മണ്ഡല പരിചയം: കല്യാശ്ശേരി, തളിപ്പറമ്പ്

xdfdfd

7. കല്യാശ്ശേരി

കണ്ണൂർ ജില്ലയിലെ കണ്ണൂർ, തളിപ്പറമ്പ് താലൂക്കുകളിൽ പെടുന്ന നിയമസഭാമണ്ഡലമാണ് കല്യാശ്ശേരി നിയമസഭാമണ്ഡലം. ഇത് കാസർഗോഡ് ലോകസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നു. മുൻമുഖ്യമന്ത്രി ഇ. കെ. നായനാരുടെ ജന്മസ്ഥലം ഉൾപ്പെടുന്ന ഈ പ്രദേശം, കണ്ണൂർ ജില്ലയിലെ സി.പി.ഐ.എം ശക്തികേന്ദ്രങ്ങളിൽ ഒന്നാണ്. 2008ലെ നിയമസഭാ മണ്ഡല പുനർനിർണ്ണയത്തോടെയാണ് ഈ മണ്ഡലം നിലവിൽ വന്നത്. അഴീക്കോട്, തളിപ്പറമ്പ്, പയ്യന്നൂർ നിയമസഭാമണ്ഡലത്തിൻറെ ഭാഗങ്ങൾ എന്നിവ കൂട്ടിചേർത്താണ് ഈ മണ്ഡലം രൂപികരിച്ചിരിക്കുന്നത്. ചെറുകുന്ന്, ചെറുതാഴം, ഏഴോം, കടന്നപ്പള്ളി-പാണപ്പുഴ, കല്യാശ്ശേരി, കണ്ണപുരം, കുഞ്ഞിമംഗലം, മാടായി, മാട്ടൂൽ,പട്ടുവം എന്നീ ഗ്രാമപഞ്ചായത്തുകൾ ഈ നിയമസഭാ മണ്ഡലത്തിൽ ഉൾപെടുന്നു. സി.പി.ഐ.എമ്മിൻറെ യുവ എം.എൽ.എ ആയ ടി.വി. രാജേഷ് തന്നെയാകും ഇത്തവണയും സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെടുക.ബി.ജെ.പി ക്ക് കാര്യമായ വേരോട്ടം ഇവിടെ കാണാൻ കഴിയില്ല.

2011 നിയമസഭാ തെരെഞ്ഞെടുപ്പിലെ വോട്ടുകൾ എത്രയെന്ന് നോക്കാം.

ആകെ വോട്ട്: 156598

പോൾ ചെയ്യപ്പെട്ട വോട്ട്: 124854

പോളിംഗ് ശതമാനം: 79.72

xdfdfd

2014 ലോകസഭാ തിരെഞ്ഞെടുപ്പിൽ കല്ല്യാശ്ശേരി നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

xdfdfd

ബി.ജെ.പി 2011നെ അപേക്ഷിച്ച്, 2014ൽ വോട്ടുകൾ ഇരട്ടിയാക്കിയത് ശ്രദ്ധിക്കാതെ വയ്യ. ഇടതുപക്ഷത്തിനു അടുത്ത കാലത്തൊന്നും കാര്യമായ കോട്ടം ഈ മണ്ഡലത്തിൽ സംഭവിച്ചിട്ടില്ല എങ്കിലും ബി.ജെ.പിക്ക് വോട്ടുകൾ ക്രമാതീതമായി കൂടാൻ കാരണം എന്തെന്ന് ശ്രദ്ധിക്കേണ്ടിവരും.

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ നോക്കിയാൽ ഒരു വാർഡിൽ പോലും ബി.ജെ.പിക്ക് സീറ്റുകളില്ല എന്നും ഇടതുപക്ഷത്തിനാണു മൊത്തത്തിൽ അപ്രമാദിത്വം എന്നും കാണാൻ കഴിയും. മാട്ടൂൽ പഞ്ചായത്തിലും മാടായി പഞ്ചായത്തിലും യു.ഡി.എഫ് അപ്രമാദിത്വം ദൃശ്യമാണ്. മാട്ടൂൽ പഞ്ചായത്തിൽ SDPI ക്ക് ഒരു സീറ്റും ലഭിച്ചിട്ടുണ്ട്.

