പുസ്തകം കത്തിച്ച് പ്രബുദ്ധരാകൂ എന്ന് ഉദ്ബോധിപ്പിക്കുന്നവരുടെ അസ്സൽ സ്വത്വം

പ്രപഞ്ചത്തിന്റെ തുടക്കം ഗ്രന്ഥശാലാ പ്രസ്ഥാനത്തിൽ നിന്നായിരുന്നില്ല; ഒടുക്കവുമതിൽ ആവില്ല. പാരിസ്ഥിതികവും പ്രായോഗികവും മറ്റുമൊക്കെയായ നിരവധി കാരണങ്ങളാൽ ഭാഷയ്ക്ക് കടലാസിതര ആലേഖന, സംഭരണ ഉപാധികൾ തേടിക്കൊണ്ടിരിക്കുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്. വിവരസാങ്കേതിക വിദ്യയിലും, ഇലക്ട്രോണിക് മേഖലയിലും ഒക്കെയായി നടക്കുന്ന വമ്പിച്ച കുതിപ്പുകൾ അത്തരം അന്വേഷണങ്ങളുടെ വേഗത അനുനിമിഷം കൂട്ടിക്കൊണ്ടിരിക്കുകയാണ് എന്നതും സത്യം. അതുകൊണ്ട് തന്നെ അത്രയ്ക്കങ്ങ് വിദൂരമല്ലാത്ത ഭാവിയിൽ തന്നെ ലോകത്ത് പലയിടങ്ങളിലും പുസ്തകം ഗ്രന്ഥശാലകളിൽ നിന്ന് മ്യൂസിയങ്ങളിലേക്ക് ഇരിപ്പ് മാറ്റിയേക്കാം എന്നതും തള്ളിക്കളയാനാവാത്ത ഒരു സാദ്ധ്യത തന്നെയാണ്.

ഭാഷയുടെ ഉല്പത്തി, ലിപി എന്ന ചിഹ്നവ്യവസ്ഥ, അതുപയോഗിച്ചുള്ള എഴുത്ത് എന്നിങ്ങനെ ക്രമാനുഗതമായ ഒരു വികാസപരിണാമത്തിന്റെ താരതമ്യേനെ സമീപഘട്ടത്തിൽ കടന്നുവന്നവയാണ് കടലാസും അച്ചടിവിദ്യയുമൊക്കെ. ഇന്ന് നാം അറിയുന്ന ഗ്രന്ഥശാലകളുടെ ചരിത്രമാകട്ടെ അതിലും എത്രയോ ഹ്രസ്വവും. എന്നാൽ ഈ ഹ്രസ്വമായ ഒരു കാലഘട്ടത്തിനുള്ളിൽ തന്നെ അറിവിന്റെ, സംസ്കാരങ്ങളുടെ വ്യാപനത്തിൽ, കൊടുക്കൽ വാങ്ങലുകളുടെ തോതിലും തീവ്രതയിലുമൊക്കെ മുമ്പെങ്ങും ഉണ്ടാവാത്ത വേഗത പുസ്തകങ്ങൾക്കും ഗ്രന്ഥശാലകൾക്കും ഉണ്ടാക്കുവാനായി. ആ നിലയ്ക്ക് ഇരുപതാം നൂറ്റാണ്ട് അതിന്റെ ആദ്യകാലം മുതൽക്കേ വൻകരകൾക്കിടയിലൂടെയുള്ള ഒരു സാംസ്കാരിക ഗതാഗതത്തിന്റെ വഴികൾ തുറന്നിട്ടു എന്ന് പറയാം. അതിന്റെ ഉപകരണം അച്ചടിച്ച പുസ്തകങ്ങളും, ഏജന്റ് ഗ്രന്ഥശാലകളും ആയിരുന്നു.

ഗ്രന്ഥശാലയും കത്തിക്കലും

ഗ്രന്ഥശാലകൾ ഉണ്ടായ കാലം മുതൽക്കേ അവയ്ക്കെതിരെയുള്ള ആക്രമണങ്ങളുടെയും, കത്തിക്കൽ തുടങ്ങിയ പ്രതീകാത്മക പ്രകടനങ്ങളുടെയും ചരിത്രം തുടങ്ങി എന്ന് പറയാം. അതിനെ പ്രതീകാത്മകം എന്ന് വിശേഷിപ്പിച്ചത് പുസ്തകം കത്തിക്കലിനു പിന്നിൽ അത് നേരിട്ട് ഉണ്ടാക്കുന്ന കായികഭീഷണിയല്ല, അതിൽ നിന്ന് ഊർജ്ജം ഉൾക്കൊള്ളുന്ന മസ്തിഷ്കങ്ങൾ ഉല്പാദിപ്പിക്കാവുന്ന വിപ്ലവങ്ങളുടെ സാദ്ധ്യതയെക്കുറിച്ചുള്ള തിരിച്ചറിവായിരുന്നു എന്നതുകൊണ്ടാണ്. അങ്ങ് ആഫ്രിക്കയിൽ കലയുടെ നവദേവതമാർക്ക് സമർപ്പിക്കപ്പെട്ട ഈജിപ്റ്റിലെ അലക്സാണ്ഡ്രിയയിലെ ഗ്രന്ഥശാല മുതൽ ഇങ്ങ് ഇന്ത്യയിലെ നളന്ദ ഗ്രന്ഥശാല വരെ ഏതെങ്കിലും വിധത്തിൽ നശിപ്പിക്കപ്പെട്ട ഗ്രന്ഥശാലകളുടെ വൻ പട്ടികയിൽ പെടും. ക്രിസ്തുവിന് മുമ്പ് 48ആമാണ്ടിൽ അലക്സാണ്ഡ്രിയയിലെ ലൈബ്രറി ആദ്യം കത്തിക്കപ്പെടുമ്പോൾ പേപ്പർ കണ്ടുപിടിച്ചിട്ടില്ല. പാപ്പിറസ് ചുരുളുകളിൽ എഴുതിയ പുസ്തകങ്ങളുടെ ശേഖരമായിരുന്നു അന്ന് സാമ്രാജ്യത്വ അധികാരത്തിനാൽ ചുട്ടെരിക്കപ്പെട്ടത്; ജുലിയസ് സീസറാണോ, തിയോഡോഷ്യസ് ചക്രവർത്തിയാണോ, അതോ ഖലിഫാ ഒമറാണോ അലക്സാണ്ഡ്രിയയിലെ പുരാതന ഗ്രന്ഥാലയത്തിന്റെ സമ്പൂർണ്ണ വിനാശത്തിന് ഹേതുവായത് എന്ന കാര്യത്തിൽ തർക്കമുണ്ട് എങ്കിലും. ബുദ്ധസംസ്കൃതിയുടെ സമ്പന്നമായ ഒരു ശേഖരം ഉണ്ടായിരുന്ന നളന്ദയിലെ ഗ്രന്ഥാലയം മുഹമ്മദ്‌ ബക്തിയാർ ഖിൽജിയുടെ നേതൃത്വത്തിലുള്ള തുർക്കി അധിനിവേശസേന തകർത്തെറിയുന്നത് ക്രിസ്തുവിന് ശേഷം 1193ലാണ്. കോൺസ്റ്റന്റിനോപ്പിളിലെ ഇമ്പീരിയൽ ലൈബ്രറി തകർക്കപ്പെട്ടത് കുരിശ് യുദ്ധകാലത്താണ്. മൊസൂളിലെ ലൈബ്രറി ഐഎസ് കത്തിച്ചത് ഈ കഴിഞ്ഞ വർഷവും.

