കേരളത്തിന്റെ രാഷ്ട്രീയം നിർണയിക്കപ്പെടേണ്ടത് ഇന്നല്ലെങ്കിൽ പിന്നെ എന്നാണ്?

ഉത്തർപ്രദേശ് ഇലക്ഷൻ റിസൾട്ട് വന്നപ്പോൾ മുതൽ മനസ്സിൽ അസുഖകരമായൊരു ചിന്ത. ഇനി മുതൽ ബിജെപി യുടെ ഏകാഗ്ര ശ്രദ്ധ കേരളത്തിലായിരിക്കുമെന്ന്. അത് കൊണ്ടാണ് കേരളത്തിലെ തീവ്രവലതുപക്ഷ പാർട്ടികളുടെ ഗ്രൗണ്ട് വർക്ക് എങ്ങനെയാണ് നടക്കുന്നത് എന്നന്വേഷിച്ചിറങ്ങിയത്. എത്തിപ്പെട്ടത് വയനാട്ടിലെ ഒരു ഗ്രാമത്തിലെ ചില സംഭവ വികാസങ്ങളിലേക്ക്.

"പാവപ്പെട്ട ഒരൺകുട്ടിയ്ക്ക് വിദ്യാഭ്യാസത്തിനു വരാൻ കഴിയില്ലെങ്കിൽ, വിദ്യാഭ്യാസം അവരെ തേടി ചെല്ലണം" (If the poor boy cannot come to education, education must go to him) എന്ന സ്വാമി വിവേകാനന്ദന്റെ തത്വത്തെ അടിസ്ഥാനമാക്കിയാണ് ഏകലുകൾ പ്രവർത്തിക്കുന്നത്. 1986ൽ രാകേഷ് പോപ്ലിയും (ന്യൂക്ലിയർ സയന്റിസ്റ്), ഭാര്യ രമ്യ പോപ്ലിയും (child specialist) ചേർന്നാണ് ഏകൽ വിദ്യാലയാ ഫൗണ്ടേഷന് ജാർഖണ്ഡിൽ രൂപം കൊടുക്കുന്നത്. ഒരു ദശകത്തിനുള്ളിൽ 1200 വിദ്യാലയങ്ങൾ ജാർഖണ്ഡിൽ മാത്രം തുടങ്ങാനായി. പിന്നീട് തൊണ്ണൂറുകളിൽ വിദ്യാലയങ്ങളുടെ നടത്തിപ്പിനായി വിദേശത്തു നെറ്റ്‌വർക്ക് ഉണ്ടാക്കുകയും ചെയ്തു. വിദേശ ഫണ്ടിങ്ങോട് കൂടി നിലവിൽ 22 സംസ്ഥാനങ്ങളിലായി 52,497 ഗ്രാമങ്ങളിൽ ഇത്തരം വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നു. ബേസിക് വിദ്യാഭ്യാസവും, മോറൽ വിദ്യാഭ്യാസവുമാണ് ഈ വിദ്യാലയങ്ങളുടെ ഫോക്കസ്. വിദ്യാലയം എന്ന് പറഞ്ഞാൽ കെട്ടിടവും ബെഞ്ചും ഡെസ്കും ഒന്നുമില്ല കേട്ടോ. കോളനിയിൽ എവിടെയെങ്കിലും ഒരു സ്ഥലത്തു ചേർന്നുള്ള കൂട്ടായ പ്രവർത്തനം. അത്രേയുള്ളൂ. അതാത് ഗ്രാമങ്ങളിൽ സാമാന്യം വിദ്യാഭ്യാസമുള്ള ഏതെങ്കിലും സ്ത്രീ ആയിരിക്കും അദ്ധ്യാപിക ആയിട്ട് നിയോഗിക്കപ്പെടുക.

