"ഗോ ഗ്രീൻ" കൊണ്ടുണങ്ങാത്ത പരിസ്ഥിതി മുറിവുകൾ

കക്ഷി രാഷ്ട്രീയ-പ്രത്യയശാസ്ത്ര ഭേദമന്യേ എല്ലാ മലയാളികളും ഇത്തവണയും പരിസ്ഥിതി ദിനം ആചരിച്ചു. നാടാകെ ലക്ഷക്കണക്കിന്‌ മരത്തൈകൾ നട്ടു. അതിൽ കുറേയെണ്ണം അതിജീവിക്കും, വരും തലമുറക്കാശ്വാസമാകും, സംശയമില്ല. പക്ഷെ പരിസ്ഥിതി പ്രശ്നമെന്നത് പ്രത്യയശാസ്ത്ര നിലപാടുകൾക്കപ്പുറം എല്ലാവർക്കും യോജിക്കാവുന്ന ഒന്നാണോ? 'വികസന'ത്തിന്റെ കാര്യത്തിൽ കക്ഷി രാഷ്ട്രീയം മറന്ന് എല്ലാവരും യോജിക്കണമെന്ന വലതുപക്ഷ വാദത്തിന്റെ മറുപുറം തന്നെയാണീ പരിസ്ഥിതി പ്രശ്നത്തിലെ സമന്വയവും. വർഗാതീതമായ ഈ പരിസ്ഥിതിസംരക്ഷണ പൊതുബോധത്തിൽ മുങ്ങിപ്പോകുന്നത് "എന്ത് കൊണ്ട് പരിസ്ഥിതി നാശം?" എന്ന ഏറ്റവും കാതലായ ചോദ്യമാണ്. നിലനില്ക്കുന്ന സാമൂഹിക വ്യവസ്ഥയെ പരിഷ്കരിച്ചും, ശീലങ്ങൾ മാറ്റിയും, ഇക്കോഫ്രണ്ട്ലി ജീവിതം നയിച്ചും, മരങ്ങൾ നട്ടും പരിഹരിക്കാവുന്നതേയുള്ളൂ പരിസ്ഥിതി പ്രശ്നം എന്ന് ചിലരെങ്കിലും ധരിക്കുന്നു. മറ്റു ചിലരാകട്ടെ കാര്യക്ഷമമായ സാങ്കേതികവിദ്യയുടെ വരവോടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ്. പരിസ്ഥിതി പ്രശ്നമെന്നത് വ്യക്തിപരമായ ജീവിതശൈലിയുടെയോ ആർത്തിയുടെയോ ധാർമ്മികച്യുതിയുടെയോ പ്രശ്നമല്ല അത് വ്യവസ്ഥാ ബന്ധിതമാണ്. അതുകൊണ്ടുതന്നെ പരിസ്ഥിതി സമരമെന്നത് ആത്യന്തികമായി രാഷ്ട്രീയ സമരങ്ങൾ തന്നെയാണ്. (ഇതിനർത്ഥം താല്കാലിക ഇടപെടലുകളും നവീകരണ നിലപാടുകളും വേണ്ടെന്നല്ല അവ പ്രധാനം തന്നെയാണ്, പക്ഷേ അവയുടെ സാധ്യതയെക്കുറിച്ചു തെറ്റിദ്ധാരണകൾ വേണ്ടെന്നു മാത്രം). വികസനത്തിലും പരിസ്ഥിതിയിലും രാഷ്ട്രീയം വേണ്ടെന്ന വ്യാജ സമ്മിതിയോട് കലഹിച്ചും ഈ നവലിബറൽ വികസന മാതൃകയ്ക്ക് ബദലുകൾ അന്വേഷിച്ചും മാത്രമേ ഇടതുപക്ഷത്തിനു മുന്നോട്ട് പോകാനാകൂ. അതിനുള്ള ചരിത്രാവസരമാണ് കേരളത്തിലെ ഇടതുപക്ഷത്തിനു മുന്നിലുള്ളത്. പരിസ്ഥിതി പ്രശ്നത്തിന്റെ രാഷ്ട്രീയവും ഉയർന്നു വരേണ്ട ബദലുകളുടെ സ്വഭാവവും അന്വേഷിക്കാൻ ശ്രമിക്കുകയാണ് ഈ ലേഖനത്തിലൂടെ.

ഈ സാമൂഹിക വ്യവസ്ഥയിൽ ഒരു ജീവിവർഗം എന്ന നിലയിൽ മനുഷ്യന് അതിജീവിക്കാനാവില്ലെന്ന് റോയൽ സൊസൈറ്റിയും നാസയുമുൾപ്പെടെയുള്ള ശാസ്ത്ര സ്ഥാപനങ്ങൾ പോലും മുന്നറിയിപ്പ് നല്കി തുടങ്ങിയിരിക്കുന്നു(1). 1880 മുതലുള്ള വാർഷിക താപനിലകൾ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അതു പ്രകാരം കഴിഞ്ഞ 130 വർഷങ്ങൾക്കിടയിലെ എറ്റവും ചൂട് കൂടിയ വർഷം 2015 ആണ്. രണ്ടാം സ്ഥാനത്ത് 2014ഉം. എറ്റവും ചൂട് കൂടിയ പത്തു വർഷങ്ങളും രേഖപ്പെടുത്തപ്പെട്ടത് 2000നു ശേഷമാണ്(2). ആർറ്റിക് മേഖലയിലെ ഹിമപാളിയുടെ 40%വും ഇല്ലാതായിരിക്കുന്നു. 2030 ഓടെ ആർടിക് മേഖല ഹിമരഹിതമാകുമെന്നു വിദഗ്ദ്ധർ പറയുന്നു(3,4). ലഭ്യമായ ശുദ്ധജലത്തിന്റെ 99% വും ഹിമ രൂപത്തിലാണ്, ഇതാണ് നഷ്ടമാകുന്നത്. ഹിമ പാളികൾ ഉരുകിത്തീരുന്നത് സമുദ്ര നിരപ്പ് ഗണ്യമായി ഉയർത്തും. സമുദ്ര നിരപ്പിൽ നിന്നും 5 മീറ്റർ വരെ ഉയരത്തിൽ താമസിക്കുന്ന 40 കോടി മനുഷ്യർ അഭയാർത്ഥികളാകും. ബംഗ്ലാദേശും മാലി ദ്വീപുമൊക്കെ ഭൂപടത്തിൽ മാത്രമാകും. ലോകാരോഗ്യ സംഘടനാ കണക്കു പ്രകാരം ഓരോ വർഷവും ശരാശരി 15 ലക്ഷം പേരാണ് കാലാവസ്ഥാവ്യതിയാനജന്യ രോഗങ്ങൾ മൂലം മരണമടയുന്നത്(5). കടലിലെത്തുന്ന മാലിന്യങ്ങൾ അടിഞ്ഞു കൂടി ഇന്ത്യയുടെ പകുതിയോളം വിസ്തീർണമുള്ള മാലിന്യ ദ്വീപുകൾ (ഗ്രേറ്റ് പസഫിക് ഗാർബേജ് പാച്ച്-trash islands) രൂപപ്പെട്ടിരിക്കുന്നു(6). പ്രതിവർഷം ശരാശരി 1.2 കോടി ടൺ പ്ലാസ്റ്റിക്കാണു സമുദ്രങ്ങളിലെത്തുന്നത്(7). ഇപ്പോഴുള്ള 15 കോടി ടൺ പ്ലാസ്റ്റിക്കിനു പുറമെയാണിത്. ഓരോ മൂന്നു കിലോ മത്സ്യത്തിനും ഒരു കിലോ പ്ലാസ്റ്റിക്ക് ഇപ്പോൾ തന്നെ സമുദ്രങ്ങളിലുണ്ടെന്നാണു കണക്ക്. അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് 'അപകടകരമായ' 400 ppm നിലയിലേക്ക് എത്തിയത് 2015ലാണ്(8). കാലാവസ്ഥാ വ്യതിയാനം നമ്മുടെ ഭക്ഷ്യ സുരക്ഷയെ തന്നെ തകിടം മറിക്കുന്ന നിലയെത്തിയിരിക്കുന്നു. സമീപ കാലത്തെ പല ജനകീയ പ്രക്ഷോഭങ്ങളുടെയും മൂലകാരണം ഭക്ഷ്യ ക്ഷാമമായിരുന്നു. 12% പക്ഷികളും, 20% സസ്തനികളും, 39% മത്സ്യങ്ങളും വംശനാശ ഭീഷണിയിലാണ്(9). ഇങ്ങനെ മാനവരാശിയുടെ ചരിത്രത്തിലെ എറ്റവും സംഘർഷ ഭരിതമായ അവസ്ഥയിലൂടെയാണു നാം കടന്നു പോകുന്നത്. ഫിദൽ കാസ്ട്രോ സൂചിപ്പിച്ചതു പോലെ "സമീപകാലം വരെ നമ്മുടെ ചർച്ചകൾ ഏതു തരം സമൂഹമാണ് മാനവരാശിക്ക് ജീവിക്കാൻ അനുയോജ്യം എന്നതിനെ സംബന്ധിച്ചായിരുന്നു, എന്നലിന്ന് നാം ചർച്ച ചെയ്യേണ്ടത് മാനവ രാശി തന്നെ അതിജീവിക്കുമോ എന്നതിനെ സംബന്ധിച്ചായിരിക്കുന്നു"(10). നമുക്ക് തിരുത്താനും ഭൂമിയെ രക്ഷിക്കാനും ഒരു ദശകം പോലും ബാക്കിയില്ലെന്നാണ് ജെയിംസ് ഹൻസനെ (നാസ) പോലുള്ള വിദഗ്ദ്ധർ പറയുന്നത്.

