ചരമ കോളത്തിനും ഫ്യൂച്ചേഴ്സ് ട്രേഡിങ്ങോ?

March 16, 2011

March 18, 2011

എടാ, നീയല്ലെ ഇന്നലെ ചത്തത്?
ഫൂ. നിന്നോടാരു പറഞ്ഞെടാ ഈ പച്ച കള്ളം.

കള്ളമൊന്നുമല്ല, ഞാന്‍ എല്ലാ പത്രങ്ങളുടെ ചരമ കോളത്തിലും നിന്റെ ഫോട്ടോ കണ്ടല്ലോ?
അയ്യോ, ചരമ കോളത്തിനും ഇവന്മാരു "ഫ്യൂച്ചേഴ്സ് ട്രേഡിങ്ങ്‌" തുടങ്ങിയാ? എന്നാലും ഏതാ ഈ വാര്‍ത്തയുടെ സോര്‍സ്?

കാലന്റെ ലാപ്റ്റോപില്‍ നിന്നുമുള്ള ലിസ്റ്റില്‍ നിന്റെ പേരുണ്ടുയാരുന്നെടെ. കാലന്റെ പോത്ത് തന്നെ ലിസ്റ്റ് ചോര്‍ത്തി കൊടുത്തെന്നാ വാര്‍ത്ത. അതങ്ങനെ തെറ്റാവാന്‍ വഴിയില്ല. ഈ പോത്ത് ഇപ്പോ നാട്ടിലെ എല്ലാ പത്രങ്ങളുടെയും സ്ഥിരം റിപ്പോര്‍ട്ടറാ. നിങ്ങളു സത്യം പറ. നിങ്ങള് ഇന്നലെ ചത്തില്ലെ?
ചത്തത് നിന്റെ ... ഓടിക്കോണം.

എന്നാലും പോത്തിനു അങ്ങിനെ തെറ്റുമോ? തെറ്റിയത് കാലനായിരിക്കാനെ വഴിയുള്ളൂ. കാലന്‍ ഇവനെ കൊല്ലാന്‍ പിടിച്ചിട്ട് പിന്നെ പിള്ളേരുടെ കരച്ചിലു കേട്ട് വിട്ട് കളഞ്ഞതായിരിക്കും. എന്നാലും ഈ കാലന്‍ പറ്റിച്ചല്ലോ. ശ്ശെ, ഒരു അടിയന്തിരം ഉണ്ണാമെന്നു കരുതിയതാ. കെട്ടിയ പന്തലും, അടിച്ച നൂറ് മില്ലിയും വെറുതെയായല്ലോ കാലമാടാ ...

വസ്തുതകളോടു വിശ്വാസവും, വായനക്കാരോടു ഉത്തരവാദിത്ത്വവും, എഴുത്തുന്നതിനോട് ആത്മാര്‍ത്ഥതയും ഇല്ലാത്തവരെ എതിര്‍ക്കാന്‍ കഴിയില്ല ഇങ്ങനെ പുച്ഛിക്കാനെ കഴിയു. ക്ഷമിക്കുക.