xdfdfd

8. തളിപ്പറമ്പ്

​കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്‌ താലൂക്കിലെ തളിപ്പറമ്പ് മുനിസിപ്പാലിറ്റി, ആന്തൂർ മുനിസിപ്പാലിറ്റി എന്നിവയും കൊളച്ചേരി, മയ്യിൽ, കുറ്റ്യാട്ടൂർ, ചപ്പാരപ്പടവ്‌, കുറുമാത്തൂർ, പരിയാരം, മലപ്പട്ടം എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് തളിപ്പറമ്പ് നിയമസഭാമണ്ഡലം. ആന്തൂർ പഞ്ചായത്തിനെ 1990ലാണ് തളിപ്പറമ്പ് നഗരസഭയോട് കൂട്ടിച്ചേർത്തത്. 2015ൽ തളിപറമ്പ നഗരസഭ വിഭജിച്ചു ആന്തൂർ മുനിസിപ്പാലിറ്റി രൂപികരിച്ചതോടെ തളിപ്പറമ്പ മുനിസിപ്പാലിറ്റി യു.ഡി.എഫാണ് ഭരിക്കുന്നത്‌. മുസ്ലീം ലീഗിന് നിർണായക സ്വാധീനം ഉള്ള മേഖലയാണ് തളിപ്പറമ്പ് മുനിസിപ്പാലിറ്റി. ആന്തൂർ മുനിസിപ്പാലിറ്റിയിൽ പ്രതിപക്ഷം പോലും ഇല്ലാതെ സി.പി.ഐ(എം) ഭരിക്കുന്നു. ആന്തൂർ, മോറാഴ വില്ലേജുകൾ ഉൾപ്പെടുന്നതാണ് ആന്തൂർ നഗരസഭ. 1967 മുതൽ കാലങ്ങളായി സി.പി.ഐ(എം) കുത്തകയാക്കി വച്ചിരിക്കുകയാണ് ഈ മണ്ഡലം. 1977ൽ എം. വി. രാഘവൻ ഇവിടെ നിന്നും സി.പി.ഐ(എം) ടിക്കറ്റിൽ മത്സരിച്ചു ജയിച്ചിട്ടുണ്ട്. സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായ എം.വി. ഗോവിന്ദൻ മാസ്റ്റർ ജില്ലാ നേതാക്കളായ പാച്ചേനി കുഞ്ഞിരാമൻ, കെ. കെ. എൻ. പരിയാരം, സി. കെ. പി. പത്മനാഭൻ എന്നിവരും ഇവിടെ നിന്നും വിജയിച്ചിട്ടുണ്ട്. സി.പി.ഐ.എമ്മിലെ ജെയിംസ് മാത്യു ആണ് 2011 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. കേരള കോണ്ഗ്രസിലെ ചങ്ങനാശ്ശേരി സ്വദേശി ജോബ്‌ മൈക്കിൾ ആയിരുന്നു എതിരാളി. കോൺഗ്രസ്സ് ആയിരുന്നു ഇവിടെ മത്സരിച്ചിരുന്നതെങ്കിൽ ഇത്രമാത്രം ഏകപക്ഷീയ വിജയം സി.പി.ഐ.എമ്മിന് ഉണ്ടാകുമായിരുന്നില്ല എന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ എന്നിവയിൽ സജീവ പ്രവർത്തകനായിരുന്ന യുവനേതാവാണ് ജെയിംസ് മാത്യു. ഒരു തവണ ഇരിക്കൂർ മണ്ഡലത്തിൽ കെ.സി. ജോസഫിനെതിരെ മത്സരിച്ചിട്ടുണ്ട് എങ്കിലും പരാജയപെട്ടു. ബി.ജെ.പിക്ക് കാര്യമായ വേരോട്ടം ഈ ഭാഗത്തില്ല. കണ്ണൂർ ലോകസഭാമണ്ഡലത്തിലാണ് തളിപ്പറമ്പ് നിയമസഭാമണ്ഡലം ഉൾപ്പെടുന്നത്.

2011 നിയമസഭാ തെരെഞ്ഞെടുപ്പിലെ വോട്ടുകൾ എത്രയെന്ന് നോക്കാം.

ആകെ വോട്ട്: 173593

പോൾ ചെയ്യപ്പെട്ട വോട്ട്: 144363

പോളിംഗ് ശതമാനം: 83.16

xdfdfd

നിയമസഭ തിരെഞ്ഞെടുപ്പിൽ നിന്നും ലോകസഭയിലേക്ക് എത്തുമ്പോൾ 13642 വോട്ടുകൾ ഇടതുപക്ഷത്തിനു കുറവ് വന്നതായി കാണാം. ബി.ജെ.പിക്ക് കാര്യമായ നേട്ടം ഉണ്ടായില്ലെന്ന് മാത്രമല്ല, 301 വോട്ടിൻറെ കുറവ് വരികയും ചെയ്തു. 2014 ലോകസഭാ തിരെഞ്ഞെടുപ്പിൽ തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

xdfdfd

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ.

xdfdfd