ഗുരുതരമായ സാമ്പത്തിക കുഴപ്പവും, വിയറ്റ്നാം യുദ്ധവും, വിദ്യാർത്ഥി പ്രക്ഷോഭങ്ങളും, മൂന്നാം ലോക രാജ്യങ്ങളിലെ സോഷ്യലിസ്റ്റ് മുന്നേറ്റങ്ങളും മുതലാളിത്തത്തെ പിടിച്ചു കുലുക്കുന്ന കാലത്താണ് ഈ പരിസ്ഥിതി ചിന്തയും ഉയർന്നു വന്നത്. ഇതേ കാലത്ത് മുതലാളിത്ത രക്ഷക്കായി ഉയർന്നു വന്ന ആധുനികോത്തര ചിന്തയുടെ വാലിൽ പരിസ്ഥിതി പ്രശ്നത്തെയും കെട്ടുകയെന്ന തന്ത്രമാണ് മുതലാളിത്തം സമർത്ഥമായി നിർവഹിച്ചത്. മുതലാളിത്തം തന്നെ സ്പോൺസർ ചെയ്യുന്ന വ്യക്തി കേന്ദ്രീകൃത പരിസ്ഥിതി പ്രവർത്തനങ്ങളിലൂടെയും പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ എൻ.ജി.ഓ.വത്കരണത്തിലൂടെയും വ്യവസ്ഥക്ക് ഒരു ഭീഷണിയുമുയർത്താത്ത തികച്ചും ഉപരിപ്ലവമായ 'ആക്റ്റിവിസമാക്കി' പരിസ്ഥിതി പ്രവർത്തനത്തെ അത് മാറ്റിത്തീർത്തു.

മുൻകാലങ്ങളിൽ നിന്ന് വിഭിന്നമായി പരിസ്ഥിതി പ്രശ്നം യാഥാർത്ഥ്യമാണെന്നും, ഈ ഗുരുതര പ്രതിസന്ധിയെ നാം അതിജീവിച്ചേക്കില്ലെന്നുമുള്ള ധാരണ ഇന്ന് പ്രബലമായിട്ടുണ്ട്. പക്ഷെ അത്തരം ചർച്ചകൾ പോലും "എന്ത് കൊണ്ട് പരിസ്ഥിതി പ്രശ്നം" എന്ന മർമ്മ പ്രധാന ചോദ്യം ഉന്നയിക്കുന്നില്ല. മേൽ വിവരിച്ച രൂക്ഷമായ പ്രതിസന്ധികളുടെ അടിസ്ഥാന കാരണമായ മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയെ ഒന്ന് പരാമർശിക്കാൻ പോലും നമ്മുടെ പരിസ്ഥിതി ചർച്ചകൾ തയ്യാറാവുന്നില്ല. 'മനുഷ്യൻ അതിജീവിക്കുമോ എന്ന കാര്യത്തിൽ മിക്കവർക്കും സംശയമുണ്ടെങ്കിലും, മുതലാളിത്തം അതിജീവിക്കും എന്ന കാര്യത്തിൽ ആർക്കും സംശയമില്ല'. മുതലാളിത്ത വ്യവസ്ഥയെ മുറിച്ചു കടക്കുന്നതിനെ കുറിച്ചുള്ള ചിന്തകൾ പോലും പരിഹാസ പൂർവ്വം തള്ളിക്കളയുന്നു. മുതലാളിത്തം ചരിത്രത്തിന്റെ അന്ത്യമാണെന്ന ഫുക്കുയാമൻ ചിന്തയാണ് ഈ പരിഷ്കരണ നിലപാടുകളുടെ അടിസ്ഥാനം. മുതലാളിത്തം സ്വാഭാവികതയാണെന്നു വരുമ്പോൾ പരിഷ്കരണം പോംവഴിയായി മാറുന്നു.

രണ്ടാം ലോകയുദ്ധാനന്തരം വർദ്ധിച്ച ആത്മവിശ്വാസത്തോടെ പരിധിയില്ലാത്ത വളർച്ച ലക്ഷ്യമിട്ട മുതലാളിത്തത്തിനു നേരെ പരിസ്ഥിതിയുടെ ഭാഗത്ത് നിന്ന് ആദ്യ വിമർശനമുയര്ത്തുന്നത് റേച്ചൽ കാഴ്സണാണു. 1962 ലാണ് അമേരിക്കൻ ഇടതുപക്ഷ പ്രവർത്തകയായ റേചൽ കാഴ്സൺ "നിശബ്ദ വസന്തം" എഴുതുന്നത്. മുതലാളിത്തത്തിന്റെ അനന്തമായ ലാഭത്വരയെയും പരിസ്ഥിതി നാശത്തെയും ബന്ധിപ്പിക്കാൻ കാഴ്സന് കഴിഞ്ഞു. 1970ലെ സാമ്പത്തിക കുഴപ്പം പ്രകൃതി വിഭവങ്ങൾ അനുസ്യൂതമല്ലെന്നും വളർച്ചക്ക് പരിധിയുണ്ടെന്നുമുള്ള പരിസ്ഥിതി ബോധത്തിന് തുടക്കം കുറിച്ചു. 1972ൽ കോർപ്പറേറ്റ് മേധാവികളും, ഗവേഷകരും, ഭരണാധികാരികളും ചേർന്ന 'ക്ലബ് ഓഫ് റോം' "വളർച്ചയുടെ പരിധികൾ" പ്രസിദ്ധീകരിക്കുകയും ഭൂമിയുടെ നിലനിൽപ്പിനെക്കുരിച്ചുള്ള ആശങ്കകൾ പങ്കു വെക്കുകയും ചെയ്തു. ഗുരുതരമായ സാമ്പത്തിക കുഴപ്പവും, വിയറ്റ്നാം യുദ്ധവും, വിദ്യാർത്ഥി പ്രക്ഷോഭങ്ങളും, മൂന്നാം ലോക രാജ്യങ്ങളിലെ സോഷ്യലിസ്റ്റ് മുന്നേറ്റങ്ങളും മുതലാളിത്തത്തെ പിടിച്ചു കുലുക്കുന്ന കാലത്താണ് ഈ പരിസ്ഥിതി ചിന്തയും ഉയർന്നു വന്നത്. ഇതേ കാലത്ത് മുതലാളിത്ത രക്ഷക്കായി ഉയർന്നു വന്ന ആധുനികോത്തര ചിന്തയുടെ വാലിൽ പരിസ്ഥിതി പ്രശ്നത്തെയും കെട്ടുകയെന്ന തന്ത്രമാണ് മുതലാളിത്തം സമർത്ഥമായി നിർവഹിച്ചത്. മുതലാളിത്തം തന്നെ സ്പോൺസർ ചെയ്യുന്ന വ്യക്തി കേന്ദ്രീകൃത പരിസ്ഥിതി പ്രവർത്തനങ്ങളിലൂടെയും പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ എൻ.ജി.ഓ.വത്കരണത്തിലൂടെയും വ്യവസ്ഥക്ക് ഒരു ഭീഷണിയുമുയർത്താത്ത തികച്ചും ഉപരിപ്ലവമായ 'ആക്റ്റിവിസമാക്കി' പരിസ്ഥിതി പ്രവർത്തനത്തെ അത് മാറ്റിത്തീർത്തു.

xdfdfd

കോർപ്പരെറ്റ് സ്പോൺസർഷിപ്പിൽ ലോകമെമ്പാടും പരിസ്ഥിതി സംരക്ഷണ സെമിനാറുകളും ചർച്ചകളും പൊടിപൊടിച്ചു. 'ഗ്രീൻ ഫാഷൻ' ലോകമെമ്പാടും സ്വീകാര്യത കിട്ടി. പരിസ്ഥിതി ആശങ്കയെ വിറ്റു ജീവിക്കുന്ന എൻ.ജി.ഓകൾ ലോകമെമ്പാടും മുളച്ചു പൊന്തി. എല്ലാ പ്രശ്നങ്ങളും വ്യക്തി തലത്തിൽ പരിഹരിക്കുകയെന്ന മുതലാളിത്ത യുക്തിയിൽ ഇക്കോ ഫ്രണ്ട് ലി ബ്രാൻഡുകൾ അന്തസ്സിന്റെ ഭാഗമായി. പ്രകൃതിയെ ബഹുമാനിക്കുക (കാട്ടിൽ ചെരുപ്പഴിച്ച് കയറണമെന്നു മാതൃഭൂമിയിൽ ഒരാൾ), പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകൾ ഉപയോഗിക്കുക, കൂടുതൽ മരങ്ങൾ നടുക, പ്ലാസ്റ്റിക് സഞ്ചികൾ വലിച്ചെറിയാതിരിക്കുക, ഓസോൺ ഫ്രൺലി റഫ്രിജരെറ്റർ, ഇക്കോ ഫ്രണ്ട്ലി കാറുകൾ എന്നിവ ഉപയോഗിക്കുക, ചുടുകട്ട നിറമുള്ള വീടുകൾ നിർമിക്കുക, ചിരട്ട കുടുക്കുള്ള വസ്ത്രങ്ങൾ ധരിക്കുക തുടങ്ങി ലളിത ജീവിതം തന്നെ മുതലാളിത്ത കമ്പോളത്തിലെ വിലകൂടിയ ഉത്പന്നമായി മാറി. പരിസ്ഥിതി സൗഹൃദ ജൈവ ഇന്ധനങ്ങൾ കൃഷി ചെയ്യാനാണ് അമാസോണിന്റെ വന മേഖലകൾ ഇന്ന് എറ്റവും കൂടുതൽ നശിപ്പിക്കപ്പെടുന്നത്(11,12).