ആ നിലയ്ക്ക് താലൂക്കര വായനശാല കത്തിക്കപ്പെട്ടു എന്ന വാർത്തയിൽ പുതുമ ലവലേശമില്ല. കാരണം വംശീയ ഉന്മൂലനം എന്നൊക്കെ പറയുന്നതു പോലെ സാംസ്കാരിക ഉന്മൂലനം എന്ന ഒന്നും ഉണ്ട് എന്ന, പലപ്പോഴും ഇത്തരം ഹിംസകൾ ഇരട്ടക്കൊലപാതകങ്ങൾ പോലെ പരസ്പരബന്ധികളാണ് എന്ന തിരിച്ചറിവാണ്. അധികാരം അതിന്റെ ഇരകളായ മനുഷ്യരെ വരുതിയിൽ നിർത്തുന്നത് വംശീയ ഉന്മൂലനം പോലെയുള്ള വഴികൾ മാത്രം അവലംബിച്ചല്ല. ശത്രുവിന്റെ സാംസ്കാരിക മൂലധനത്തിന്റെ ഉന്മൂലനം എന്നത് ഭാവിയിൽ ഉയർന്നു വരാവുന്ന കലാപസാദ്ധ്യതകളെ മുൻകൂർ റദ്ദ് ചെയ്യാനുള്ള ഒരു ഉപാധി കൂടിയാണ്. ആ നിലയ്ക്ക് ഗ്രന്ഥശാലാദഹനങ്ങൾ രാഷ്ട്രീയ ഉപകരണങ്ങളാണ്. സംഘപരിവാറിന്റെ ആ അജണ്ട തിരിച്ചറിയുന്നിടത്താണ് ഗ്രന്ഥശാലാ പുനസ്ഥാപനത്തിന്റെ രാഷ്ട്രീയമാനങ്ങൾ.

ഗ്രന്ഥശാല പ്രസ്ഥാനം ആരംഭിക്കുന്നത് 1945ലാണ്. അതിന് മുൻകൈ എടുത്തവർ പലരും നായന്മാരായിരുന്നു എന്നതും സത്യം തന്നെയാണ്. എന്നാൽ ഗ്രന്ഥശാല എന്നത് സവർണ്ണർക്ക് മാത്രം പ്രവേശനമുള്ള അറിവിന്റെ ഒരു ശേഖരം എന്ന നിലയിൽ ആയിരുന്നില്ല ഉരുവം കൊണ്ടതും നിലനിന്നതും. അഖില തിരുവിതാംകൂർ ഗ്രന്ഥശാലാസമ്മേളനത്തിന് സർ സി പി ഉത്ഘാടകനായി വന്നതിൽ ആത്മാഭിമാനമുള്ള ഗ്രന്ഥശാലാപ്രവർത്തകർക്ക് രോഷമുണ്ടായിരുന്നു എന്ന മാദ്ധ്യത്തിലെ റിപ്പോർട്ട് തന്നെ വ്യക്തമാക്കുന്നു. വായന കൊണ്ട് പ്രബുദ്ധരാകൂ എന്ന നാരായണഗുരുവിന്റെ ആഹ്വാനം മലബാറിൽ വായനാശാലകൾ സ്ഥാപിച്ചുകൊണ്ടാണ് യുവാക്കൾ സ്വീകരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

പുസ്തകങ്ങളും അത് വായിക്കുന്നവരും ഒരുപോലെ ശത്രുക്കളാണ്. പക്ഷേ ഇതിൽ ആക്ടീവ് ഏജന്റ് വായനക്കാരനാണ്. പുസ്തകം തെരുവിലിറങ്ങി കലാപം നയിക്കില്ല. അതുകൊണ്ട് വായനക്കാരെ കത്തിച്ചാൽ പോരേ? അതിനുത്തരം രേഖീയമായ യുക്തിയിൽ മാത്രം പ്രവർത്തിക്കുന്ന മസ്തിഷ്കങ്ങളുമായി വട്ടം കൂടിയിരുന്ന് പരസ്പരം പുകഴ്ത്തുന്ന വെടിവട്ട കൂട്ടായ്മകളല്ല ആധുനികോത്തര അധികാരം എന്നതാണ്. അതിന് അതിന്റേതായ ദീർഘമായ ഒരു ചരിത്രവും, ഉൾകാഴ്ചകളും, കർമ്മപദ്ധതിയുമുണ്ട്. കാലാകാലങ്ങളായി അധികാരം പുസ്തകങ്ങളെ, അവയുടെ സാമൂഹ്യവിതരണകേന്ദ്രങ്ങൾ എന്ന നിലയിൽ ഗ്രന്ഥശാലകളെ, വായിക്കുന്ന മനുഷ്യരെ തന്നെയും സംശയത്തോടെയാണ് കണ്ടുപോരുന്നത് എന്നതിന് ചരിത്രം സാക്ഷി. കിട്ടുന്ന അവസരങ്ങൾ ഒക്കെയും ഉപയോഗിച്ച് അവർ ഗ്രന്ഥശാലകളെ ഉന്മൂലനം ചെയ്യുവാൻ ശ്രമിക്കുന്നതിന് കാരണം പ്രതിഹെഗമണിയുടെ ആവിഷ്കാരങ്ങൾ എന്ന നിലയിൽ അവ തങ്ങളുടെ സാംസ്കാരിക'ശുദ്ധീകരണ' അജണ്ടകൾക്ക് ഉണ്ടാക്കുന്ന വെല്ലുവിളികൾ തന്നെയാണ്.

