മണ്ഡല പരിചയം: മഞ്ചേശ്വരം, കാസർഗോഡ്

xdfdfd

1. മഞ്ചേശ്വരം

കാസർഗോഡ് താലൂക്കിൽ പെടുന്ന, കേരളത്തിലെ വടക്കെ അറ്റത്തു കിടക്കുന്ന മണ്ഡലം. കന്നഡ, കൊങ്കിണി, മലയാളം ഭാഷകൾ സംസാരിക്കുന്നവരെ ഇവിടെ കാണാം. മഞ്ചേശ്വരം, വോർക്കാടി, മീഞ്ച, പൈവളികെ, മംഗൽപാടി, കുമ്പള, പുത്തിഗെ, എൻമകജെ എന്നീ ‍പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ മഞ്ചേശ്വരം നിയമസഭാ മണ്ഡലം. ബി ജെ പിക്ക് കാര്യമായ വളകൂറുള്ള മണ്ഡലമാണിത്. അതുപോലെ തന്നെ മതപരമായ വിഭാഗീയത നേരിട്ട് പ്രതിഫലിക്കുന്ന ഒരു മണ്ഡലമായും ഇതിനെക്കാണാം. 2011 ലെ നിയമസഭാ തെരെഞ്ഞെടുപ്പിൽ ബി. ജെ. പി. രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലമാണിത്. യു.ഡി.എഫും എൽ.ഡി.എഫും വോട്ടു കച്ചവടം നടത്തുന്നു എന്ന ബി.ജെ.പിയുടെ ആരോപണം നിലനിൽക്കുന്ന മണ്ഡലം കൂടിയാണിത്.

2011 നിയമസഭാ തെരെഞ്ഞെടുപ്പിലെ വോട്ടുകൾ എത്രയെന്ന് നോക്കാം.

xdfdfd

2014 ലോകസഭാ തിരെഞ്ഞെടുപ്പിൽ മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

xdfdfd

2014 ലോകസഭാ തെരെഞ്ഞെടുപ്പിലും, മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ വോട്ടുകളുടെ എണ്ണമെടുത്താൽ, ഇടതുപക്ഷം മൂന്നാം സ്ഥാനത്താണ് എത്തിയത്. കൂടാതെ നിയമസഭയിലെ അതേ ഭൂരിപക്ഷത്തിൽ (5828) കോണ്‍ഗ്രസ്സ് ഒന്നാം സ്ഥാനത്തും വന്നിരിക്കുന്നു! ബി.ജെ.പി നിയമസഭയിൽ അക്കൌണ്ട് തുറക്കുമെന്ന് വിശ്വസിക്കപ്പെടുന്ന മണ്ഡലങ്ങളിൽ ഒന്നാണു മഞ്ചേശ്വരം.

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ.

xdfdfd

2. കാസർഗോഡ്

കേരളത്തിൻറെ വടക്കെ അറ്റത്ത് മഞ്ചേശ്വരത്തിനു ശേഷം സ്ഥിതി ചെയ്യുന്ന രണ്ടാമത്തെ നിയമസഭാ മണ്ഡലമാണ് കാസർഗോഡ്. കാസർഗോഡ് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഈ മണ്ഡലത്തിൽ ഒരു മുനിസിപ്പാലിറ്റിയും മൂന്ന് പഞ്ചായത്തുകളും ആറു ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടുന്നു . കാസർഗോഡ് മുനിസിപ്പാലറ്റിയും, ബദിയടുക്ക, കുംബഡാജെ, ബേലൂർ, ചെങ്കള, കാറഡുക്ക, മുളിയാർ, മൊഗ്രാൽ പുത്തൂർ, മധൂർ എന്നീ ഗ്രാമപഞ്ചായത്തുകളുമാണിവ.

യു.ഡി.എഫ് ശക്തി കേന്ദ്രം എന്നതിലുപരി ലീഗിന് കാര്യമായ വേരോട്ടം ഉള്ള പ്രദേശമാണിത്. അതേ സമയം ബി.ജെ.പിക്കും ശക്തമായ സാന്നിധ്യമുണ്ട് ഈ പ്രദേശത്ത്. ഇടതുപക്ഷം/സി.പി.ഐ.എം സാന്നിധ്യം ഉണ്ടെങ്കിലും നിയമസഭാ തിരെഞ്ഞെടുപ്പിൽ വിജയം എന്നും അകലെയാണ്.