തങ്ങളുടെ ജീവിതശൈലിയും, ഉപഭോഗത്വരയും ഈ പരിസ്ഥിതി നാശത്തിന്റെ കാരണമാണെന്ന തിരിച്ചറിവുള്ളപ്പോൾ തന്നെ അവ ഉപേക്ഷിക്കാനോ, ഒരു മെച്ചപ്പെട്ട ബദലിനെക്കുറി ച്ച് അന്വേഷിക്കാനോ ഈ പരിസ്ഥിതി വാദികൾ തയ്യാറല്ല. ഈ വൈരുധ്യം സൃഷ്ടിക്കുന്ന മധ്യവർഗ്ഗ കുറ്റബോധമാണ് ഇക്കോ ഫ്രണ്ട്ലി ഉപഭോഗ മാർക്കറ്റിനെ തഴച്ചു വളർത്തുന്നത്. അവനവന്റെ തൽസ്ഥിതിയെ (status quo) ബാധിക്കാത്ത ഏതു പോരാട്ടവും അതിനാൽ ആഘോഷിക്കപ്പെടുന്നു. തികച്ചും ഉപരിപ്ലവമായ ഈ പരിസ്ഥിതി ഉത്കണ്ഠയെ ഇക്കിളിപ്പെടുത്താൻ കഴിഞ്ഞാൽ ഏതു ഭൂമി കയ്യേറ്റക്കാരനും കേരളത്തിൽ 'ഹരിത' പരിവേഷം ചാർത്തിക്കിട്ടും. പക്ഷെ ഇത്തരം ലേപ ചികിത്സ കൊണ്ട് പരിഹരിക്കാനാവാത്ത തലത്തിലേക്ക് പരിസ്ഥിതി പ്രശ്നം മാറിയിരിക്കുന്നു. അത് പരിഹരിക്കാൻ നമ്മുടെ അടിസ്ഥാന സങ്കല്പങ്ങളെ തന്നെ ചോദ്യം ചെയ്യേണ്ടി വരും.

സോഷ്യലിസത്തിന്റെ പരാജയമല്ല മറിച്ച് മുതലാളിത്തത്തിന്റെ അനുകരണമായിരുന്നു സോവിയറ്റ് യൂണിയനെ തകർച്ചയിലേക്ക് നയിച്ച ഒരു കാരണം. സോവിയറ്റ് ചേരിയുടെ തകർച്ചക്ക് ശേഷം നമ്മുടെ മുന്നിലുള്ള ഒരേയൊരു വികസന മാതൃക 'നവലിബറൽ വികസന മാതൃക'യും അതിന്റെ രാഷ്ട്രരൂപമായ അമേരിക്കയുമാണെന്നു വന്നിരിക്കുന്നു. ആഫ്രിക്കൻ ചരിത്രകാരനായ ജോസഫ് കിസർബൊ ഈ ജിവിത ശൈലിയെ "ഹോമോ കൊക്കകോളൻസ് " എന്നാണ് വിശേഷിപ്പിക്കുന്നത്(13). യുക്തിക്കും ചിന്തക്കും പകരം ഉപഭോഗം (സാപ്പിയൻസ് എന്നാൽ യുക്തി, ചിന്ത എന്നൊക്കെയർത്ഥം) മനുഷ്യരെ നിർവചിക്കുന്ന അവസ്ഥ. ലോക ജനസംഖ്യയുടെ 5%ൽ താഴെ മാത്രം വരുന്ന അമേരിക്കയാണ് ആഗോള ഊർജ്ജോത്പാദനത്തിന്റെ 25%വും ഉപയോഗിക്കുന്നത്. ഒരു ശരാശരി അമേരിക്കൻ പൗരന്റെ വാർഷിക ഗാർഹിക വൈദ്യുതി ഉപഭോഗം 4517 യൂണിറ്റാണെങ്കിൽ ഇന്ത്യയിലത് 131 യൂണിറ്റും ചൈനയിൽ 433 യൂണിറ്റും മാത്രമാണ്(14). ശരാശരി 700 കോടി ടോയ്ലറ്റ് പേപ്പർ റോളാണ് ഓരോ വർഷവും അമേരിക്കക്കാർ ഉപയോഗിക്കുന്നത്. അമേരിക്കയിൽ വിറ്റഴിക്കപ്പെടുന്ന ഭക്ഷണത്തിന്റെ 40%വും പാഴാക്കപ്പെടുന്നുവെന്നാണ് കണക്ക്. 2012ൽ മാത്രം 3.47 കോടി ടൺ ഭക്ഷണമാണ് അമേരിക്ക പാഴാക്കിയത്. (ഓരോ വർഷവും 90 ലക്ഷം ജനങ്ങൾ പട്ടിണി കൊണ്ട് മരിക്കുന്നുവെന്നു ലോകാരോഗ്യ സംഘടന). 2.89 കോടി ടൺ പ്ലാസ്റ്റിക്കും, 1.48 കോടി ടൺ ലോഹങ്ങളും ഈ കാലയളവിൽ അമേരിക്കൻ ജനത പുറംതള്ളി(15). ലോക ജനതയുടെ അഞ്ചു ശതമാനത്തിൽ താഴെ മാത്രം വരുന്ന ഒരു സമൂഹത്തിന്റെ ഉപഭോഗ ജീവിതമാണിത്. ഇനി ഇതേ ജീവിത മാതൃക ലോകമെമ്പാടും പിന്തുടരുന്നുവെന്നു കരുതുക (അതാണല്ലോ നവലിബറൽ വികസന മാതൃകയുടെ വാഗ്ദാനം). അമേരിക്കൻ ജീവിത ശൈലിയിൽ അങ്ങേയറ്റം 140 കോടി ജനങ്ങൾക്ക് ജീവിക്കാനുള്ള വിഭവങ്ങളെ ഭൂമിയിലുള്ളൂ. അതായത് 5 ഭൂമിയെങ്കിലും ഉണ്ടെങ്കിലേ ലോകത്തെ മുഴുവൻ മനുഷ്യർക്കും ഈ ജീവിത ശൈലിയിൽ ജീവിക്കുന്നതിനെക്കുരിച്ച് ആലോചിക്കാനെങ്കിലുമാകൂ. നിർഭാഗ്യ വശാൽ നമുക്കൊരൊറ്റ ഭൂമിയേ ഉള്ളൂ. അതാകട്ടെ വരും തലമുറക്ക് കൂടുതൽ മെച്ചപ്പെട്ടതായി തിരിച്ചേൽപ്പിക്കേണ്ടതുമാണ്. ഈ പൊള്ളുന്ന യാഥാർത്ഥ്യത്തിൽ നിന്ന് വേണം നാം വികസനത്തെയും പരിസ്ഥിതിയെയും സംബന്ധിച്ച ചർച്ചകൾ ആരംഭിക്കാൻ.

എന്നാൽ ലാഭം മിശിഹായും പ്രവാചകനുമാകുന്ന മുതലാളിത്ത വ്യവസ്ഥയിൽ ഉത്പന്നത്തിന്റെ ഉപയോഗ മൂല്യമില്ല മറിച്ച് വിനിമയ മൂല്യം (exchange value) മാത്രമേയുള്ളൂ. സാധാരണ ഉത്പാദനവും മുതലാളിത്ത ഉത്പാദനവും തമ്മിലെ ഈ വൈരുദ്ധ്യമാണ് പരിസ്ഥിതി പ്രശ്നത്തിന്റെ കാതൽ. വിഭവങ്ങളുടെ പാഴാക്കലും, മാലിന്യവുമില്ലാത്ത ഒരു മുതലാളിത്ത ഉത്പാദന വ്യവസ്ഥ അസംഭവ്യമാണ്.

സാധാരണ ഉത്പാദനത്തിൽ (production in general) ഉത്പന്നത്തിന്റെ ഉപയോഗ മൂല്യമാണ് (use value) പ്രധാനം. എന്നാൽ ലാഭം മിശിഹായും പ്രവാചകനുമാകുന്ന മുതലാളിത്ത വ്യവസ്ഥയിൽ ഉത്പന്നത്തിന്റെ ഉപയോഗ മൂല്യമില്ല മറിച്ച് വിനിമയ മൂല്യം (exchange value) മാത്രമേയുള്ളൂ. സാധാരണ ഉത്പാദനവും മുതലാളിത്ത ഉത്പാദനവും തമ്മിലെ ഈ വൈരുദ്ധ്യമാണ് പരിസ്ഥിതി പ്രശ്നത്തിന്റെ കാതൽ. വിഭവങ്ങളുടെ പാഴാക്കലും, മാലിന്യവുമില്ലാത്ത ഒരു മുതലാളിത്ത ഉത്പാദന വ്യവസ്ഥ അസംഭവ്യമാണ്. മുതലാളിത്തത്തിന്റെ അടിസ്ഥാന യുക്തിയെ ഒരു ട്രെഡ്മില്ലിനോടാണ് ഉപമിക്കാനാവുക. നിരന്തരമായി ഉത്പാദിപ്പിച്ചും, മാലിന്യം സൃഷ്ടിച്ചും, പഴാക്കിയും, ലാഭം കുന്നുകൂട്ടിക്കൊണ്ടു മുന്നേറാത്ത പക്ഷം നിങ്ങൾ പുറം തള്ളപ്പെടും. (Dog eating dog system-ഒന്നുകിൽ കൊല്ലുക അല്ലെങ്കിൽ കൊല്ലപ്പെടുക). അതായത് മുതലാളിത്തത്തിന്റെ ശക്തിയും അസ്തിത്വ കാരണവും ലാഭം മാത്രമാണ്. ഇതിനായി അധ്വാന ശക്തിയെയും പ്രകൃതി വിഭവങ്ങളെയും നിരന്തരമായി ചൂഷണം ചെയ്തേ മതിയാകൂ. വിഭവങ്ങൾക്കും, കുറഞ്ഞ കൂലിക്കും, വിപണിക്കുമായുള്ള ഈ മത്സരമാണ് സാമ്രാജ്യത്വത്തിലേക്ക് നയിക്കുന്നത്. എന്നാൽ ഇവിടെ ഒരു വൈരുദ്ധ്യമുണ്ട്. പ്രകൃതി വിഭവങ്ങൾ (എണ്ണ, വെള്ളം, ധാതുക്കൾ, മരങ്ങൾ...) നിയന്ത്രിതവും ചൂഷണം അനിയന്ത്രിതവുമാണ്. ഇത് സ്വാഭാവികമായും വിഭവങ്ങളുടെ ലഭ്യത കുറക്കുന്നു (ഉദാ: പെട്രോളിയം ഉത്പന്നങ്ങൾ), പക്ഷെ വിപണിയിലെ ലഭ്യതക്കുറവ് വിലകൂട്ടാൻ ഇടയാക്കുന്നു. ഇത് കൂടുതൽ ലാഭം സൃഷ്ടിക്കുന്നു. സ്വാഭാവികമായും ഇത് കൂടുതൽ വിഭവ ചൂഷണത്തിലേക്ക് നയിക്കുന്നു.

