അടിമവേല പുനരവതരിക്കുമ്പോൾ

പ്രവര്‍ത്തനം ആരംഭിച്ചിട്ട് അഞ്ച് വര്‍ഷമാകാത്തതും 25 കോടിയിലധികം വാര്‍ഷിക വരുമാനമില്ലാത്തതുമായ രജിസ്റ്റേഡ് സ്റ്റാര്‍ടപ്പ് കമ്പനികളെ സഹായിക്കുവാനും പ്രോല്‍സാഹിപ്പിക്കുവാനുമെന്ന പേരില്‍ ഒമ്പത് അടിസ്ഥാന തൊഴില്‍ നിയമങ്ങളില്‍ നിന്ന് അത്തരം സ്റ്റാര്‍ടപ്പ് കമ്പനികളെ ഒഴിവാക്കിയ, ലജ്ജാരഹിതവും തൊഴിലാളിവിരുദ്ധവുമായ, പ്രധാനമന്ത്രിയുടെ നടപടിയെ CITU (Centre of Indian Trade Unions) അപലപിക്കുന്നു.

ഗവണ്‍മെന്റ് ഓഫ് ഇന്ത്യക്ക് വേണ്ടി ലേബർ സെക്രട്ടറി EPF (Employees' Provident Fund), ESI (Employees' State Insurance) തുടങ്ങിയ സ്ഥാപനങ്ങളിലെ അധികാരികള്‍ക്ക് 2016 ജനുവരി 12ന് അയച്ച കത്തിൽ (no. Z-13025/39/2015-LR-Cell) അതാത് മേഖലകളില്‍ ഉടനടി നടപടികള്‍ സ്വീകരിക്കുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

25 കോടിയിലധികം വാർഷിക വരുമാനമില്ലാത്ത, തുടങ്ങിയിട്ട് അഞ്ച് വർഷത്തിൽ താഴെയായ റെജിസ്റ്റേഡോ ഇൻകോർപ്പറേറ്റഡോ ആയ സ്ഥാപനങ്ങൾ എന്നാണ് സ്റ്റാർട്ടപ്പ് കമ്പനികളുടെ നിർവചനം. ലേബർ സെക്രട്ടറിയുടെ വിജ്ഞാപനം അനുസരിച്ച് ഇത്തരം

വൻഇളവുകളോടൊപ്പം തന്നെ, സാമൂഹ്യ സുരക്ഷയും തൊഴിലാളി ക്ഷേമത്തെയും സംബന്ധിച്ച എല്ലാ അടിസ്ഥാന നിയമങ്ങളിൽ നിന്നും സ്റ്റാർട്ടപ്പ് കമ്പനികൾക്ക് ഇളവ് നല്കും. തന്മൂലം ഈ കമ്പനികളിൽ ജോലി ചെയ്യുന്നവർ ഫലത്തിൽ അടിമവേല ചെയ്യാൻ നിർബന്ധിതരാകും.

സ്ഥാപനങ്ങൾക്ക് ഒൻപത് അടിസ്ഥാന തൊഴിൽ നിയമങ്ങളിൽ നിന്ന് ഇളവ് നല്കിയിരിക്കുന്നു; Industrial Disputes Act 1947, Trade Unions Act 1926, Building & Other Construction Workers Act 1996, Industrial Employment (Standing Order) Act 1946, Inter-State Migrant Workmen Act 1979, Payment of Gratuity Act 1972, Contract Labour (Regulation & Abolition) Act 1970, the EPF Act 1952 and ESI Act 1948 എന്നിവയാണാ നിയമങ്ങൾ. ഈ സ്ഥാപനങ്ങളിൽ മൂന്ന് വർഷത്തേക്കെങ്കിലും യാതൊരു വിധ പരിശോധനകളും ഈ നിയമങ്ങൾ നടപ്പിലാക്കേണ്ട അധികാരികളിൽ നിന്ന് ഉണ്ടാവില്ലെന്നും തൊഴിലുടമയ്ക്ക് സ്വതന്ത്രമായി നിയമലംഘനങ്ങൾ നടത്താനാവുമെന്നുമാണ് ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത്.

