പൊതുവിദ്യാഭ്യാസം മുങ്ങിത്താണ അഞ്ചു വർഷങ്ങൾ

വിദ്യാഭ്യാസം ജന്മാവകാശമാണ്. ഇന്ത്യയിൽ പിറന്നു വീഴുന്ന എല്ലാ കുഞ്ഞുങ്ങൾക്കും ഒരുപോലെ അവകാശപ്പെട്ടതാണ് ജനാധിപത്യവിദ്യാഭ്യാസം. നമ്മുടെ ഭരണഘടനയുടെ ഏറ്റവും പ്രധാനപ്പെട്ട അനുശാസനങ്ങളിൽ ഒന്ന് അതാണ്. എന്നാൽ ലോക സാമ്പത്തിക വ്യവസ്ഥിതിയുടെ നിയന്ത്രണം സാമ്രാജ്യത്വ-മുതലാളിത്ത ശക്തികൾ ഏറ്റെടുക്കുകയും ഇന്ത്യയിലെ അധികാരികൾ അവരോടൊപ്പം ചേർന്ന് പ്രവർത്തിക്കുകയും ചെയ്യുന്ന ആധുനിക കാലഘട്ടത്തിൽ വിദ്യാഭ്യാസവും ആരോഗ്യവുമുൾപ്പെടെയുള്ള സർവമാന രംഗങ്ങളും ആഗോളകമ്പോളത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. രാജ്യത്തെ മറ്റിതര സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി കേരളത്തിൽ പൊതുവിദ്യാഭ്യാസ സംവിധാനം ശക്തിപ്പെടുത്തുക വഴി വിദ്യാഭ്യാസ മേഖലയിലെ ഈ കമ്പോളവത്കരണത്തെ ഏറെക്കുറെ തടയിടാൻ കഴിഞ്ഞകാലത്തെ ഇടതുപക്ഷ സർക്കാരുകൾക്കായി. എന്നാൽ കഴിഞ്ഞ 5 വർഷകാലത്തെ UDF ഭരണം തകർത്തുകളഞ്ഞത് വിദ്യാഭ്യാസമേഖലയിൽ കേരളം കൈവരിച്ച ഈ ചെറുത്തുനിൽപ്പുകളും വളർച്ചയുമാണ്‌. പണമുള്ളവർക്ക് മാത്രം പ്രാപ്യമാവുന്ന ഒന്നായി സംസ്ഥാനത്തെ വിദ്യാഭ്യാസമേഖലയെ മാറ്റിക്കുകയാണ് UDF സർക്കാർ ചെയ്തത്.

കഴിഞ്ഞ 5 വർഷക്കാലം കൊണ്ട് സംസ്ഥാനത്ത് അടച്ചുപൂട്ടേണ്ടി വന്നത് നിരവധി സർക്കാർ പ്രൈമറി സ്കൂളുകളാണ്‌. മതിയായ ഭൗതികസാഹചര്യങ്ങൾ ഒരുക്കാതെയും അധ്യാപക നിയമനങ്ങൾ നടത്താതെയും സ്വകാര്യ മാനേജ്‌മെന്റുകൾക്ക് വേണ്ടി സർക്കാർ നടത്തിയ ഒത്താശയുടെയും ഫലമാണ് ഇത്രയേറെ സർക്കാർ സ്കൂളുകൾ ഒഴിഞ്ഞു കിടക്കേണ്ടി വന്നത്‌. വയനാട്ടിലെ ആദിവാസി മേഖലയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ ഏക ആശ്രയമായ ഏകാധ്യാപക വിദ്യാലയങ്ങൾ അടച്ചുപൂട്ടാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കുകയുണ്ടായി. ശക്തമായ വിദ്യാർത്ഥി - യുവജന പ്രക്ഷോഭങ്ങളെ തുടർന്ന് ഉത്തരവ് മരവിപ്പിച്ചുവെങ്കിലും അവർക്ക് പ്രവർത്തിക്കാനുള്ള പണം ഇന്നും അനുവദിക്കുന്നില്ല.

