വസന്തത്തിന്റെ വരവിനായി ഞങ്ങൾ പോരാട്ടം തുടർന്ന് കൊണ്ടേയിരിക്കും!

xdfdfd

(HCU സ്റ്റുഡെന്റ്സ് യൂണിയൻ പ്രസിഡണ്ട്‌ സുഹൈൽ കെ.പിയുടെ പ്രസംഗത്തിന്റെ പരിഭാഷ.)

പരിഭാഷ: നീതു എസ് ബിജു

സുഹൃത്തുക്കളെ നിങ്ങൾക്കെല്ലാവർക്കുമെന്റെ വിപ്ലവാഭിവാദ്യങ്ങൾ.

അത്യന്തം സമാധാനപരവും, ജനാധിപത്യത്തിലൂന്നിയതുമായ ആ പ്രതിഷേധത്തിന്റെ നാൾവഴികളിൽ ഒന്നിൽ പോലും നമ്മൾ ഹിംസയുടെ പാത സ്വീകരിച്ചിട്ടില്ല. പ്രൊഫസ്സർ അപ്പാറാവു കാമ്പസിലേക്ക് തിരിച്ചെത്തിയെന്നും, വി.സിയുടെ സ്ഥാനം ഏറ്റെടുത്തുവെന്നും, വി.സിയുടെ താമസസ്ഥലത്ത് പത്ര സമ്മേളനം നടത്താൻ പോവുകയാണെന്നും ഞങ്ങൾ അറിയുന്നത് ഇക്കഴിഞ്ഞ മാർച്ച്‌ 22ആം തീയതി രാവിലെയാണ്. അഞ്ച് ദളിത്‌ വിദ്യാർത്ഥികളുടെ സസ്പെൻഷനും, രോഹിത് വെമുലയുടെ മരണത്തിനും കാരണക്കാരായ ഈ ഏകാധിപത്യ അട്മിനിസ്ട്രേഷന് എതിരെ സമരം തുടർന്നുകൊണ്ടിരിക്കുന്ന ഞങ്ങൾ ഒരുപറ്റം വിദ്യാർത്ഥികൾ അപ്പോൾത്തന്നെ അങ്ങോട്ട് തിരിച്ചു.

