ഉന ഉയർത്തുന്ന ഐക്യാഹ്വാനം

രാജ്യം, വിശിഷ്യാ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിൽ സാക്ഷ്യം വഹിച്ച നിരവധി ദളിത് മുന്നേറ്റങ്ങളിൽ ഒന്നാണ് ഉന. എന്നാൽ അതിന്റേതായ പ്രത്യേകതകളാൽ തന്നെ നിശ്ചയമായും ചരിത്രത്തിൽ സ്‌ഥാനം പിടിക്കാൻപോവുകയാണ് ഈ പ്രതിഷേധ ജ്വാല. രാജ്യത്തെ ദളിത് മുന്നേറ്റങ്ങളുടെ തുടർച്ച എന്നതിനപ്പുറം ഉനയിൽ ഉയർന്നു കേട്ട സമരമുദ്രാവാക്യങ്ങൾക്ക് ഇടപെടാൻ സാധിക്കുന്ന മേഖലകൾ വിശാലമാണ്. അതുകൊണ്ടാണ് നിരവധിപേർ എഴുതിക്കഴിഞ്ഞ സമരത്തിനാധാരമായ സംഭവങ്ങളെക്കുറിച്ച് സൂചിപ്പിക്കാതെ തന്നെ ഈ എഴുത്ത് ആരംഭിക്കുന്നത്.

ഗുജറാത്തിലെ പ്രതിപക്ഷസ്വരത്തിന് ജീവൻ കൊടുക്കാൻ കഴിഞ്ഞു എന്നത് നിസാരമായ കാര്യമല്ല. ഗുജറാത്തിലെ പ്രതിപക്ഷകക്ഷിയായ കോൺഗ്രസ്സ്, ഒന്നര പതിറ്റാണ്ട് മാത്രം അകലെ വരെ തങ്ങളുടെ ശക്തിദുർഗമായിരുന്ന സംസ്ഥാനത്ത്, ഉച്ചത്തിൽ കേൾക്കുന്ന ഒരഭിപ്രായം പോലും ഇല്ലാത്ത പാർട്ടിയായി ഒതുങ്ങിപ്പോയതോടെ തടസ്സങ്ങളില്ലാതെ യാത്ര അനുഭവിക്കുകയായിരുന്നു ബിജെപി. ആ ആയാസരാഹിത്യത്തിന്റെ ചുളുവിലാണ് ഗുജറാത്ത് മോഡലിന്റെ ഗോപുരനുണ കെട്ടിപ്പൊക്കിയത്. ഇല്ലാത്ത ആ ഗോപുരത്തിന്റെ കഥ രാജ്യം മുഴുവൻ പരസ്യം ചെയ്തിട്ടാണ് രണ്ട് വർഷങ്ങൾക്ക് മുൻപ് കാവിയും പുതച്ചൊരു ജാഥ ഡൽഹിയിലേക്ക് മാർച്ച് ചെയ്തത്. കണക്കും ഔദ്യോഗിക രേഖകളും യുക്തിയും എല്ലാം വച്ച് ഗുജറാത്ത് വികസനത്തിന്റെ പൊള്ളത്തരങ്ങളെ നിരന്തരം ചോദ്യം ചെയ്യുന്ന പുരോഗമന ശബ്ദങ്ങൾ ഉയർന്നുകൊണ്ടേയിരുന്നപ്പോഴും ആ നാട്ടിൽ നിന്നും ആർജ്ജവമുള്ള ഒരു അപസ്വരം ഉയർന്നുകണ്ടില്ല. ആ കുറവാണ് ഉന നികത്തുന്നത്. അല്ലെങ്കിൽ അതിന്റെകൂടി സാധ്യതകളിലൂടെയാണ് ഉന പ്രതീക്ഷകൾക്ക് വേരാകുന്നത്.

ജാതിശ്രേണിയിലെ ഉന്നതരുടെ മലവിസർജ്യം ചുമക്കുന്നവരാണ് തോട്ടിപ്പണിക്കാർ. 1993 ലെ Manual Scavengers and Construction of Dry Latrines (Prohibition) Act പ്രകാരം ഇന്ത്യയിൽ നിയമം കൊണ്ട് നിരോധിക്കപ്പെട്ടതാണ് ഈ പ്രവൃത്തി. ഇന്ത്യയിൽ ഇന്നും ഒരു ജനവിഭാഗത്തിന് തോട്ടിപ്പണി തുടരേണ്ടി വരുന്ന ദുരന്തത്തിന്റെ പേരാണ് ‘ഗുജറാത്ത് മാതൃക’. 55000 തോട്ടിപ്പണിക്കാരാണ് ഗുജറാത്തിൽ ഉള്ളത്. അവരെല്ലാം തന്നെ ദളിതരുമാണ്. ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരിക്കെ ഇക്കാര്യത്തെക്കുറിച്ച് നരേന്ദ്ര മോദി അഭിപ്രായപ്പെട്ടത് തോട്ടിപ്പണി ആത്മീയമായ ഒരനുഭവമാണ് എന്നായിരുന്നു.

