അരുന്ധതി പങ്കെടുക്കേണ്ടാത്ത സമരങ്ങളും മുഹ്സിൻ പങ്കെടുക്കേണ്ട സമരങ്ങളും

ഏതാണ്ട് ഒരു വർഷം മുമ്പാണ്. സാംസ്കാരിക വകുപ്പുമായി ചേർന്ന് ഡി സി ബുക്സ് കോഴിക്കോട് വെച്ചു ഒരു ലിറ്ററേച്ചർ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. അതിനോടനുബന്ധിച്ച് നടത്തിയ “മതം, സാഹിത്യം, ആത്മീയത” എന്ന സെമിനാറിലേക്ക് മുസ്ലീങ്ങളെ മാത്രം, പ്രത്യേകിച്ചും അവർക്കിടയിൽ കേരളത്തിലെ മഹാഭൂരിഭാഗം മുസ്ലീങ്ങളുടെയും ജീവിതാനുഭവങ്ങളെ വിമർശിക്കുന്ന എഴുത്തുകാരെ മാത്രം ക്ഷണിക്കുകയും ചെയ്യുന്നു. മതത്തെ കുറിച്ചുള്ള ഒരു സംവാദം എങ്ങിനെയാണ് ഇസ്‌ലാമിനെ കുറിച്ച് മാത്രം ആകുന്നതെന്നും, ഇസ്‌ലാമിനെയും മുസ്ലീങ്ങളെയും ഒരു പ്രത്യക പ്രതലത്തിൽ നിന്നുകൊണ്ട് വിമർശിക്കുന്ന ആളുകളെ മാത്രം ക്ഷണിച്ചു നടക്കുന്ന ഒരു പരിപാടി എങ്ങിനെ സംവാദമാകും എന്നും, പരിപാടിയുടെ സമഗ്രതക്കു മതത്തെ ഒരു പ്രത്യേക രീതിയിൽ വിമർശിക്കുന്നവരെ മാത്രമല്ല, ആ വിമർശനങ്ങൾക്ക് പുറത്ത് ഇസ്‌ലാമിനെ പ്രാക്ടീസ് മാത്രം ചെയ്യുന്നവരെയും ക്ഷണിക്കണമെന്നും, കഥയെയും കവിതയെയും നോവലിനെയും കുറിച്ചുള്ള ചർച്ചകളിൽ വിമർശകരെ എന്ന പോലെ അവ പ്രാക്ടീസ് ചെയ്യുന്നവരെയും ക്ഷണിച്ചിട്ടുണ്ടല്ലോ, പിന്നെയെന്തുകൊണ്ടാണ് മതത്തിനു മാത്രം, അതിൽ തന്നെ ഇസ്‌ലാമിന് മാത്രം ആ അവകാശം നിഷേധിക്കുന്നത് എന്ന് ചോദിച്ചുകൊണ്ടും കോഴിക്കോട്ടെ മുസ്ലിം സാംസ്കാരിക സംഘടനകളും സുഹൃത്തുക്കളും ചേർന്ന് ഒരു സംയുക്ത പ്രസ്താവനയിറക്കുന്നു. തീർത്തും ന്യായമായ ഒരാവശ്യം, അതും വളരെ ക്രമബദ്ധമായി അവതരിപ്പിച്ച ഒരു പ്രസ്താവന. ഇരു വിഭാഗം സുന്നികളും മുജാഹിദുകളും തുടങ്ങി തേജസ് പത്രാധിപർ കോയ വരെ ഒപ്പിട്ട പ്രസ്താവന. എല്ലാ മുസ്ലിം പത്രങ്ങളിലും അത് പ്രാധാന്യത്തോടെ അടിച്ചു വന്നു. മറ്റു പത്രങ്ങളും അത് വാർത്തയാക്കി. ഇ കെ വിഭാഗം സുന്നികളുടെ മുഖപത്രം മുഖപ്രസംഗം തന്നെയെഴുതി. പക്ഷെ മാധ്യമത്തിൽ മാത്രം ആ വാർത്ത കണ്ടില്ല. എന്ന് മാത്രമല്ല, ഒപ്പിട്ടവരുടെ കൂട്ടത്തിൽ മുസ്ലിം പ്രതിനിധാനത്തിന്റെ മൊത്ത കച്ചവടക്കാരായ ജമാഅത്തെ ഇസ്‌ലാമിക്കാരെ കാണാനുമില്ല. ഇനിയിപ്പോൾ പഴയ "കോട്ടക്കൽ കഷായത്തിൽ" നിന്ന് മാറ്റി നിർത്തിയത് പോലെ വിപ്ലവകാരികളെ മാറ്റി നിർത്തിയതാണോ? അതിനു വഴിയില്ല. കോയയെ മാറ്റി നിർത്തിയില്ലെങ്കിൽ പിന്നെ കോയ പോലും ഇസ്‌ലാമിയത് പോരാ എന്ന് പറഞ്ഞു ഇറങ്ങിപ്പോന്ന ജമാഅത്തെ ഇസ്‌ലാമി പോരാളികളെ എന്തിനു മാറ്റിനിർത്തണം?
അന്വേഷിച്ചപ്പോഴാണ് പോരാളികളുടെ തനി നിറം പുറത്തു വന്നത്. ഒപ്പിടാൻ വേണ്ടി പ്രസ്താവന വാങ്ങിപ്പോയ പോരാളികൾ വൈകിയിട്ടും ചർച്ച ചെയ്തു കഴിഞ്ഞില്ലത്രേ. മാധ്യമവും ഇങ്ങിനെ പരിപാടിയൊക്കെ സംഘടിപ്പിക്കാറുണ്ട്, അതുകൊണ്ടു തന്നെ ഇതിൽ ഒപ്പിടാനില്ല എന്ന് പറഞ്ഞുകൊണ്ട് ഒടുവിൽ പോരാളികൾ മുങ്ങി. അതും പോരാഞ്ഞിട്ട്, മുസ്ലിം സംഘടനകൾ ഉന്നയിച്ച ആവശ്യം ബാലിശമാണെന്നു ആരോപിച്ചുകൊണ്ട് രവി ഡി സി നടത്തിയ പ്രസ്താവന മാധ്യമം അവസാന പേജിൽ നാലുകോളത്തിൽ നീട്ടിയടിക്കുകയും ചെയ്തു.
അന്വേഷിച്ചപ്പോഴാണ് പോരാളികളുടെ തനി നിറം പുറത്തു വന്നത്. ഒപ്പിടാൻ വേണ്ടി പ്രസ്താവന വാങ്ങിപ്പോയ പോരാളികൾ വൈകിയിട്ടും ചർച്ച ചെയ്തു കഴിഞ്ഞില്ലത്രേ. മാധ്യമവും ഇങ്ങിനെ പരിപാടിയൊക്കെ സംഘടിപ്പിക്കാറുണ്ട്, അതുകൊണ്ടു തന്നെ ഇതിൽ ഒപ്പിടാനില്ല എന്ന് പറഞ്ഞുകൊണ്ട് ഒടുവിൽ പോരാളികൾ മുങ്ങി. അതും പോരാഞ്ഞിട്ട്, മുസ്ലിം സംഘടനകൾ ഉന്നയിച്ച ആവശ്യം ബാലിശമാണെന്നു ആരോപിച്ചുകൊണ്ട് രവി ഡി സി നടത്തിയ പ്രസ്താവന മാധ്യമം അവസാന പേജിൽ നാലുകോളത്തിൽ നീട്ടിയടിക്കുകയും ചെയ്തു.