വിചിത്രമായ വിമർശനങ്ങൾ

താലൂക്കര വായനശാല കത്തിക്കപ്പെട്ട സംഭവത്തിന് പിന്നിലും ഈ പറഞ്ഞ കാരണങ്ങൾ ഒക്കെ തന്നെയാണ് എന്നതു കൊണ്ടാണ് അതിന്റെ പുനർനിർമ്മാണ പ്രക്രിയയ്ക്ക് കക്ഷി രാഷ്ട്രീയേതരമായ ഒരു അംഗീകാരവും പങ്കാളിത്തവും ലഭിച്ചതും. എന്നാൽ അതിനെതിരെയും വിമർശനങ്ങൾ ഉണ്ടായി. ഭദ്രമായ ഒരു ഉള്ളടക്കമോ കാര്യമായ ബഹുജനപിന്തുണയോ ഇല്ലെങ്കിലും അവയെ അഭിസംബോധന ചെയ്യേണ്ടത് ജനാധിപത്യമൂല്യങ്ങളിൽ വിശ്വസിക്കുന്നവരുടെ കടമയാണ്. ഒരു രാഷ്ട്രീയവ്യവസ്ഥ എന്ന നിലയിൽ ജനാധിപത്യത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നവരെ പോലും ജനാധിപത്യമൂല്യങ്ങളുടേതായ ഒരു റെഫറൻസ് ഫ്രെയിമിനുള്ളിൽ നിന്ന് മാത്രമേ ഒരു ജനാധിപത്യസമൂഹത്തിന്, ഭരണകൂടത്തിന് നേരിടാനാവു എന്നിരിക്കെ ഇതിൽ കൂടുതൽ വിശദീകരണം ആവശ്യമില്ല.

തമ്പാട്ടി മധുസൂദിന്റെ വിമർശനമാണ് അതിൽ ഒന്ന്. ചിലരെങ്കിലും പങ്കിട്ടു കണ്ട ഈ വായനശാലാ'വെറുപ്പിക്ക'ലിന്റെ യുക്തി എന്താണ്? ഇഎംഎസ്സിന്റെ സമ്പൂർണ്ണകൃതികളോടുള്ള രാഷ്ട്രീയവിയോജിപ്പ് മനസിലാക്കാം. പക്ഷേ സോവിയറ്റ് നൊസ്റ്റാൾജിയ എന്ന് പൊതുവിൽ എഴുതിത്തള്ളുന്ന പുസ്തകക്കൂട്ടത്തിൽ മയക്കോവ്സ്കിയുടെ കവിതകളും മാക്സിം ഗോർക്കിയുടെ ‘അമ്മ’യുൾപ്പെടെയുള്ള നോവലുകളും മാത്രമല്ല, അന്ന അഖ്മതോവയും, ചെക്കോവും, ലെർമെന്തോവും, ടോൾസ്റ്റോയിയും, ദസ്തയേവ്‌സ്കീയും, ഗോഗോളും, തുർഗനോവും പാസ്തർനാക്കും ഒക്കെ വരും. ഇവരൊക്കെ ചേരുന്ന ഒരു വലിയ വായനാപ്രപഞ്ചത്തെ ഒട്ടാകെ കേവലം സോവിയറ്റ് നൊസ്റ്റാൾജിയ ആയി തള്ളാൻ പറ്റുമോ? പിന്നെ ബാലസാഹിത്യം. നിരവധി നിർവചനങ്ങൾ സാദ്ധ്യമായ ഈ മേഖലയിൽ ഏതാണ്ട് സമതുലിതമായ ഒന്ന് കുട്ടികൾ വായിക്കാൻ ഇഷ്ടപ്പെടുന്നതാണ് ബാലസാഹിത്യം എന്നതാണ്. അതിൽ കുട്ടികൾ, കൗമാരക്കാർ, യുവാക്കൾ, വൃദ്ധർ എഴുതുന്നതൊക്കെയും വരാം. ശാസ്ത്ര സാഹിത്യ പരിഷത്ത് നാളിതുവരെ പ്രസിദ്ധീകരിച്ചതൊക്കെയും കിളവന്മാരും കിഴവികളും എഴുതിയതാണെന്ന് തന്നെ വയ്ക്കുക. അത് വായിക്കാൻ ഇഷ്ടമുള്ള കുട്ടികൾ ഉള്ളിടത്തോളം അതിൽ എന്താണ് ഒരു പാതകം? 1970 മുതൽ പ്രസിദ്ധീകരിച്ച് വരുന്ന യുറീക്ക ദ്വൈവാരികയ്ക്ക് ഇന്നും ധാരാളം വായനക്കാരുണ്ട്. അത്തരം പുസ്തകങ്ങൾ ഇഷ്ടപ്പെടുന്ന കുട്ടികളുടെ ഏജൻസിയെ മുഴുവനായി റദ്ദ് ചെയ്യാൻ ആര് ആർക്ക് അധികാരം നൽകി ?