മണ്ഡലത്തിൻറെ ചരിത്രം നോക്കുകയാണെങ്കിൽ സ്ഥിരമായി യു.ഡി.എഫ് ജയിച്ചു വരുന്ന പ്രദേശമാണിത്. മേൽപറഞ്ഞത് പോലെ അടുത്ത കാലത്തായി കാര്യമായ ബി.ജെ.പി സാന്നിധ്യം ദൃശ്യമാണ്. യു.ഡി.എഫ് കാസര്‍ഗോഡ് സീറ്റ് ലീഗിന് കൊടുക്കാറുള്ളത് പോലെ ഐ.എൻ.എലിനാണ് എൽ.ഡി. എഫ് സീറ്റ് കൊടുക്കുന്നത്. മുൻമന്ത്രി സി. ടി. അഹമ്മദ് അലി തുടര്‍ച്ചയായി ഏഴു തവണ ഇവിടെ നിന്നും വിജയിച്ചിട്ടുണ്ട്.

2011 നിയമസഭാ തെരെഞ്ഞെടുപ്പിലെ വോട്ടുകൾ ഇപ്രകാരമാണ്.

xdfdfd

കാര്യമായ ഇടതുപക്ഷ വോട്ടുകൾ ഐ.എന്‍.എല്‍ സ്ഥാനാർത്ഥിക്ക് നേടിയെടുക്കാൻ കഴിഞ്ഞിട്ടില്ലെന്ന് വോട്ടുകളിലെ വ്യത്യാസം കണ്ടാലറിയാം.

2014 ലോകസഭാ തിരെഞ്ഞെടുപ്പിൽ കാസർഗോഡ് നിയമസഭാ മണ്ഡലത്തിൽ കിട്ടിയ വോട്ടുകൾ ഇപ്രകാരമാണ്.

xdfdfd

2014 ലോകസഭാ തെരെഞ്ഞെടുപ്പിലും കാസർഗോഡ് നിയമസഭാ മണ്ഡലത്തിൽ ഇടതുപക്ഷം മൂന്നാം സ്ഥാനത്താണ് എത്തിയത്, അതും വളരെ കുറഞ്ഞ വോട്ടിന്. ഇതുവരെയുള്ള കണക്കുകൾ വച്ച് നോക്കിയാൽ കാസർഗോഡ് മണ്ഡലം ഇടതിന് ബാലികേറാമലയാണ്. മഞ്ചേശ്വരം തിരിച്ചു പിടിക്കാൻ ശ്രമം നടത്തിയാൽ വിജയസാധ്യതയുണ്ടെകിലും കാസർഗോഡ് മണ്ഡലത്തിൽ തീരെ പ്രതീക്ഷയില്ല എന്ന് വേണം കരുതാൻ. അത്രമാത്രം ബി.ജെ.പി വോട്ടുകൾ അവിടെ സമാഹരിക്കപ്പെടുന്നു എന്ന് വിലയിരുത്താം. ബി.ജെ.പി നിയമസഭയിൽ അക്കൌണ്ട് തുറക്കുമെന്ന് വിശ്വസിക്കപ്പെടുന്ന മണ്ഡലങ്ങളുടെ കൂട്ടത്തിൽ പെടുത്താവുന്ന മണ്ഡലങ്ങളിൽ ഒന്നായി ഇതിനെയും കൂട്ടാമെങ്കിലും സാധ്യത കൂടുതൽ ലീഗിന് തന്നെയാണ്.

2015 പഞ്ചായത്തു തിരെഞ്ഞെടുപ്പം ഫലം ഒറ്റനോട്ടത്തിൽ വിലയിരുത്തിയാൽ ഇതിൻറെ കുറച്ച് കൂടി വ്യക്തമായ ചിത്രം ലഭിക്കും.

xdfdfd