ഗോക്കളുടെ വൃത്താന്തം : ഒരു ബ്രാഹ്മണ ചരിത്രകാരന്റെ വക

"ഗോ" മാതാവാണ് എന്നും "ഗോവധം"നിരോധിക്കണം എന്ന മുറവിളിക്ക് ......

പശു തങ്ങളുടെ മാതാവാണ് എന്നും ആയതിനാല്‍ ഈ രാജ്യത്ത് ഇനിയൊരാളും ഗോമാംസം ഭക്ഷിച്ചു കൂടെന്നും ഉത്തരവിറക്കുമ്പോള്‍, ആഹാരം കഴിക്കാനുള്ള ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ് ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ ചോദ്യം ചെയ്യപ്പെടുന്നത്. കപട ശാസ്ത്രവാദങ്ങള്‍ നിരത്തി മധ്യകാലഘട്ടത്തില്‍ നിലന്നിന്നതെല്ലാം മാഹാത്മ്യം നിറഞ്ഞതാണെന്ന് ഉദ്ഘോഷിക്കുന്നവരെന്തേ അന്നും "രാജാവ് നഗ്നനായിരുന്നു" എന്ന് പറയുന്നവനെ ആക്രമിക്കുന്നു? ഋഗ്വേദ കാലത്ത് ബ്രാഹ്മണര്‍ക്കിടയില്‍ പോലും ഗോമാംസം ഭക്ഷണമായിരുന്നു എന്ന കണ്ടെത്തലിന്‍റെ പേരില്‍, ഈ ഡല്‍ഹി സര്‍വകലാശാല പ്രോഫസ്സര്‍ക്ക് നേരെ വാളോങ്ങുന്നവര്‍ ഒന്നോര്‍ക്കുക ... വാളുയര്‍ത്തുന്നത് സ്വാതന്ത്ര്യത്തിനു നേരെയാണ് ... ഭക്ഷണം കഴിക്കാനുള്ള, സത്യം തുറന്നു പറയാനുള്ള സ്വാതന്ത്ര്യത്തിനു നേരെ....

നിങ്ങള്‍ കണ്ണടച്ചാല്‍ നിങ്ങള്‍ക്കുമാത്രമേ ഇരുട്ടാകൂ.. മറ്റുള്ളവര്‍ പകലിനെ രാത്രിയെന്നു കരുതിക്കോളണം എന്നാര്‍ക്കുന്നതിനു പേര് ഫാസിസം എന്നല്ല... ശുദ്ധ മലയാളത്തില്‍ "ഭ്രാന്ത്" എന്നാണ്.

മലയാളം പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ച ഈ ലേഖനം കൂടി വായിക്കുക ...