2001 മുതൽ ഗുജറാത്തിൽ അധികാരത്തിലുള്ളത് ബിജെപി ആണ്. ദളിതർക്കെതിരായ അതിക്രമങ്ങൾ ഗുജറാത്തിലെ ഒറ്റപ്പെട്ട സംഭവങ്ങളൊന്നുമല്ല. ദളിത് പീഡനങ്ങൾ ഏറ്റവുമധികം നടക്കുന്ന ആദ്യത്തെ അഞ്ച് സംസ്ഥാനങ്ങളിൽ കഴിഞ്ഞ കുറേ വർഷങ്ങളായി സ്ഥിരാംഗത്വമുള്ള നാടാണത്. മോദി പ്രധാനമന്ത്രിപദമേറുന്നതിന്റെ തൊട്ടു മുൻവർഷം ഈ കണക്ക് ഏകദേശം 20 ശതമാനത്തോളം വർദ്ധിച്ചതിന്റെ ചിത്രം National Crime Records Bureau യിലെ രേഖകൾ തരും. എഴുപത് ശതമാനത്തിൽ താഴെമാത്രം ജനങ്ങൾക്ക് ശൗചാലയ സൗകര്യമുള്ള നാടാണത്. അൻപതിനായിരത്തോളം ദളിതർക്ക് തോട്ടിപ്പണി ചെയ്യേണ്ടിവരുന്ന നാട്. 2013 മുതൽ 2014 വരെയുള്ള കാലഘട്ടത്തിനുള്ളിൽ ദളിതർക്കെതിരായ അതിക്രമങ്ങളുടെ 14500 കേസുകളാണ് ഗുജറാത്തിൽ രജിസ്റ്റർ ചെയ്തത്. അതിൽ കേവലം 3% കേസുകളിൽ മാത്രമാണ് വിചാരണ പൂർത്തിയായി വിധിപ്രസ്താവം നടന്നത്. 2004ൽ നിന്നും 2014ലേക്ക് എത്തുമ്പോഴേക്കും ബലാത്സംഗകേസുകളുടെ എണ്ണം 100 ശതമാനത്തിലധികം വർദ്ധിച്ചു. ഇത് ഔദ്യോഗികമായി രജിസ്റ്റർ ചെയ്യപ്പെട്ട കണക്കുകൾ മാത്രമാണ്. പരാതി പറയാൻ പോലും സാധ്യതകൾ ഇല്ലാത്തവിധം ഭയം മൂടിയ ഒരു നാടിന്റെ യഥാർഥ ചിത്രം ഇതിലും ഭീതിതമാകാനേ തരമുള്ളു.