തുടങ്ങിയിട്ട് അഞ്ച് വർഷമായ റജിസ്റ്റേഡ് കമ്പനികളുൾപ്പടെയുള്ള സ്റ്റാർട്ടപ്പ് കമ്പനികളെ, EPF Act ഉൾപ്പടെയുള്ളവ നടപ്പാകുന്നുണ്ടോ എന്നുള്ള പരിശോധനയിൽ നിന്നൊഴിവാക്കുവാൻ EPFO തുടങ്ങിയ കേന്ദ്രസർക്കാർ ഏജൻസികൾ തങ്ങളുടെ പ്രദേശിക കാര്യാലയങ്ങൾക്ക് തിടുക്കപ്പെട്ട് നിർദ്ദേശം കൊടുത്ത് കഴിഞ്ഞു.

മൂന്ന് വർഷങ്ങൾ നീളുന്ന നികുതി ഒഴിവാക്കൽ കാരണവും നികുതി ഉദ്യോഗസ്ഥരുടെ പരിശോധന ഉണ്ടാവില്ല എന്നത് കൊണ്ടും, ആഭ്യന്തര-അന്താരാഷ്‌ട്ര കോർപ്പറേറ്റ് ഭീമന്മാർ സ്റ്റാർട്ടപ്പ് കമ്പനികളിലേക്ക് തങ്ങളുടെ വ്യാപാരം തിരിച്ച് വിടാൻ താല്പര്യം കാണിച്ച് തുടങ്ങിയിട്ടുണ്ട്. ഈ വൻഇളവുകളോടൊപ്പം തന്നെ, സാമൂഹ്യ സുരക്ഷയും തൊഴിലാളി ക്ഷേമത്തെയും സംബന്ധിച്ച എല്ലാ അടിസ്ഥാന നിയമങ്ങളിൽ നിന്നും സ്റ്റാർട്ടപ്പ് കമ്പനികൾക്ക് ഇളവ് നല്കും. തന്മൂലം ഈ കമ്പനികളിൽ ജോലി ചെയ്യുന്നവർ ഫലത്തിൽ അടിമവേല ചെയ്യാൻ നിർബന്ധിതരാകും.

xdfdfd
ചിത്രത്തിന് കടപ്പാട്:The Hindu

തുടങ്ങിയിട്ട് അഞ്ച് വർഷമായ റജിസ്റ്റേഡ് കമ്പനികളുൾപ്പടെയുള്ള സ്റ്റാർട്ടപ്പ് കമ്പനികളെ, EPF Act ഉൾപ്പടെയുള്ളവ നടപ്പാകുന്നുണ്ടോ എന്നുള്ള പരിശോധനയിൽ നിന്നൊഴിവാക്കുവാൻ EPFO തുടങ്ങിയ കേന്ദ്രസർക്കാർ ഏജൻസികൾ തങ്ങളുടെ പ്രദേശിക കാര്യാലയങ്ങൾക്ക് തിടുക്കപ്പെട്ട് നിർദ്ദേശം കൊടുത്ത് കഴിഞ്ഞു. ഇന്ത്യാ ഗവണ്‍മെന്റിനെ സംബന്ധിച്ചിടത്തോളം നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയുമെന്നാൽ, തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിക്കുകയും ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾ നിരോധിക്കുകയും നിർമ്മാണ തൊഴിലാളികളുടെ ക്ഷേമപദ്ധതികൾ നിർത്തലാക്കുകയും കരുതലില്ലാതെ കരാറുകൾ നൽകുകയും അടിസ്ഥാന സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങളായ EPF, ESI തുടങ്ങിയവ നിർത്തലാക്കുകയും ഒക്കെയാണ്.

ഇത്തരം നിർലജ്ജമായ തൊഴിലാളിവിരുദ്ധ പദ്ധതികൾ സംശയാസ്പദവും തെറ്റിദ്ധരിപ്പിക്കുന്നതുമായ രീതികളിലൂടെ നടപ്പാക്കാൻ ശ്രമിക്കുന്നതിനെ എല്ലാ ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങളും എതിര്‍ക്കുകയും അപലപിക്കുകയും ചെയ്യുന്നു. ഇത്തരം തൊഴിലാളിവിരുദ്ധ പദ്ധതികളെ തുറന്ന് കാട്ടാൻ എല്ലാ തൊഴിലാളികളോടും ട്രേഡ് യൂണിയനോടുകളോടും CITU ആഹ്വാനം ചെയ്യുന്നു.

തപൻ സെൻ (ജനറൽ സെക്രട്ടറി, Centre of Indian Trade Unions)