നജീബിന് നീതി തേടി എസ്.ഐ.ഓ. നടത്തുന്ന കാമ്പയിനിന്റെ ഭാഗമായി ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇടപെടണം എന്നാവശ്യപ്പെട്ടു കൊണ്ടുള്ള പരാതിയിൽ സഖാവ് മുഹമ്മദ് മുഹ്‌സിൻ ഒപ്പു വെച്ചില്ല എന്നതാണല്ലോ പുതിയ പരാതി. ആ പരാതി കണ്ടപ്പോൾ പഴയ ഒപ്പിടാത്ത കഥ വെറുതെ ഓർത്തുപോയി എന്ന് മാത്രം. എസ് ഐ ഓ കഴിഞ്ഞ കുറെ വർഷങ്ങളായി തങ്ങളുടെ രാഷ്ട്രീയ അടിത്തറ വിപുലപ്പെടുത്താൻ വ്യാപകമായി ഉപയോഗിച്ച പ്രതിനിധാന രാഷ്ട്രീയത്തെ കുറിച്ചുള്ള ചർച്ചകളെ അങ്ങേയറ്റം സ്വാംശീകരിക്കുന്ന ഒരു വിഷയം കേരളത്തിലെ മുസ്ലിം സംഘടനകൾ ഒന്നിച്ചു ചേർന്ന് ഉന്നയിച്ചപ്പോൾ അതിൽ പങ്കെടുക്കാതിരിക്കാൻ പോരാളികൾ ഉന്നയിച്ച കാരണം, ഇത്തരം പരിപാടികൾ, അതായത്, മുസ്‌ലിം പ്രാതിനിധ്യത്തിന്റെ നൈതികതയെ റദ്ദ് ചെയ്യുന്ന തരം പരിപാടികൾ, മാധ്യമവും സംഘടിപ്പിക്കാറുണ്ട്, അതുകൊണ്ടു ഒപ്പിടാൻ കഴിയില്ല എന്നതാണ്. ഈ ന്യായികരണത്തെ അല്പം വലിച്ചു നീട്ടിയാൽ, ഏതാണ്ട് എം. എയ്റ്റി മൂസയുടെ തിരക്കഥയും ഇങ്ങനെയൊക്കെ തന്നെയാണ് എന്ന് പറഞ്ഞു , മുസ്‌ലിം വിരുദ്ധത നിറഞ്ഞു തുളുമ്പുന്ന സിനിമകളുടെ പ്രചാരണം ജമാഅത്തെ ഇസ്‌ലാമി ഏറ്റെടുക്കുന്നതു പോലെയാണ്. ഒപ്പിടാത്തതിന്റെ പ്രതിഫലമായി മാധ്യമത്തിനും ജമാഅത്തെ ഇസ്‌ലാമിക്കും തൊട്ടടുത്ത ദിവസം തന്നെ കോഴിക്കോട് കടപ്പുറത്ത്, ഡി സി ബുക്സിന്റെ, (അത് ഏതുതരം അഗ്രഹാരമാണാവോ? കേരളത്തിലെ മുസ്‌ലിം പോരാളികളുടെ ഇരകളുടെ മാനിഫെസ്റ്റോ ആയ എം ടി അൻസാരിയുടെ മലബാർ ദേശീയതയുടെ ഇടപാടുകൾ, രണ്ടാം പതിപ്പ് ഡി സി ഇറക്കാത്തത് അവരുടെ സവർണ്ണ ബോധത്തിന്റെ ഭാഗമായാണ് എന്നൊക്കെ ചില പോരാളികൾ എഴുതിയതും പറഞ്ഞതും കേട്ടിരുന്നു) വേദികളിൽ മികച്ച പരിഗണന കിട്ടി.
ഞങ്ങൾ അങ്ങിനെ പലതിലും ഒപ്പിടും, ഒപ്പിടാതിരിക്കും. അതിന് ഒപ്പിടുന്ന പേനയിൽ മഷി തീർന്നു പോയി എന്നത് മുതൽ തലാൽ ആസാദ് ഈ വിഷയത്തെ കുറിച്ച് എന്ത് പറഞ്ഞു എന്ന് പഠിക്കട്ടെ തുടങ്ങിയ നൂറായിരം കാരണങ്ങള്‍ എസ് ഐ ഒ ക്കാര്‍ക്ക് ഉണ്ടാകും. പക്ഷെ ഞങ്ങൾ പറയുമ്പോൾ നിങ്ങൾ ഒപ്പിടാതിരുന്നിട്ടുണ്ടോ? ഉണ്ടെങ്കിൽ ഒരേയൊരു കാരണം മാത്രമാണ് ഉള്ളത്. അത് സവര്‍ണത തികട്ടി നിൽക്കുന്ന നിങ്ങളുടെ മുസ്‌ലിം വിരുദ്ധത മാത്രമാണ്. അതുമാത്രമാണ്.
കുഞ്ഞാലിക്കുട്ടിയുടെ കേരള യാത്ര തിരുവനന്തപുരത്ത് സമാപിക്കുന്ന ദിവസം. രോഹിത് വെമുലയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായി നിൽക്കുന്ന സമയം കൂടിയാണ്. ചടങ്ങിൽ മുഖ്യാതിഥികളായി എത്തിയത് രോഹിത് വെമുലയുടെ അമ്മയും സഹോദരനും അടുത്ത സ്നേഹിതരും അടങ്ങുന്ന സംഘം. അവരുടെ കൂടെ ഹൈദരാബാദിൽ നിന്നുള്ള എം എസ് എഫ് പ്രവർത്തകരും. ഒരുപക്ഷെ രോഹിത് വിഷയം ഉയർത്തി നടന്ന ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഒരു പരിപാടി ആയിരിക്കും തിരുവനന്തപുരത്ത് മുസ്‌ലിം ലീഗ് സംഘടിപ്പിച്ച സമ്മേളനം. ഇതുകണ്ട്, കാത്തുസൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തി പോയി എന്ന രാഗത്തിൽ, ഒരു പോരാളിയുടെ കമന്റ്: “ഞങ്ങൾ അദ്ധ്വാനിച്ചു, ഒടുവിൽ എം എസ് എഫുകാർ കൊയ്തു.” എങ്ങനെയുണ്ട് നമ്മുടെ പോരാളികളുടെ പോരാട്ടത്തിന്റെ രാഷ്ട്രീയം? എസ് ഐ ഓ നടത്തുന്ന സമരങ്ങളുടെ ലക്ഷ്യമായി അവർ ആഗ്രഹിക്കുന്നതും, കാണുന്നതും എന്താണെന്നതിന്റെ ഒരു നേർ ചിത്രം ആ കമന്റിൽ ഉണ്ട്. ഇതു കുറേക്കൂടി വ്യക്തമായി മനസ്സിലാക്കാൻ ഡൽഹിയിൽ നിന്നും ഹൈദരാബാദിൽ നിന്നുമുള്ള രണ്ടു ദൃശ്യങ്ങൾ കൂടി. രോഹിത് ശഹാദത് ദിനത്തിൽ പ്രതിഷേധിക്കാനെത്തിയ നിരവധി വിദ്യാർഥികളെ പോലീസ് അറസ്റ്റ് ചെയ്തു വാനിലേക്ക് മാറ്റുന്നു. വാനിലേക്ക് മാറ്റിയ വിദ്യാർഥികളെ പോലീസ് വണ്ടിയിൽ നിരയായി നിർത്തുന്നു. അതിനിടയിലൂടെ ഒരുവൻ കൈകൾ പുറത്തേക്കിട്ടു എസ് ഐ ഓ എന്നെഴുതിയ പ്ലക്കാർഡ് പുറത്തേക്കു വീശുന്നു. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തുകൊണ്ട് പോകുന്നു എന്ന അടിക്കുറിപ്പോടെ നാളെ വരും എന്ന് എസ് ഐ ഓ ക്കാരൻ സ്വപ്നം കാണുന്ന ഫോട്ടോയിൽ പോരാട്ട പ്രസ്ഥാനത്തിന്റെ പ്രാതിനിധ്യം ഇല്ലാതിരിക്കുന്നതെങ്ങിനെ? മറ്റൊരു ഉദാഹരണം; 2013 ൽ ഡൽഹിയിൽ മോഡിയുടെ ആദ്യത്തെ പൊതു പരിപാടിക്കെതിരെ ശ്രീരാം കോളേജ് ഓഫ് കൊമേഴ്സിന്റെ മുന്നിൽ കുറച്ചധികം ആളുകൾ ഒത്തുകൂടുന്നു. ഏതെങ്കിലും രാഷ്ടീയ സംഘടനയുടെ നേതൃത്വത്തില്‍ നടന്ന ഒരു പ്രതിഷേധ പരിപാടിയായിരുന്നില്ല അത്. അതിനിടയിൽ ഏറ്റവും മുൻപിൽ ഒരു എസ് ഐ ഒക്കാരൻ പ്രസ്ഥാനത്തിന്റെ കൊടിയും പിടിച്ച് ഒരു ഫുഡ്ബോൾ മത്സരത്തിന് സ്വന്തം ടീമിനെ ചിയർ ചെയ്യുന്നതു പോലെ നിലയുറപ്പിച്ചു. ഇങ്ങനെ കൊടിയും പിടിച്ച് മുൻപിൽ നിന്ന പോരാളിയെ ഒടുവിൽ കയ്യിൽ കൊടിയോ മറ്റേതെങ്കിലും പാർട്ടിയുടെ പ്രതിനിധ്യമോ ഇല്ലാതെ വന്ന മറ്റ് വിദ്യാർത്ഥികൾ പ്രതിഷേധിച്ച് മാറ്റി നിർത്തി. അന്ന് സമരത്തിൽ പങ്കെടുത്ത പല വിദ്യാർഥികളും ഇതേകുറിച്ച് എഴുതുകയും ചെയ്തിരുന്നു. എസ് ഐ ഓ യുടെ സമരങ്ങൾ അവർ സ്വയം കരുതുന്നത് പോലെ "പരിശുദ്ധമായ നെയ്യ്" (പ്രയോഗത്തിന് ചന്ദ്രിക പത്രാധിപർ സി പി സെയ്തലവിയോട് കടപ്പാട്) അല്ല എന്നോർമ്മിപ്പിക്കാനാണ് ഇത്രയും പറഞ്ഞത്. പല തരത്തിലും തലത്തിലുമുള്ള, ആഗ്രഹാഭിലാഷങ്ങളാണ് ഓരോ പ്രസ്ഥാനങ്ങളെ സംബന്ധിച്ചും ഏതൊരു സമരവും. ആ ആഗ്രഹാഭിലാഷങ്ങളിൽ നിന്ന് എസ് ഐ ഓ മാത്രം മുക്തവുമല്ല.
കേരളത്തിൽ തന്നെ ജമാഅത്തെ ഇസ്‌ലാമിക്കും സോളിഡാരിറ്റിക്കും എസ് ഐ ഓ ക്കും വെൽഫെയർ പാർട്ടിക്കും സഹകരിക്കാവുന്ന ഏതൊക്കെ സമരങ്ങൾ ഇവിടുത്തെ വിവിധ പ്രസ്ഥാനങ്ങൾ നടത്തിയിട്ടുണ്ട്? അതിലൊന്നും എന്തേ സഹകരിക്കണം എന്ന് പോരാളികൾക്ക് തോന്നാതെ പോയത്? ഇനിയതു പോകട്ടെ, ഒരേ ലക്ഷ്യത്തിൽ നടക്കുന്ന സമരങ്ങളിൽ വിവിധ താല്പര്യങ്ങളുള്ള ആളുകൾ സഹകരിച്ചാൽ അതിനോട് പോരാളികളുടെ സമീപനം എന്താണ്? അതിന്റെ ഉദാഹരണം, ലോ അക്കാദമിയിലെ പ്രശ്നങ്ങൾ അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരാഹാര സമരം നടത്തിയ ബി ജെ പി നേതാവിനെ ലീഗ് പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങൾ അഭിവാദ്യം ചെയ്തപ്പോൾ പോരാളികളുടെ ഫെയ്‌സ്ബുക് വാളുകളിൽ കണ്ടതാണ്.
ഇനി നജീബിന്റെ കാര്യം തന്നെയെടുക്കാം. നജീബിനെ കാണാതായ ആദ്യ ദിവസങ്ങളിൽ പോരാളികൾക്ക് നജീബിന്റെ കാര്യത്തിൽ ഇത്രയും താല്പര്യം ഉണ്ടായിരുന്നില്ല. അതിന്റെ മുഖ്യകാരണം നജീബ് തീവ്രഇടതു വിദ്യാർത്ഥി സംഘടന ആയ ഐസയുടെ പ്രവർത്തകൻ ആയിരുന്നു എന്നതായിരുന്നു. കാണാതായി കുറച്ചു ദിവസങ്ങൾക്കു ശേഷമാണ് പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകൾ നജീബിനെ കാണാതായതിൽ ആശങ്ക പ്രകടിപ്പിക്കാൻ തുടങ്ങിയത്. ഈ കാലതാമസത്തിന് പിന്നിലെ സാമൂഹിക ശാസ്ത്ര താല്പര്യത്തെക്കുറിച്ചുള്ള അന്വേഷണം, "മുസ്ലീങ്ങളുടെളുടെ ഒരേയൊരു പോരാളികളുടെ" രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഉള്ളറകൾ മനസ്സിലാക്കാൻ സഹായിക്കും.