മറ്റുള്ളവരുടെ, അതായത് ജാതിശ്രേണിയിലെ ഉന്നതരുടെ മലവിസർജ്യം ചുമക്കുന്നവരാണ് തോട്ടിപ്പണിക്കാർ. 1993 ലെ Manual Scavengers and Construction of Dry Latrines (Prohibition) Act പ്രകാരം ഇന്ത്യയിൽ നിയമം കൊണ്ട് നിരോധിക്കപ്പെട്ടതാണ് ഈ പ്രവൃത്തി. ഇന്ത്യയിൽ ഇന്നും ഒരു ജനവിഭാഗത്തിന് തോട്ടിപ്പണി തുടരേണ്ടി വരുന്ന ദുരന്തത്തിന്റെ പേരാണ് ‘ഗുജറാത്ത് മാതൃക’. 55000 തോട്ടിപ്പണിക്കാരാണ് ഗുജറാത്തിൽ ഉള്ളത്. അവരെല്ലാം തന്നെ ദളിതരുമാണ്. ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരിക്കെ ഇക്കാര്യത്തെക്കുറിച്ച് നരേന്ദ്ര മോദി അഭിപ്രായപ്പെട്ടത് തോട്ടിപ്പണി ആത്മീയമായ ഒരനുഭവമാണ് എന്നായിരുന്നു. കഴിഞ്ഞ ദിവസം ഒരു ചാനൽ ചർച്ചയിൽ പങ്കെടുക്കവെ ഇക്കാര്യം സൂചിപ്പിച്ചപ്പോൾ ബിജെപി വക്താവ് പ്രതികരിച്ചത് അതിനെ ന്യായീകരിച്ചുകൊണ്ടാണ്. അതായത് ഇന്ത്യയിൽ നിയമം കൊണ്ട് നിരോധിച്ച ഒരു പ്രവൃത്തി മോദിക്കും അനുയായികൾക്കും ഒരുപോലെ സ്വീകാര്യമാകുന്നതിന് പിന്നിലെ ‘ദേശബോധം’ ബ്രാഹ്മണ്യത്തോടുള്ള കടുത്ത പ്രതിപത്തിക്കും പ്രേമത്തിനുമപ്പുറം മറ്റൊന്നുമല്ലെന്ന് വ്യക്തം. തോട്ടിപ്പണി ഒരു ആത്മീയമായ പ്രവൃത്തി തന്നെയാണെന്നും എന്നാൽ അത് ദളിതർ മാത്രമല്ല എല്ലാ വിഭഗത്തിലുള്ളവരും ചെയ്യണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. എന്നാൽ ബ്രാഹ്മണരോട് ഈ ‘തൊഴിൽ’ ചെയ്യാൻ ആവശ്യപ്പെടാൻ ആർജ്ജവമുണ്ടോ എന്ന് ചോദിച്ചാൽ ഇക്കൂട്ടർ വാലും ചുരുട്ടി ഓടും. അങ്ങേയറ്റം മനുഷ്യത്വവിരുദ്ധവും ക്രൂരവുമായ പീഢനമാണ് തോട്ടിപ്പണി. ദളിതരുൾപ്പടെ ആരും അത് ചെയ്യാനിടവരരുത്. എല്ലാവർക്കും കക്കൂസ് സൗകര്യം ഉറപ്പാക്കുക എന്നതും വിസർജനത്തിനു ശേഷം അത് വൃത്തിയാക്കുവാൻ മാത്രം ആരോഗ്യമുള്ള സാമൂഹ്യബോധത്തിലേക്ക് ഉയരുക എന്നതുമാണ് മുഖ്യം. മോദിയുടെ രാഷ്ട്രീയധാരയിൽ നിന്നും അവ പ്രതീക്ഷിക്കരുത്. ഗുജറാത്ത് മോഡൽ തന്നെ ഒരു വലിയ മാലിന്യ കൂമ്പാരമാണ്. പട്ടികജാതി, പട്ടികവർഗ, പിന്നോക്ക വിഭാഗങ്ങൾക്ക് തുല്ല്യനീതിയും അവസരവും ഉറപ്പാക്കുന്നതിനു പകരം ഗുജറാത്തിനെ അദാനിക്കും അംബാനിക്കും എസ്സാറിനും വീതം വച്ച് നൽകുകയാണ് മോദി ചെയ്തതെന്ന് സമരത്തിന്റെ സംഘാടകരിൽ ഒരാളായ ജിഗ്നേഷ് മേവാനി പറയുന്നു. കെട്ടിഘോഷിക്കപ്പെട്ട ഗുജറാത്ത് മോഡലിനെ ഗുജറാത്തിലെ ജനത മോദാനി (മോദി+അദാനി) മോഡൽ എന്ന് മാറ്റി വിളിക്കുകയാണ്.

വാജ്പേയ് സർക്കാറിന്റെ കാലത്താണ് National Commission on Cattle രൂപീകരിക്കുന്നത്. ഇന്ത്യയിൽ മുസ്ലീങ്ങൾ മാത്രമല്ല പട്ടികജാതി, പട്ടികവർഗ, മറ്റ് പിന്നോക്ക വിഭാഗങ്ങളിൽ പെട്ടവർ എല്ലാം ബീഫ് കഴിക്കുന്നവരുണ്ടെന്ന് ഇതേ കമ്മീഷനും ഔദ്യോഗികമായി തന്നെ ഗവണ്മെന്റിനെ അറിയിച്ചിട്ടുണ്ട്. 2012 ലെ കന്നുകാലി കണക്കെടുപ്പ് പ്രകാരം പശുക്കളുടെ എണ്ണത്തിൽ മുൻ തവണത്തേക്കാൾ 6.2 ശതമാനം വർധനവും രേഖപ്പെടുത്തിയിട്ടുണ്ട്. സംഘപരിവാര ആശങ്കകൾക്കൊന്നും അടിസ്ഥാനമില്ലാത്തവിധം അവരുടെ വിശ്വസ്തർ തന്നെ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്നർഥം.

