മണ്ഡല പരിചയം: തവനൂർ, പൊന്നാനി, തൃത്താല

മറ്റു മണ്ഡലങ്ങളെ ഇവിടെ പരിചയപ്പെടാം.

47. തവനൂർ

മലപ്പുറം ജില്ലയിലെ കാലടി, എടപ്പാൾ, തവനൂർ, വട്ടംകുളം, മംഗലം, തൃപ്രങ്ങോട് എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉൾപെടുന്ന നിയമസഭാമണ്ഡലമാണ് തവനൂർ നിയമസഭാമണ്ഡലം. പൊന്നാനി ലോകസഭാമണ്ഡലത്തില്‍ ഉള്‍പ്പെടുന്നു തവനൂര്‍. 2008-ലെ നിയമസഭാമണ്ഡല പുനഃനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്. സി.പി.എം. സ്വതന്ത്രന്‍ ആയ കെ. ടി. ജലീൽ ആണ് നിയമസഭയിൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. മണ്ഡല പുനഃനിർണ്ണയത്തോടെയാണ് കെ.ടി. ജലീല്‍ കുറ്റിപ്പുറം ഉള്‍പ്പെടുന്ന കോട്ടക്കല്‍ വിട്ട് തവനൂരില്‍ എത്തിയത്. ഇത്തവണയും കെ.ടി. ജലീല്‍ തന്നെയാണ് ഇവിടെ നിന്നും ഇടതുപക്ഷത്തിനു വേണ്ടി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. യു.ഡി.എഫിനു വേണ്ടി കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി പി.എം. ഇഫ്തിക്കറുധീനും ബി.ജെ.പിക്ക് വേണ്ടി രവി തേലത്തും ജനവിധി തേടും. 2011ല്‍ ബി.ജെ.പിക്ക് 5.81% വോട്ടുകള്‍ ഉണ്ടായിരുന്നു.

​2011ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം:

ആകെ വോട്ട്: 156189

പോൾ ചെയ്യപ്പെട്ട വോട്ട്: 122297

പോളിംഗ് ശതമാനം: 78.30

xdfdfd

നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്നും ലോകസഭയില്‍ എത്തിയപ്പോഴേക്കും ഭൂരിപക്ഷത്തില്‍ രണ്ടായിരത്തിലധികം വോട്ടുകളുടെ വര്‍ദ്ധന ഇടതുപക്ഷത്തിനുണ്ടായിട്ടുണ്ട്. മലപ്പുറം ജില്ല പൊതുവില്‍ ലീഗ് ആഭിമുഖ്യം ആണെങ്കിലും തവന്നൂരും പൊന്നാനിയും ഇടതിനു മേല്‍ക്കൈ തരുന്നു. ബി.ജെ.പി. ആറായിരത്തിലധികം വോട്ടുകളുടെ വര്‍ദ്ധന വരുത്തിയിട്ടുണ്ട്. ​2014 ലോകസഭാ തെരഞ്ഞെടുപ്പിൽ​ തവനൂർ നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

xdfdfd

​2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ​​:

xdfdfd

48. പൊന്നാനി

മലപ്പുറം ജില്ലയിലെ പൊന്നാനി നഗരസഭയും പൊന്നാനി താലൂക്കിലെ ആലംകോട്, മാറഞ്ചേരി, നന്നംമുക്ക്, പെരുമ്പടപ്പ്, വെളിയംകോട്, എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്ന നിയമസഭാ മണ്ഡലമാണ് പൊന്നാനി നിയമസഭാ മണ്ഡലം. 1957 മുതല്‍ ​2011 വരെ നടന്ന പതിനാലു തെരഞ്ഞെടുപ്പുകളില്‍ ഏഴു തവണ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികളും അഞ്ചു തവണ സി.പി.ഐ.എം. സ്ഥാനാര്‍ത്ഥികളും ഒരു തവണ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയും, ഒരു തവണ സ്വതന്ത്രനും ഇവിടെ നിന്നും വിജയിച്ചിട്ടുണ്ട്. സി.പി.ഐ.എമ്മിലെ പി. ശ്രീരാമകൃഷ്ണനാണ് ഇപ്പോള്‍ ഈ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്.

കനത്ത മത്സരം നടക്കുന്ന ഒരു മണ്ഡലമാണ് പൊന്നാനി​, മലപ്പുറം ജില്ലയില്‍ ഇടതിന് കാര്യമായ വേരോട്ടമുള്ള മണ്ഡലം കൂടിയാണു പൊന്നാനി. അതുകൊണ്ട് തന്നെ മണ്ഡലം നിലനിര്‍ത്താന്‍ ഇടതുപക്ഷവും പിടിക്കാന്‍ യു.ഡി.എഫും കാര്യമായ ശ്രമം നടത്തുന്നു. ​പി. ടി. അജയമോഹന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായും പി. ശ്രീരാമകൃഷ്ണന്‍ സി.പി.ഐ.എം. സ്ഥാനാര്‍ത്ഥിയായും ബി ജെ പി ക്ക് വേണ്ടി കെ. കെ. സുരേന്ദ്രനും മത്സരിക്കുന്നു.

​​2011ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം:​

ആകെ വോട്ട്: 158627

പോൾ ചെയ്യപ്പെട്ട വോട്ട്: 121158

പോളിംഗ് ശതമാനം: 76.38

xdfdfd

2014 ലോകസഭാ തെരഞ്ഞെടുപ്പിൽ​ പൊന്നാനി നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്:

xdfdfd

​2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ​​:

xdfdfd

49. തൃത്താല

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിലെ ആനക്കര, ചാലിശ്ശേരി, കപ്പൂർ, നാഗലശ്ശേരി, പരതൂർ, പട്ടിത്തറ, തിരുമിറ്റക്കോട്, തൃത്താല എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് തൃത്താല നിയമസഭാ മണ്ഡലം. പൊന്നാനി ലോകസഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നു തൃത്താല നിയോജക മണ്ഡലം. 1965 മുതല്‍ 2011 വരെ നടന്ന പന്ത്രണ്ടു തെരഞ്ഞെടുപ്പുകളുടെ കണക്കു എടുത്താല്‍ ആറു തവണ സി.പി.ഐ.എം. സ്ഥാനാര്‍ത്ഥികളും അഞ്ചു തവണ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥകളും ഒരു തവണ യു.ഡി.എഫ് സ്വതന്ത്രനും ഇവിടെനിന്നും വിജയിച്ചിട്ടുണ്ട്. ​ 2011ല്‍ സി.പി. ഐ.എമ്മിലെ പി. മമ്മികുട്ടിയെ തോല്‍പ്പിച്ചു വി.ടി. ബാലറാം കോണ്‍ഗ്രസ്സിനു വേണ്ടി മണ്ഡലം നേടി, 2011ല്‍ ബി.ജെ.പിക്ക് ​4.83 % വോട്ടുകള്‍ ലഭിച്ചു. ഇത്തവണയും വി.ടി. ബാലറാം തന്നെ കോണ്‍ഗ്രസ്സിനു വേണ്ടി രംഗത്ത്‌ ഇറങ്ങുമ്പോള്‍ ഇടതുപക്ഷത്ത് നിന്നും സി.പി. ഐ. എം. സ്ഥാനാര്‍ത്ഥിയായി ​മുന്‍ ജില്ല പഞ്ചായത്ത് പ്രസിഡണ്ട്‌ സുബൈദ ഇസഹാക്ക് വരുന്നു, ബി.ജെ.പിക്ക് വേണ്ടി വി. ടി. രമയാണ് ജനവിധി തേടുന്നത്​. മണ്ഡലം തിരിച്ചു പിടിക്കാന്‍ ഇടതുപക്ഷം ശ്രമിക്കുമ്പോള്‍ നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്സ് നന്നായി വിയര്‍പ്പു ഒഴുക്കേണ്ടിവരും. അതുകൊണ്ട് തന്നെ ​തികച്ചും വാശിയേറിയ മത്സരമാകും ഇവിടെ അരങ്ങേറുക.

​​2011ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം:​

ആകെ വോട്ട്: 155363

പോൾ ചെയ്യപ്പെട്ട വോട്ട്: 122120

പോളിംഗ് ശതമാനം: 78.60

xdfdfd

നിയമസഭയില്‍ നിന്നും ലോകസഭാ തെരഞ്ഞെടുപ്പില്‍ എത്തിയപ്പോഴേക്കും യു.ഡി.എഫിനു ഉണ്ടായിരുന്ന 3197 വോട്ടിന്‍റെ ഭൂരിപക്ഷം മറികടന്നുകൊണ്ട് ഇടതുപക്ഷത്തിനു 6433 വോട്ടുകളുടെ മേല്‍ക്കൈ കിട്ടിയിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കാന്‍ ഇടതുപക്ഷം കാര്യമായ ശ്രമം നടത്തിയേക്കും. ബി. ജെ. പി. വോട്ടുകള്‍ക്ക് കാര്യമായ വര്‍ദ്ധനവ്‌ വന്നിട്ടുണ്ട്. ലോകസഭ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് ഒന്‍പതിനായിരം വോട്ടുകളുടെ വര്‍ദ്ധന കാണാം.

2014 ലോകസഭാ തെരഞ്ഞെടുപ്പിൽ​ തൃത്താല നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്:

xdfdfd

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ​​:

xdfdfd