പിന്നെ 'ആധുനികനായന്മാരുടെ ആത്മവേദനാവെറുപ്പിക്കൽ'. കൃത്യമായി നിർവചിക്കാതെയുള്ള ഇത്തരം പരത്തിപ്പറച്ചിലുകളെ ഇഴപിരിച്ചെടുക്കുക പ്രയാസം. എംടീയൻ കൃതികളെ പോലെയുള്ളവയെ ആണ് ഉദ്ദേശിച്ചതെങ്കിൽ ഭാവുകത്വപരവും, ഉള്ളടക്കബന്ധിയുമായി അവയ്ക്ക് നേർവിപരീതങ്ങളായ നില കൈക്കൊള്ളുന്ന കൃതികളും അത്തരം വായനശാലകളിൽ ഉണ്ടായിരുന്നു. നാരായണഗുരുവിന്റെയും സഹോദരൻ അയ്യപ്പന്റെയും കുമാരനാശാന്റെയും കൃതികളും ബഷീർ സാഹിത്യവും പൊൻകുന്നം വർക്കിയുടെ രചനകളും ഒന്നുമില്ലാത്ത ഒരു വായനാശാലയും കേരളത്തിൽ ഉണ്ടാകുമെന്ന് തോന്നുന്നില്ല. അതിലേക്ക് കൈ പോകാതെ ഒരു വായനശാലയെ മുഴുവൻ നായർ സാഹിത്യ ശേഖരം എന്ന് വിളിച്ചാൽ അത് ചുരുങ്ങിയ പക്ഷം വസ്തുതാപരമെങ്കിലും ആവില്ല.

എഴുത്തിനെ തിരികെ പിടിക്കാൻ ഗ്രന്ഥശാലാദഹനം

മറ്റൊന്ന് സുദീപ് ബെൻ ആദിലിന്റെ വിമർശനമാണ്. അതിലെ മുഖ്യ ആകർഷണം "നായന്മാർ എഴുതിയത് (അവർ വായിക്കുന്ന മറ്റു ഭാഷകളിലെ എഴുത്തിന്റെ പരിഭാഷകളും) നായന്മാർക്കു വായിക്കാനും മറ്റുള്ളവരെക്കൊണ്ടു വായിപ്പിക്കാനും ഉള്ള ഒരുപാധി ആയിട്ടാണ് ലൈബ്രറി/വായനശാലാ സംസ്കാരം കേരളത്തിൽ നിലനിന്നിരുന്നത് എന്നതുതന്നെ. ഇപ്പോൾ വായനയുടെയും എഴുത്തിന്റെയും മേലുള്ള ആ അധികാരം നഷ്ടപ്പെട്ടു തുടങ്ങി എന്നും ദലിതരും മുസ്ലീങ്ങളും ഒക്കെ അവരുടെ കാര്യങ്ങൾ എഴുതാനും സമാന അനുഭവങ്ങൾ ഉള്ളവരെയും വ്യത്യസ്തമെങ്കിലും പല രീതിയിൽ അദൃശ്യമാക്കപ്പെടുന്നവരെയും വായിക്കാനുമൊക്കെ തുടങ്ങി എന്നുമുള്ള തിരിച്ചറിവുകൾ ആവാം 'വായനശാല' സംസ്കാരത്തിലേക്ക് 'തിരിച്ചുപോവാ'നുള്ള ഈ ശ്രമങ്ങളും അതിന്റെ ആഘോഷങ്ങളും." എന്ന നിരീക്ഷണമാണ്.

ഗ്രന്ഥശാല പ്രസ്ഥാനം ആരംഭിക്കുന്നത് 1945ലാണ്. അതിന് മുൻകൈ എടുത്തവർ പലരും നായന്മാരായിരുന്നു എന്നതും സത്യം തന്നെയാണ്. എന്നാൽ ഗ്രന്ഥശാല എന്നത് സവർണ്ണർക്ക് മാത്രം പ്രവേശനമുള്ള അറിവിന്റെ ഒരു ശേഖരം എന്ന നിലയിൽ ആയിരുന്നില്ല ഉരുവം കൊണ്ടതും നിലനിന്നതും. അഖില തിരുവിതാംകൂർ ഗ്രന്ഥശാലാസമ്മേളനത്തിന് സർ സി പി ഉത്ഘാടകനായി വന്നതിൽ ആത്മാഭിമാനമുള്ള ഗ്രന്ഥശാലാപ്രവർത്തകർക്ക് രോഷമുണ്ടായിരുന്നു എന്ന മാദ്ധ്യത്തിലെ റിപ്പോർട്ട് തന്നെ വ്യക്തമാക്കുന്നു. വായന കൊണ്ട് പ്രബുദ്ധരാകൂ എന്ന നാരായണഗുരുവിന്റെ ആഹ്വാനം മലബാറിൽ വായനാശാലകൾ സ്ഥാപിച്ചുകൊണ്ടാണ് യുവാക്കൾ സ്വീകരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. "നായന്മാർ എഴുതിയത് (അവർ വായിക്കുന്ന മറ്റു ഭാഷകളിലെ എഴുത്തിന്റെ പരിഭാഷകളും) നായന്മാർക്കു വായിക്കാനും മറ്റുള്ളവരെക്കൊണ്ടു വായിപ്പിക്കാനും ഉള്ള ഒരുപാധി ആയിട്ടാണ് ലൈബ്രറി / വായനശാലാ സംസ്കാരം കേരളത്തിൽ നിലനിന്നിരുന്നത് " എന്ന സുദീപിന്റെ വാദം മുഖവിലയ്ക്കെടുത്താൽ അത് മനസിലാക്കാൻ പോന്ന ദാർശനിക വലിപ്പം പോട്ടെ, വായനാ ശീലമേ ഇല്ലാത്ത ഒരു വ്യാജ ഗുരുവായിരുന്നു നാരായണൻ എന്ന് വേണം മനസിലാക്കാൻ. കാരണം സുദീപിന്റെ വാദം അനുസരിച്ച് അൻപതുകളിൽ പോലും നായന്മാർ എഴുതി മറ്റുള്ളവരെക്കൊണ്ട് വായിപ്പിക്കുന്ന ഒരു നായർസേവാസംഘം മാത്രമാണ് മലയാള സാഹിത്യം. 1928ൽ ഗുരു അന്തരിക്കുമ്പോൾ പോലും ദളിത്‌ സാഹിത്യം പോയിട്ട് ദളിതർക്ക് വ്യാപകമായ വിദ്യാഭാസം പോലും ലഭിച്ച് തുടങ്ങിയിരുന്നില്ല. അപ്പോൾ പിന്നെ ഏത് പുസ്തകം വായിച്ച് പ്രബുദ്ധരാവാനാണ് അദ്ദേഹം സമുദായത്തെ ഉൽബോധിപ്പിച്ചത്?