ഹൈദരാബാദ് നഗരത്തിലെ അത്യന്തം ചൂട് നിറഞ്ഞ ഈ കാലാവസ്ഥ ഒരിക്കലും നമ്മെ ബാധിക്കില്ല, എന്തുകൊണ്ടെന്നാൽ പ്രൊഫസർ. അപ്പാ റാവു നമ്മുടെ കാമ്പസിലേക്ക് തിരിച്ചു വന്നതിനെ തുടർന്നുണ്ടായ അത്യന്തം പൈശാചികവും ക്രൂരവുമായ നരനായാട്ടിനെ തുടർന്ന് നമ്മുടെ 24 വിദ്യാർത്ഥികളെയും, 2 അധ്യാപകരേയും, ഒരു മാധ്യമ പ്രവർത്തകനെയും അവർ തടവിലാക്കി. ഒട്ടനവധി വിദ്യാർത്ഥികൾ പോലീസിന്റെ ക്രൂരമായ ആക്രമണത്തിന് ഇരകളായി. നിങ്ങൾക്ക് എല്ലാവർക്കും അറിയുന്നതു പോലെ നമ്മുടെ പോരാട്ടം കേവലം മൂന്ന് ദിവസം മുൻപ് തുടങ്ങിയ ഒന്നല്ല, അതിന്റെ തുടക്കം ഇക്കഴിഞ്ഞ ജനുവരി 17ൽ നിന്നുമാണ്. നമ്മുടെ സുഹൃത്തിനെ നമുക്ക് നഷ്ടമായ ദിവസം. അന്ന് നാം ക്യാമ്പസിനുള്ളില് തുടങ്ങിയ ഈ പ്രതിഷേധം ലോകമെമ്പാടുമുള്ള നിരവധി പ്രസ്ഥാനങ്ങൾക്ക്, മുന്നേറ്റങ്ങൾക്ക് ഒക്കെയും മാതൃകയായി. അത്യന്തം സമാധാനപരവും, ജനാധിപത്യത്തിലൂന്നിയതുമായ ആ പ്രതിഷേധത്തിന്റെ നാൾവഴികളിൽ ഒന്നിൽ പോലും നമ്മൾ ഹിംസയുടെ പാത സ്വീകരിച്ചിട്ടില്ല. പ്രൊഫസ്സർ അപ്പാറാവു കാമ്പസിലേക്ക് തിരിച്ചെത്തിയെന്നും, വി.സിയുടെ സ്ഥാനം ഏറ്റെടുത്തുവെന്നും, വി.സിയുടെ താമസസ്ഥലത്ത് പത്ര സമ്മേളനം നടത്താൻ പോവുകയാണെന്നും ഞങ്ങൾ അറിയുന്നത് ഇക്കഴിഞ്ഞ മാർച്ച്‌ 22ആം തീയതി രാവിലെയാണ്. അഞ്ച് ദളിത്‌ വിദ്യാർത്ഥികളുടെ സസ്പെൻഷനും, രോഹിത് വെമുലയുടെ മരണത്തിനും കാരണക്കാരായ ഈ ഏകാധിപത്യ അട്മിനിസ്ട്രേഷന് എതിരെ സമരം തുടർന്നുകൊണ്ടിരിക്കുന്ന ഞങ്ങൾ ഒരുപറ്റം വിദ്യാർത്ഥികൾ അപ്പോൾത്തന്നെ അങ്ങോട്ട് തിരിച്ചു. MHRD നിയമിച്ച രണ്ടംഗ കമ്മിറ്റി അട്മിനിസ്ട്രേഷന്റെ വീഴ്ച്ചയാണ് രോഹിത്തിന്റെ മരണത്തിലേക്ക് നയിച്ചതെന്ന് വ്യക്തമായി പരാമർശിക്കുന്നുണ്ട്. ഒപ്പം അട്മിനിസ്ട്രേഷന് എതിരെ ജുഡിഷ്യൽ അന്വേഷണം നടന്നു കൊണ്ടുമിരിക്കുന്നു. ഈ സാഹചര്യത്തിലാണ് നമ്മുടെ രാജ്യത്ത് നിലനിൽക്കുന്ന നിയമവ്യവസ്ഥയെ വെല്ലുവിളിച്ചു കൊണ്ട്, അനാദരവ് കാട്ടിക്കൊണ്ട് പ്രൊഫസ്സർ അപ്പാ റാവു വി.സിയായി മടങ്ങിയെത്തുന്നത്.