മനുഷ്യന്റെ അജൈവ ശരീരം എന്ന് മാർക്സ് നിരീക്ഷിച്ച പ്രകൃതിയെ (മനുഷ്യാധ്വാനത്തെയെന്ന പോലെ) അനിയന്ത്രിത ചൂഷണത്തിനുള്ള വിഭാവമായാണ് മുതലാളിത്തം കാണുന്നത്. ഇത് മനുഷ്യനും പ്രകൃതിയും തമ്മിലെ ചയാപചയ ബന്ധത്തെ തകർക്കുകയും (Metabolic Rift) മനുഷ്യനെ പ്രകൃതിയിൽ നിന്നും അന്യവത്കരിക്കുകയും ചെയ്യുന്നു. വളർച്ചാ നിയന്ത്രിത മുതലാളിത്തം എന്നത് ഒരു വിരുദ്ധോക്തിയാണ്. മുതലാളിത്തം എന്നത് ഒരു സാമ്പത്തിക വ്യവസ്ഥ മാത്രമല്ല അതിനെ നിലനിർത്താനാവശ്യമായ സാംസ്കാരിക-രാഷ്ട്രീയ-നിയമ സംവിധാനങ്ങളുടെ കൂടി സഞ്ചയമാണ്. രാജ്യങ്ങൾ, വ്യക്തികൾ സ്ഥാപനങ്ങൾ എന്നിവയെല്ലാം തമ്മിൽ ആർത്തിയും, ചൂഷണവും, മത്സരവും സ്വീകാര്യവും ഗുണപരവുമാണെന്ന പൊതു ബോധം സൃഷ്ടിക്കാൻ ഈ വ്യവസ്ഥക്ക് കഴിയുന്നു. ഉപഭോഗം ജീവിത നിലവാരത്തിന്റെ അളവു കോലായി മാറുന്നു. 'സമ്പന്നർ സമ്പന്നരായത് അവരുടെ കഠിനാധ്വാനത്തിലൂടെയാണെന്നും ദാരിദ്ര്യത്തിന് കാരണം മടിയും മാനസികാവസ്ഥയുമാണെന്നും ഏത് അമൂൽ ബേബിയുടെയും പൊതു ബോധമാണിന്ന്. ഇങ്ങനെ സമഗ്രമായൊരു ചൂഷണ വ്യവസ്ഥ മുന്നോട്ട് വെക്കുന്ന മുതലാളിത്തത്തെ തെറ്റു തിരുത്തി മെച്ചപ്പെടുത്താമെന്ന ധാരണ മൌഢ്യമാകും.

xdfdfd

കഴിഞ്ഞ 25 വർഷമായി ഈ മുതലാളിത്തത്തിന്റെ എറ്റവും ഹിംസാത്മക രൂപമായ നവലിബറൽ വികസന മാതൃകയാണ് ഇന്ത്യ പിന്തുടരുന്നത്. തൊഴിലിനും പ്രകൃതി വിഭവങ്ങൾക്കും മേലുള്ള നഗ്നമായ കടന്നാക്രമണമാണ് ഈ കാലയളവിലുണ്ടായത്. മുൻപ് സൂചിപ്പിച്ച പോലെ നവലിബറലിസം ഒരു സാമ്പത്തിക നയം മാത്രമല്ല. ആഗോള ധന മൂലധനത്തിന്റെ സമഗ്രമായ അധീശ പദ്ധതിയെന്ന നിലക്കാണ് അതിനെ വിലയിരുത്തേണ്ടത്. കർഷകർ, ചെറുകിട ഉത്പാദകർ, ആദിവാസികൾ തുടങ്ങിയ ജനവിഭാഗങ്ങളെ വാസ്തുഹാരകളാക്കി (Dispossessed) മാറ്റുന്ന പ്രാകൃത മൂലധന സഞ്ചയത്തിന്റെ (primitive accumulation) ഇളകിയാട്ടമാണ് ഈ കാലയളവിൽ കണ്ടത്. രണ്ടുലക്ഷത്തിലധികം കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിട്ടും, ധാതു നിക്ഷേപ മേഖലകളിൽ നിന്നും ആദിവാസികളെ ആട്ടിപ്പായിച്ചും, ചെറുകിട ഉത്പാദനത്തെ തകർത്തും തുടരുന്ന നവലിബറൽ വികസനത്തിൽ ഇന്ത്യയിലെ തൊഴിൽ വളർച്ചാ നിരക്കാകട്ടെ കുറയുകയും ചെയ്തു. ചുരുക്കി പറഞ്ഞാൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാതെയും, ഉത്പാദന മേഖലയിൽ ഇടപെടാതെയും ഊഹക്കച്ചവടത്തിന്റെയും പ്രാകൃത മൂലധന സഞ്ചയത്തിന്റെയും മാർഗത്തിൽ നടന്ന കൊള്ളയാണ് വികസനം എന്ന പേരിൽ നാം കൊട്ടിഘോഷിക്കുന്നത്. ഇക്കാലയളവിൽ ഇന്ത്യയിൽ നടന്ന പരിസ്ഥിതി സമരങ്ങളുടെ വിശദാംശങ്ങൾ പരിശോധിച്ചാൽ അവയോരോന്നും വിപുലമായ അർത്ഥത്തിൽ ഈ നവലിബറൽ വികസന മാതൃകക്കെതിരായ സമരങ്ങളായിരുന്നെന്നു കാണാം. സിംഗുർ, നിയംഗിരി, റായ്ഗഡ്, മനേസാർ, പ്ലാച്ചിമട എന്നിവിടങ്ങളിലെല്ലാം നടന്ന സമരങ്ങൾ ഇത് ചൂണ്ടിക്കാട്ടുന്നു.

ഇടതുപക്ഷമൊഴികെ ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും നവലിബറൽ വികസന മാതൃകയുടെ വക്താക്കളാണ്. മൂലധനം കൂടുതൽ ലാഭം ലക്ഷ്യമാക്കി അനുകൂല ഇടങ്ങളിലേക്ക് നീങ്ങാം (Capital Flight), അതുകൊണ്ട് കൂടുതൽ ഇളവുകൾ നല്കി മൂലധനത്തെ ആകർഷിക്കാനും പിടിച്ചു നിർത്താനും കഴിയാത്ത സർക്കാരുകൾ വികസന വിരുദ്ധരായി ചിത്രീകരിക്കപ്പെടും. ഈ ഇളവുകളാകട്ടെ സൗജന്യ ഭൂമി, പരിസ്ഥിതി നിയമങ്ങളുടെ ലംഘനം, കുറഞ്ഞ കൂലി നിരക്ക്, പ്രകൃതി വിഭവങ്ങളുടെ നഗ്നമായ കൊള്ളക്കുള്ള അവസരം തുടങ്ങിയവയുമാണ്. (നാനോ ഫാക്ടറിക്കായി 30000 കോടി രൂപയുടെ ഇളവുകളാണ് ഗുജറാത്ത് സർക്കാർ നല്കിയത്, 1100 ഏക്കർ കൃഷി ഭൂമി സർക്കാർ എറ്റെടുത്ത് നല്കി, എന്നിട്ടോ വെറും 500 പേർക്കാണ് കമ്പനി സ്ഥിരം തൊഴിൽ നല്കിയത്). തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന മിഥ്യാ ധാരണ സൃഷ്ടിക്കുകയും അങ്ങനെ ഭൂമി എറ്റെടുക്കലുമായി ബന്ധപ്പെട്ടും മറ്റും ഉണ്ടാകുന്ന എതിർപ്പുകളെ തടയിടുകയും ചെയ്ത് നഗ്നമായ കൊള്ളക്ക് അവസരമൊരുക്കുകയാണ് ചെയ്യുന്നത്. ഈ നവലിബറൽ വികസനത്തിന്റെ മറ്റൊരു ഉപോല്പന്നമാണു അഴിമതി. പ്രാകൃത മൂലധന സഞ്ചയത്തിനും, തൊഴിൽ ചൂഷണത്തിനും കോർപ്പറേറ്റുകൾ ഭരണകൂടത്തിനു നല്കുന്ന 'വിലയാണ് ' ഈ അഴിമതി. സ്പെക്ട്രം, കല്ക്കരി തുടങ്ങി സമീപകാലത്ത് ഇന്ത്യയിൽ റിപ്പോട്ട് ചെയ്യപ്പെട്ട എല്ലാ വൻ അഴിമതികളും ഈ വിഭാഗത്തിൽ പെടുത്താവുന്നതാണ്. ഇതേ നവലിബറൽ വികസന രാഷ്ട്രീയത്തിന്റെ വ്യക്തി രൂപങ്ങളായാണ് കേന്ദ്രത്തിൽ മോഡിയും, കേരളത്തിലെ ഉമ്മൻ ചാണ്ടിയും പ്രവർത്തിക്കുന്നത്. "എന്ത് വില കൊടുത്തും" വികസനം നടപ്പാക്കുകയെന്നതാണ് അജണ്ട. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് കേരളത്തിൽ നടപ്പാക്കിയ 'വികസന' പദ്ധതികളിൽ ഭൂരിഭാഗവും പൊതുഭൂമിയുടെ സ്വകാര്യവത്കരണവുമായി ബന്ധപ്പെട്ടതായിരുന്നു. ഈ കാലയളവിൽ ഉയർന്ന അഴിമതികളും മേൽപ്പറഞ്ഞ വിധം നവലിബറൽ വികസനത്തിന്റെ ഉപോൽപ്പന്നങ്ങലായിരുന്നു.

ഇന്ന് കേരളം വലതു പക്ഷത്തിനോ ഇടതു പക്ഷത്തിനോ ഒരു മാതൃകയല്ല. മൂലധന പാലായനം എന്ന ഭീഷണിക്കു പൂർണമായി വഴങ്ങാൻ കേരളത്തിലെ ഒരു ഭരണകൂടവും തയ്യാറാവാത്തതും, ശക്തമായ തൊഴിലാളി പ്രസ്ഥാനങ്ങളും അവകാശബോധവും നിലനില്ക്കുന്നതും കേരളത്തെ നവലിബറൽ വികസനനായകരുടെ വിമർശന കേന്ദ്രമാക്കുന്നു. എന്നാൽ ഒരിടതുപക്ഷ ബദൽ മുന്നോട്ട് വെക്കാനും ഈ കാലയളവിൽ കേരളത്തിനായില്ല.