ഇത്രയും സങ്കീർണ്ണതകൾ ഒന്നുമില്ലാതെ തന്നെ അധികാരം മനസിലാക്കുന്നതാണ് പുസ്തകങ്ങൾ, ധൈഷണികസ്വാതന്ത്ര്യം അതിന് ഉണ്ടാക്കാവുന്ന വെല്ലുവിളികൾ. അതുകൊണ്ടാണ് അവർ ഗ്രന്ഥശാലകൾ ആക്രമിക്കുന്നതും ധൈഷണികരെ വക വരുത്തുന്നതും അതിന്റെ ചരിത്രത്തിൽ ഉടനീളം ഒരു അജണ്ടയായി പിന്തുടർന്ന് പോരുന്നത്. കൽബുർഗിയും, പൻസാരെയും, ധബോൽകറും ഒന്നും കൊല്ലപ്പെട്ടത് അവരുടെ ജാതി മുൻനിർത്തിയല്ല. ബംഗ്ലാദേശിൽ യുക്തിവാദികൾ കൊല്ലപ്പെടുന്നത് അവരുടെ ജന്മസിദ്ധമായ മതസ്വത്വത്തിന്റെ പേരിലല്ല.

എന്നുവച്ച് വിമർശനം സാധുവല്ല എന്നൊന്നും പറയാനും പറ്റില്ല. മസ്തിഷ്കവ്യാപാരങ്ങൾ ഗുരുവോടെ നിലച്ച ഒന്നല്ലല്ലോ. ഒരു ധൈഷണികനും കാലത്തിന് പുറത്തല്ല, അതുകൊണ്ട് തന്നെ ഒരു ദർശനവും വിമർശനത്തിന് അതീതവുമല്ല. പക്ഷേ വിമർശനത്തിന് വസ്തുനിഷ്ഠമായ ഒരു ഉള്ളടക്കം വേണം എന്ന് മാത്രം. "നായന്മാർ എഴുതിയത് (അവർ വായിക്കുന്ന മറ്റു ഭാഷകളിലെ എഴുത്തിന്റെ പരിഭാഷകളും) നായന്മാർക്കു വായിക്കാനും മറ്റുള്ളവരെക്കൊണ്ടു വായിപ്പിക്കാനും ഉള്ള ഒരുപാധി ആയിട്ടാണ് ലൈബ്രറി / വായനശാലാ സംസ്കാരം കേരളത്തിൽ നിലനിന്നിരുന്നത് എന്നതുതന്നെ" എന്ന നിരീക്ഷണം വസ്തുനിഷ്ഠമാകണമെങ്കിൽ അന്ന് ഗ്രന്ഥശാലാപ്രസ്ഥാനം സ്ഥാപനവൽക്കരിച്ചത് നായന്മാരുടെ സവർണ്ണ യുക്തികളുടെയും, ഭാവുകത്വത്തിന്റെയും ആഘോഷമായിരുന്നു എന്ന് തെളിയിക്കണം. അതിന് പക്ഷേ കാടടച്ചുള്ള വെടി മതിയാവില്ല.

അൻപതുകളിലെ സാഹിത്യം

നായന്മാർ എഴുതിയത് നായന്മാരെയും മറ്റുള്ളവരെയും കൊണ്ട് വായിപ്പിക്കാൻ വേണ്ടിയാണ് വായനശാലാസംസ്കാരം കേരളത്തിൽ നിലനിന്നിരുന്നത് തന്നെ എന്ന അർത്ഥശങ്കയ്ക്ക് ഇടമേ ഇല്ലാത്ത പൊതുപ്രസ്താവം എടുക്കുക. ഒരു തുടർപ്രക്രിയ ആയിരുന്നുവെങ്കിലും ഗ്രന്ഥശാലാപ്രസ്ഥാനം വ്യാപിക്കുകയും വായനശാലകൾ കേരളത്തിലെ ഗ്രാമഗ്രാമാന്തരങ്ങളിലേക്ക് എത്തുകയും ചെയ്യുന്നത് അൻപതുകളിൽ ആണെന്ന് സാമാന്യമായി പറയാം. ആരൊക്കെയാണ് അക്കാലത്തെ പ്രമുഖ എഴുത്തുകാർ? കേശവ ദേവ്, ശങ്കരൻകുട്ടി എന്നാ എസ് കെ പൊറ്റക്കാട്, തകഴി ശിവശങ്കര പിള്ള, പി സി കുട്ടികൃഷ്ണൻ എന്ന ഉറുബ്, എം ടി വാസുദേവൻ നായർ, ടി പത്മനാഭാൻ, വൈലോപ്പിള്ളി ശ്രീധരമേനോൻ, ഇടശ്ശേരി ഗോവിന്ദൻനായർ തുടങ്ങിയവർക്കൊപ്പം ബഷീരും, പൊൻകുന്നം വർക്കിയും ഒക്കെ ഉണ്ടായിരുന്നു. 1924ൽ അകാലചരമമടഞ്ഞ കുമാരനാശാന്റെ കൃതികളും, മുഖ്യകർമ്മമണ്ഡലം സാഹിത്യമായിരുന്നില്ലെങ്കിലും നാരായണഗുരുവിന്റെ രചനകളും, സഹോദരൻ അയ്യപ്പൻറെ കൃതികളും ഒക്കെ ഗ്രന്ഥശാലയുടെ ഷെൽഫുകളിൽ ഉണ്ടായിരുന്നു.

