മണ്ഡല പരിചയം: ഇരിക്കൂർ, അഴീക്കോട്, കണ്ണൂർ

xdfdfd

9. ഇരിക്കൂർ

കണ്ണൂർ ജില്ലയിലെ മലയോര പഞ്ചായത്തുകൾ ചേർന്ന ഇരിക്കൂർ മണ്ഡലം, കണ്ണൂർ ലോകസഭ മണ്ഡലത്തിൽ ഉൾപ്പെടുന്നു. തളിപ്പറമ്പ്‌ താലൂക്കിലെ ചെങ്ങളായി, ഇരിക്കൂർ, ആലക്കോട്, ഉദയഗിരി, നടുവിൽ, ഏരുവേശ്ശി, പയ്യാവൂർ, ഉളിക്കൽ എന്നീ പഞ്ചായത്തുകളും ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റിയും ഉൾപ്പെട്ടതാണ്‌ ഇരിക്കൂർ നിയമസഭാമണ്ഡലം. 1982 മുതൽ കോൺഗ്രസിലെ കെ.സി. ജോസഫ്‌ ആണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. ഇടതുപക്ഷത്ത് നിന്ന് സി.പി.ഐ ആണ് ഇവിടെ മത്സരിക്കുന്നത്. കണ്ണൂർ ജില്ലയിലെ കോൺഗ്രസിൻറെ ഒരു സുരക്ഷിത സീറ്റായാണ് ഇരിക്കൂർ അറിയപ്പെടുന്നത്. 1957ൽ സി.പി.ഐ സ്ഥാനാർത്ഥിയായിരുന്ന ടി.സി. നാരായണൻ നമ്പ്യാർ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചു. തുടർന്ന് ഒരു തവണകൂടി അദ്ദേഹം അവിടെ നിന്നും ജയിച്ചു. ഇ.കെ. നായനാർ, രാമചന്ദ്രൻ കടന്നപ്പള്ളി തുടങ്ങിയ പ്രമുഖർ ഇരിക്കൂറിൽ നിന്നും ജയിച്ച ചരിത്രമുണ്ട്. 1982ൽ കെ. സി. ജോസഫ് എത്തിയത് മുതൽ കോൺഗ്രസ്സിന് ആ മണ്ഡലത്തിൽ നിന്നും വിജയത്തിൽ കുറഞ്ഞൊന്നും ചിന്തിക്കേണ്ടി വന്നിട്ടില്ല. ഏഴു തവണ കെ.സി ജോസഫ് ഇരിക്കൂറിൽ നിന്നും വിജയിച്ചു. 60% ക്രിസ്ത്യൻ ഭൂരിപക്ഷ മണ്ഡലമാണ് ഇരിക്കൂർ. കെ. സി. ജോസഫിനെ ഇത്തവണ മാറ്റി നിർത്താൻ മണ്ഡലത്തിൽ നിന്നും പൊതുവിൽ മുറവിളി ഉയരുന്നുണ്ട്. മണ്ഡലം തിരിച്ചു പിടിക്കാൻ ഇടതുപക്ഷം എന്ത് ചെയ്യുമെന്നുള്ളത് കാത്തിരുന്നു കാണാം.

2011 നിയമസഭാ തെരെഞ്ഞെടുപ്പിലെ വോട്ടുകൾ എത്രയെന്ന് നോക്കാം.

ആകെ വോട്ട്: 168376

പോൾ ചെയ്യപ്പെട്ട വോട്ട്: 130703

പോളിംഗ് ശതമാനം: 77.62

xdfdfd

​2014 ലോകസഭാ തിരെഞ്ഞെടുപ്പിൽ ഇരിക്കൂർ നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്:​

xdfdfd

2011ലെ നിയമസഭാ തെരെഞ്ഞെടുപ്പ് വച്ച് നോക്കിയാൽ, 2014ലെ ലോകസഭ തെരെഞ്ഞെടുപ്പിൽ ഇരിക്കൂർ മണ്ഡലത്തിൽ കോൺഗ്രസ്സിന് ലീഡ് വർധിച്ചതായി കാണാം. ബി.ജെ.പിക്ക് കാര്യമായ മുന്നേറ്റം ഈ മേഖലയിൽ ഉണ്ടാക്കാൻ ഇതുവരെ ആയിട്ടില്ല.