അന്ന് നമ്മൾ മൃഗീയമായ പോലീസ്‌ ആക്രമണത്തിനു സാക്ഷ്യം വഹിച്ചു. നമ്മുടെ 24 വിദ്യർത്ഥികൾ അറസ്റ്റ് ചെയ്യപ്പെട്ടു. ജയിലിൽ ആക്കപ്പെട്ട അവരെ സന്ദർശിക്കുന്ന വേളയിൽ അവർ പറഞ്ഞു “ഞങ്ങളെപ്പറ്റി ഓർത്ത് വിഷമിക്കരുത്, നീതിക്കുവേണ്ടിയുള്ള നമ്മുടെ പോരാട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക” എന്ന്. അവരിൽ നിന്നും കിട്ടിയ ആ പ്രചോദനമാണ് നമ്മുടെ പോരാട്ടത്തെ മുന്നോട്ട് നയിക്കുന്നത്. ആ ഉണർവിൽ നിന്നുമാണ് ഇന്ന് നാം സ്വമേധയാ ക്ലാസ്‌ ബഹിഷ്കരിക്കുന്നതിനു ആഹ്വാനം ചെയ്തത്. 75% വരുന്ന വിദ്യാർത്ഥികളും ക്ലാസ്‌ ബഹിഷ്കരിച്ച് കൊണ്ട് അതിൽ പങ്കാളികളായി. ഒരു ചെറിയ കൂട്ടം വിദ്യാർത്ഥികൾ മാത്രമാണ് സമരവുമായി മുന്നോട്ട് പോകുന്നതെന്ന് പറഞ്ഞപ്രൊഫസ്സർ അപ്പാ റാവുവിനുള്ള വ്യക്തമായ മറുപടിയാണിത്. നൂറല്ല, ആയിരമല്ല മറിച്ച് മുഴുവൻ യൂനിവേഴ്സിറ്റിയും ഞങ്ങൾക്കൊപ്പം ഈ പ്രതിഷേധത്തിൽ പങ്ക് ചേരുന്നു. സമാധാനത്തോടെ മുന്നോട്ട് പോയിക്കൊണ്ടിരുന്ന നമ്മുടെ അക്കാഡമിക് അന്തരീക്ഷത്തിനു തടയിടുവാനാണ് പ്രൊഫസർ അപ്പാ റാവു തിരിച്ചെത്തിയതെന്ന് വ്യക്തമായി മനസ്സിലാക്കി കൊണ്ട് തന്നെയാണ് സ്വമേധയാ ക്ലാസ്‌ ബഹിഷ്കരിക്കുന്നതിനു ആഹ്വാനം ചെയ്തത്. കാരണം അവർക്ക് സ്വപ്നത്തിൽ പോലും കാണാൻ സാധിക്കാത്ത ചിലത്‌ നമുക്കുണ്ട്. അത് നമ്മൾ ഉയർത്തിപ്പിടിക്കുന്ന മാനവികതയും, അന്തസ്സും, ധാർമ്മികതയുമാണ്‌. നമ്മൾ നമ്മുടെ പോരാട്ടം തുടരുക തന്നെ ചെയ്യും.

നമ്മുടെ ആവശ്യങ്ങൾ കൃത്യമായി ഉന്നയിച്ചുകൊണ്ട് ഈ പോരാട്ടം മുന്നോട്ട് പോവുക തന്നെ ചെയ്യും. നമ്മുടെ വിദ്യാർത്ഥികളും അധ്യാപകരും ജയിലിൽ കിടക്കേണ്ടവരല്ല. അവിടെ കിടക്കേണ്ടത് അപ്പാ റാവുവും, ബന്ധാരു ദത്താത്രേയയും മറ്റുമാണ്‌. എന്തെന്നാൽ നമുക്ക് ഒരുപാട് കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട്. നമ്മൾ സംസാരിക്കുന്നത് ലക്ഷക്കണക്കിനു വരുന്ന അടിച്ചമർത്തപ്പെട്ടവർക്കു വേണ്ടിയാണ്. NDA ഗവണ്മെന്റിനാൽ അടിച്ചമർത്തപ്പെട്ട, നിഗ്രഹിക്കപ്പെട്ട തൊഴിലാളി വർഗത്തിനു വേണ്ടിയാണ്.