എല്ലാ വിഭാഗം ജനങ്ങളെയും സമരത്തിലേക്ക് തള്ളിവിടുന്ന കടുത്ത നവ ഉദാരവൽക്കരണ നയങ്ങളുടെ പരീക്ഷണ ശാലയാണ് ഗുജറാത്ത്. അടുത്ത് നടന്ന പട്ടേൽ സമരവും ഒബിസി സമരവുമെല്ലാം അതിന്റെ ഉത്പന്നങ്ങളാണ്. വൻകിട കുത്തകകൾക്ക് വ്യവസായങ്ങൾ ആരംഭിക്കാൻ ഭൂമി സൗജന്യമായി നൽകുകയും നികുതി ഒഴിവാക്കുകയോ തുലോം തുച്ഛമാക്കുകയോ ചെയ്യുകയും വലിയ സബ്സിഡികൾ അനുവദിക്കുകയും ചെയ്തതോടെ പരമ്പരാഗതമായി ചെറുകിട വ്യവസായങ്ങളിലും കച്ചവടത്തിലും ഏർപ്പെട്ടിരുന്ന മുന്നോക്ക വിഭാഗത്തിൽപെട്ടവരും പ്രയാസമനുഭവിക്കാൻ തുടങ്ങി. എന്നാൽ സർക്കാറിന്റെ എല്ലാ സൗജന്യവും അനുഭവിക്കുന്ന വമ്പൻ വ്യവസായ കേന്ദ്രങ്ങളിലൂടെയെങ്കിലും പുതിയ തൊഴിലവസരങ്ങൾ ഉറപ്പുവരുത്താനോ ബദൽ സംവിധാനങ്ങൾ ആവിഷ്കരിക്കുവാനോ ഉള്ള ഒരു ശ്രമവും ഉണ്ടായതുമില്ല. ഗുജറാത്തിലെ തൊഴിൽ നിയമങ്ങളാണെങ്കിൽ വിലപേശൽ പോയിട്ട് തൊഴിലാളികൾക്ക് ഒന്ന് ഉച്ചത്തിൽ കൂവാൻ പോലും സ്വാതന്ത്രമില്ലാത്തവിധം പ്രാകൃതവുമാണ്. ആ നാട്ടിലാണ് കലാപക്കൊടിയേന്താൻ ജനസംഖ്യയിൽ 8 ശതമാനത്തിൽ താഴെ മാത്രം വരുന്ന ദളിതർ സംഘടിച്ച് മുന്നോട്ടു വരുന്നത്. ജാതി വ്യവസ്ഥ ഉത്പാദിപ്പിക്കുന്ന വിധേയത്വ മനോഭാവത്തെക്കുറിച്ച് അംബേദ്ക്കർ സൂചിപ്പിക്കുന്നുണ്ട്. വംശീയവിവേചനത്തിന്റെ ഏറ്റവും വലിയ ദുരന്തം അത് ഒരുകൂട്ടർക്ക് വ്യാജമായ അപകർഷതാ ബോധവും മറ്റൊരു കൂട്ടർക്ക് വ്യാജമായ അധീശത്വ ബോധവും നൽകുന്നുവെന്നതാണെന്ന് മാർട്ടിൻ ലൂഥർ കിങ് അഭിപ്രായപ്പെടുന്നുണ്ട്. ജാതീയതയും വംശീയതയും രണ്ടായി തന്നെ സമീപിക്കപ്പെടണമെങ്കിലും രണ്ടും പൊതുവായി പങ്കുവെക്കുന്ന വിവേചനത്തിന്റെ ചില ഘടകങ്ങൾ ഉണ്ട്. അതിൽ സുപ്രധാനം തന്നെയാണ് മാനസികമായ ആധിപത്യത്തിനുള്ള വ്യവസ്ഥാപിതമായ ക്രമീകരണങ്ങൾ. അതിനെ മറികടക്കാൻ സാധിക്കുന്നുവെന്നതാണ് ഉനയിലെ സമരത്തിൽ നിന്നുള്ള സൂചനകൾ. അത്തരം സാധ്യതകളെ ഇനിയും മുന്നോട്ടുകൊണ്ടുപോകാനായാൽ ഈ കലാപക്കൊടിക്ക് ഇടപെടാവുന്ന മേഖലകൾ കൂടുതൽ വിശാലവും വിപ്ളവാത്മകവുമാവും. അതിന്റെ ഭാഗം കൂടിയായി വേണം ദളിതർ ഉയർത്തിയ ‘അഞ്ചേക്കർ ഭൂമി’ എന്ന ആവശ്യത്തെ മനസ്സിലാക്കേണ്ടത്.

