൽ വിരമിക്കൽ പ്രായമായ 58 വയസ്സ് ആയാൽ മാത്രമേ പറ്റൂ എന്ന ഒരു നിയമം നടപ്പിലാക്കാനുള്ള ഒരുക്കത്തിലായിരുന്നു സർക്കാർ. ഇത് സ്വാഭാവികമായും തൊഴിലാളികളെ വളരെ പ്രകോപിതരാക്കി. പക്ഷേ ഈ സമരം അനിതരസാധാരണമായ ഒന്നായിതീർന്നതിനു കാരണം അതിലുണ്ടായ അഭൂതപൂർവമായ സ്ത്രീതൊഴിലാളി സാന്നിധ്യവും സമരത്തിനു അവർ നല്കിയ നേതൃത്വവുമായിരുന്നു. നഗരത്തിലെ എണ്ണൂറോളം വരുന്ന വസ്ത്രനിർമ്മാണ യൂണിറ്റുകളിൽ 5 ലക്ഷത്തിൽപരം തൊഴിലാളികൾ പണിയെടുക്കുന്നുണ്ട് എന്നാണു കണക്ക്. ഇവരിൽ ബഹുഭൂരിഭാഗവും സ്ത്രീകളാണ്. വളരെ കുറഞ്ഞ വേതനം മാത്രം ലഭിക്കുന്ന കൊടിയ ചൂഷണവും പലപ്പോഴും ലൈംഗിക പീഡനങ്ങളും നടക്കുന്ന ഈ തൊഴിലിടങ്ങളിൽ പണിയെടുക്കുന്നവരുടെ നീറുന്ന അസംതൃപ്തി സ്വമേധയാ പൊട്ടിത്തെറിക്കുന്നതാണിവിടെ കാണാനായത്. പ്രൊവിഡന്റ് ഫണ്ടിനെ ചൊല്ലിയുള്ള ആശങ്കകൾ ഒരു നിമിത്തമായി മാറുകയും സ്ത്രീതൊഴിലാളികളുടെ നേതൃത്വത്തിൽ പണിമുടക്ക് പൊട്ടിപ്പുറപ്പെടുകയായിരുന്നു. വ്യവസ്ഥാപിത തൊഴിലാളി സംഘടനകളുടെ ആഹ്വാനമൊന്നുമില്ലാതെയാണ് ഈ സമരം തുടങ്ങുകയും വ്യാപിക്കുകയും ചെയ്തു.

ഒരു നഗരത്തിൽ മാത്രം ഉണ്ടായ സമരം പൊടുന്നനെ രാജ്യവ്യാപകമായ ശ്രദ്ധ പിടിച്ചുപറ്റുകയും അധികവേഗം ഫലം കാണുകയും ചെയ്തുവെന്നതാണ് ഈ സമരത്തിന്റെ വേറൊരു പ്രത്യേകത. രണ്ടു ദിവസങ്ങളായി തൊഴിലാളി രോഷം അണപൊട്ടിയൊഴുകുകയും വൻഗതാഗത തടസങ്ങൾക്കിടയാകുകയും ചിലയിടങ്ങളിൽ ആക്രമാസക്തമാകുകയും ചെയ്തു. രാജ്യത്തെ ഒരു വലിയ വിഭാഗം തൊഴിലാളികളെ സമരരംഗത്തേക്കെത്തിക്കാൻ ഈ പ്രക്ഷോഭം പ്രേരണയാകുമെന്നു ഭയന്നിട്ടാകണം തങ്ങളുടെ ഉദ്യമങ്ങളിൽനിന്ന് പുറകോട്ടു പോകാൻ സർക്കാർ ഉടനെ തയ്യാറായി.

ഇത്തരം സമരങ്ങൾക്ക് അർത്ഥവത്തും ഭാവനാ പൂർണ്ണവുമായ നേതൃത്വവും ദിശാബോധവും നല്കാൻ കെല്പുള്ള രാഷ്രീയം ഉണ്ടാവുക, ഇല്ലെങ്കിൽ ഉണ്ടാക്കിയെടുക്കുക എന്നുള്ളതാണ് പ്രധാനം. നമ്മുടെ ചുറ്റും നടക്കുന്ന സമൂർത്തമായ വർഗ്ഗസമരങ്ങളെ സമൂർത്തമായി വിശകലനം ചെയ്യാനും പഠിക്കാനും തയ്യാറാകുമ്പോൾ, ആ പാഠങ്ങൾ നേരത്തെ സൂചിപ്പിച്ച തൊഴിലാളിവർഗ്ഗം നേരിടുന്ന വലിയ വെല്ലുവിളികളെ നേരിടാനുള്ള വഴി കാട്ടി തന്നെന്നു വരാം.

ഒന്ന് നോക്കിയാൽ ഇത് ഒരു ഒറ്റപ്പെട്ട സമരമല്ലെന്നു കാണാൻ കഴിയും. പലപ്പോഴും പല കാരണങ്ങൾകൊണ്ട് വ്യവസ്ഥാപിത തൊഴിലാളിസംഘടനകളാൽ അവഗണിക്കപ്പെടുമ്പോൾ പോലും അസംഘടിത മേഖലയിലെ തൊഴിലാളികൾ കൂടുതൽ മെച്ചപ്പെട്ട തൊഴിലന്തരീക്ഷത്തിനും സേവനവേതന വ്യവസ്ഥകൾക്ക് വേണ്ടിയുള്ള സമരങ്ങൾക്ക് മുന്നിട്ടിറങ്ങുന്നതിന്റെ സമീപകാല ഉദാഹരണങ്ങൾ കുറേയുണ്ട്. രാജ്യത്തെ പല ഹോസ്പിറ്റലുകളിൽ നഴ്സുമാർ നടത്തിവരുന്ന സമരങ്ങൾ, മുന്നാറിൽ സ്ത്രീകളായ തോട്ടം തൊഴിലാളികളുടെ നേതൃത്വത്തിൽ നടന്ന സമരം, തൃശൂർ കല്ല്യാൺ സിൽക്കിൽ നടന്ന സ്ത്രീ തൊഴിലാളികളുടെ സമരം, സി.ഐ.ടി.യുവിന്റെ പിന്തുണയോടെ കർണ്ണാടകത്തിലെ അംഗനവാടി തൊഴിലാളികൾ നടത്തിയ സമരം എന്നിവ ഉടനെ മനസ്സിൽ വരുന്ന ചില ഉദാഹരണങ്ങളാണ്.

ഇത്തരം സമരങ്ങൾക്ക് അർത്ഥവത്തും ഭാവനാ പൂർണ്ണവുമായ നേതൃത്വവും ദിശാബോധവും നല്കാൻ കെല്പുള്ള രാഷ്രീയം ഉണ്ടാവുക, ഇല്ലെങ്കിൽ ഉണ്ടാക്കിയെടുക്കുക എന്നുള്ളതാണ് പ്രധാനം. നമ്മുടെ ചുറ്റും നടക്കുന്ന സമൂർത്തമായ വർഗ്ഗസമരങ്ങളെ സമൂർത്തമായി വിശകലനം ചെയ്യാനും പഠിക്കാനും തയ്യാറാകുമ്പോൾ, ആ പാഠങ്ങൾ നേരത്തെ സൂചിപ്പിച്ച തൊഴിലാളിവർഗ്ഗം നേരിടുന്ന വലിയ വെല്ലുവിളികളെ നേരിടാനുള്ള വഴി കാട്ടി തന്നെന്നു വരാം.