ഇത്തരമൊരു ഘട്ടത്തിൽ ഈ നവലിബറൽ വികസന മാതൃകയോട് കലഹിച്ചും, ബദൽ വികസന മാതൃകകൾ ഉയർത്തിക്കൊണ്ടു വന്നും മാത്രമേ ഇടതു പക്ഷത്തിനു പരിസ്ഥിതി പ്രശ്നത്തെ അഭി സംബോധന ചെയ്യാനാവൂ. അഥവാ 'വികസനത്തിലും പരിസ്ഥിതിയിലും' നിലനില്ക്കുന്ന അഭിപ്രായ സമന്വയത്തെ പൊളിക്കുകയും ജനകീയ ബദലുകളിലൂടെ മറ്റൊരു മാതൃക തീർക്കുകയുമാണ് ഇടതുപക്ഷത്തിനു മുന്നിലെ യഥാർത്ഥ വെല്ലുവിളി. അതിനുള്ള ചരിത്രാവസരമാണ് കേരളത്തിലെ എൽ.ഡി.എഫ് സർക്കാരിനു കൈവന്നിരിക്കുന്നത്.

2008 മുതൽ തുടരുന്ന പ്രതിസന്ധിയിൽ നിന്ന് നവലിബറലിസം ഇനിയും കരകയറിയിട്ടില്ല. സമീപകാലം വരെ മുതലാളിത്തത്തിനു ബദലുകളന്വേഷിച്ചവരെ 'ദിനോസറുകൾ' എന്നാക്ഷേപിച്ച മുഖ്യധാര ചിന്തകർ പോലും (കേരളത്തിലാകട്ടെ വികസന വിരുദ്ധരെന്നും) ഇപ്പോൾ ഒരു കാര്യം അംഗീകരിക്കുന്നു: നവലിബറലിസം അതിജീവിക്കില്ല, അതതിന്റെ അവസാന ആളിക്കത്തലിലാണ്. ഇത്തരമൊരവസ്ഥയിലാണ് ലോകമെമ്പാടും ഉയർന്നു വരുന്ന ബദലുകളെക്കുറിച്ചുള്ള അന്വേഷണങ്ങൾ പ്രസക്തമാകുന്നത്. റോസാ ലക്സംബർഗ് സൂചിപ്പിച്ചതു പോലെ ബദലുകൾ രണ്ടു വിധമുണ്ടാകാം ഒന്ന് കാടത്തം (ഇന്ത്യയിലുൾപ്പെടെ വിവിധ രാജ്യങ്ങളിൽ ഫാഷിസ്റ്റ്‌ പ്രവണതയുള്ള ഭരണകൂടങ്ങൾ അധികാരത്തിലെത്തുന്നതും സ്വാധീനം വർധിപ്പിക്കുന്നതും ഈ വിഭാഗത്തിൽ പ്പെടുത്താം) മറ്റൊന്നു സോഷ്യലിസം. ഇതിൽ മൂർത്തമായ ഒരു സോഷ്യലിസ്റ്റ് വികസന മാതൃക നമ്മുടെ മുന്നിലില്ല, പക്ഷെ ഈ ദിശയിൽ നിരവധിയായ അന്വേഷണങ്ങൾ ലോകമെമ്പാടും നടക്കുന്നുണ്ട്. ബൊളീവിയയിലെ സപാറ്റിസ്റ്റാ മുന്നേറ്റം, ക്യൂബയിലും വെനിസ്വേലയിലും നടക്കുന്ന സോഷ്യലിസ്റ്റ് പരീക്ഷണങ്ങൾ, ബ്രസീലിലെ ഭൂസമര പാഠങ്ങൾ, ഗ്രീസിലെ സിറിസയും, സ്പെയിനിലെ പൊഡെമൊസും മുന്നോട്ട് വെക്കുന്ന രൂപങ്ങൾ, ഒക്ക്യുപ്പൈ സമരങ്ങൾ, തുടങ്ങി നിരവധി പാഠങ്ങൾ. അത്തരം ഏതു പരീക്ഷണവും നിലനില്ക്കുന്ന നവലിബറൽ വികസന മാതൃകയെക്കാൾ മെച്ചപ്പെട്ടതാകും എന്നതിൽ നാം സംശയിക്കേണ്ടതില്ല. അത് കൊണ്ടു തന്നെ അത്തരം ഇടപെടലുകളിൽ നിന്ന് പാഠങ്ങളുൾക്കൊള്ളാനും കേരളത്തിന്റെ സവിശേഷമായ രാഷ്ട്രീയ മണ്ഡലത്തിൽ ഇത്തരം ബദലുകൾക്കായുള്ള അന്വേഷണങ്ങളെ ഉൾച്ചേർക്കുകയും ചെയ്യാനാവണം.

xdfdfd

താരതമ്യേന പിന്നാക്കാവസ്ഥയിൽ നില്ക്കുമ്പോഴും വികസിത രാജ്യങ്ങൾക്ക് സമാനമായ ആരോഗ്യ-വിദ്യാഭ്യാസ സൂചികകൾ, താഴ്‌ന്ന സാമ്പത്തിക വളർച്ചയിലും കൈവരിച്ച പ്രഹേളികയാണ് പിന്നീട് കേരള വികസന മാതൃക എന്ന് വിശേഷിപ്പിക്കപ്പെട്ടത്. ഒന്നാം കമ്മ്യുണിസ്റ്റ് മന്ത്രിസഭാ കാലത്ത് തന്നെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വിഭിന്നമായ ഒരു വികസന മാതൃക ഭൂപരിഷ്കരണത്തിലൂടെയും, വിദ്യാഭ്യാസനയത്തിലൂടെയും മുന്നോട്ട് വെക്കാൻ കേരളത്തിനായി. എന്നാൽ ഇന്ന് കേരളം വലതു പക്ഷത്തിനോ ഇടതു പക്ഷത്തിനോ ഒരു മാതൃകയല്ല. മൂലധന പാലായനം എന്ന ഭീഷണിക്കു പൂർണമായി വഴങ്ങാൻ കേരളത്തിലെ ഒരു ഭരണകൂടവും തയ്യാറാവാത്തതും, ശക്തമായ തൊഴിലാളി പ്രസ്ഥാനങ്ങളും അവകാശബോധവും നിലനില്ക്കുന്നതും കേരളത്തെ നവലിബറൽ വികസനനായകരുടെ വിമർശന കേന്ദ്രമാക്കുന്നു. എന്നാൽ ഒരിടതുപക്ഷ ബദൽ മുന്നോട്ട് വെക്കാനും ഈ കാലയളവിൽ കേരളത്തിനായില്ല. ഭൂപരിഷ്കരണത്തിന്റെ നേട്ടം കാർഷിക മേഖലയിൽ ഉണ്ടായില്ല. ഭൂമി പൂർണമായും തന്നെ ഊഹക്കച്ചവടത്തിന്റെ ഉപാധിയായി മാറി. സേവന മേഖലയാകട്ടെ ലാഭ കേന്ദ്രീകൃതമായി, വരുമാനത്തിലെ അസമത്വം ഭയാനകമായ രൂപത്തിൽ വർദ്ധിക്കുന്നു, തൊഴിൽ മേഖലയിൽ ചൂഷണം പെരുകുന്നു. സംഘടിത തൊഴിലാളി പ്രസ്ഥാനങ്ങളുടെ ഇടം കൈയ്യടക്കാൻ ജാതി-മത വിലപേശൽ പ്രസ്ഥാനങ്ങൾക്കാകുന്നു. വികസനമെന്നാൽ നവലിബറൽ വികസനമാണെന്ന പൊതുബോധം കക്ഷി രാഷ്ട്രീയ ഭേദമന്യേ വ്യാപകമാകുന്നു.