തീർച്ചയായും നായന്മാരായിരുന്നു അക്കാലത്തെ എഴുത്തുകാരിൽ അധികവും. പിന്നെ കുറച്ച് ഈഴവരും. സവർണ്ണർക്ക് മാത്രം അക്ഷരാഭ്യാസം സാദ്ധ്യമായിരുന്ന മനുപ്രോക്ത സാമൂഹ്യവ്യവസ്ഥയിൽ നിന്ന് ഒരു മാറ്റം അതിന്റെ പ്രാരംഭദശയിൽ ആയിരുന്ന കാലഘട്ടത്തെ സംബന്ധിച്ചിടത്തോളം അത് സ്വാഭാവികമാണ്. പക്ഷേ ചോദ്യം ഈ നായന്മാർ എല്ലാവരും തങ്ങളുടെ തൂലിക ചലിപ്പിച്ചത് ഹിന്ദുത്വഹെഗമണിയുടെ മനുവാദയുക്തികൾക്ക് വക്കീൽ പണി എടുക്കുവാനായിരുന്നുവോ എന്നതാണ്. മേൽപറഞ്ഞ സാഹിത്യകാരന്മാരുടെ രചനകൾ ഒക്കെ ഇന്നും ലഭ്യമാണ്. അൻപതുകളുടെ സാമൂഹ്യ, സാംസ്കാരിക ചരിത്രത്തിന്റെ പശ്ചാത്തലത്തിൽ നിന്ന് വിശകലനം ചെയ്തുകൊണ്ട് ഇവരുടെ എഴുത്തിനെ ഒട്ടാകെ വർണ്ണവ്യവസ്ഥാസാധൂകരണത്തിന്റെ സാഹിത്യാഖ്യാനങ്ങളായി മുദ്രകുത്തുന്നത് വസ്തുതാപരമായിരിക്കുമോ?

അല്പം കൂടി വ്യക്തമാക്കിയാൽ നായന്മാരുടെ ജാതീയ അധീശത്വം നിലനിർത്തുവാനുള്ള പ്രച്ഛന്ന പ്രചാരവേല ആയിരുന്നുവോ അൻപതുകളിൽ ഉണ്ടായ സാഹിത്യം മുഴുവൻ? പ്രതിനിധാനത്തിന്റെ കേവലയുക്തികൾ മാത്രം ഉപയോഗിച്ച് കല പോലെ സങ്കീർണ്ണമായ ഒരു ആവിഷ്കാര മാദ്ധ്യമത്തെ വിശകലനം ചെയ്യാൻ പറ്റില്ല എന്നിരിക്കെയാണ് അതിന്റെ ചരിത്രത്തെ തന്നെ ഒരു വാചകത്തിന്റെ ചതുരവടിവിൽ തട്ടിക്കയറ്റുവാനുള്ള ശ്രമം!

കല എന്ന പ്രതിഹെഗമണി

രാജാക്കന്മാരുടെ, ജന്മികളുടെ, ഫ്യൂഡൽ വ്യവസ്ഥയുടെ കരുണയെ ആശ്രയിച്ച് മാത്രം നിലനിന്നിരുന്ന കാലത്തും കലകൾ അതിന്റെ സവിശേഷവിരുതിന്റെ മേഖലയ്ക്കുള്ളിൽ സൂക്ഷ്മമായ പ്രതിഷേധങ്ങളും പരിഹാസങ്ങളും ഒളിപ്പിച്ച് വച്ചിരുന്നു. ആ ഒളിവിനെ നിലനിർത്തിത്തന്നെ ആ വ്യവസ്ഥയിൽ നിന്ന്, അതിന്റെ വക്താക്കളിൽ നിന്ന് ആനുകൂല്യങ്ങൾ പറ്റി നിലനിന്നിരുന്നു. മനോജ്‌ കുറൂരിന്റെ ‘പാടം പൂത്ത് മലർന്ന നാൾ’ എന്ന നോവലിൽ ഇതിന്റെ പരോക്ഷചിത്രമുണ്ട്. എന്തിന്, കുഞ്ചൻ നമ്പ്യാർ അത് പണ്ടേ തുള്ളിപ്പറഞ്ഞിട്ടുണ്ട്. അതായത് യഥാർത്ഥ കല, അതായത് അതിനോടല്ലാതെ മറ്റൊന്നിനോടും ഒത്തുതീർപ്പില്ലാതെ നിലനിന്ന കല എന്നും ഒരു പ്രതിഹെഗമണിയുടെ സാദ്ധ്യതകൾക്കുള്ളിൽ ആയിരുന്നു ശ്വസിച്ചിരുന്നത്. അവിടെ പ്രശ്നം അധികാരം എന്ന ബ്രഹദാഖ്യാനമാണ്. ധിഷണയുടെ സ്വതന്ത്രഭാവുകത്വത്തെ, നീതിബോധത്തെ, സ്വയംഭരണത്തെ നിയന്ത്രിക്കാതെ അധികാരത്തിന് നിലനില്ക്കാനാവില്ല. അതിനെ ചോദ്യം ചെയ്തല്ലാതെ കലയ്ക്കും നിലനില്ക്കാനാവില്ല.

xdfdfd

ഇതിനിടയിൽ ചില തമസ്കരണങ്ങൾ നടക്കുന്നില്ല എന്നല്ല. ടി പത്മനാഭന്റെ കഥകൾ ആഘോഷിക്കപ്പെടുന്നിടത്ത് സി അയ്യപ്പൻറെ കൃതികൾ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. എന്നാൽ എ അയ്യപ്പൻ അങ്ങനെയായിരുന്നില്ല, സ്വന്തമായി ഒരു കൾട്ട് തന്നെ സൃഷ്ടിച്ചാണ് അദ്ദേഹം മടങ്ങിയത്. എന്നു വച്ചാൽ നിരപ്പാക്കലിന്റെ യുക്തിയ്ക്ക് കല പലപ്പോഴും വഴങ്ങില്ല എന്ന്. അതിന്റെ ഘടനാപരവും, ഭാവുകത്വബന്ധിയുമായ വ്യതിരിക്തപാഠത്തെ മുൻനിർത്തി വിശകലനം ചെയ്യുക എന്ന അദ്ധ്വാനത്തിന് തയ്യാറായല്ലാതെ കലയിൽ നിന്നോ, കലാചരിത്രത്തിൽ നിന്നോ പൊതുവായ നിരീക്ഷണങ്ങൾ സാദ്ധ്യമല്ല.