വാജ്പേയ് സർക്കാറിന്റെ കാലത്താണ് National Commission on Cattle രൂപീകരിക്കുന്നത്. ഇന്ത്യയിൽ മുസ്ലീങ്ങൾ മാത്രമല്ല പട്ടികജാതി, പട്ടികവർഗ, മറ്റ് പിന്നോക്ക വിഭാഗങ്ങളിൽ പെട്ടവർ എല്ലാം ബീഫ് കഴിക്കുന്നവരുണ്ടെന്ന് ഇതേ കമ്മീഷനും ഔദ്യോഗികമായി തന്നെ ഗവണ്മെന്റിനെ അറിയിച്ചിട്ടുണ്ട്. 2012 ലെ കന്നുകാലി കണക്കെടുപ്പ് പ്രകാരം പശുക്കളുടെ എണ്ണത്തിൽ മുൻ തവണത്തേക്കാൾ 6.2 ശതമാനം വർധനവും രേഖപ്പെടുത്തിയിട്ടുണ്ട്. സംഘപരിവാര ആശങ്കകൾക്കൊന്നും അടിസ്ഥാനമില്ലാത്തവിധം അവരുടെ വിശ്വസ്തർ തന്നെ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്നർഥം. ഇനി തൊഴിലിന്റെ കാര്യമെടുക്കാം. ഏകദേശം 25 ലക്ഷം ആളുകളാണ് തുകൽ വ്യവസായത്തിന്റെ ഭാഗമായി തൊഴിലെടുക്കുന്നത്. അതിൽ മഹാഭൂരിപക്ഷവും ദളിതരാണ്. ചത്തപശുവിന്റെ തോലുരിയുന്നവരും ഇക്കൂട്ടത്തിൽ പെടും. തൊഴിൽ കൂടിയാണ് ആക്രമിക്കപ്പെടുന്നത്. എന്നാൽ ഇക്കൂട്ടർ തോട്ടിപ്പണിയോട് ഇതേ സമീപനം സ്വീകരിക്കുകയുമില്ല.

ഗുജറാത്ത് കലാപത്തിൽ കാവി തുണിയും തലയിൽ കെട്ടി സംഘപരിവാരത്തിന്റെ സേനയിൽ അണിനിരന്നിരുന്ന അശോക് മോച്ചി എന്ന ചെരുപ്പുകുത്തൽ ഉപജീവന മാർഗമായിരുന്ന ദളിതനും ഗുജറാത്തിലെ ഐതിഹാസികമായ ദളിത് അസ്മിത യാത്രയിൽ അണിനിരന്നിരുന്നു. അദ്ദേഹം പറഞ്ഞത് അന്ന് മുസ്ലീങ്ങളാണ് തങ്ങളുടെ ദാരിദ്ര്യത്തിനു കാരണം എന്ന് പ്രചരണം നടത്തിയാണ് തങ്ങളെയെല്ലാം കലാപത്തിന്റെ കൊടിപിടിപ്പിച്ചത് എന്നായിരുന്നു. അശോക് മോച്ചി ഇപ്പോൾ ദളിത്-മുസ്ലീം ഐക്യത്തിനുവേണ്ടി വാദിക്കുകയാണ്.