SC, ST, OEC വിഭാഗം വിദ്യാർത്ഥികൾക്കു നൽകുന്ന ഹോസ്റ്റൽ ഗ്രാൻറ്, വിദ്യാഭ്യാസ ഗ്രാൻറ് എന്നിവ വർഷങ്ങളായി മുടങ്ങിക്കിടക്കുകയാണ്. OBC വിഭാഗം വിദ്യാർത്ഥികൾക്കു നൽകുന്ന വിദ്യാഭ്യാസ ആനുകൂല്യം 3 വർഷമായി വിതരണം നിർത്തി വെച്ചിരിക്കുന്നു. അതിനാൽ പ്രസ്തുത വിഭാഗം വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ഫീസിളവുകൾ അട്ടിമറിക്കപ്പെടുന്നു. പ്രവേശന സമയത്ത് 300 രൂപ മാത്രം അടയ്‌ക്കേണ്ടിയിരുന്ന വിദ്യാർത്ഥികൾക്ക് 3000-നു മുകളിലാണ് ഇപ്പോഴത്തെ പ്രവേശന ഫീസ്.

കഴിഞ്ഞ 5 വർഷക്കാലമായി എല്ലാ അധ്യയന വർഷത്തിന്റെ ആരംഭത്തിലും പാഠപുസ്തകത്തിനു വേണ്ടി വിദ്യാർത്ഥികൾ തെരുവിലിറങ്ങേണ്ടി വന്നത് നമ്മൾ കണ്ടതാണ്. 1 മുതൽ 10 വരെയുള്ള വിദ്യാർത്ഥികൾക്ക്‌ പാഠപുസ്തകങ്ങൾ ലഭ്യമായത് ഓണപ്പരീക്ഷയ്ക്ക്‌ ശേഷം മാത്രമാണ്. "പുസ്തകം വൈകിയതല്ല, ഓണം നേരത്തെ വന്നതാണ്" എന്നായിരുന്നു ഇതേക്കുറിച്ചുള്ള വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം. സൗജന്യ യുണിഫോം വിതരണം പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങിയപ്പോൾ, 2 വർഷം യുണിഫോം വിതരണം ചെയ്തത്‌ വർഷാവസാനത്തിലായിരുന്നു.

SC, ST, OEC വിഭാഗം വിദ്യാർത്ഥികൾക്കു നൽകുന്ന ഹോസ്റ്റൽ ഗ്രാൻറ്, വിദ്യാഭ്യാസ ഗ്രാൻറ് എന്നിവ വർഷങ്ങളായി മുടങ്ങിക്കിടക്കുകയാണ്. OBC വിഭാഗം വിദ്യാർത്ഥികൾക്കു നൽകുന്ന വിദ്യാഭ്യാസ ആനുകൂല്യം 3 വർഷമായി വിതരണം നിർത്തി വെച്ചിരിക്കുന്നു. അതിനാൽ പ്രസ്തുത വിഭാഗം വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ഫീസിളവുകൾ അട്ടിമറിക്കപ്പെടുന്നു. പ്രവേശന സമയത്ത് 300 രൂപ മാത്രം അടയ്‌ക്കേണ്ടിയിരുന്ന വിദ്യാർത്ഥികൾക്ക് 3000-നു മുകളിലാണ് ഇപ്പോഴത്തെ പ്രവേശന ഫീസ്.

കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ അഭിമാനമായിരുന്നു നമ്മുടെ SSLC പരീക്ഷ. കൃത്യമായ ആസൂത്രണത്തോടുകൂടി നടപ്പാക്കി വന്നിരുന്ന പരീക്ഷ UDF സർക്കാരിന്റെ കാലത്ത് വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥ കാരണം അവതാളത്തിലായി. കഴിഞ്ഞ വർഷം നാലു തവണകളായിട്ടാണ് SSLC ഫലം പുറത്തുവന്നത്. ആദ്യ ഫലത്തിൽ വിജയിച്ച വിദ്യാർത്ഥി പിന്നീട് വന്ന ഫലത്തിൽ പരാജയപെടുകയും പരീക്ഷ എഴുതാത്തവർ പോലും വിജയിക്കുന്ന സാഹചര്യമുണ്ടാവുകയും ചെയ്തത് നമ്മൾ കണ്ടതാണല്ലോ. SSLC പരീക്ഷക്ക്‌ വേണ്ടി രാപകൽ കഷ്ടപ്പെട്ട് പഠിച്ച വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും ആണ് ഫലപ്രഖ്യാപനത്തിലുടെ സർക്കാർ അപമാനിച്ചത്. SSLC പരീക്ഷ എന്നത് ഇന്നൊരു തമാശയായി തീർന്നിരിക്കുന്നു. വലിയ വിജയശതമാനമുള്ള SSLC പരീക്ഷകൾ സമ്മാനിച്ചത്‌ ഉന്നതപഠനത്തിനു അവസരങ്ങളില്ലാത്ത കുറെ വിദ്യാർത്ഥികളെയാണ്. വിജയശതമാനത്തിനാനുപാതികമായി സർക്കാർ, എയ്ഡഡ് മേഖലയിൽ പുതിയ +1 ബാച്ചുകളോ, സീറ്റുകളോ അനുവദിച്ചില്ല. അനുവദിക്കപ്പെട്ട ഏതാനും ബാച്ചുകളിലേക്ക് അഡ്മിഷൻ നടന്നതാകട്ടെ ഡിസംബർ മാസത്തിലും. അപ്പോഴേക്കും പാദവാർഷിക പരീക്ഷ തീയതി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ ജാതി-മത സംഘടനകൾക്ക് നിരവധി അൺ-എയ്ഡഡ് സ്കൂളുകളും ബാച്ചുകളുമാണ് സർക്കാർ ഇക്കാലയളവിൽ അനുവദിച്ചത്.

xdfdfd

കോളേജ് -സർവകലാശാലാ വിദ്യാഭ്യാസത്തെ തകർക്കുന്ന സമീപനമാണ് കഴിഞ്ഞ UDF സർക്കാർ തുടർന്നുവന്നത്. വൈസ് ചാൻസലർമാരുടെ നിയമനം മുതൽ കോളേജുകൾ അനുവദിക്കുന്നത് വരെ ജാതി-മത സംഘടനകൾക്കു വേണ്ടിയുള്ള വീതം വെപ്പുകളായി അധ:പതിച്ചു. മതിയായ യോഗ്യതയില്ലാത്തവരെ സർവകലാശാലകളിൽ വൈസ് ചാൻസലർമാരായി നിയമിക്കുന്നതിനു ഹൈക്കോടതിയും ഗവർണറും സർക്കാരിനെ താക്കീത് ചെയ്ത സ്ഥിതി വരെയുണ്ടായി. MG സർവകലാശാലയുടെ വൈസ് ചാൻസലറെ തൽസ്ഥാനത്ത് നിന്നും ഗവർണർ പുറത്താക്കുകയും ചെയ്തു. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു ഇത്തരമൊരു പുറത്താക്കൽ.

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാൻ RSS ശ്രമിക്കുമ്പോൾ കേരളത്തിൽ കഴിഞ്ഞ 5 വർഷക്കാലം നടന്നത് ലീഗുവൽക്കരണമായിരുന്നു. കാലിക്കറ്റ്‌ സർവകലാശാലയുടെ ഭൂമി മുസ്ലിം ലീഗ് നേതാക്കൾക്ക് പതിച്ചു നൽകിയതും, സർവകലാശാലാ നിയമനങ്ങൾക്ക് ലീഗ് നേതാവ് ലക്ഷങ്ങൾ കോഴ വാങ്ങിയതും കേരളം ചർച്ച ചെയ്തതാണ്.

നിരവധി സ്വാശ്രയ കോളേജുകൾക്കാണ് 5 വർഷം കൊണ്ട് UDF സർക്കാർ അനുമതി നൽകിയത്. കേരളത്തിലെ എഞ്ചിനീയറിംഗ്, ആർക്കിടെക്ചർ, പൊളിടെക്നിക്ക്, നഴ്സിംഗ് കോളേജുകൾ സ്വകാര്യ കുത്തകകളുടെ നിക്ഷേപകേന്ദ്രങ്ങളായി മാറി. ഇത്തരം കോളേജുകൾക്കാകട്ടെ, മതിയായ ഭൗതിക സൗകര്യങ്ങളോ, അക്കാദമിക് മികവോ ഇല്ല. പുതുതായി അനുവദിച്ച സർക്കാർ മെഡിക്കൽ കോളേജുകൾ പൊതുജനത്തെ കബളിപ്പിക്കാനുള്ള ഉമ്മൻ ചാണ്ടിയുടെ ചില പൊടിക്കൈകൾ മാത്രമായിരുന്നു എന്ന് ജനം ഇപ്പോൾ തിരിച്ചറിഞ്ഞിരിക്കുന്നു. ജില്ലാ ആശുപത്രിയെയാണ് പുനർനാമകരണം വഴി മഞ്ചേരി മെഡിക്കൽ കോളേജ് ആക്കിയത്. മതിയായ അധ്യാപകതസ്തികകൾ സൃഷ്ട്ടിക്കാത്തതിനാലും, ഭൗതിക സൗകര്യങ്ങളില്ലാത്തതിനാലും, അടുത്ത വർഷം MBBS-നു അഡ്മിഷൻ നടത്താൻ മെഡിക്കൽ കൗൺസിൽ ആ കോളേജിന് അനുമതി നിഷേധിക്കുകയുണ്ടായി. അനുവദിക്കപെട്ട വയനാട്, കാസർഗോഡ് മെഡിക്കൽ കോളേജുകളാകട്ടെ തറക്കല്ലിൽ ഒതുങ്ങി.