ഇത്രയും സങ്കീർണ്ണതകൾ ഒന്നുമില്ലാതെ തന്നെ അധികാരം മനസിലാക്കുന്നതാണ് പുസ്തകങ്ങൾ, ധൈഷണികസ്വാതന്ത്ര്യം അതിന് ഉണ്ടാക്കാവുന്ന വെല്ലുവിളികൾ. അതുകൊണ്ടാണ് അവർ ഗ്രന്ഥശാലകൾ ആക്രമിക്കുന്നതും ധൈഷണികരെ വക വരുത്തുന്നതും അതിന്റെ ചരിത്രത്തിൽ ഉടനീളം ഒരു അജണ്ടയായി പിന്തുടർന്ന് പോരുന്നത്. കൽബുർഗിയും, പൻസാരെയും, ധബോൽകറും ഒന്നും കൊല്ലപ്പെട്ടത് അവരുടെ ജാതി മുൻനിർത്തിയല്ല. ബംഗ്ലാദേശിൽ യുക്തിവാദികൾ കൊല്ലപ്പെടുന്നത് അവരുടെ ജന്മസിദ്ധമായ മതസ്വത്വത്തിന്റെ പേരിലല്ല. (യുക്തിവാദികളും അനാർക്കിസ്റ്റുകളുമായ മുസല്മാന്മാർ എന്ന സാദ്ധ്യത ബംഗ്ലാദേശിലും ഉണ്ട്).

അധികാരത്തിന് മതവും ജാതിയും വംശവും ഉൾപ്പെടെയുള്ള സ്വത്വബോധങ്ങൾ ഒക്കെയും കേവലം രാഷ്ട്രീയ ഉപകരണങ്ങൾ മാത്രമാണ്. അതിന് പോന്ന വിധത്തിൽ എണ്ണമറ്റ ഉപവിഭാഗങ്ങൾ ഉള്ളവയാണ് ഇവയൊക്കെ തന്നെയും. അപ്പോൾ ആവശ്യം പോലെ അതിൽ ഒന്ന് എടുത്ത് ഉപയോഗിക്കുക എന്ന തിരഞ്ഞെടുപ്പിന്റെ സൂക്ഷ്മത മാത്രമേ അധികാരത്തിന് ഈ രാഷ്ട്രീയത്തിലുള്ളൂ. സ്വത്വരാഷ്ട്രീയത്തിന്റെ അധികാരപദ്ധതിയിലും ഇത് തന്നെയാണ് അടിസ്ഥാന ആശയം. അവിടെ പുസ്തകവും ഗ്രന്ഥശാലയും ഒന്നുമില്ല, ആകെ ഉള്ളത് രാഷ്ട്രീയ എതിരാളി മാത്രം.

ആരാണ് ശത്രു?

ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് മോചനം തേടിയുള്ള സ്വദേശി പ്രസ്ഥാനത്തോട് വിമർശനാത്മകമായ അകലം പാലിച്ചിരുന്ന അംബേഡ്കരെ പോലെയുള്ള ധൈഷണികർ ചോദിച്ചിരുന്ന ചോദ്യം ആരിൽ നിന്നാണ് ദളിതർക്ക് മോചനം വേണ്ടത് എന്നാണ്. ദളിതനും വിദ്യാഭ്യാസവും തൊഴിലും അർഹിക്കുന്നു എന്ന ദർശനം ഉള്ള സ്വദേശി സർക്കാരുകൾ അന്ന് ഉണ്ടായിരുന്നില്ല എന്ന് അംബേഡ്കരിന്റെ മുതൽ ഡോക്ടർ പൽപ്പുവിന്റെ വരെ അനുഭവങ്ങൾ തെളിയിക്കുന്നു. കൂടാതെ ബ്രിട്ടീഷ് ഭരണം തുടർന്നാലുള്ള അപകടങ്ങളും, അതിനെതിരേ പോരാടുന്നതിന്റെ ആവശ്യകതയും ഊന്നിപ്പറയുന്ന കുണ്ടറ വിളംബരം പോലെയുള്ള ദേശീയവിജ്രംഭനങ്ങളുടെ ഭാഗമായി ഇന്ന് എണ്ണപ്പെടുന്നവയിലെ മനുവാദ ഉള്ളടക്കവും.

മാതൃകയാവുന്നതും ഉപദേശം നല്കുന്നതുമൊന്നും സ്വത്വരാഷ്ട്രീയവാദികൾ ഏകപക്ഷീയമായി പറയുന്നതുപോലെ അപ്പൻകളി ആണെന്ന് ഞാൻ കരുതുന്നില്ല. പക്ഷേ പറയുന്നതിൽ യുക്തി വേണ്ടേ? ഞാൻ ഇപ്പോൾ കത്തുകൾ എഴുതാത്തതിനാൽ പോസ്റ്റോഫീസ് കത്തിക്കുന്നത് ന്യായമാകുമോ? അതോ സവർണ്ണരല്ലാതെ ഒരു മനുഷ്യജീവിയും ഇന്ന് ഗ്രന്ഥശാലകൾ ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പുണ്ടോ? ഇവിടെ അടിസ്ഥാന പ്രശ്നം ഒരു വായനശാല കത്തിക്കപ്പെട്ടതാണ്. അതിനെ പൊതുജന പങ്കാളിത്തത്തോടെ പുനസ്ഥാപിക്കുന്നതാണ് അതിന്റെ രാഷ്ട്രീയ പ്രസക്തി.

കടുത്ത ആധുനികതാവിമർശകരായിരുന്ന അന്നത്തെ ഹിന്ദുദേശീയതാവാദികളുടെ പിന്മുറക്കാരാണ് ഇന്ന് അധികാരത്തിൽ. മോചനം വേണ്ടത് അവരിൽ നിന്ന്, അവർ പലവഴിയിൽ ഹെഗമണി പടുത്തുകൊണ്ടിരിക്കുന്ന സാംസ്കാരികയുക്തികളിൽ നിന്നാണ്. യുദ്ധത്തിന്റെ ഈ അടിയന്തിരസ്വഭാവം മനസിലാക്കിയാണ് കാഞ്ചാ എലയ്യയെ പോലെയുള്ള ദളിത്‌ ബുദ്ധിജീവികൾ പോലും ഇടത്-ദളിത് ഐക്യത്തിന്റെ സമകാലിക ആവശ്യം ഊന്നിപ്പറയുന്നത്. പക്ഷേ കേരളത്തിലെ സ്വയംപ്രഖ്യാപിത സ്വത്വരാഷ്ട്രീയ ബുദ്ധിജീവികളുടെതായ ഒരു മദ്ധ്യവർഗ്ഗത്തിന്റെ, ദലിതരുടെയല്ല, താല്പര്യങ്ങൾക്ക് അത് ഇപ്പോഴും പുറത്താണ്.