അധ്യാപകർ, മാധ്യമ തൊഴിലാളികൾ, ഗവേഷകർ, പ്രൊഫഷണലുകൾ തുടങ്ങിയവരെല്ലാമുൾപ്പെടുന്ന 40% ത്തിലധികം വരുന്ന ലോവർ മിഡിൽ ക്ലാസാണു കേരളത്തിലെ പൊതുബോധത്തെ നിയന്ത്രിക്കുന്നത്. ചെറുകിട കർഷകർ, കർഷക തൊഴിലാളികൾ, മത്സ്യ തൊഴിലാളികൾ, ആദിവാസികൾ, പരമ്പരാഗത വ്യവയായ തൊഴിലാളികൾ തുടങ്ങിയവരെ അപേക്ഷിച്ച് നവലിബറൽ ആഗോളീകരണത്തിന്റെ ആഘാതം ഏറെയൊന്നും അനുഭവിക്കുന്നവരല്ല ഈ മധ്യവർഗ്ഗം. അതുകൊണ്ട് തന്നെ നവലിബറലിസം കൂടുതൽ അവസരങ്ങളും സാധ്യതകളും തുറന്നു തരുമെന്നും തങ്ങളുടെ സാമൂഹിക ചലനത്തിൽ (സോഷ്യൽ മൊബിലിറ്റി) മെച്ചപ്പെട്ട മാറ്റങ്ങളുണ്ടാക്കുമെന്നുമുള്ള (മിഥ്യാ)പ്രതീക്ഷ ഈ വിഭാഗം വെച്ചു പുലർത്തുന്നു. മുതലാളിത്ത സാമ്പത്തിക കുഴപ്പങ്ങളും നവലിബറലിസത്തിന്റെ തനത് സ്വഭാവമായ തൊഴിൽരഹിത വളർച്ചയും ഈ മധ്യവർഗ്ഗ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിചിട്ടുണ്ട്. നവലിബറൽ നയങ്ങൾ കൂടുതൽ കർശനമായി നടപ്പിലാക്കത്തതാണ് ഈ പ്രതീക്ഷാ നഷ്ടത്തിന്റെ കാരണം എന്ന പൊതുബോധത്തിലേക്ക് മധ്യവർഗ്ഗം എത്തുന്നതിന് ഉയർന്ന മാധ്യമസാന്ദ്രതയും, രാഷ്ട്രീയവത്കരണ പ്രക്രിയയിൽ ഇടതുപക്ഷത്തിനു നഷ്ടപ്പെടുന്ന മേൽകൈയ്യും സഹായകരമായി. നവലിബറൽ വികസന മാതൃകയുടെ പൊള്ളത്തരങ്ങളെ തുറന്നു കാട്ടുകയും, മധ്യവർഗ മിഥ്യാപ്രതീക്ഷകളുടെ പരിമിതി ബോധ്യപ്പെടുത്തുകയും ചെയ്യേണ്ട ഇടതുപക്ഷമാകട്ടെ പൂർണമായ അർത്ഥത്തിൽ അതിൽ വിജയിച്ചുമില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വികസന പരിപ്രേക്ഷ്യത്തിൽ മധ്യവർഗ്ഗ പൊതുബോധം ചെലുത്തുന്ന സ്വാധീനമാണ് 'വികസന വിരുദ്ധ'രെന്ന ചീത്തപ്പേരു ഭയന്ന് കടുത്ത നവലിബറൽ കൊള്ളയാകുന്ന പദ്ധതികളിൽ പോലും കർക്കശമായ നിലപാടെടുക്കാൻ ഇടതുപക്ഷത്തെ ഭയപ്പെടുത്തുന്നത്. ഇടത്പക്ഷവും വലതുപക്ഷവും മുന്നോട്ടു വെക്കുന്ന വികസന പരിപ്രേക്ഷ്യത്തിൽ അടിസ്ഥാനപരമായ വ്യതിരക്തതകൾ ഇല്ലാതാവുമ്പോൾ (അല്ലെങ്കിൽ ആ വ്യതിരക്തത പൊതു ബോധമാകാത്തപ്പോൾ) സ്വാഭാവികമായും ഈ വികസന വാദത്തോടു വർഗ്ഗപരമായ പ്രതിപത്തിയുള്ള വലതുപക്ഷത്തെ മധ്യവർഗ്ഗം സ്വീകരിക്കും. നവലിബറൽ വികസന മാതൃക കർക്കശമായി നടപ്പാക്കുന്ന മോഡിയെപ്പോലൊരാൾ സ്വീകാര്യനാവുകയും ചെയ്യും. (അതാണ്‌ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സംഘപരിവാർ വോട്ടുകളുടെ ഒരു സ്രോതസ്സ്.)

ഒരു വശത്ത് കൃഷിഭൂമിക്കായി ആദിവാസികളുൾപ്പടെയുള്ളവർ സമരരംഗത്തും മറുഭാഗത്ത് ഭൂമി ഊഹക്കച്ചവടത്തിനായി തരിശിടുകയും ചെയ്യുന്ന വൈരുദ്ധ്യം. തണ്ണീർത്തടങ്ങളും, നെൽവയലുകളുമുൾപ്പെടെ ഏതു ഭൂമിയും ഉടമസ്ഥർക്ക് ഏതു നിലക്കും കൈകാര്യം ചെയ്യാം എന്ന പൊതു ബോധം നിലനില്ക്കുന്നു. ഭക്ഷ്യ വിഭവങ്ങൾക്കായി അയൽസംസ്ഥാനങ്ങളെ ആശ്രയിക്കുകയും കൃഷി ഭൂമി നികത്തുകയും ചെയ്യുന്ന യുക്തിയോട് കലഹിക്കാതെ ഒരു ബദലും കേരളത്തിൽ സാധ്യമല്ല.

ഇത്തരം സാഹചര്യത്തിൽ ബദൽ വികസനപരീക്ഷണങ്ങൾ കേരളത്തിൽ അനിവാര്യമാണ്. അത്തരമേതൊരു പരീക്ഷണവും നിലനില്ക്കുന്ന നവലിബറൽ വികസന മാതൃകയെക്കാൾ പരിസ്ഥിതി സൗഹാർദപരവും, മാനുഷികവുമാകുമെന്ന കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ല. ആ പരീക്ഷണങ്ങൾ എന്ത് തന്നെയായാലും അവയ്ക്കുണ്ടാകേണ്ട പൊതു സ്വഭാവം ഇവയാണ്, മൂലധനത്തിന്റെ കാഴ്ചപ്പാടിന് പകരം തൊഴിലിന്റെ കാഴ്ചപ്പാടിൽ നിന്നുള്ളതാവണം ഈ വികസന മാതൃകകൾ, ഉപഭോഗത്തെ ആശ്രയിച്ചു നില്ക്കുന്ന വികസനമല്ല ഉൽപ്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നതാകണം ആ വികസന മാതൃക, കേരള വികസന മാതൃകയുടെ അടിസ്ഥാന ശക്തിയായ പൊതു ഇടപെടലിനെയും, പൊതു ഇടത്തെയും വീണ്ടെടുക്കാൻ കഴിയുന്നതാവണം അത്, കേരളത്ത്തിനപമാനമായ തൊഴിൽ മേഖലയിലെ സ്ത്രീ പങ്കാളിത്തക്കുറവിനെ പരിഹരിക്കാനുതകുന്നതാകണം അത്, ചെറുകിട ഉത്പാദനത്തെ ശക്തിപ്പെടുത്താൻ കഴിയുന്നതാകണം അത്. ചുരുക്കി പറഞ്ഞാൽ നമ്മുടെ ഏതു വികസന പരീക്ഷണങ്ങളും നവലിബറൽ വികസന മാതൃകയ്ക്കുള്ള വിമർശനമാകണം, അത് അസമത്വം കുറയ്ക്കുന്നതും അടസ്ഥാനവർഗ്ഗങ്ങളുടെ ജീവിതത്തെ മെച്ചപ്പെടുത്തുന്നതും സർവോപരി ഈ ഭൂമിയെ കൂടുത്തൽ മെച്ചപ്പെട്ട രൂപത്തിൽ വരും തലമുറക്ക് കൈമാറുന്നതുമാകണം.

കേരളത്തിലെ ഏതു വികസന പ്രശ്നവും ഭൂമിയെ കേന്ദ്രീകരിച്ചുള്ളതാണു. കേരളത്തിലിന്നു ഭൂമി ഊഹക്കച്ചവടത്തിനുള്ള ഉപാധിയായി മാറിയിരിക്കുന്നു. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഭൂമിക്കു മേലുള്ള നഗ്നമായ കൊള്ളയാണ് നടന്നത്. പൊതുഭൂമിയെ പരമാവധി സ്വകാര്യ മൂലധന ശക്തികൾക്ക് വിറ്റുതുലക്കുകയും അതിന്റെ അഴിമതി വിഹിതം കൈപറ്റുകയുമായിരുന്നു വികസനനയം. ഒരു വശത്ത് കൃഷിഭൂമിക്കായി ആദിവാസികളുൾപ്പടെയുള്ളവർ സമരരംഗത്തും മറുഭാഗത്ത് ഭൂമി ഊഹക്കച്ചവടത്തിനായി തരിശിടുകയും ചെയ്യുന്ന വൈരുദ്ധ്യം. തണ്ണീർത്തടങ്ങളും, നെൽവയലുകളുമുൾപ്പെടെ ഏതു ഭൂമിയും ഉടമസ്ഥർക്ക് ഏതു നിലക്കും കൈകാര്യം ചെയ്യാം എന്ന പൊതു ബോധം നിലനില്ക്കുന്നു. ഭക്ഷ്യ വിഭവങ്ങൾക്കായി അയൽസംസ്ഥാനങ്ങളെ ആശ്രയിക്കുകയും കൃഷി ഭൂമി നികത്തുകയും ചെയ്യുന്ന യുക്തിയോട് കലഹിക്കാതെ ഒരു ബദലും കേരളത്തിൽ സാധ്യമല്ല. ഒറ്റ മഴക്ക് വെള്ളത്തിൽ മുങ്ങുന്ന നമ്മുടെ നഗരങ്ങൾ തിരിച്ചെടുക്കാനാവാത്ത വിധം മണ്ണിട്ട്‌ നികത്തിയ കമ്മട്ടിപ്പാടങ്ങളുടെ മേലാണ് കുടികൊള്ളുന്നത്. സമഗ്രമായൊരു സ്ഥലീയാസൂത്രണ നയം (land use policy) ഇക്കാര്യത്തിൽ അടിയന്തിരമായി ഉണ്ടാകണം. വിലകൊടുത്ത് വാങ്ങിയ ഭൂമി എന്തും ചെയ്യാവുന്ന ഒന്നല്ലെന്നും അതൊരു പൊതു സ്വത്താണെന്നുമുള്ള വീക്ഷണം ഉയരണം. തരിശിടങ്ങളെ കൃഷി ഭൂമിയാക്കി വികസിപ്പിക്കും വിധം കേരളത്തിൽ നടക്കുന്ന കാമ്പയിൻ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനാവണം. നഗര കൃഷിയുടെ ക്യുബൻ മാതൃക നമ്മുടെ മുന്നിലുണ്ട്. ഭക്ഷ്യ കൃഷി കർഷകന് വരുമാനം നല്കുന്നതായി മാറണം. അതിനു കൂടുതൽ സബ്സിഡിയും മറ്റ് ഇൻസെന്റീവുകളും കർഷകന് നല്കുകയും ആ സാമ്പത്തിക ബാധ്യത സമൂഹം ഏറ്റെടുക്കുകയും വേണം. ആത്യന്തികമായി ഒരു തരത്തിലുള്ള പ്രാകൃത മൂലധന സഞ്ചയത്തിനും കേരളത്തിൽ അവസരമില്ലെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിക്കാനാകണം.