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ നോക്കാം:

xdfdfd

10. അഴീക്കോട്

കണ്ണൂർ ജില്ലയിലെ കണ്ണൂർ താലൂക്കിലെ അഴീക്കോട്‌, ചിറക്കൽ, പാപ്പിനിശ്ശേരി, നാറാത്ത്‌, വളപട്ടണം പഞ്ചായത്തുകളും ചെറിയ ഒരു ഭാഗം കണ്ണൂർ കോർപറേഷനും ഉൾപ്പെട്ടതാണ്‌ അഴീക്കോട് നിയമസഭാമണ്ഡലം. 1977 മുതൽ 2011 വരെ ഒൻപതു തവണ തിരെഞ്ഞെടുപ്പ് നടന്നതിൽ രണ്ടു തവണ മാത്രമേ സി.പി.ഐ.എമ്മിനെ ഈ മണ്ഡലം കൈവിട്ടുള്ളൂ. 1977ൽ ഇവിടെ നിന്നും വിജയിച്ച ചടയൻ ഗോവിന്ദനായിരുന്നു അഴീക്കോടിന്റെ ആദ്യ എം.എൽ.എ. ഇദ്ദേഹം പിന്നീട് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി ആയി. പി. ദേവൂട്ടി, ഇ. പി. ജയരാജൻ, ടി. കെ. ബാലൻ എന്നിവർ പിന്നീട്‌ ഇവിടെ നിന്നും സി.പി.ഐ(എം) പ്രതിനിധികളായി നിയമസഭയിലെത്തി. 1987ൽ യു.ഡി.എഫിലെ എം. വി. രാഘവൻ സി.പി.ഐ.എമ്മിൽ നിന്നും മണ്ഡലം തിരിച്ചു പിടിച്ചുവെങ്കിലും, 1991ൽ ഇ. പി. ജയരാജൻ വീണ്ടും സി പി ഐ എമ്മിന് വേണ്ടി നേടി. 2005ലെ ഉപതിരഞ്ഞെടുപ്പ് മുതൽ 2011 വരെ സി.പി.ഐ.എമ്മിലെ എം. പ്രകാശൻ മാസ്റ്റർ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 2011ൽ മുസ്ലീം ലീഗിലെ കെ. എം. ഷാജി 493 വോട്ടിൻറെ ഭൂരിപക്ഷത്തിന് അഴീക്കോടിനെ യു.ഡി.എഫിൽ എത്തിച്ചത് സി.പി.ഐ.എമ്മിന് കനത്ത പ്രഹരമായിരുന്നു. 2011ൽ ഇടതുപക്ഷത്തിന് തുടർഭരണം നഷ്ടപ്പെടാൻ കാരണമായതിന്റെ പ്രധാന കാരണങ്ങളിലൊന്ന് അഴീക്കോട് മണ്ഡലത്തിലെ തോല്വിയാണ്. പൂർണമായും ഇടതുപക്ഷ അനുഭാവം കാട്ടിയിരുന്ന അഴീക്കോട് മണ്ഡലം ചെറുതായി വലത്തോട്ടു മറിയാൻ കാരണം മണ്ഡല പുനഃക്രമീകരണം ആയിരുന്നു. മണ്ഡലത്തിന്റെ ഒരു ഭാഗം കല്ല്യാശ്ശേരിയിലേക്ക് പോയത് ചെറിയ വലതു സ്വഭാവം കാണിക്കാൻ കാരണമായി. കെ. എം. ഷാജി തന്നെ ആയിരിക്കും യുഡിഎഫ് സ്ഥാനാർത്ഥി. ലീഗിലും കോൺഗ്രസ്സിലും ഉള്ള അസ്വാരസ്യങ്ങൾ ഷാജിയുടെ വിജയത്തെ സാരമായി ബാധിക്കാൻ സാധ്യതയുണ്ട്. എം. വി. രാഘവൻറെ മരണശേഷം എൽ.ഡി.എഫിലേക്ക് പോയ സി.എം.പി അരവിന്ദാക്ഷൻ വിഭാഗം ഈ മണ്ഡലത്തിന് അവകാശവാദം ഉന്നയിക്കുന്നുണ്ട്‌. എൽ.ഡി.എഫ് പുതിയ സ്ഥാനാർത്ഥിയെ ഇവിടെ പരീക്ഷിക്കും എന്നതിന് സംശയമില്ല. ബി.ജെ.പിക്ക് കാര്യമായ വോട്ടുകൾ ഈ മേഖലയിലില്ല എന്ന് കണക്കുകൾ നോക്കിയാൽ അറിയാൻ കഴിയും. കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും മത്സരം കടുത്തതാകും ഈ മണ്ഡലത്തിൽ. കണ്ണൂർ ലോകസഭാമണ്ഡല പരിധിയിലാണ് അഴീക്കോട് ഉൾപ്പെടുന്നത്.