ജയിലിലടയ്ക്കപ്പെട്ട നമ്മുടെ സുഹൃത്തുക്കൾക്ക് ഇന്ന് ഉച്ചകഴിഞ്ഞ് ജാമ്യം ലഭിക്കും, നമ്മൾ അവർക്ക് ഊഷ്മളമായ സ്വാഗതമൊരുക്കും. അത് പക്ഷെ കൊലപാതകിയായ ഈ വി.സിക്ക് എ.ബി.വി.പി. നൽകിയ പോലെയുള്ളതാകില്ല. അത് വിപ്ലവാശംസകൾ നിറഞ്ഞതായിരിക്കും. അവിടെ നമ്മൾ ഉയർത്തുന്ന മുദ്രാവാക്യങ്ങൾ അങ്ങ് ഡൽഹിയിൽ കേൾക്കും, കേന്ദ്രമന്ത്രിസഭയും, MHRDയും ആ താളവ്യയത്തിൽ ചഞ്ചലപ്പെട്ടുപോകും. ഈ അവസരം ഞാൻ നിങ്ങളെ എല്ലാവരേയും അനുമോദിക്കുവാൻ ഉപയോഗിക്കുന്നു. കാരണം നമ്മൾ പ്രവർത്തിക്കുന്നത് നാഗ്പൂർ ഹെട്ക്വാർടെർസിൽ നിന്നും കിട്ടുന്ന നിർദേശങ്ങൾക്കനുസരിച്ചല്ല മറിച്ച് നമ്മുടെ മനസാക്ഷിയെ അടിസ്ഥാനമാക്കിയാണ്. അതുകൊണ്ട് തന്നെ മാനവികത അസ്തമിച്ചിട്ടില്ലാത്ത ഈ ക്യാമ്പസിന്റെ പ്രസിഡന്റ്‌ ആയിരിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. നമ്മുടെ ആവശ്യങ്ങൾ കൃത്യമായി ഉന്നയിച്ചുകൊണ്ട് ഈ പോരാട്ടം മുന്നോട്ട് പോവുക തന്നെ ചെയ്യും. നമ്മുടെ വിദ്യാർത്ഥികളും അധ്യാപകരും ജയിലിൽ കിടക്കേണ്ടവരല്ല. അവിടെ കിടക്കേണ്ടത് അപ്പാ റാവുവും, ബന്ധാരു ദത്താത്രേയയും മറ്റുമാണ്‌. എന്തെന്നാൽ നമുക്ക് ഒരുപാട് കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട്. നമ്മൾ സംസാരിക്കുന്നത് ലക്ഷക്കണക്കിനു വരുന്ന അടിച്ചമർത്തപ്പെട്ടവർക്കു വേണ്ടിയാണ്. NDA ഗവണ്മെന്റിനാൽ അടിച്ചമർത്തപ്പെട്ട, നിഗ്രഹിക്കപ്പെട്ട തൊഴിലാളി വർഗത്തിനു വേണ്ടിയാണ്. നമ്മൾ സെൽഫീ പോസ്റ്റ്‌ ചെയ്യാൻ പോകുന്നില്ല കാരണം അത് ചെയ്യാൻ നമുക്ക് ഇവിടെ നേതാക്കന്മാരുണ്ട്, മാത്രമല്ല അതിനു നമുക്ക് പേര് തുന്നിച്ചേർത്ത നിറം കലർന്ന കോട്ടുകളില്ല. നമുക്കുള്ളത് സാധാരണക്കാരന്റെ വേഷം മാത്രമാണ്. ഈ കാലാവസ്ഥ നമ്മളെ പരീക്ഷിക്കുന്നുണ്ട്, എന്ന് കരുതി വസന്തത്തിനു എച്ച്. സി.യുവിലേക്ക് വരാതിരിക്കാൻ ആവില്ല. ഈ കയ്യടികൾ അത് ശരി വയ്ക്കുന്നു. ഒരു ദിവസം അത് വരുക തന്നെ ചെയ്യും അന്ന് അപ്പാ റാവു ഈ ക്യാംമ്പസിൽ നിന്ന് പുറത്താക്കപ്പെടും. നമ്മൾ നമ്മുടെ പോരാട്ടം തുടരുകയും ചെയ്യും. ഈ അവസരത്തിൽ ഒരുമിച്ച് നിൽക്കുവാനും കൂടുതൽ കൂടുതൽ മുദ്രാവാക്യങ്ങൾ ഉയർത്തുവാനും ഞാൻ നിങ്ങളോട്‌ അഭ്യർത്ഥിക്കുന്നു.