xdfdfd

നഗരവത്കരണത്തിന്റെ പ്രശ്നങ്ങളാണ് കേരളത്തെ ഇപ്പോൾ ഞെരുക്കുന്നത്. കൊച്ചുപട്ടണങ്ങളിൽ പോലും മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കനുഭവപ്പെടുന്നു. 2005-06 മുതൽ 2012-13 വരെയുള്ള കാലയളവിൽ കേരളത്തിലെ വാഹനങ്ങളുടെ എണ്ണം 156% കണ്ട് വർദ്ധിച്ചപ്പോൾ ശരാശരി റോഡ്‌ ദൈർഘ്യം 66% മാത്രമാണു വർദ്ധിച്ചത്(16). ഓരോ ദിവസവും ശരാശരി 3171 വാഹങ്ങൾ പുതുതായി നിരത്തിലിറങ്ങുന്നു. കേരളത്തെ പോലെ ഇടുങ്ങിയ ഒരു സംസ്ഥാനത്ത് ഈ വാഹനപ്പെരുപ്പം സൃഷ്ടിക്കുന്ന മലിനീകരണ-ആരോഗ്യ പ്രശ്നങ്ങൾ നിസാരമല്ല. എന്നാൽ എന്താണു ഇതിനു പരിഹാരമായി നിർദേശിക്കപ്പെടുന്നത്? കൂടുതൽ ബൈപാസുകൾ, എക്സ്പ്രസ് ഹൈവേ, ബുള്ളറ്റ് ട്രെയിൻ തുടങ്ങിയവ ആണ് നമ്മുടെ 'പ്രതിവിധി'. (ആറു മണിക്കൂർ കൊണ്ട് കാസർകോട് നിന്നും തിരുവനന്തപുരത്തെത്തുക എന്നതല്ല അങ്ങനെ എത്തേണ്ട ആവശ്യം പരമാവധി ഇല്ലാതാകുക എന്നതാണ് പ്രധാനം). ഇനിയും നമ്മളെത്ര ബൈപാസുകൾ പണിയും? ബൈപാസുകൾക്ക് ബൈപാസ് വേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു. ഇവിടെയാണ് വികസനത്തിലെ വർഗ്ഗ പക്ഷപാതിത്തം പ്രധാനമാകുന്നത്. നമ്മുടെ നിരത്തുകളിലെ പരിമിതമായ ഇടം ലക്ഷ്വറി കാറുകൾക്കുള്ളതല്ല പൊതുവാഹനങ്ങൾക്കുള്ളതാണെന്ന് പറയാനാകണ്ടേ? ആഡംഭര വാഹനങ്ങൾ സൃഷ്ടിക്കുന്ന ഗതാഗതക്കുരുക്കും മലിനീകരണവും പൊതുസമൂഹം ചുമക്കേണ്ടതുണ്ടോ? എന്തുകൊണ്ട് നമ്മുടെ നഗരങ്ങളിലെങ്കിലും ഈ ആഡംഭര വാഹനങ്ങളെ നിയന്ത്രിച്ചു കൂട? പക്ഷെ അങ്ങനെ ചെയ്യണമെങ്കിൽ മെച്ചപ്പെട്ട പൊതുഗതാഗത സംവിധാനം ഒരുക്കിയേ മതിയാകൂ. ലാഭ കേന്ദ്രീകൃതമായ ഒരു വികസന സങ്കൽപ്പത്തിൽ KSRTCയെ ലാഭത്തിലാക്കുക എന്നതാകും പരമമായ ഉദ്ദേശം, പക്ഷെ ഇവിടെ മെച്ചപ്പെട്ട പൊതു ഗതാഗതം ഉറപ്പുവരുത്തുക എന്നതാകണം ബദൽ.

മാലിന്യപ്രശ്നമില്ലാത്ത ഒരു നഗരവും കേരളത്തിൽ ഇല്ല. നിരവധിയായ മാലിന്യ നിക്ഷേപ വിരുദ്ധ സമരങ്ങൾക്കാണു കേരളം സാക്ഷ്യം വഹിച്ചത്. പക്ഷെ ഇവിടെയെല്ലാം മറന്നു പോകുന്ന ഒരു ചോദ്യം 'എന്ത് കൊണ്ട് മാലിന്യം'? എന്ന അടിസ്ഥാന പ്രശ്നമാണ്. സ്വന്തം ജീവിത പരിസരത്ത് നിന്നും മാലിന്യം മറ്റെവിടേയ്ക്കെങ്കിലും മാറണം എന്ന പരിമിതമായ ലക്ഷ്യമേ പലപ്പോഴും നമ്മുടെ മാലിന്യ വിരുദ്ധ നിലപാടുകൾക്കുള്ളൂ. കഴിഞ്ഞ 25 വർഷത്തിനിടയിൽ ഇന്ത്യൻ നഗരങ്ങളിലെ ഖരമാലിന്യ വിസർജ്ജനം ഇരട്ടിയിലധികമായി. ഉപഭോഗം സാമൂഹ്യ ശ്രേണിയെ നിശ്ചയിക്കുന്ന ഒരു വ്യവസ്ഥയിൽ മാലിന്യം സ്വാഭാവികമായും വർദ്ധിക്കും. കേരളത്തിൽ വർദ്ധിച്ചു വരുന്ന 'മാൾ സംസ്കാരം' ഈ മാലിന്യ വർദ്ധനവിൽ വലിയ സംഭാവനയാണ് നല്കുന്നത്. ഷോപ്പിംഗ് ഹോബിയാകുന്ന ഒരു തലമുറ നമുക്ക് ചുറ്റും വളരുകയാണ്. നമ്മുടെ ചെറുകിട കച്ചവടക്കാരെ മുഴുവൻ വിഴുങ്ങുന്ന ഈ ഭീമന്മാർ സൃഷ്ടിക്കുന്ന ഗതാഗതക്കുരുക്കും ചില്ലറയല്ല. ഒരു തരത്തിലുള്ള നിയന്ത്രണവും ഈ മേഖലയിൽ നിലനില്ക്കുന്നില്ല. ഉറവിട മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് സി.പി.ഐ(എം) നേതൃത്വത്തിൽ നടക്കുന്ന ഇടപെടൽ ഈ മേഖലയിലെ പ്രതീക്ഷാ നിർഭരമായ മുന്നേറ്റമാണ്, അതിനെ ഉപഭോഗത്തിലെ ഉപയോഗവും ആർഭാടവും വേർതിരിക്കുന്ന ഒരു ജനകീയ ഇടപെടലാക്കി വളർത്തുകയെന്ന ദൗത്യവും നമ്മുടെ മുന്നിലുണ്ട്.

ഉത്‌പാദന മേഖലയിൽ തൊഴിൽ അവസരങ്ങൾ ഇല്ലാത്തത് കേരളത്തിൽ റിയൽ എസ്റ്റേറ്റ്, കെട്ടിട നിർമ്മാണ മേഖലയിൽ കൃത്രിമമായ ഒരു ചോദനം ഉണ്ടാക്കി പരിഹരിക്കാൻ ശ്രമമുണ്ടായി. കേരളത്തിലെ ആകെ വീടുകളിൽ (2011ലെ കണക്കു പ്രകാരം 83 ലക്ഷം വീടുകൾ) 10.6% വീടുകളും താമസിക്കാൻ ആളില്ലാതെ പൂട്ടി കിടക്കുമ്പോഴും കേരളത്തിൽ നിർമ്മാണ മേഖല വളരുകയാണ്(17). വീട് എന്നത് ആഡംഭരത്തിന്റെയും നിക്ഷേപത്തിന്റെയും (investment) മേഖലയായി മാറിയിരിക്കുന്നു. പശ്ചിമ ഘട്ടത്തിലെ പാറകളും, നദികളിലെ മണലും ടിപ്പറുകളിൽ അപ്രത്യക്ഷമാകുന്നു. ദരിദ്രമനുഷ്യർക്ക് തലചായ്ക്കാനൊരിടം പണിയാൻ ലഭ്യമാകാത്ത കല്ലും മണലും ആർഭാട വീടുകൾക്ക് വന്മതിൽ പണിയാൻ പോകുന്ന അവസ്ഥ. അനിയന്ത്രിത ക്വാറികൾ വയനാട്ടിലെ കാലാവസ്ഥയെ തകിടം മറിച്ചിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനം തകർക്കുന്നത് കാർഷിക മേഖലയെ കൂടിയാണ്. ഇങ്ങനെ 'കാശ് കൊടുത്ത്' എത്ര വേണമെങ്കിലും കല്ലും മണലും വാങ്ങാവുന്ന അവസ്ഥക്ക് അറുതിയാകണം. ആവശ്യവും ആർഭാടവും നിക്ഷേപവും വേർതിരിക്കുന്ന രീതിയിലേ മണലും കല്ലും ലഭ്യമാകൂ എന്ന സ്ഥിതി ഉണ്ടാകണം. സ്വകാര്യ മുതലാളിമാരുടെയും, ദല്ലാളന്മാരുടെയും പിടിയിൽ നിന്ന് ഈ മേഖലയെ മോചിപ്പിക്കുകയും പൊതു വികസനത്തെ തടസപ്പെടുത്താത്ത വിധം സഹകരണ മേഖലയിലോ, ജനകീയ നിയന്ത്രണത്തിലോ മാത്രം ലഭ്യമാകുന്ന ഒന്നായി ഈ പ്രകൃതി വിഭവങ്ങൾ മാറുകയും വേണം.

നവലിബറൽ വികസന മാതൃകയിൽ എറ്റവുമധികം തകർക്കപ്പെട്ടത് ചെറുകിട ഉത്പാദന മേഖലയാണ്. അതുകൊണ്ട് തന്നെ ഏതു ചെറുത്തു നിൽപ്പിനും ചെറുകിട ഉത്പാദനത്തെ ശക്തിപ്പെടുത്താനുള്ള ബാധ്യതയുണ്ട്. തൊഴിൽ മേഖലയുടെ ശക്തിപ്പെടുത്തലിലൂടെയും വിപണനത്തിനായുള്ള പുതിയ സങ്കേതങ്ങളുടെ അന്വേഷനത്തിലൂടെയുമാണ് ഇത് സാധ്യമാകുക.

ഏറ്റവും പ്രധാന ചെറുത്തുനിൽപ്പ്‌ രൂപം സമരങ്ങൾ തന്നെയാണ്. നവലിബറൽ വികസന മാതൃകയ്ക്കെതിരെ അതിന്റെ ഇരകളായ മുഴുവൻ മനുഷ്യരെയും അണിനിരത്തുന്ന പോരാട്ടങ്ങൾ. അങ്ങനെ നവലിബറലിസത്തെക്കുറിച്ച് മധ്യവർഗ്ഗം പുലർത്തുന്ന പ്രതീക്ഷാ കുമിളകളെ തകർക്കുകയും ഈ വികസനവാദത്തെ ഒരു പൊളിച്ചെഴുത്തിനു വിധേയമാക്കുകയുമാണു അടിയന്തിര കടമ.