അതുകൊണ്ടു പോരാളികളെ, എസ് ഐ ഓ ക്കാർ വലിച്ചു നീട്ടുന്ന പേപ്പറിൽ ഒപ്പിടണമെന്നത് ഒരാൾ രാഷ്ട്രീയമായി ശരിയാണ് എന്നതിന്റെ മാനദണ്ഡമല്ല. അല്ലെങ്കിൽ തന്നെ എപ്പോഴൊക്കെയാണ് ഇക്കൂട്ടർക്ക് ഒരു പ്രശ്നം മുസ്‌ലിം പ്രശ്നം ആകുന്നത്? അതിൽ തന്നെ ജമാഅത്തെ ഇസ്‌ലാമി മാത്രം ഏറ്റെടുക്കേണ്ട പ്രശ്നം ആകുന്നത്? മുസ്‌ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള ആരോപണങ്ങളിൽ, അല്ലെങ്കിൽ ആ ആരോപണങ്ങളെ പൊലിപ്പിച്ചെടുക്കുന്നതിലും സജീവമായി നിലനിർത്തുന്നതിലും കൃത്യമായ ഒരു മുസ്‌ലിം വിരുദ്ധ പൊതു ബോധം വർത്തിക്കുന്നുണ്ട് എന്നത് ശരിയാണ്. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരോടുള്ള സമീപനം രൂപപ്പെടുത്തുന്നതിലും ഇതേ പൊതുബോധം തന്നെയാണുള്ളത്. ഈ മുസ്‌ലിം വിരുദ്ധ പൊതു ബോധത്തിന്റെ ആവിഷ്കാരങ്ങളിലൊക്കെ നമ്മുടെ പോരാളികൾ ആരുടെ പക്ഷത്താണ് എന്നറിഞ്ഞാൽ കൊള്ളാം. ഇനി നജീബിന്റെ കാര്യം തന്നെയെടുക്കാം. നജീബിനെ കാണാതായ ആദ്യ ദിവസങ്ങളിൽ പോരാളികൾക്ക് നജീബിന്റെ കാര്യത്തിൽ ഇത്രയും താല്പര്യം ഉണ്ടായിരുന്നില്ല. അതിന്റെ മുഖ്യകാരണം നജീബ് തീവ്രഇടതു വിദ്യാർത്ഥി സംഘടന ആയ ഐസയുടെ പ്രവർത്തകൻ ആയിരുന്നു എന്നതായിരുന്നു. കാണാതായി കുറച്ചു ദിവസങ്ങൾക്കു ശേഷമാണ് പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകൾ നജീബിനെ കാണാതായതിൽ ആശങ്ക പ്രകടിപ്പിക്കാൻ തുടങ്ങിയത്. ഈ കാലതാമസത്തിന് പിന്നിലെ സാമൂഹിക ശാസ്ത്ര താല്പര്യത്തെക്കുറിച്ചുള്ള അന്വേഷണം, "മുസ്ലീങ്ങളുടെളുടെ ഒരേയൊരു പോരാളികളുടെ" രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഉള്ളറകൾ മനസ്സിലാക്കാൻ സഹായിക്കും. അതിലേക്ക് കടക്കുന്നതിന് മുൻപ് എസ് ഐ ഓ നേതാവ് നഹാസിന്റെ ഇതേ കുറിച്ചുള്ള പോസ്റ്റ് ഒന്ന് വായിക്കാം.
“Azaadi MLA Comrade Muhsin from pattambi, Kerala says he can't sign in petition to National commission for minorities demanding justice for Najeeb . He said that SIO reduced Najeeb into a muslim. More than 75 MPs and 300 MLAs across the country took part in this 2.5 million signature campaign as Muhsin from JNU was reluctant to take part.
Comrade , it is a comedy to remember that You are the only man who got personal benefit from so called #standwithjnu..
Shehla, Kanhayya, Umar, Do you remember this Muhsin?” ഇതാണ് പോരാളികളുടെ നേതാവിന്റെ പോസ്റ്റ്.
പോസ്റ്റിലെ അവസാനത്തെ രണ്ട് വരികൾ ഒന്നുകൂടി നോക്കൂ.
"You are the only man who got personal benefit from so called #standwithjnu.."
" Shehla,Kanhayya,Umar,...Do you remember this Muhsin..?”
ഒരു വ്യക്തിയെ, കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥി ആയി നിർത്തി മത്സരിപ്പിച്ചു ജയിപ്പിച്ചതിൽ എന്താണ് വ്യക്തിപരമായ നേട്ടം എന്നത് വ്യക്തമല്ല. അതുപോട്ടെ എന്നു വെക്കാം. പക്ഷെ ആ ഹാഷ് ടാഗ്, #standwithjnu എന്ന ഹാഷ് ടാഗ്, ഒരു എസ് ഐ ഓ നേതാവ് ഉപയോഗിക്കുന്നതിനുള്ള ആത്മവഞ്ചന കുറച്ചൊന്നുമല്ല. ഒന്നാമതായി എസ് ഐ ഓ ക്കാർ ജെ എൻ യു എന്ന സർവകലാശാലയുടെ അതിജീവനസമരങ്ങളുമായി ഒരു തരത്തിലും ഐക്യം പുലർത്തിയിട്ടുള്ള സംഘടനയല്ല എസ് ഐ ഓ ആ സമരകാലത്തു ചില അധരവ്യായാമങ്ങൾ നടത്തുകയുണ്ടായി എന്നത് വിസ്മരിക്കുന്നില്ല. പക്ഷെ അതേസമയം തകർക്കപ്പെടേണ്ട ഒരു സ്ഥാപനമാണ് ജെ എൻ യു എന്ന കാര്യത്തിൽ ഹിന്ദുത്വ പരിവാറിനുള്ള അതെ വാശി എസ് ഐ ഓ ക്കും ഉണ്ടായിരുന്നു അഥവാ ഇപ്പോഴും ഉണ്ട്. ഈ രണ്ടു മതരാഷ്ട്രവാദ പ്രസ്ഥാനങ്ങളും അത് വ്യത്യസ്തമായ രീതിയിലാണ് പുറത്തു പറഞ്ഞിരുന്നത് എന്നു മാത്രം. എസ് ഐ ഓയെ സംബന്ധിച്ചിടത്തോളം ജെ എൻ യു എന്നത് ഒരു ബ്രാഹ്മണിക്കൽ അഗ്രഹാരം ആയിരുന്നു. ഈ ഒരു നിലപാടിന്റെ ശരിതെറ്റുകൾ ഈ കുറിപ്പിന്റെ പരിധിക്ക് പുറത്തായതിനാൽ ഞാൻ ഇവിടെ അത് ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. പക്ഷെ ഒരു സ്ഥാപനം എന്ന നിലയിൽ ജെ എൻ യു നിലകൊള്ളുന്ന എല്ലാ മൂല്യങ്ങളെയും പ്രവർത്തനങ്ങളെയും അവമതിക്കുന്ന സമീപനമാണ് എസ് ഐ ഓ എക്കാലത്തും സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ #standwithjnu എന്ന പ്രയോഗം പോലും ആത്മ വഞ്ചനയിലൂടെ മാത്രമേ ഒരു എസ് ഐ ഓ നേതാവിന് നടത്താൻ പറ്റൂ. നമുക്ക് വിസ്മരിക്കാൻ കഴിയാത്ത മറ്റൊരു ചരിത്ര വസ്തുത കൂടിയുണ്ട്. ജെ എൻ യു വിലയും ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെയും സമരങ്ങൾ സമാന്തരമായി ഒരേ സമയത്താണ് നടന്നത്. ഈ സമയത്തും ജെ എൻ യുവിലെ സമരങ്ങളെ നിരന്തരമായി ഇകഴ്ത്താനും എച് സി യു വിലെ സമരം വ്യത്യസ്തം ആണെന്ന് സ്ഥാപിക്കാനും ഇവർ സ്ഥിരമായി ശ്രമിച്ചുകൊണ്ടിരുന്നു. ഒരു സ്ഥാപനം അതിന്റെ അതിജീവനത്തിനു വേണ്ടി പൊരുതുന്ന സമയത്തു പോലും അനുതാപത്തോടു കൂടിയുള്ള രാഷ്ട്രീയ നിലപാട് സ്വീകരിക്കാൻ പ്രാപ്തി ഇല്ലാത്തവരാണ് ഇപ്പോൾ സോളിഡാരിറ്റി ഹാഷ് ടാഗുമായി ഇറങ്ങിയിരിക്കുന്നത്. ഉമർ ഖാലിദിന്റെ പേരൊക്കെ നഹാസ് എഴുതുന്നത് പൊള്ളലോടെ മാത്രമേ വായിക്കാൻ കഴിയു. വെൽഫെയർ പാർട്ടിയുടെ അഖിലേന്ത്യ പ്രസിഡന്റിന്റെ മകൻ ആയിട്ട് പോലും ഉമറിന് എന്തുമാത്രം മാധ്യമ-പ്രചാരണ പ്രാധാന്യം എസ് ഐ ഓക്കാർ നൽകിയിട്ടുണ്ട്? ഇത്തരമൊരു പാസീവ് സമീപനം ഉമറിനോട് സ്വീകരിക്കാൻ കാരണം എന്താകും? ഇപ്പോൾ സഖാവ് മുഹമ്മദ് മുഹ്സിനോട് സ്വീകരിക്കുന്ന സമീപനവും ഉമറിനോട് സ്വീകരിച്ച സമീപനവും ഒരു സവിശേഷ സാമൂഹിക ബോധത്താൽ ബന്ധിതമായിരിക്കുന്നു. അത് എസ് ഐ ഒയുടെ രാഷ്ട്രീയത്തിന്റെ ഒരു കേന്ദ്ര സമീപനവുമായി ബന്ധപെട്ടു നിൽക്കുന്നു എന്ന് എനിക്ക് തോന്നുന്നു.