2011 ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം.

ആകെ വോട്ട്: 147413

പോൾ ചെയ്യപ്പെട്ട വോട്ട്: 121832

പോളിംഗ് ശതമാനം: 82.65

xdfdfd

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ കെ. സുധാകരന് 5010 വോട്ടിൻറെ ഭൂരിപക്ഷമുണ്ടായിരുന്നെങ്കിലും 2009ലേതിനേക്കാൾ പതിനായിരത്തോളം വോട്ടിൻറെ കുറവുണ്ടായി. 2014ൽ ഈ ഭൂരിപക്ഷം നിയമസഭയിലേക്ക് കിട്ടുമോ എന്നതിനെ ആശ്രയിച്ചയിരിക്കും ഇത്തവണത്തെ ജയപരാജയങ്ങൾ തീരുമാനിക്കുക. 2014 ലോകസഭാ തെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐക്ക് അഴീക്കോട്‌ മണ്ഡലത്തിൽ 4275 വോട്ടുകൾ നേടിയിട്ടുണ്ട്. ഈ വോട്ടുകൾ നിയമസഭാ തിരെഞ്ഞെടുപ്പിൽ ജയപരാജയം തീരുമാനിക്കാൻ തക്കതാണ്. ഷാജിയും എസ്.ഡി.പി.ഐയുമായി കടുത്ത ഭിന്നത നിലനിൽക്കുന്നു എന്നതും ശ്രദ്ധേയമാണ്. മുസ്ലീം വോട്ടു ബാങ്ക് ഷാജിയെ തുണക്കുമോ അതോ എൽ.ഡി.എഫിന് അനുകൂലമാവുമോ എന്നത് കാത്തിരുന്നു കാണാം.

2014 ലോകസഭാ തിരെഞ്ഞെടുപ്പിൽ അഴീക്കോട്ട് നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

xdfdfd

ഇത്തവണ പുതുതായി രൂപം കൊണ്ട കണ്ണൂർ കോർപ്പറേഷൻ കോൺഗ്രസ്സ് വിമതൻറെ പിന്തുണയോടെ ഇടതുമുന്നണി ഭരിക്കുന്നു. ബി.ജെ.പിക്ക് ഒരു വാർഡ്‌ പോലും കണ്ണൂർ കോർപ്പറേഷനിൽ നേടാൻ കഴിഞ്ഞിട്ടില്ല. പഞ്ചായത്തുകളിലാകട്ടെ അഴീക്കോട് ഒരു വാർഡിൽ മാത്രമേ വിജയിച്ചുള്ളൂ എന്നതിനാൽ ബി.ജെ.പിക്ക് മണ്ഡലത്തിൽ കാര്യമായ സാന്നിധ്യമില്ല എന്നത് മനസിലാക്കാം.

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ.