ആദിവാസികളുടെ എണ്ണം കൂടുതലുള്ള ഒരു ഗ്രാമമാണത്. ആ ഗ്രാമത്തിൽ നിന്ന് രണ്ടു കിലോമീറ്റർ എങ്കിലും നടന്നാലാണ് ടൗണിലേക്കുള്ള ബസ് കിട്ടുക. അടുത്തൊരു ഏകാന്തര (ആൾട്ടർനേറ്റ്) സ്കൂൾ ഉണ്ട് (കൊഴിഞ്ഞു പോയ കുട്ടികൾക്ക് വേണ്ടി കേന്ദ്ര സർക്കാർ സഹായത്തോടെ നടത്തപ്പെടുന്ന ഒരു വിദ്യാലയമാണിത്). ദിവസവും രാവിലെ ആൾട്ടർനേറ്റ് സ്കൂളിലെ അധ്യാപികയും, ആയയും കോളനികളിൽ പോയി സ്കൂളിൽ വരാൻ മടിയുള്ള കുട്ടികളെ അന്വേഷിച്ചു കൂട്ടികൊണ്ടു വന്നാണ് മിക്കവാറും ക്ലാസ്സിൽ ഇരുത്തുന്നത്. കുറച്ചു പേരൊഴിച്ചാൽ കോളനികളിലെ മറ്റാരും തന്നെ ഹൈസ്കൂൾ വരെ എത്തിപ്പെട്ടിട്ടില്ല. മിക്കവാറും എല്ലാവരും തന്നെ കൂലിപ്പണി ചെയ്തു ജീവിയ്ക്കുന്നു. ഈയൊരു സാഹചര്യത്തിലാണ് ഒരു സുപ്രഭാതത്തിൽ ആ ഗ്രാമത്തിലുള്ളവരും അല്ലാത്തവരുമായ കുറച്ചു പേര് വന്നു പത്തു മുതൽ പതിനഞ്ചു വയസ്സ് വരെയുള്ള കുട്ടികളെ തിരഞ്ഞെടുത്തു അവർക്കു വേണ്ടി ഏകൽ (Ekal) എന്ന വിദ്യാലയം തുടങ്ങുന്നത്. ഏകൽ, വോളണ്ടറി ഓർഗനൈസേഷൻസ് ഏറ്റെടുത്തു നടത്തുന്ന ഒരു ഏകാദ്ധ്യാപക വിദ്യാലയമാണ്. "പാവപ്പെട്ട ഒരൺകുട്ടിയ്ക്ക് വിദ്യാഭ്യാസത്തിനു വരാൻ കഴിയില്ലെങ്കിൽ, വിദ്യാഭ്യാസം അവരെ തേടി ചെല്ലണം" (If the poor boy cannot come to education, education must go to him) എന്ന സ്വാമി വിവേകാനന്ദന്റെ തത്വത്തെ അടിസ്ഥാനമാക്കിയാണ് ഏകലുകൾ പ്രവർത്തിക്കുന്നത്. 1986ൽ രാകേഷ് പോപ്ലിയും (ന്യൂക്ലിയർ സയന്റിസ്റ്), ഭാര്യ രമ്യ പോപ്ലിയും (child specialist) ചേർന്നാണ് ഏകൽ വിദ്യാലയാ ഫൗണ്ടേഷന് ജാർഖണ്ഡിൽ രൂപം കൊടുക്കുന്നത്. ഒരു ദശകത്തിനുള്ളിൽ 1200 വിദ്യാലയങ്ങൾ ജാർഖണ്ഡിൽ മാത്രം തുടങ്ങാനായി. പിന്നീട് തൊണ്ണൂറുകളിൽ വിദ്യാലയങ്ങളുടെ നടത്തിപ്പിനായി വിദേശത്തു നെറ്റ്‌വർക്ക് ഉണ്ടാക്കുകയും ചെയ്തു. വിദേശ ഫണ്ടിങ്ങോട് കൂടി നിലവിൽ 22 സംസ്ഥാനങ്ങളിലായി 52,497 ഗ്രാമങ്ങളിൽ ഇത്തരം വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നു. ബേസിക് വിദ്യാഭ്യാസവും, മോറൽ വിദ്യാഭ്യാസവുമാണ് ഈ വിദ്യാലയങ്ങളുടെ ഫോക്കസ്. വിദ്യാലയം എന്ന് പറഞ്ഞാൽ കെട്ടിടവും ബെഞ്ചും ഡെസ്കും ഒന്നുമില്ല കേട്ടോ. കോളനിയിൽ എവിടെയെങ്കിലും ഒരു സ്ഥലത്തു ചേർന്നുള്ള കൂട്ടായ പ്രവർത്തനം. അത്രേയുള്ളൂ. അതാത് ഗ്രാമങ്ങളിൽ സാമാന്യം വിദ്യാഭ്യാസമുള്ള ഏതെങ്കിലും സ്ത്രീ ആയിരിക്കും അദ്ധ്യാപിക ആയിട്ട് നിയോഗിക്കപ്പെടുക.