ആവേശകരമായ മറ്റൊരു കാഴ്ച്ച ഐക്യത്തിന്റേതാണ്. എപ്പോഴെല്ലാം വെല്ലുവിളിക്കപ്പെടുന്നുവോ അപ്പോഴെല്ലാം എതിർപക്ഷത്ത് യോജിപ്പിന്റെ എല്ലാ അവസരങ്ങളെയും പരിക്കേൽപ്പിക്കാൻ മുതലാളിത്തം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അടിസ്ഥാന ജനവിഭാഗത്തിനെതിരെ അവരെ തന്നെ അണിനിരത്തുക എന്നത് ഏതെങ്കിലും ഒന്നിനെ പരാജയപ്പെടുത്താൻ വേണ്ടി മാത്രമുള്ളതല്ല. രണ്ടിനെയും ഒരിക്കലും ചേരാൻ അനുവദിക്കാതിരിക്കാൻ കൂടിയാണ്. ബ്രക്സിറ്റാനന്തര ബ്രിട്ടനിലേക്ക് നോക്കുക. മുമ്പെങ്ങുമില്ലാത്ത വിധം വംശീയാതിക്രമങ്ങൾ ക്രമാതീതമായി വർധിച്ചിരിക്കുന്നുവെന്നാണ് പോലീസ് കേസുകളുടെ എണ്ണം വ്യക്തമാക്കുന്നത്. അതായത് ബ്രക്സിറ്റ് വിധി പ്രഖ്യാപനത്തെ കുറഞ്ഞപക്ഷം മുതലാളിത്തത്തിനേറ്റ തിരിച്ചടിയായി മനസ്സിലാക്കാൻ അനുവദിക്കാതിരിക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായ പ്രചാരണം കുടിയേറ്റക്കാർക്കും അഭയാർഥികൾക്കുമെതിരായ വികാരത്തെ ഉദ്ദീപിപ്പിക്കുകയാണ്. അതായത് പ്രശസ്ത ബ്രിട്ടീഷ് ബാലസാഹിത്യകാരൻ മൈക്കൽ റോസൻ അഭിപ്രായപ്പെട്ടതുപോലെ നിങ്ങളുടെ ദാരിദ്രത്തിന്റെ കാരണം ഒരിക്കലും മറ്റൊരുകൂട്ടം ദരിദ്രർ അല്ല. രണ്ട് കൂട്ടരെയും ദരിദ്രമാക്കുന്ന മറ്റൊരു വ്യവസ്ഥിതിയും അതിന്റെ ഗുണഭോക്താക്കളായ ചെറു ന്യൂനപക്ഷവുമാണ്. അത് തിരിച്ചറിയുക എന്നുള്ളതാണ് പ്രധാനം. ഗുജറാത്ത് കലാപത്തിൽ കാവി തുണിയും തലയിൽ കെട്ടി സംഘപരിവാരത്തിന്റെ സേനയിൽ അണിനിരന്നിരുന്ന അശോക് മോച്ചി എന്ന ചെരുപ്പുകുത്തൽ ഉപജീവന മാർഗമായിരുന്ന ദളിതനും ഗുജറാത്തിലെ ഐതിഹാസികമായ ദളിത് അസ്മിത യാത്രയിൽ അണിനിരന്നിരുന്നു. അദ്ദേഹം പറഞ്ഞത് അന്ന് മുസ്ലീങ്ങളാണ് തങ്ങളുടെ ദാരിദ്ര്യത്തിനു കാരണം എന്ന് പ്രചരണം നടത്തിയാണ് തങ്ങളെയെല്ലാം കലാപത്തിന്റെ കൊടിപിടിപ്പിച്ചത് എന്നായിരുന്നു. അശോക് മോച്ചി ഇപ്പോൾ ദളിത്-മുസ്ലീം ഐക്യത്തിനുവേണ്ടി വാദിക്കുകയാണ്. രണ്ട് കൂട്ടരും അടിച്ചമർത്തപ്പെട്ട ജനതയാണെന്നും അവരുടെ യോജിപ്പ് കാലഘട്ടത്തിന്റെ ആവശ്യമാണെന്നുമുള്ള തിരിച്ചറിവ് പൊതുശത്രുവിനെതിരായ എല്ലാതരം ഐക്യപ്പെടലുകൾക്കും പാഠമാകണം.

കുറഞ്ഞപക്ഷം കള്ളക്കണ്ണീരുകൊണ്ടെങ്കിലും പ്രതികരിക്കാൻ മോദിയെ നിർബന്ധിതനാക്കിയിരിക്കുകയാണ് ഗുജറാത്തിലെ ദളിത് മുന്നേറ്റം. ഉത്തർ പ്രദേശിലെ തിരഞ്ഞെടുപ്പുൾപ്പടെയുള്ള കാര്യങ്ങൾ മോദിയുടെ മനസ്സിലുണ്ടാകും എന്നും തീർച്ച. ഉന കൊളുത്തിയ കലാപാഗ്നി എങ്ങനെയെല്ലാം പടരുമെന്ന് കാത്തിരുന്ന് കാണണം. എന്നാൽ അത് കെട്ടുപോകില്ലെന്ന് ഉറപ്പാക്കാനുള്ള ബാധ്യത രാജ്യത്തെ എല്ലാ പുരോഗമന-ജനാധിപത്യ ശക്തികൾക്കുമുണ്ട്.