എസ് ഐ ഓ രാഷ്ട്രീയത്തിന്റെ ആധാരബിന്ദുക്കൾ എന്ന് സൂചിപ്പിക്കാവുന്ന രണ്ടുകാര്യങ്ങൾ ഉണ്ട്. ഒന്നാമതായി അവർ നിർമ്മിച്ചു വെച്ചിരിക്കുന്ന വിക്ടിം ഹുഡ്ന്റേതായ ഒരു സമ്പദ് വ്യവസ്ഥ. വിക്ടിം എന്ന പ്രിസത്തിലൂടെ മാത്രമേ ഒരു പ്രശ്നത്തെയോ, സംഭവത്തെയോ സമീപിക്കാൻ അവർക്ക് കഴിയൂ. ഒരു പ്രശ്നത്തെ അതിന്റെ സാമൂഹികപരതയിലോ, സാമ്പത്തിക ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തിലോ സമീപിക്കുക എസ് ഐ ഓക്ക് അസാധ്യമാണ്. ലോകം മുഴുവൻ തങ്ങളെ വേട്ടയാടാൻ ഒരുങ്ങി നിൽക്കുന്നു എന്ന രീതിയിലുള്ള വളരെ പരനോയിക് ആയ രാഷ്ട്രീയ ശൈലിയാണ് ഇതിന്റെ ഭാഗമായി പൊതു മണ്ഡലത്തിലേക്ക് വിക്ഷേപിക്കുന്നത്. അതുകൊണ്ടാണ് ഗാസയിൽ പാലസ്റ്റീൻ-ഇസ്രായേൽ സംഘർഷം ഉണ്ടാകുമ്പോൾ, പാലസ്റ്റീനിലെ കുട്ടികൾ ഇസ്രായേലി അധിനിവേശസേനക്ക് നേരെ എറിയുന്ന കല്ലായി എന്നെ മാറ്റണേ നാഥാ എന്ന മട്ടിലുള്ള എഴുത്തുകൾ ഉണ്ടാകുന്നത്. ഇത്തരം അതിവൈകാരികതയിൽ പൊലിപ്പിച്ചെടുത്ത രാഷ്ട്രീയത്തിന്റെ പ്രശ്നം എന്താണെന്ന് വെച്ചാൽ, ഇരസമ്പദ്വ്യവസ്ഥ നിലനിൽക്കണമെങ്കിൽ, നിലക്കാത്ത അളവിൽ വേട്ടക്കാരുടെ ലഭ്യത ഉറപ്പാക്കേണ്ടതുണ്ട്. സംഘപരിവാറിന്റെ രൂപത്തിൽ അത് നിലനിൽക്കുന്നുണ്ടെങ്കിലും, എസ് ഐ ഒയുടെ രാഷ്ട്രീയ പദ്ധതിക്ക് അത് പോരാതെ വരുന്നു. കാരണം അവർക്ക് സ്ഥാപിച്ചെടുക്കേണ്ട കാര്യങ്ങളിൽ ഒന്ന് തങ്ങൾ ശാശ്വതമായി ഇരകൾ ആണെന്ന് മാത്രമല്ല തങ്ങൾ ഒഴികെ ഹിന്ദുത്വ രാഷ്ട്രീയത്തിന് എതിരായി പൊരുതുന്ന എല്ലാവരും ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഹിന്ദു ഫാഷിസത്തിന്റെ പിണിയാളുകൾ ആണെന്ന് വരുത്തി തീർക്കൽ കൂടിയാണ്. ഈ വരുത്തിത്തീർക്കൽ പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റികളുടെ രാഷ്ട്രീയ പദ്ധതിയുടെ ഭാഗമാണ് എന്നതുകൊണ്ട്, തങ്ങളുടെ വൈകാരിക രാഷ്ട്രീയത്തിന്റെ അറിവധികാരത്തിന് കുനിഞ്ഞു വണങ്ങാത്ത എല്ലാവരെയും ശത്രുക്കളായിക്കണ്ട് അവമതിക്കുക എന്നത് പൊളിറ്റിക്കൽ ഇസ്ളാമിസ്റുകൾക്കു ഒഴിവാക്കാൻ പറ്റുന്ന കാര്യമല്ല. അതുകൊണ്ട് കേരളത്തിൽ ബി ജെ പി വളരാത്തത് സിപി ഐ എം ഉള്ളപ്പോൾ മറ്റൊരു ബി ജെ പി യുടെ ആവശ്യം ഇല്ലാത്തതിനാൽ ആണെന്ന് പ്രചരിപ്പിക്കുന്നു. വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ ഭാഗമായി നടക്കുന്ന ആൽഫ മെയിൽ ഷോ ഒക്കെ ഫാഷിസം ആണെന്ന് പറയുന്നു. ഈ രീതിയിൽ യാഥാർത്ഥമോ, ഭാവനയിൽ മാത്രം നിലനിൽക്കുന്നതോ, സ്വയംകൃതാന്വർത്ഥത്തിന്റെ ഫലമായി രൂപം കൊണ്ടതോ ആയ ഭീതികളെ രാഷ്ട്രീയ പ്രവർത്തനത്തിന് ഉപയോഗിക്കുമ്പോൾ സംഭവിക്കുന്ന വൈരൂപ്യങ്ങൾ ആണ് പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകളുടെ പല രാഷ്ട്രീയ നിലപാടുകളും. അതുകൊണ്ടാണ് മൗദൂദിയൻ പൊളിറ്റിക്കൽ മാട്രിക്സ്ന് പുറത്തുനിൽക്കുന്ന ആളുകൾ മുഴുവൻ പൊളിറ്റിക്കൽ ഇസ്ളാമിസ്റുകൾക്കു അനഭിമതർ ആകുന്നത്. ഈയൊരു സമീപനത്തിന്റെ ഫലമായി ജനാധിപത്യം, സെക്യൂലറിസം, ആധുനികത, ശാസ്ത്രീയ മനോഭാവം, നവോത്ഥാനം തുടങ്ങിയ സങ്കല്പങ്ങളോട് അനുകൂലനിലപാടുകൾ സ്വീകരിക്കുന്ന ആളുകൾ, അത്തരം മൂല്യങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന ആളുകൾ ചെയ്യുന്ന കാര്യങ്ങൾ മുഴുവൻ ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ജ്ഞാനശാസ്ത്രപരമായ ഹിംസകൾ ആയി മാറുന്നു .