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാൻ RSS ശ്രമിക്കുമ്പോൾ കേരളത്തിൽ കഴിഞ്ഞ 5 വർഷക്കാലം നടന്നത് ലീഗുവൽക്കരണമായിരുന്നു. കാലിക്കറ്റ്‌ സർവകലാശാലയുടെ ഭൂമി മുസ്ലിം ലീഗ് നേതാക്കൾക്ക് പതിച്ചു നൽകിയതും, സർവകലാശാലാ നിയമനങ്ങൾക്ക് ലീഗ് നേതാവ് ലക്ഷങ്ങൾ കോഴ വാങ്ങിയതും കേരളം ചർച്ച ചെയ്തതാണ്.

മെഡിക്കല്‍ പിജി പ്രവേശനത്തിന് 40-60 ലക്ഷം രൂപയാണ് മാനേജ്മെന്റ് തലവരിപ്പണം വാങ്ങുന്നത്. സര്‍വകലാശാലകളാകട്ടെ ഭീമമായ ഫീസ്‌ വര്‍ദ്ധനവും ഏര്‍പ്പെടുത്തി. വെറ്റിനറി, കാലിക്കറ്റ്, കേരള സര്‍വകലാശാലകള്‍ പരീക്ഷാഫീസുകള്‍ അഞ്ചിരട്ടിയായാണ് വര്‍ദ്ധിപ്പിച്ചത്. കുത്തക കച്ചവടക്കാരുടെ അതേ കണ്ണുകളായിരുന്നു സര്‍വകലാശാലാ അധികാരികള്‍ക്കും. സര്‍വകലാശാലകളില്‍ പുതുതായി തുടങ്ങിയ ഒട്ടുമിക്ക ഡിപ്പാര്‍ട്ട്മെന്റുകളും കോഴ്സുകളും സ്വാശ്രയമേഖലയിലായിരുന്നു. ഭീമമായ ഫീസുകള്‍ വാങ്ങുന്ന കച്ചവടമുതലാളിമാരായി സര്‍വകലാശാലകള്‍ മാറി.

കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖല സമ്പൂര്‍ണമായും കച്ചവടവല്‍ക്കരിക്കുന്നതിനു യുഡിഎഫ് സര്‍ക്കാര്‍ നടത്തിയ ആദ്യപടിയായിരുന്നു സ്വയംഭരണകോളേജുകള്‍. സര്‍വകലാശാലകളെ നോക്കുകുത്തികളാക്കി സ്വകാര്യമാനേജ്മെന്റുകള്‍ക്ക് യഥേഷ്ടം സിലബസും ഫീസ്‌ ഘടനയും നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം നല്‍കുക വഴി പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുകയായിരുന്നു ഉദ്ദേശ്യം. പ്രഖ്യാപിക്കപ്പെട്ട സ്വയംഭരണ കോളേജുകളില്‍ നിന്നും വിദ്യാര്‍ഥിപീഡനങ്ങളുടെ വാര്‍ത്തകളാണിപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മാനേജ്മെന്റുകള്‍ക്കും അധികാരികള്‍ക്കും വിധേയരാകുന്നവരെ മാത്രം വിജയിപ്പിച്ചയയ്ക്കുന്ന രീതിയിലേക്ക് പാഠരീതികളെ മാറ്റുകയാണ് ഈ കോളേജുകള്‍ ചെയ്യുന്നത്.

