രാഷ്ട്രീയ കേരളത്തെ പിടിച്ചു കുലുക്കിയ പാമൊലിന്‍ കേസില്‍ സംസ്ഥാന വിജിലന്‍സ്, കേരളത്തിന്റെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായി സമര്‍പ്പിച്ച റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി തള്ളിക്കളയുകയും, ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണ് എന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ്. ഇപ്പോള്‍ നിലവിലുള്ള എട്ട് പേരുടെ പ്രതിപട്ടികയില്‍ ഇനിയാരുടെയും പേര് ചേര്‍ക്കേണ്ട കാര്യമില്ലെന്നും, ഉമ്മന്‍ ചാണ്ടിക്ക് ക്ലീന്‍ ചിട്ട് നല്‍കുകയും ചെയ്ത റിപ്പോര്‍ട്ട് ആണ് വിജിലന്‍സ് കോടതി തള്ളിക്കളഞ്ഞിരിക്കുന്നത്.

വലതുപക്ഷ ഭരണകൂടങ്ങള്‍ക്കും മുഖ്യധാര മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന സാമ്പത്തിക വിദഗ്ദ്ധര്‍ക്കും പ്രിയപ്പെട്ട വിഷയങ്ങളാണ് കമ്മിയും ചെലവ് ചുരുക്കലും. കടക്കെണിയിലേക്ക് രാജ്യം നീങ്ങി കൊണ്ടിരിക്കുകയാണ്, അമിത ചിലവാണ്‌ കാരണം, സര്‍കാരിനു കാശില്ല എന്നൊക്കെ അവര്‍ കള്ളകണക്കുകളും അര്‍ദ്ധ സത്യങ്ങളും നിരത്തി സ്ഥാപിക്കും. ഉണ്ട് എന്ന് പറയപ്പെടുന്ന ഈ കടക്കെണിയില്‍ നിന്ന് കരകയറാന്‍ സമ്പന്നരില്‍ നിന്നും നികുതി പിരിച്ചു അധിക വിഭവ സമാഹരണം നടത്തുകയോ കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കിവരുന്ന നികുതി ഇളവുകള്‍ എടുത്തു കളയുകയോ അരുത് - കാരണം അത് വികസനത്തിന് വിഘാതമാകും.

In the wake of rising prices, the Government is seeking desperately for measures to tackle inflation. One of the recommendations put forward by an Inter-ministerial Group (IMG) on inflation was to allow Foreign direct Investment (FDI) in multi-product retail and thereby, bring down the prices and also, cut-down the margin between farm gate and retail prices. This is the first instance of a formal recommendation by a government panel to allow FDI in the retail sector which is highly sensitive and tightly policed.

ഒരു സ്ഫോടനം കൊണ്ട്‌ ഒരു മഹാനഗരത്തിനെയും, അതിലെ ജനത്തെയും ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താമെന്നു കരുതുന്ന ഭീകരവാദത്തിന്റെ ബുദ്ധിക്ക്‌ കാര്യമായ എന്തെങ്കിലും തകരാറുണ്ടായിരിക്കണം. ഭീകരവാദത്തിന്‌ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളുണ്ട്‌. ചില നിരപരാധികളെയും അവരുടെ വേണ്ടപ്പെട്ടവരുടെ സന്തോഷത്തെയും ഇല്ലാതാക്കാന്‍ അതിനു സാധിക്കും. ജീവിച്ചിരിക്കുന്നവര്‍ക്കുമേല്‍ സ്റ്റേറ്റിന്റെ നിയന്ത്രണങ്ങളും നിരീക്ഷണങ്ങളും കൂടുതല്‍ കര്‍ക്കശമാക്കാനും, സമൂഹത്തിലെ ഒരു വിഭാഗത്തെ സംശയദൃഷ്ടിയോടെ കാണാന്‍ മറ്റൊരു വിഭാഗത്തെ പ്രേരിപ്പിക്കാനും അതിനു സാധിച്ചേക്കാം.

കേരളത്തിന്റെ ധനകാര്യസ്ഥിതിയെക്കുറിച്ച്, ബഹുമാനപ്പെട്ട ധനമന്ത്രി കെ.എം. മാണി ഇന്ന് ധവളപത്രം പുറത്തിറക്കുകയുണ്ടായി. 10197 കോടി രൂപയുടെ കമ്മിറ്റഡ്‌ ചെലവുകള്‍ക്കായി 5133 കോടി രൂപയേ വകയിരുത്തിയിട്ടുളളൂ എന്നാണ്‌ ധവളപത്രത്തിലെ ഗൗരവമായ ആരോപണം. ഏപ്രില്‍ 1-ന്റെ ട്രഷറി മിച്ചം 3884 കോടി രൂപയായിരുന്നു എന്ന്‌ ധവളപത്രം സമ്മതിക്കുന്നുണ്ട്‌. തലേവര്‍ഷം കൊടുത്തു തീര്‍ക്കേണ്ട കുറച്ചു ഡ്രാഫ്‌റ്റുകള്‍ ഏപ്രില്‍ മാസത്തിലാണ്‌ മാറിക്കൊടുക്കുക. ഇതിനു വേണ്ടി വരുന്ന തുക മാറ്റിവെച്ചാല്‍ പോലും ചുരുങ്ങിയത്‌ 2500 കോടിയെങ്കിലും ട്രഷറിയില്‍ മിച്ചമായി പുതിയ ധനമന്ത്രിയ്‌ക്ക്‌ കിട്ടിയിട്ടുണ്ട്‌.

Working as a member of the volunteer team from JJSS (Jan Jagran Sakhti Sangathan) that conducted social audits in three panchayats, I had the opportunity to meet Comrade. Giranand Paswan, a Communist Party of India member and former upa-mukhiya and ward member of Gorraha-Vishanpur panchayat. Com. Giranand is a district council member of CPI, state council member of Khet Mazdoor Union (Union of peasants) and former director of Indian Public Theatre Association (IPTA) of Araria district. Warm and knowledgeable, Com. Giranand struck a cord with the audit team at once.

Nagasubramanian works for the Aga Khan Rural Support Programme (India), a non-denominational, non-government development organization working in Gujarat since 1984. AKRSP (India) works as a catalyst for the betterment of rural communities by providing direct support to local communities to enhance their livelihood and develop models for sustainable natural resource management and human resource development.

ഹലോ. നിങ്ങള്‍ക്കെന്നെ അറിയില്ല. സാരമില്ല, എനിക്കു ചുറ്റുമുള്ളയാളുകള്‍ക്ക് പോലും എന്നെ ശരിക്കറിയില്ല. കാരണം, എനിക്കൊരു രഹസ്യമുണ്ട്, ദീര്‍ഘനാളായി എന്റെ ലോകത്തിലേക്ക് മാത്രമായി ഞാന്‍ സൂക്ഷിച്ച ഒരു കാര്യം; പരസ്യമാക്കണമെന്ന് ഞാനാഗ്രഹിക്കുന്ന കാര്യം. ഇതൊരു കുമ്പസാരമല്ല - ആ വാക്ക് ഇതിനെ ഒരു കുറ്റമാക്കിത്തീര്‍ക്കും. എനിക്കിത് അവസാനിപ്പിക്കണം, അതിനെനിക്ക് എന്നോട് തന്നെ സത്യസന്ധനാകേണ്ടതുണ്ട്. അതുകൊണ്ടിതാ ആ രഹസ്യം -

ഞാന്‍ സ്വവര്‍ഗ്ഗാനുരാഗിയാണ്‌.