xdfdfd

11. കണ്ണൂർ

കണ്ണൂർ ജില്ലയിലെ കണ്ണൂർ താലൂക്കിലെ കണ്ണൂർ കോർപ്പറേഷനും മുണ്ടേരി പഞ്ചായത്തും ഉൾപ്പെടുന്നതാണ് കണ്ണൂർ നിയമസഭാമണ്ഡലം. 1965ൽ നിലവിൽവന്ന കണ്ണൂർ മണ്ഡലത്തിന്റെ ആദ്യ എം.എൽ.എ മുസ്ലിംലീഗ്‌ സ്വതന്ത്രൻ കെ. എം. അബൂബക്കറായിരുന്നു. കോൺഗ്രസ്‌ സ്ഥാനാർത്ഥിയെയാണ്‌ കെ. എം. അബൂബക്കർ പരാജയപ്പെടുത്തിയത്‌. 67ൽ ലീഗിലെ ഇ. അഹമ്മദ്‌ കോൺഗ്രസ്‌ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി. എന്നാൽ അടിയന്തരാവസ്ഥക്കു ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ​എൻ. കെ. കുമാരൻ ലോക്ദൾ സ്ഥാനാർത്ഥി പി. ഭാസ്കരനോട്‌ പരാജയപ്പെട്ടു. പി. ഭാസ്കരൻ മൂന്ന് തവണ കണ്ണൂർ മണ്ഡലത്തിൽ നിന്നും വിജയിച്ചിട്ടുണ്ട്. മുൻമന്ത്രി എൻ. രാമകൃഷ്ണനും കോൺഗ്രസ്‌ എം.എൽ.എയായി. കോൺഗ്രസുമായുണ്ടായ അഭിപ്രായഭിന്നതയെ തുടർന്ന് എൻ. രാമകൃഷ്ണൻ ഇവിടെ നിന്നും സുധാകരനെതിരെ വിമതനായി മത്സരിച്ചു പരാജയപെട്ടിട്ടുണ്ട്. അതിനുശേഷം മൂന്നുതവണ കെ. സുധാകരൻ തന്നെ തെരഞ്ഞെടുക്കപ്പെട്ടു. 2009ൽ കെ. സുധാകരൻ ലോകസഭയിലേക്ക് മത്സരിച്ചു ജയിച്ചത്‌ കൊണ്ട്, സി.പി.ഐ.എമ്മിൽ നിന്നും വന്ന കണ്ണൂർ മുൻ എം.പി എ. പി. അബ്ദുള്ളക്കുട്ടി മത്സരിച്ചു ജയിച്ചു. 2011ലും അബ്ദുള്ളക്കുട്ടി തന്നെയാണ് ഇവിടെ നിന്നും വിജയിച്ചത്. കണ്ണൂർ ജില്ല ഇടതു കോട്ടയായി അറിയപ്പെടുന്നുവെങ്കിലും ഈ മണ്ഡലം സി.പി.ഐ.എമ്മിന് ബാലികേറാമലയാണ്. ഒരിക്കൽപോലും സി.പി.ഐ(എം) സ്ഥാനാർത്ഥികൾ ഇവിടെ നിന്നും ജയിച്ചിട്ടില്ല. ബി.ജെ.പിക്ക് കാര്യമായ മുന്നേറ്റം ഇവിടെ കാണാനില്ല, കണ്ണൂർ ജില്ലയിൽ കെ. സുധാകരനെ ചുറ്റിപറ്റിയാണ് കോൺഗ്രസ് പ്രചരണം നടത്തുന്നത്. ഇത്തവണ അബ്ദുള്ളക്കുട്ടിക്ക് സിറ്റിംഗ് സീറ്റ് തന്നെ കിട്ടുമോ അതോ സുധാകരന് വേണ്ടി ഒഴിഞ്ഞു കൊടുക്കേണ്ടിവരുമോ എന്നത് ഇതുവരെ തീരുമാനമായിട്ടില്ല, മത്സരിക്കാൻ ഉദുമ ​നിയമസഭാമണ്ഡലം കിട്ടിയില്ല എങ്കിൽ സുധാകരൻ തന്നെ കണ്ണൂരിൽ മത്സരിച്ചേക്കാം. ഇടതുപക്ഷം കോൺഗ്രസ്സ് എസ്സിനു സീറ്റ് കൊടുക്കുമോ അതോ സി.പി.ഐ(എം) സ്ഥാനാർത്ഥി മത്സരിക്കുമോ എന്നതിൽ ഇതുവരെ തീരുമാനമായില്ല. കണ്ണൂർ പൊതുവേ ഒരു യു.ഡി.എഫ് മണ്ഡലമായാണ് അറിയപ്പെടുന്നത്. കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് വിമതൻ വഴി കോർപ്പറേഷൻ ഭരണം പിടിച്ച ഇടതുപക്ഷം ഇത്തവണ എല്ലാവിധ അടവുകളും പ്രയോഗിച്ചു നിയമസഭാമണ്ഡലം പിടിക്കാൻ ശ്രമിക്കും. കോൺഗ്രസ്സിലെ വിമതശബ്ദങ്ങളും ലീഗും കോൺഗ്രസ്സും തമ്മിലുള്ള പടല പിണക്കങ്ങളും ഇടതുപക്ഷം എങ്ങിനെ ഉപയോഗപ്പെടുത്തും എന്നത് കാത്തിരുന്നു കാണാം.

2011ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം.

ആകെ വോട്ട്: 143181

പോൾ ചെയ്യപ്പെട്ട വോട്ട്: 113360

പോളിംഗ് ശതമാനം: 79.17

xdfdfd

2014 ലോകസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

xdfdfd

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ നോക്കാം. രണ്ടു സ്വതന്ത്രരുടെ പിന്തുണയോടെ കണ്ണൂർ കോർപ്പറേഷൻ ഇടതുപക്ഷം ഭരിക്കുന്നു. അതിൽ ഒരാൾ കോൺഗ്രസ്സ് വിമതനായി മത്സരിച്ച രാഗേഷാണ്.

xdfdfd