അഞ്ചുവര്‍ഷക്കാലത്തെ യുഡിഎഫ് സര്‍ക്കാറിന്റെ വിദ്യാഭ്യാസമേഖലയോടുള്ള സമീപനമാണ് മേല്‍പ്പറഞ്ഞത്. പൊതുവിദ്യാഭ്യാസത്തെ എങ്ങനെ തകർക്കാമെന്നായിരുന്നു സര്‍ക്കാരും പരിവാരങ്ങളും ശ്രമിച്ചത്. ഇതിനോടെല്ലാം കേരളത്തിലെ ക്യാമ്പസുകള്‍ തുടക്കം മുതലേ ശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയുണ്ടായി. സര്‍വകലാശാലകളും കോളേജ് ക്യാമ്പസുകളും നിരവധി സമരങ്ങള്‍ക്ക് ഈ കാലയളവില്‍ സാക്ഷിയായി. തെരുവില്‍ വിദ്യാര്‍ഥിസമരങ്ങളെ തല്ലിച്ചതച്ച ഭരണകൂടം വിദ്യാര്‍ഥികളുടെ ജനാധിപത്യ അവകാശങ്ങളെ നിഷേധിക്കുന്ന ഉത്തരവുകളിറക്കി നിശബ്ദരാക്കാനും ശ്രമിച്ചു. സര്‍വകലാശാലകളില്‍ വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പുകള്‍ സര്‍ക്കാര്‍ ഒത്താശയോടെ സിൻഡിക്കേറ്റുകൾ അട്ടിമറിച്ചു. ജനാധിപത്യപരമായി സംഘടിക്കാനുള്ള വിദ്യാര്‍ഥികളുടെ അവകാശത്തെ നിഷേധിക്കുന്നതിനായി സമരങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. നിരവധി വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ജയിലിലടയ്ക്കുകയും ചെയ്തു. സംഘപരിവാര്‍ ഭീകരതയ്‌ക്കെതിരെ പ്രതിഷേധിക്കാനുള്ള അനുമതി പോലും കോൺഗ്രസ്-ലീഗ് സര്‍ക്കാര്‍ നിഷേധിച്ചു. സമരങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ ഫെലോഷിപ്പും മറ്റ് ആനുകൂല്യങ്ങളും തടഞ്ഞുവെച്ച് വേട്ടയാടി.

ശക്തമായ ജനകീയപോരാട്ടങ്ങളുടെയും ചെറുത്തുനില്‍പ്പുകളുടെയും ഫലമാണ് നാം ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം. ജാതി, മത, സാമ്പത്തിക വിവേചനമില്ലാതെ എല്ലാവര്‍ക്കും അനുഭവിക്കാനുതകുന്ന ഒരു സ്വാതന്ത്ര്യമാണ് കേരളത്തിന്റെ വിദ്യാഭ്യാസമേഖലയെ കരുപ്പിടിപ്പിച്ചത്. ജാതി-മത ശക്തികള്‍ക്കും സ്വകാര്യകുത്തകകള്‍ക്കും വിദ്യാഭ്യാസമേഖലയെ തീറെഴുതികൊടുക്കുക വഴി ഈ സ്വാതന്ത്ര്യത്തെയും പുരോഗതിയെയുമാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ തച്ചു തകര്‍ത്തത്.

പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സൌകര്യങ്ങള്‍ സ്വാശ്രയസ്ഥാപനങ്ങള്‍ക്കു കൂടി അവകാശപ്പെട്ടതാണെന്ന വിചിത്രമായ നയമാണ് യുഡിഎഫ് സര്‍ക്കാര്‍ പിന്‍പറ്റിയത്. കാലിക്കറ്റ് സര്‍വകലാശാലയിലടക്കം കേരളത്തിലെ സര്‍വകലാശാലകളില്‍ ഇതിനെതിരെ ശക്തമായ സമരങ്ങള്‍ നടന്നു. അദ്ധ്യാപകരും ജീവനക്കാരും വിദ്യാര്‍ത്ഥികളുമടങ്ങുന്ന അക്കാദമിക് സമൂഹത്തിനൊപ്പം കേരളത്തിലെ പൊതുസമൂഹവും അണിനിരന്നു. ഈ സമരങ്ങളെല്ലാം പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണ് യുഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയുള്ള അക്കാദമിക് സമൂഹത്തിന്റെ പ്രതിഷേധങ്ങള്‍ക്ക് തടയിടാന്‍ സര്‍വകലാശാലാ ക്യാമ്പസുകളില്‍ പൊലീസ് ക്യാമ്പുകള്‍ തുടങ്ങി. മാസങ്ങളോളമാണ് കാലിക്കറ്റ് സര്‍വകലാശാല അധികാരികള്‍ അടച്ചിട്ടത്. സ്ഥാപനമേധാവികളുടെ മുന്‍‌കൂര്‍ അനുമതി പോലുമില്ലാതെ ക്യാമ്പസുകളില്‍ക്കയറി അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും അറസ്റ്റ് ചെയ്യാനുള്ള സ്വാതന്ത്ര്യവും സര്‍ക്കാര്‍ പോലീസിനു നല്‍കി. നിരവധി അധ്യാപകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മിക്ക സര്‍വകലാശാലകളിലും സിൻഡിക്കേറ്റ്, സെനറ്റ്, അക്കാദമിക് കൌണ്‍സില്‍ യോഗങ്ങള്‍ പോലും ചേരാതെയായി. കേരളത്തിലെ ക്യാമ്പസുകളില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ നാളുകളായിരുന്നു കഴിഞ്ഞ അഞ്ചു വര്‍ഷമെന്ന് ചുരുക്കം.

വര്‍ഗീയതയ്ക്കും കമ്പോളവല്‍ക്കരണത്തിനുമെതിരായ മാനവിക മനസാണ് കേരളത്തിന്റെ ശക്തി. ശക്തമായ ജനകീയപോരാട്ടങ്ങളുടെയും ചെറുത്തുനില്‍പ്പുകളുടെയും ഫലമാണ് നാം ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം. ജാതി, മത, സാമ്പത്തിക വിവേചനമില്ലാതെ എല്ലാവര്‍ക്കും അനുഭവിക്കാനുതകുന്ന ഒരു സ്വാതന്ത്ര്യമാണ് കേരളത്തിന്റെ വിദ്യാഭ്യാസമേഖലയെ കരുപ്പിടിപ്പിച്ചത്. ജാതി-മത ശക്തികള്‍ക്കും സ്വകാര്യകുത്തകകള്‍ക്കും വിദ്യാഭ്യാസമേഖലയെ തീറെഴുതികൊടുക്കുക വഴി ഈ സ്വാതന്ത്ര്യത്തെയും പുരോഗതിയെയുമാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ തച്ചു തകര്‍ത്തത്. ദുരിതപൂര്‍ണ്ണമായ ഈ ഭരണം തുടര്‍ന്നാല്‍ ശേഷിക്കുന്ന നമ്മുടെ പൊതുവിദ്യാലയങ്ങള്‍ കൂടി ഇവരാല്‍ തകര്‍ക്കപ്പെടും. സമഗ്രമായ മാറ്റത്തിന്, പുരോഗതിയിലേയ്‌ക്കുള്ള നമ്മുടെ യാത്രയ്ക്ക് ഈ കച്ചവടഭീമന്മാരെ തോല്‍പ്പിച്ചേ മതിയാവൂ. നമ്മുടെ സര്‍വകലാശാലകള്‍ സംരക്ഷിക്കാന്‍, നമ്മുടെ സ്കൂളുകള്‍ അടച്ചുപൂട്ടാതിരിക്കാന്‍ ക്യാമ്പസുകളില്‍ സമാധാനത്തോടെ ജീവിക്കാന്‍, നമുക്ക് നമ്മുടെ ആ പഴയ സംസ്കാരത്തെ തിരിച്ചുപിടിക്കുകയല്ലാതെ മറ്റുമാര്‍ഗങ്ങളില്ല. വിവേചനമില്ലാത്ത ജനാധിപത്യവിദ്യാഭ്യാസം ഓരോ കുഞ്ഞിനും ലഭ്യമാകാന്‍, കേരളത്തിന്റെ വിദ്യാഭ്യാസ നയങ്ങള്‍ക്ക് ശിലപാകിയ ഇടതുപക്ഷം വീണ്ടും അധികാരത്തിലെത്തുക തന്നെ വേണം.