എന്ത് കൊണ്ട് സാമൂഹികവും സാമ്പത്തികവും ആയ ഘടകങ്ങൾ പൊളിറ്റിക്കൽ ഇസ്ലാമിസ്റുകളെ ഉത്തേജിപ്പിക്കുന്നില്ല എന്നത് പ്രധാനമായ ചോദ്യമാണ് .അതിനുത്തരം, പല സാധ്യമായ ഉത്തരങ്ങളിൽ ഒന്ന്, ഒരു വ്യക്തി വരുന്ന ക്ലാസ്സ്/കാസ്റ് നെ കൂടി ആശ്രയിച്ചിരിക്കുന്നു അവരുടെ നിലപാടുകൾ എന്നതാണ്. ഏതു വിഭാഗത്തിൽ പെട്ടവർക്കാണ് സാമ്പത്തിക അരക്ഷിതാവസ്ഥ പ്രശ്നമാകുന്നത്? വർക്കിങ് ക്‌ളാസിൽ നിന്ന് വരുന്ന, സാമ്പത്തിക ദുരിതങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ആളുകളെ സംബന്ധിച്ചെടുത്തോളം സാമൂഹികവും സാമ്പത്തികവും ആയ അസമത്വങ്ങളെ മറികടക്കാനുള്ള രാഷ്ട്രീയത്തിൽ താല്പര്യം ഉണ്ടാകും. മറിച്ചു താരതമ്യേന സാമ്പത്തിക സുരക്ഷിതത്വവും മധ്യവർഗ പരിലാളനകളും അനുഭവിച്ചു വളർന്നവർക്ക്, സാമാന്യം മെച്ചപ്പെട്ട സാമൂഹിക - സാംസ്കാരിക മൂലധനം ആർജ്ജിച്ചു വെച്ചിട്ടുള്ളവർക്ക് സാമ്പത്തിക - സാമൂഹിക അസമത്വങ്ങളെ ചോദ്യം ചെയ്യുന്ന രാഷ്ട്രീയ പദ്ധതികളെക്കാൾ കൾച്ചറൽ പൊളിറ്റിക്‌സിൽ ആവും താല്പര്യം ഉണ്ടാവുക. കേരളത്തിലെ പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകൾ വരുന്ന വർഗ്ഗവും ജാതിയും എന്താണ് എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ.
എന്ത് കൊണ്ട് സാമൂഹികവും സാമ്പത്തികവും ആയ ഘടകങ്ങൾ പൊളിറ്റിക്കൽ ഇസ്ലാമിസ്റുകളെ ഉത്തേജിപ്പിക്കുന്നില്ല എന്നത് പ്രധാനമായ ചോദ്യമാണ് .അതിനുത്തരം, പല സാധ്യമായ ഉത്തരങ്ങളിൽ ഒന്ന്, ഒരു വ്യക്തി വരുന്ന ക്ലാസ്സ്/കാസ്റ് നെ കൂടി ആശ്രയിച്ചിരിക്കുന്നു അവരുടെ നിലപാടുകൾ എന്നതാണ്. ഏതു വിഭാഗത്തിൽ പെട്ടവർക്കാണ് സാമ്പത്തിക അരക്ഷിതാവസ്ഥ പ്രശ്നമാകുന്നത്? വർക്കിങ് ക്‌ളാസിൽ നിന്ന് വരുന്ന, സാമ്പത്തിക ദുരിതങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ആളുകളെ സംബന്ധിച്ചെടുത്തോളം സാമൂഹികവും സാമ്പത്തികവും ആയ അസമത്വങ്ങളെ മറികടക്കാനുള്ള രാഷ്ട്രീയത്തിൽ താല്പര്യം ഉണ്ടാകും. മറിച്ചു താരതമ്യേന സാമ്പത്തിക സുരക്ഷിതത്വവും മധ്യവർഗ പരിലാളനകളും അനുഭവിച്ചു വളർന്നവർക്ക്, സാമാന്യം മെച്ചപ്പെട്ട സാമൂഹിക - സാംസ്കാരിക മൂലധനം ആർജ്ജിച്ചു വെച്ചിട്ടുള്ളവർക്ക് സാമ്പത്തിക - സാമൂഹിക അസമത്വങ്ങളെ ചോദ്യം ചെയ്യുന്ന രാഷ്ട്രീയ പദ്ധതികളെക്കാൾ കൾച്ചറൽ പൊളിറ്റിക്‌സിൽ ആവും താല്പര്യം ഉണ്ടാവുക. കേരളത്തിലെ പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകൾ വരുന്ന വർഗ്ഗവും ജാതിയും എന്താണ് എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. എന്തുകൊണ്ട് മുഹ്സിൻ വേട്ടയാടപ്പെടുന്നു എന്നതിനുള്ള രണ്ടാമത്തെ കാരണം രാഷ്ട്രീയ ഇസ്ലാമിസ്റ്റുകളുടെ ബുഷ് ഡോക്ട്രേൻ വകഭേദത്തിൽ ഉണ്ട്. ഞങ്ങളുടെ കൂടെ അല്ലാത്തവർ മുഴുവൻ ഞങ്ങൾക്ക് എതിരാണ്. ആ വിധത്തിൽ നോക്കുമ്പോൾ പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകളുടെ പാളയത്തിൽ പ്രവേശിക്കാൻ മടിക്കുന്ന ആളുകളെ മുഴുവൻ വേട്ടക്കാരുടെ ഗണത്തിലേക്ക് മാറ്റാൻ സാധിക്കും. ഹൈന്ദവ ഫാഷിസത്തിന് എതിരായി പൊരുതുന്ന ഒരുപാട് പ്രസ്ഥാനങ്ങളും വ്യക്തികളും ഇവിടെ ഉണ്ട്. ഏക ശിലാ രൂപത്തിൽ പടുത്തിട്ടുള്ള ഒന്നല്ല ആ സമരശരീരം. മാവോയിസ്റ്റുകൾ, തീവ്ര ഇടതുപക്ഷം, പാർലമെന്ററി ഇടതുപക്ഷം, അംബേദ്കറൈറ്റുകൾ, മറ്റു സെക്യൂലർ ഐഡിയോളോജികളിൽ വിശ്വസിക്കുന്നവർ, വിശ്വാസികൾ ആയ ഹിന്ദുക്കകൾ എന്നിങ്ങനെ ഉള്ള വലിയൊരു സമരരാജിയുടെ ചെറിയൊരു ഭാഗം മാത്രമാണ് പൊളിറ്റിക്കൽ ഇസ്‌ലാമിസ്റ്റുകൾ. ഇതിലൂടെ ഞാൻ പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകൾ നടത്തുന്ന രാഷ്ട്രീയ പ്രവർത്തനങ്ങളെ നിരാകരിക്കുകയല്ല. മറിച്ചു ആണ്ടി ഒരു വലിയ അടിക്കാരനാണെന്നു ആണ്ടി തന്നെ പറഞ്ഞുകൊണ്ട് നടക്കുന്നതിലെ പരിഹാസ്യത ചൂണ്ടികാണിക്കുന്നു എന്നു മാത്രം. പക്ഷെ ഈയൊരു തിരിച്ചറിവ് പൊളിറ്റിക്കൽ ഇസ്ലാമിസ്റുകൾക്കു സ്വീകാര്യമല്ല. തങ്ങളുടെ രാഷ്ട്രീയം മാത്രമാണ് ശരി എന്ന സവർണ ബോധത്തിൽ ഊന്നി നിന്ന് പ്രവർത്തിക്കുന്ന ഒരു സംഘടനയുടെ ഗതികേടാണത്. ഈ വിധത്തിൽ സവർണമായ രാഷ്ട്രീയ ബോധത്തിൽ ആണ്ടുനിൽക്കുന്നത് കൊണ്ടാണ് ഇസ്‌ലാമിക രാഷ്ട്രീയത്തിൽ പങ്കുപറ്റാൻ വിസമ്മതിക്കുന്ന, പൊളിറ്റിക്കൽ ഇസ്ലാമിസ്റ് പാട്രനേജിന് പുറത്തുനിൽക്കുന്നവരെ മുഴുവൻ അധിക്ഷേപത്തിൽ കുളിപ്പിക്കാൻ അവർക്ക് സാധിക്കുന്നത്. ഒരു ഉദാഹരണം പരിശോധിക്കാം. രോഹിത് വെമുലയുടെ രക്തസാക്ഷിത്വത്തെ തുടർന്ന് ഹൈദ്രബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നടന്ന സമരം ഞാൻ മുകളിൽ സൂചിപ്പിച്ചതുപോലെ വ്യത്യസ്തമായ രാഷ്ട്രീയ വിശ്വാസങ്ങൾ ഉള്ളവർ ചേർന്ന് നടത്തിയ പോരാട്ടമായിരുന്നു. ഈ വസ്തുത ആർക്കും നിഷേധിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. ഈ സമരമുഖത്തു എസ് ഐ ഓ ക്യാംപിനു പുറത്തായിരുന്ന അരുന്ധതി ബി എന്ന പെൺകുട്ടിയെ ഈ പോരാളികൾ എങ്ങനെയാണ് നേരിട്ടത്? ആ കുട്ടിയുടെ തൊലിനിറത്തെപ്പറ്റിയും, ശരീരത്തെ പറ്റിയും എഴുതി ഒരു സിംബോളിക് textual റേപ്പ് നടത്തുവാൻ വരെ എസ്സ് ഐ ഓ സൈദ്ധാന്തികർ തയ്യാറായി. ഹിജാബിനെ പറ്റിയും, അദബിനെ പറ്റിയും, ധാർമികതയുടെ രാഷ്ട്രീയത്തെ പറ്റിയും ഹയയെ പറ്റിയും വാചാലരാകുന്നവരാണ് ഒരു വിദ്യാർത്ഥി രാഷ്ട്രീയപ്രവർത്തകയുടെ രാഷ്ട്രീയത്തെ, ശരീര ഭാഷയെ കീറിമുറിച്ചത്. ഈ വയലൻസ്, ഈ വെറുപ്പ് പൊളിറ്റിക്കൽ ഇസ്‌ലാമിസ്റ് രാഷ്ട്രീയത്തിന്റെ ഒരു മുഖ്യ പരിമിതി ആണ്.
ഇടതുരാഷ്ട്രീയത്തിന്റെ ഭാഗമായി നിൽക്കുന്ന ഒരു മുസ്ലീമിനെ, ദളിതനെ പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകൾ എങ്ങനെയാണ് കാണുന്നത്? ഇക്കാര്യത്തിൽ പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകൾ സ്വീകരിക്കുന്ന ശൈലി മനസ്സിലാക്കാൻ HOUSE MUSLIM, NATIVE INFORMANT തുടങ്ങിയ പ്രയോഗങ്ങൾ നമ്മെ സഹായിക്കും. മാൽകം എക്സ് ന്റെ പ്രസിദ്ധമായ പ്രയോഗമാണ് HOUSE NEGRO എന്നത്. അമേരിക്കയിൽ അടിമത്വം നിലനിന്നിരുന്ന കാലത്തു വെള്ളക്കാരുടെ അടിമകൾ ആയിരുന്ന ആഫ്രിക്കൻ വംശജർ രണ്ടു തരത്തിലാണ് വിവരിക്കപ്പെട്ടിരുന്നത്. കോട്ടൺ കൃഷിയിലും തോട്ടങ്ങളിലും പണിയെടിത്തിരുന്നവർ FIELD NEGRO എന്നും യജമാന്റെ വീട്ടിനകത്തു ജോലി ചെയ്തരുന്നവർ HOUSE NEGRO എന്നും അറിയപ്പെട്ടു. സ്വാഭാവികമായും വീട്ടിനകത്തു ജോലിചെയ്യുന്ന ആഫ്രിക്കൻ വംശജരുടെ സ്ഥിതി തോട്ടങ്ങളിൽ ജോലി ചെയ്യുന്നവരിൽ നിന്നും ഉയർന്നതായിരിക്കും. അമേരിക്കയിലെ വൈറ്റ് എസ്ടാബ്ലിഷ്മെന്റുമായി യോജിച്ചു പോകുന്ന, അവരുടെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ നിലപാടുകളുമായി പല തലങ്ങളിൽ പൊരുത്തപെട്ടു പോകുന്ന കറുത്ത വർഗക്കാരെ പരിഹസിക്കുവാനാണ് മാൽക്കം എക്സ് ഈ പ്രയോഗം നടത്തുന്നത്. നേറ്റീവ് ഇൻഫൊർമെൻറ് എന്നത് പോസ്റ്റ് കൊളോണിയൽ പഠനങ്ങളുടെ ഭാഗമായി ഉപയോഗിക്കുന്ന സംജ്ഞ ആണ്. എഡ്വേർഡ് സൈദ് മുന്നോട്ടുവെക്കുന്ന പ്രയോഗമാണെങ്കിലും ഹമീദ് ദേബാഷിയാണ് ഏറ്റവും വിനാശകരമായ രീതിയിൽ ഈയൊരു സങ്കൽപനത്തെ ഉപയോഗപ്പെടുത്തിയത്, പ്രത്യേകിച്ചും അസർ നഫീസിയുടെ റീഡിങ് ലോലിറ്റ ഇൻ ടെഹ്റാൻ എന്ന പുസ്തകത്തെ ആക്രമിക്കുമ്പോൾ. വിപ്ലവാനന്തര ഇറാനിലെ സ്ത്രീജീവിതങ്ങളെപ്പറ്റി എഴുതുക വഴി അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ മനഃശാസ്ത്ര യുദ്ധത്തിന്റെ ഭാഗമാവുകയാണ് അസർ നഫീസി എന്നാണ് ദേബാഷിയുടെ വാദം. ഈ രണ്ട് സങ്കൽപങ്ങളും, ഇടതുപക്ഷത്തിന്റെ ഭാഗമായിനിൽക്കുന്ന മുസ്ലീങ്ങളെയും ദളിത് വിഭാഗത്തിൽ പെട്ടവരെയും, അവമതിക്കാൻ കുറച്ചുകാലമായി പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകൾ ഉപയോഗിക്കുന്നുണ്ട്. ഇടതുപക്ഷത്തിന്റെ ഭാഗമായി നിൽക്കുക വഴി, HOUSE NEGRO കൾ അമേരിക്കൻ സമൂഹത്തിലും അസർ നഫീസിയെപ്പോലുള്ളവർ ഇസ്ലാമിക സമൂഹത്തിലും ചെയ്തത് തന്നെയാണ് ഇടതുപക്ഷക്കാരായ മുസ്ലീങ്ങളും ദളിതരും ചെയ്യുന്നതെന്നാണ് ഇവരുടെ വാദത്തിന്റെ കേന്ദ്ര ആശയം. അങ്ങനെ നോക്കുമ്പോൾ മുസ്ലിം/ ഇസ്ലാമിക് പാരമ്പര്യങ്ങളിൽ നിന്ന് വരുന്ന, അവരുടെ മത-സമൂഹ-സാംസ്കാരിക പാരമ്പര്യങ്ങളെ ,നിലപാടുകളെ ,സമീപനങ്ങളെ ഏതെങ്കിലും തരത്തിൽ വിമർശനത്തിന് വിധേയരാകുന്ന ആരെയും ഹൌസ് മുസ്ലീമോ, നേറ്റിവ് ഇൻഫോർമെന്റോ ആക്കാൻ പറ്റും. മുസ്ലീങ്ങളുടെയും ദളിതരുടെയും പൊളിറ്റിക്കൽ ഏജൻസിയെ നിഷേധിക്കുന്ന നിലപാടാണിതെന്ന് വ്യക്തമാണല്ലോ.