xdfdfd
ഉത്തരേന്ത്യയിലെ ഒരു ഏകൽ വിദ്യാലയം

വയനാട്ടിലെ ഗ്രാമത്തിൽ, കോളനിയിലെ തന്നെ സ്ത്രീ ആണ് അദ്ധ്യാപിക. അവർ സാധാരണ സ്കൂൾ വിദ്യാഭാസത്തിന് സഹായിക്കുന്നതോടൊപ്പം ഇടയ്ക്കിടയ്ക്ക് ഏരിയാതല/ ജില്ലാതല മീറ്റിംഗുകളിൽ പങ്കെടുത്തു സംസ്കൃത ശ്ലോകങ്ങളും, പാഠങ്ങളും പഠിച്ചു കോളനികളിലെ കുട്ടികളിലേക്കെത്തിക്കുന്നു. ഉത്തരേന്ത്യയിലെ ഹെഡ് ഓഫീസിൽ നിന്നാണ് നടത്തിപ്പ് ചിലവ് വരുന്നത്. മറ്റു പാഠങ്ങൾക്കൊപ്പം ആദിവാസികൾ എങ്ങനെയാണ് "ഹിന്ദു" ആകുന്നതെന്ന് വളരെ കൃത്യമായി ആ കുട്ടികളും അവരുടെ രക്ഷിതാക്കളും മനസിലാക്കുന്നു! നാട്ടിലെ ബിജെപിയുടെയും ആർ.എസ്.എസിന്റെയും നേതൃത്വത്തിലാണ് ഈ വിദ്യാലയം നടക്കുന്നത്. ആഴ്ചയിൽ ഒരു ദിവസമാണ് ക്ലാസ്.

വയനാട്ടിലെ ഗ്രാമത്തിൽ, കോളനിയിലെ തന്നെ സ്ത്രീ ആണ് അദ്ധ്യാപിക. അവർ സാധാരണ സ്കൂൾ വിദ്യാഭാസത്തിന് സഹായിക്കുന്നതോടൊപ്പം ഇടയ്ക്കിടയ്ക്ക് ഏരിയാതല/ ജില്ലാതല മീറ്റിംഗുകളിൽ പങ്കെടുത്തു സംസ്കൃത ശ്ലോകങ്ങളും, പാഠങ്ങളും പഠിച്ചു കോളനികളിലെ കുട്ടികളിലേക്കെത്തിക്കുന്നു. ഉത്തരേന്ത്യയിലെ ഹെഡ് ഓഫീസിൽ നിന്നാണ് നടത്തിപ്പ് ചിലവ് വരുന്നത്. മറ്റു പാഠങ്ങൾക്കൊപ്പം ആദിവാസികൾ എങ്ങനെയാണ് "ഹിന്ദു" ആകുന്നതെന്ന് വളരെ കൃത്യമായി ആ കുട്ടികളും അവരുടെ രക്ഷിതാക്കളും മനസിലാക്കുന്നു! നാട്ടിലെ ബിജെപിയുടെയും ആർ.എസ്.എസിന്റെയും നേതൃത്വത്തിലാണ് ഈ വിദ്യാലയം നടക്കുന്നത്. ആഴ്ചയിൽ ഒരു ദിവസമാണ് ക്ലാസ്.