നവലിബറലിസം എന്നാൽ സ്റ്റേറ്റിന്റെ പിൻവാങ്ങലാണെന്നതിനെ സ്ഥാപന നടത്തിപ്പിൽ നിന്നുള്ള പിന്മാറ്റം ആണെന്നും അതിനുള്ള ബദൽ കൂടുതൽ പൊതു മേഖലയാണെന്നുമുള്ള ഒരു ധാരണ ഇടതു പക്ഷത്ത് പ്രബലമാണ്. തീർച്ചയായും പൊതു മേഖല ശക്തിപ്പെടുത്തേണ്ടതുണ്ട്, പക്ഷെ ഇതേ പൊതുമേഖല തന്നെ നവലിബറൽ യുക്തിയിൽ പ്രവർത്തിക്കുന്നതും, ബ്യുറോക്രസിയുടെ എല്ലാ കുഴപ്പങ്ങളും കാണിക്കുന്നതുമായി പ്രവർത്തിച്ച അനുഭവങ്ങളും നമ്മുടെ മുന്നിലുണ്ട്. അതുകൊണ്ട് ഈ പൊതു മേഖല തന്നെ എങ്ങനെ കൂടുതൽ ജനകീയ പങ്കാളിത്തത്തോടെ നടത്താമെന്നുള്ള പരീക്ഷണങ്ങളും നടക്കേണ്ടതുണ്ട്. ഒപ്പം തൊഴിലാളികൾ തന്നെ നിയന്ത്രിക്കുന്ന സ്ഥാപനങ്ങളെക്കുറിച്ചും, സഹകരണ സ്ഥാപനങ്ങളുടെ സാധ്യതകളെക്കുറിമുള്ള അന്വേഷണങ്ങളും മുന്നോട്ട് പോകണം. പലപ്പോഴും ഇടതു പക്ഷ സഹകരണ സ്ഥാപനങ്ങളെ പോലും മുതലാളിത്ത ലാഭ യുക്തി ഭരിക്കുന്ന അനുഭവം തിരുത്തപ്പെടണം.

മൂലധന ആഗോളീകരണത്തിനെതിരെ ഏറ്റവും പ്രബലമായ ജനകീയ ബദലാകാൻ ശേഷിയുണ്ടായിരുന്ന ഒരു പരീക്ഷണമായിരുന്നു ജനകീയാസൂത്രണ പ്രസ്ഥാനം. ചെറുകിട ഉത്പാദനത്തെ ശക്തിപ്പെടുത്തിയും, പ്രാദേശിക അസൂത്രണത്തിലൂടെയും, പൊതു ഇടപെടലിലൂടെയും (public action) മൂലധന യുക്തിക്കെതിരായ ചെറുത്തുനില്പാവാനും സാധ്യതയുണ്ടായിരുന്ന ഒരു പ്രസ്ഥാനം. എന്നാൽ അതിന്റെ വിപുലമായ രാഷ്ട്രീയ സാധ്യതയെ പാർട്ടി അണികളിൽ പോലും വേണ്ട വിധം എത്തിക്കാൻ കഴിഞ്ഞോ എന്നത് സംശയമാണ്. ഒടുവിൽ സാമ്രാജ്യത്വ ആഗോളീകരണത്തിനെതിരായ ആ ബദലിനെ തന്നെ സാമ്രാജ്യത്വ പദ്ധതിയായി തെറ്റിദ്ധരിപ്പിക്കാനും ഒരിടതുപക്ഷ ബദലിനുള്ള എല്ലാ സാധ്യതകളെയും ഇല്ലാതാക്കാനും പത്തരമാറ്റ് ഇടതുപക്ഷ പരാദജന്മങ്ങൾക്ക് കഴിഞ്ഞു. പക്ഷെ ജനകീയാസൂത്രണ പ്രസ്ഥാനം മുന്നോട്ട് വെച്ച ബദൽ മാതൃക ഇനിയും നമുക്ക് മുന്നിൽ തുറന്നു കിടക്കുകയാണ്.

ഈ പറഞ്ഞതെല്ലാം തികച്ചും അമൂർത്തമായ ബദൽ ചിന്തകളാണ്, പലതും നവീകരണ (reformist) സ്വഭാവമുള്ളത്. ദുർബലമായ ഫെഡറൽ ഘടനക്കകത്ത് ഈ ഇടപെടലുകൾക്ക് പരിമിതിയുമുണ്ട്. അതുകൊണ്ട് തന്നെ ഏറ്റവും പ്രധാന ചെറുത്തുനിൽപ്പ്‌ രൂപം സമരങ്ങൾ തന്നെയാണ്. നവലിബറൽ വികസന മാതൃകയ്ക്കെതിരെ അതിന്റെ ഇരകളായ മുഴുവൻ മനുഷ്യരെയും അണിനിരത്തുന്ന പോരാട്ടങ്ങൾ. അങ്ങനെ നവലിബറലിസത്തെക്കുറിച്ച് മധ്യവർഗ്ഗം പുലർത്തുന്ന പ്രതീക്ഷാ കുമിളകളെ തകർക്കുകയും ഈ വികസനവാദത്തെ ഒരു പൊളിച്ചെഴുത്തിനു വിധേയമാക്കുകയുമാണു അടിയന്തിര കടമ. കേരളത്തിലങ്ങോളമിങ്ങോളമുയരുന്ന മാലിന്യ പ്രശ്നങ്ങളും പരിസ്ഥിതി സംഘർഷങ്ങളും, ഗതാഗത കുരുക്കുകളും ഈ വികസന മാതൃകയുടെ ഉല്പന്നമാണെന്നു പറയാൻ ഇടതു പക്ഷത്തിനാകണം. ('ചെറിയ സമര'ങ്ങളുടെ വിപുലാഖ്യാനത്തിനുള്ള സാധ്യതയും അത്തരം വിമർശങ്ങൾ തുറക്കുന്നു). നവലിബറ ലിസത്തിന്റെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്താൻ ഉയർന്ന വിദ്യാഭ്യാസ വായ്പ എടുത്തും, വിദഗ്ധ പരിശീലനം നേടിയും എത്തുന്ന ഉദ്യോഗാർത്ഥികളുടെ അവസ്ഥ ചുരുങ്ങിയ പക്ഷം വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളെങ്കിലും ചർച്ചാ വിധേയമാക്കേണ്ടതല്ലെ? തീർച്ചയായും അത്തരം വിമർശനങ്ങൾ മധ്യവർഗ്ഗ പൊതു ബോധവുമായി ഒരേറ്റുമുട്ടലുണ്ടാക്കുമെന്നതിൽ സംശയമില്ല. അത്തരം ഏറ്റുമുട്ടലുകളിലൂടെ മാത്രമെ ഇടതു പക്ഷത്തെ പോലും ഗ്രസിച്ചിരിക്കുന്ന "ബദലില്ലാ രോഗത്തെ (TINA syndrome)" മുറിച്ചു കടക്കാനാകൂ. ഇടതു പക്ഷത്തിന്റെ സ്വാഭാവിക അടിത്തറയാകേണ്ട അടിസ്ഥാന വർഗ്ഗങ്ങളാണു നവലിബറൽ വികസന മാതൃകയുടെ ഇരകളാകുന്നത്. ഭൂമി ഏറ്റെടുക്കപ്പെട്ട കർഷകർ, തൊഴിൽ നഷ്ടപ്പെടുന്ന കർഷക തൊഴിലാളികൾ, പരമ്പരാഗത വ്യവസായ തൊഴിലാളികൾ, മത്സ്യ തൊഴിലാളികൾ, തോട്ടം തൊഴിലാളികൾ, ആദിവാസികൾ, അസംഘടിത തൊഴിലാളികൾ തുടങ്ങിയ വിഭാഗങ്ങളുടെ ഇടതുപക്ഷത്തിനു മേലുള്ള വിശ്വാസവും പ്രതീക്ഷയും ഈ വികസന വിമർശനം കൂടുതൽ ശക്തമാക്കും. മണ്ണിനും മനുഷ്യനും വേണ്ടിയുള്ള ഈ സമരങ്ങളാണ് യഥാർത്ഥ പരിസ്ഥിതി പോരാട്ടങ്ങൾ. വർഗ്ഗാതീതമായ ഒരു പരിസ്ഥിതി സമരവും സാധ്യമല്ല തന്നെ.

Reference

 1. https://royalsociety.org/topics-policy/projects/people-planet/report/
 2. https://www.ncdc.noaa.gov/sotc/global/201513
 3. http://nca2014.globalchange.gov/report/our-changing-climate/melting-ice
 4. what every environmentalist need to know about capitalism, Fred Magdoff, John Bellamy Foster, NYU Press, Jum. II 29, 1432 AH, 2011
 5. http://www.who.int/globalchange/mediacentre/events/WHO_Mission_Briefing_...
 6. https://en.wikipedia.org/wiki/Great_Pacific_garbage_patch
 7. http://www.theguardian.com/vital-signs/2015/feb/12/science-plastic-ocean...
 8. http://climate.nasa.gov/climate_resources/24/
 9. http://www.iucnredlist.org/about/summary-statistics
 10. Fidel Castro Ruz, “The Truth of What Happened at the Summit,” December 19, 2009,
 11. https://www.theguardian.com/science/blog/2007/aug/17/biofuelsmenacerainf...
 12. http://www.cifor.org/publications/pdf_files/WPapers/WP68Pacheco.pdf
 13. Contemporary Ecological Crisis - A Marxist View by Randhir Singh
 14. http://shrinkthatfootprint.com/average-household-electricity-consumption
 15. https://www.washingtonpost.com/news/wonk/wp/2014/09/23/americans-throw-o...
 16. http://www.keralabudgetwatch.org/research/unbridled-increase-in-motor-ve...
 17. http://www.thehindu.com/todays-paper/tp-national/tp-kerala/houses-where-...