തിരശ്ശീലയ്ക്കപ്പുറം

സഫ്ദര്‍ : റെസ്യൂമേയില്‍ വാചകങ്ങള്‍ നിരത്തി ഒരു ഇന്റര്‍വ്യൂ പാനലിനു മുന്‍പില്‍ ക്രെഡന്‍ഷ്യല്സ് എസ്ടാബ്ലിഷ് ചെയ്യാന്‍ വേണ്ടിയല്ല ഞങ്ങളുടെ സംരംഭങ്ങള്‍ ഒന്നും. സ്വന്തം ചിന്തകള്‍ ദൃഢവും ചിന്താശേഷിയില്‍ വിശ്വാസവും ഉണ്ടെങ്കില്‍; അതില്‍ കവിഞ്ഞുള്ള മറ്റു താല്‍പ്പര്യങ്ങള്‍ ഒന്നും ഇല്ലെങ്കില്‍; ആരും ആരുടേയും കയ്യിലെ ആയുധമാവില്ല സര്‍. ഈ പോരാട്ടം ക്രെഡന്‍ഷ്യല്സിന് വേണ്ടി അല്ല. മനുഷ്യന് വേണ്ടിയാണ്.

ജോസഫ് : നീ ഇന്നത്തെ പോരാളിയാകേണ്ടവനല്ല. നാളെയുടെ നേതാവാകേണ്ടവനാണ്. നിന്റെ സ്ഥാനം -

സഫ്ദര്‍ : (ഇടയ്ക്ക് കയറി.) സര്‍...ഇന്നലെയുടെ മനകോട്ടയിലിരുന്ന് ഇന്നിനെ വിലയിരുത്തുകയും നാളെയെ പ്രവചിക്കുകയും ചെയ്യുന്ന സാറിനെ പോലെയുള്ളവരല്ല ഞങ്ങളുടെ മാതൃക. എന്നും അന്നന്നത്തെ ശരിക്ക് വേണ്ടി നിലകൊണ്ടവരാണ്. ഇന്ന് ഞങ്ങളുടെ ശരി ഇതാണ്. (രണ്ടാമത്തെ പോസ്റ്ററിലേക്ക് ചൂണ്ടുന്നു) ഞാന്‍ എന്റെ പണി ചെയ്യട്ടെ സര്‍.

2009 ഫെബ്രുവരി മാസം, കോഴിക്കോട് എന്‍.ഐ.ടി.യിലെ സ്റ്റാഫ്‌ ക്ലബ് അംഗങ്ങള്‍ തയ്യാറാക്കി അവതരിപ്പിച്ച മലയാള നാടകം.എന്നും അന്നന്നത്തെ ശരിക്ക് വേണ്ടി നിലകൊണ്ട ധീരമനസ്സുകള്‍ക്ക് സലജ്ജം സമര്‍പ്പിച്ച് ആരംഭിക്കുന്ന നാടകം, ആക്ടിവിസത്തിന്റെ കാല പരിണാമം, പരിസ്ഥിതി, വികസന മാതൃക തുടങ്ങിയ നീറുന്ന വിഷയങ്ങള്‍ ഒരു ക്യാമ്പസ് പശ്ചാത്തലത്തില്‍ ചര്‍ച്ച ചെയ്യുന്നു.

നാടകത്തിന്റെ വീഡിയോ പൂര്‍ണ്ണ രൂപം, ചുവടെ ചേര്‍ക്കുന്നു.

നാടകത്തിന്റെ തിരകഥയുടെ മുഴുവന്‍ രൂപം ഈ ലിങ്കില്‍ പി.ഡി.എഫ് രൂപത്തില്‍ ലഭ്യമാണ്.

നാടകത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ ഇവിടെ.