2004ൽ ദി ഹിന്ദു ദിനപത്രവും, 2011ൽ തെഹെല്കയും ഏകൽ വിദ്യാലയങ്ങൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപിപ്പിക്കുന്ന ഹൈന്ദവ രാഷ്ട്രീയത്തെ ചൂണ്ടിക്കാണിച്ചിരുന്നു. ക്രിസ്ത്യൻ മിഷനറിമാരും, ഇടതുപക്ഷ പാർട്ടികളും പിൻവാങ്ങുന്ന ഒരു സ്പേസിലേക്കാണ് കേരളത്തിൽ ഏകൽ വിദ്യാലയങ്ങളും അതിന്റെ മറവിൽ ഹിന്ദുത്വ രാഷ്ട്രീയവും വേരിറക്കുന്നത്. വിദ്യാഭ്യാസം, അല്ലെങ്കിൽ സാമൂഹ്യ സേവനം എന്നാൽ ഹൈന്ദവ രാഷ്ട്രീയമാകുന്ന ഈ പ്രക്രിയയുടെ ആഘാതങ്ങൾ വരും കാലങ്ങളിൽ കേരളം കാണാനിരിക്കുന്നതേ ഉള്ളൂ. ഇത്തരം ഇടപെടലുകൾ സസൂക്ഷ്മം വീക്ഷിക്കാനും പുതിയൊരു പ്രവർത്തനം കാഴ്ച വയ്ക്കാനും കഴിയുന്ന ഇടതു പക്ഷം സംഘടനാതലത്തിലെ പാകപ്പിഴകൾ കൊണ്ട് ജനങ്ങളിൽ നിന്നകലുന്നു. കോൺഗ്രസ്സ് അടങ്ങുന്ന വലതുപക്ഷം വർഗീയതയ്ക്ക് ചൂട്ടു പിടിയ്ക്കുന്നു. ആദിവാസി-ദളിത് ഉന്നമനത്തിനു വേണ്ടി ശബ്ദിക്കുന്ന രാഷ്ട്രീയ പ്രവർത്തകർ ഇടതുപക്ഷത്തിന്റെ വീഴ്ചകളെ ആഘോഷിക്കുകയും, തങ്ങളുടെ സമരങ്ങൾ ഇടതു പക്ഷം കൈയേറുന്നു എന്നൊക്കെ ആക്രോശിച്ചും, തീവ്ര വലതു പക്ഷത്തിന്റെ വേരിറക്കലുകൾ മനസിലാക്കാൻ ശ്രമിക്കാതെയും രാഷ്ട്രീയത്തിൽ നിലനിൽപ്പ് ഭദ്രമാക്കുന്നു.

xdfdfd

അതായത് ആർ.എസ്.എസ്/ബി.ജെ.പി തീവ്ര വലതുപക്ഷ സഖ്യത്തിന്റെ പ്രവർത്തനങ്ങളെ അടിത്തറ മുതൽ ഖണ്ഡിയ്‌ക്കേണ്ടതിന് പകരം ആരാലും ശ്രദ്ധിക്കപ്പെടാതെ സ്വന്തം വേരുറപ്പിക്കാൻ അവർക്കുള്ള സ്പേസ് ഒരുക്കി കൊടുക്കുകയാണ് ഇന്ന് കേരളത്തെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ നേതൃത്വവും, സിവിൽ സൊസൈറ്റിയും ചെയ്യുന്നത്. ഇന്ത്യയിൽ ഈ അടുത്ത് കഴിഞ്ഞ ഏതാനും അസംബ്ലി ഇലക്ഷൻ പ്രവർത്തനങ്ങൾ വീക്ഷിച്ചാൽ മനസിലാകും ആർ.എസ്.എസ്/ബി.ജെ.പി യുടെ യുദ്ധതന്ത്രം . രണ്ടു തരം ജനങ്ങളെയാണ് അവർ ഉന്നം വയ്ക്കുന്നത്: എസ്.സി/എസ്റ്റിയും നഗര മദ്ധ്യവർഗ്ഗവും ഇതിൽ ഗ്രാമ പ്രദേശങ്ങളിൽ ആർ.എസ്.എസ് വർഷങ്ങൾക്ക് മുന്നേ വർഗീയതയുടെ അടിത്തറ പാകുന്നു. ഇലക്ഷൻ ആകുമ്പോഴേയ്ക്കും ആർ.എസ്.എസ് ഉൾവലിഞ്ഞു ബിജെപി മോഡി ഗ്ലാമർ ഉപയോഗിച്ച് രംഗം കൈയേറുന്നു. വര്ഷങ്ങളുടെ പ്രവർത്തന ഫലവും, കാശിന്റെയും, വ്യക്തി പ്രഭാവത്തിന്റെ അധിപ്രസരണവും മൂലം വോട്ടുകൾ ബിജെപിയിലേയ്ക്ക്. നഗര പ്രദേശങ്ങളിൽ പരസ്പര വിരുദ്ധമായ രാഷ്ട്രീയ പ്രവർത്തനമാണോ കാഴ്ച വയ്ക്കുന്നത് എന്ന സംശയമാണെനിക്ക്. അതായത് ഒരേ സമയം മദ്ധ്യവർഗ്ഗ അഭിലാഷങ്ങളെ താലോലിക്കുകയും, അതേ സമയം സദാചാരം അടിച്ചേൽപ്പിക്കുകയും ചെയ്യുന്ന രീതി. ഇത്തരം പ്രവർത്തനങ്ങൾ എന്ത് സ്വാധീനമാണു നഗരവാസികളിൽ ഉണ്ടാക്കുന്നതെന്ന് മനസ്സിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇത് സത്യമാണെങ്കിൽ സദാചാരത്തെ ചോദ്യം ചെയ്യാൻ ഉപയോഗിക്കുന്ന ചുംബന സമരം പോലുള്ള സമരമുറകൾ സമൂഹത്തിൽ ഋണാത്മക (negative) പ്രചാരണത്തിനായി വലതു പക്ഷം എങ്ങനെ ഉപയോഗിക്കുന്നു എന്നന്വേഷിക്കേണ്ടി വരും. പ്രതിസമരങ്ങൾ എന്തായിരിക്കണമെന്നു ചിന്തിക്കേണ്ടിയും വരും. കേരളത്തിൽ ബിജെപി/ആർ.എസ്.എസ് സഖ്യം ഒരു സമ്പൂർണ്ണ വർഗ്ഗീയകലാപത്തിന് ഇന്നത്തെ സാഹചര്യത്തിൽ തിരി കൊളുത്തുമെന്ന് കരുതുന്നില്ല.

