മോഡീശ്വരം

നരാധമൻ അയ്യങ്കാർ എഴുതിയ ചരിത്രത്തിൽ മോഡീശ്വരത്തിന്റെ പിറവി സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. നൂറ്റാണ്ടുകൾക്ക് മുമ്പ് ഇത് കണ്ണില്ലാത്ത തീവ്രവാദത്തിന്റെ ഈറ്റില്ലമായിരുന്നു. അവതാരം ഉണർന്നു. അസുരവാദ്യങ്ങൾ തകർന്നു. നിണമുണങ്ങാത്ത തൃശ്ശൂലങ്ങളിൽ ചെകുത്താന്റെ ഗർഭങ്ങളെ നുള്ളിയെടുത്തു. തൊലിയുരിഞ്ഞ ലിംഗം ആര്യന്റെതല്ല; അറുത്തൂ തല തന്നെ. പിന്നെ നാട്ടിൽ പൂവുൽസവങ്ങളാടി. കൊയ്ത്തു പാട്ടിൽ പുതിയ ചേകവൻ തളിർത്തു. വളക്കൂറുള്ള നനുത്ത മണ്ണിൽ തഴച്ചു വളർന്നൂ കെട്ടിടങ്ങൾ. ഗുൽമോഹറും ചെമ്പകവും ചെമ്പരത്തിയും കാവിയുടുപ്പിട്ടു വിരിഞ്ഞു. ഒടുവിൽ കർമ്മകാണ്ഡം ഒഴിഞ്ഞൂ ഭഗവാൻ കരിങ്കല്ലിൽ മുഴുത്ത ശില്പമായി. തോലിയുരിയാത്ത ലിംഗാഗ്രമുള്ള ഹൈന്ദവ ചേതസ്സായി... നാട്ടിലെ പെണ്ണുങ്ങള്‍ അതിനു വ്രതം നോറ്റും തുടങ്ങി. ഭാരതം, മോഡീശ്വരം എന്ന പേരിൽ അഭിമാനപൂരിതമായി... ദുഷ്ടരായ പിതൃക്കൾക്ക് തർപ്പണമേകാൻ ബാക്കി വന്ന തീവ്രവാദി കുഞ്ഞുങ്ങൾ ഇന്നും ഇവിടുത്തെ ചാവുകടലിൽ സ്നാനം ചെയ്തുകൊണ്ടിരിക്കുന്നു...

xdfdfd
എഡ്വേർഡ് മങ്കിന്റെ 'നിലവിളി' (The Scream, 1893) Image Credits: Wikipedia