ഇപ്പോൾ നാം കേരളത്തിന്റെ സാഹചര്യത്തിൽ നിന്നുകൊണ്ട് സംസാരിക്കുമ്പോൾ, കേരളത്തിലെ ഇടതുപക്ഷം എന്നത് ഇവിടുത്തെ പിന്നോക്ക-ദളിത് വിഭാഗങ്ങളുടെ പാർട്ടി ആണ്. കേരളം സാമൂഹിക സാമ്പത്തിക രംഗത്ത് കൈവരിച്ചിട്ടുള്ള കുതിപ്പിന്റെയും കിതപ്പിന്റെയും ചരിത്രം ഇടതുരാഷ്ട്രീയത്തിന്റെ കൂടി ചരിത്രവുമാണ്. ഈ രാഷ്ട്രീയത്തിനു പിഴവുകൾ സംഭവിച്ചിട്ടില്ല എന്ന് ആരും അവകാശപ്പെടും എന്ന് തോന്നുന്നില്ല. ഒരു കുഴപ്പവും സംഭവിക്കാതിരിക്കാൻ ഇത് തിയോ പൊളിറ്റിക്സ് ഒന്നും അല്ലല്ലോ. എസ്.ഐ.ഓ. വെച്ചു നീട്ടുന്ന കടലാസിൽ ഒപ്പുവെക്കാൻ മുഹ്സിന് യാതൊരു ബാധ്യതയും ഇല്ല. യഥാർത്ഥത്തിൽ സഖാവ് മുഹ്സിൻ, എസ് ഐ ഓക്കാരൻ വെച്ച് നീട്ടിയ കടലാസിൽ ഒപ്പുവെച്ചില്ല എന്നതല്ല പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകളുടെ പ്രശ്നം. രാഷ്ട്രീയത്തിനും മതത്തിനും പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകൾ നൽകുന്ന വ്യാഖ്യാനം അംഗീകരിക്കാൻ വിസമ്മതിച്ചു എന്നതാണ് എസ് ഐ ഓ നേതാവിനെ പ്രകോപിപ്പിക്കുന്നത്. ലോകമെമ്പാടും പരമ്പരാഗത മുസ്ലിം സമൂഹങ്ങൾ അവരുടെ സംസ്കാരത്തിന്റെ തകർച്ചക്കായി തുനിഞ്ഞു അദ്ധ്വാനിക്കുന്നവരായാണ് പൊളിറ്റിക്കൽ ഇസ്ളാമിസ്റുകളെ കാണുന്നത്. എന്തുകൊണ്ടാണ് പൊളിറ്റിക്കൽ ഇസ്ളാമിസ്റുകൾക്ക് കേരളത്തിലെ മുസ്ലീങ്ങൾക്കിടയിൽ വ്യാപകമായ പിന്തുണ നേടിയെടുക്കാൻ കഴിയാതെ പോയത്? കേരളത്തിലെ പരമ്പരാഗത മുസ്ലീങ്ങൾ അവരെ മതത്തിനകത്തെ എതിരാളികൾ ആയി കണ്ടു നേരിട്ടതിന്റെ ഫലം കൂടിയാണത്. പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകളെ സാമൂഹികമായി ബഹിഷ്കരിക്കാൻ പോലും പരമ്പരാഗത മുസ്ലിം സംഘടനകൾ കേരളത്തിൽ മുൻകൈ എടുത്തിട്ടുണ്ട് . കേരളത്തിലെ മുസ്ലിം സംഘടനകൾ മുഴുവൻ ചേർന്ന് കോട്ടക്കലിൽ വെച്ച് നടത്തിയ സമ്മേളനത്തിൽ പൊളിറ്റിക്കൽ ഇസ്ലാമിസ്റുകളെ പങ്കെടുപ്പിക്കാൻ അവർ തയ്യാറായില്ല എന്നത് അവഗണിക്കാവുന്ന വസ്തുതയല്ല.ഇതെല്ലാം സൂചിപ്പിക്കുന്നത് ഒറ്റകാര്യം മാത്രം. പൊളിറ്റിക്കൽ ഇസ്ളാമിസ്റുകൾക്ക് അവർ സ്വയം അവകാശപ്പെടുന്ന യാതൊരു പിന്തുണയും സമുദായത്തിന്റെ അകത്തില്ല. അവരെ രാഷ്ട്രീയമായി അംഗീകരിക്കാതിരിക്കുന്നത് ശക്തമായ നിലപാട് തന്നെയാണ്. അതിന്റെ പേരിൽ സാമൂഹിക മാധ്യമങ്ങളിൽ പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകൾ നടത്തുന്ന കൂട്ടക്കരച്ചിൽ ആടിനെ പട്ടിയാക്കുന്ന പഴയ തന്ത്രം മാത്രം. ആ ബ്ളാക് മെയ്ലിങ്ങിന് വഴങ്ങാൻ ഒരു ബാധ്യതയും സഖാവ് മുഹ്സിന് ഇല്ല.
പിൻകുറി : തൊട്ടടുത്ത പള്ളിയിൽ എല്ലാ ആഴ്ചയിലും നടക്കുന്ന സ്വലാത്തിന് ഇതുവരെ പോകാത്തവരാണ് ന്യൂനപക്ഷ കമ്മീഷനുള്ള പരാതിയിൽ മുഹ്സിൻ ഒപ്പിട്ടില്ല എന്നൊക്കെ സങ്കടം പറയുന്നത്. കഷ്ടം തന്നെ മുതലാളീ .