ഇത്തരം ഒരു സാഹചര്യത്തിൽ നമ്മുടെ എല്ലാവരുടെയും മുൻപിലുള്ള ചോദ്യം എങ്ങനെയാണ് കേരളത്തെ തീവ്ര വലതുപക്ഷാധിപത്യ (hegemonic) ബലത്തിൽ നിന്ന് സംരക്ഷിക്കുക എന്നതാണ്. അതിനു അത്യന്താപേക്ഷിതമായി വേണ്ടത് ജനങ്ങളിലേക്കിറങ്ങുകയും, ആർ.എസ്.എസ്/ബിജെപിയുടെ കേരളത്തിലുള്ള പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു അതിനെ എതിർക്കാനുള്ള വഴികൾ തിരഞ്ഞെടുക്കുകയുമാണ്. അല്ലാതെ, വളർന്നു വരുന്ന ഒരു തലമുറയിലേയ്ക്ക് വർഷങ്ങൾ കൊണ്ട് അടിത്തറ പാകിയ ഫാസിസത്തിന്റെ വളർച്ചയെ ചെറുക്കാൻ ഇലക്ഷൻ ആകുമ്പോൾ എല്ലാവരും വിശാല സഖ്യം എന്നൊക്കെ പറഞ്ഞു ഇറങ്ങിയാൽ പോരാ. അത് വരെ പരസ്പരം ചെളി വാരി എറിഞ്ഞു പെറ്റി പൊളിറ്റിക്സ് കളിച്ചാൽ തോൽവികൾ അറിയുമ്പോൾ "ഇടതു പക്ഷത്തിന്റെ കൊള്ളരുതായ്മ ആണ് എല്ലാത്തിനും കാരണം" എന്ന് വിധിയെഴുതി കുറച്ചു പേർക്കെങ്കിലും നിർവൃതി അടയാം. പക്ഷെ ആ വിധിയെഴുത്ത്‌ കേൾക്കാൻ യുവതലമുറയിലെ പുരുഷ സഖാക്കളാരും കാണില്ല. കാരണം, ഒന്ന് ശ്രദ്ധിച്ചാൽ മനസിലാകും ഒരു പത്തു വർഷത്തിനപ്പുറം നേതൃനിരയിൽ വരേണ്ട സഖാക്കളുടെ ചോരയാണ് മാധ്യമങ്ങളുടെയും ജനങ്ങളുടെയും മനസ്സലിയിക്കാതെ ആർ.എസ്.എസ് കരങ്ങളിൽ തെരുവുകളിൽ ഒലിച്ചിറങ്ങുന്നത്! അത് കൊണ്ട് തന്നെ ഹൈന്ദവ രാഷ്ട്രീയത്തെ ചെറുക്കാൻ ഒത്തൊരുമിച്ചു നിൽക്കാൻ ഇന്ന് കഴിയാത്ത ഒരു ജനതയ്ക്കും നാളെയുടെ നഷ്ടപ്പെട്ട സ്വാതന്ത്ര്യത്തെ കുറിച്ച് വ്യസനിയ്ക്കാൻ അവകാശമില്ല. ഇരുണ്ട പ്രഭാതങ്ങൾ വേണോ, സ്വാതന്ത്ര്യത്തിന്റെ നല്ല നാളെകൾ വേണോ എന്ന് കേരളത്തിന് ഇന്ന് തീരുമാനിക്കാം. നാളെയായാൽ ചിലപ്പോൾ വൈകിയേക്കും!