പുസ്തകമല്ല, ഗ്രന്ഥശാലയല്ല, എന്ത് ആക്രമിക്കപ്പെട്ടാലും അതിൽ മറുപക്ഷത്ത് ഇടത് പക്ഷമാണെങ്കിൽ അത് പുരോഗമനപരവും, സ്വാഗതാർഹവുമാണെന്ന വാദവും അതിനെ ന്യായീകരിക്കാനുള്ള സൈദ്ധാന്തികകസർത്തുകളും, അവ സാമാന്യബുദ്ധിക്ക് നിരക്കുന്നവയല്ലെന്ന് സ്വന്തംപക്ഷമെന്ന് സ്വയം പ്രഖ്യാപിച്ചിട്ടുള്ളവർ പോലും അഭിപ്രായപ്പെടുമ്പോൾ അതിനോടുള്ള തന്തകളിയും ഒരുപാട് കാര്യങ്ങൾ പറയാതെ പറയുന്നുണ്ട്. “ലൈബ്രറിക്കെതിരെ പറയുന്ന ചില വാദങ്ങളെങ്കിലും കാണുമ്പോള്‍ ഓർമ വരുന്നത് വിശന്നു വലഞ്ഞ ജനങ്ങളുടെ കരച്ചിലിനോട് ‘അവര്‍ അപ്പമില്ലെങ്കില്‍ കേക്ക് തിന്നട്ടെ’' എന്ന് പ്രതികരിച്ച മേരി അന്റോണിറ്റ് റാണിയെയാണ്” എന്നും “പരിഷത്തിന്റെ കുട്ടികൾക്കുള്ള പുസ്തകങ്ങൾ വായിച്ചാണ് എന്റെ ലോകം ആ ഇത്തിരി വട്ടത്തിൽ നിന്നും വലുതാകുന്നത്.” എന്നുമൊക്കെ ഓർത്തുകൊണ്ട് ഈ വിഷയത്തിൽ വൈഖരി ആര്യാട്ട് ഇട്ട എഫ് ബി പോസ്റ്റുകളോട് "പോസ്റ്റ്‌ ഓഫീസിൽ നിന്നു കിട്ടിയിരുന്ന കത്തുകൾ വഴിയാണ് എന്റെ സൌഹൃദങ്ങൾ ആദ്യകാലത്ത് സംവദിച്ചത്. എന്നുവച്ച് ഇപ്പോൾ 'കൂടുതൽ പോസ്റ്റ്‌ ഓഫീസുകൾ തുറക്കട്ടെ, കത്തുകൾ എഴുതപ്പെടട്ടെ' എന്നൊന്നും ഞാൻ പറയില്ല." എന്ന മാതൃകയാണ് സുദീപ് മുന്നോട്ട് വയ്ക്കുന്നത്. അതായത് ചില വിഷയങ്ങളിൽ അജണ്ട സ്വയം പ്രഖ്യാപിത നേതാക്കൾ പ്രഖ്യാപിക്കും. ബാക്കിയുള്ളവർ അത് പിൻപറ്റിക്കൊള്ളണമെന്ന്!

മാതൃകയാവുന്നതും ഉപദേശം നല്കുന്നതുമൊന്നും സ്വത്വരാഷ്ട്രീയവാദികൾ ഏകപക്ഷീയമായി പറയുന്നതുപോലെ അപ്പൻകളി ആണെന്ന് ഞാൻ കരുതുന്നില്ല. പക്ഷേ പറയുന്നതിൽ യുക്തി വേണ്ടേ? ഞാൻ ഇപ്പോൾ കത്തുകൾ എഴുതാത്തതിനാൽ പോസ്റ്റോഫീസ് കത്തിക്കുന്നത് ന്യായമാകുമോ? അതോ സവർണ്ണരല്ലാതെ ഒരു മനുഷ്യജീവിയും ഇന്ന് ഗ്രന്ഥശാലകൾ ഉപയോഗിക്കുന്നില്ല എന്ന് സുദീപിന് ഉറപ്പുണ്ടോ? ഇവിടെ അടിസ്ഥാന പ്രശ്നം ഒരു വായനശാല കത്തിക്കപ്പെട്ടതാണ്. അതിനെ പൊതുജന പങ്കാളിത്തത്തോടെ പുനസ്ഥാപിക്കുന്നതാണ് അതിന്റെ രാഷ്ട്രീയ പ്രസക്തി. അത് ഒരു 'വെറുപ്പിക്കൽ' എന്ന് ആരെങ്കിലും ഒന്ന് കത്തിച്ചപ്പോൾ അതിലും വലുത് എന്ന നിലയ്ക്കുള്ള അഭിപ്രായപ്രകടനങ്ങളെ വെളുപ്പിച്ചെടുത്ത് നിഷേധിക്കാനാകുമോ?

ദളിതരുടെയും മതന്യൂനപക്ഷങ്ങളുടെയും ന്യായമായ അവകാശങ്ങൾക്കായി നടക്കുന്ന പരിമിതമെങ്കിലും പ്രായോഗികമായ ഓരോ ശ്രമവും അവരുടെ പിന്നോക്കാവസ്ഥയെ പ്രശ്നവൽക്കരിച്ച് രചിക്കാവുന്ന ഓരോ തീസിസുകളുടെ, ലേഖനങ്ങളുടെ, പ്ലാറ്റ്ഫൊമുകളുടെ സാദ്ധ്യതയാണ് നഷ്ടപ്പെടുത്തുന്നത്. ദളിത് ബുദ്ധിജീവികളുടെ ജൈവമായ അഭിപ്രായങ്ങൾക്ക് മുകളിലും അവരുടെ അനുഭവമോ, ചരിത്രമോ ഇല്ലാത്തവർ തരം പോലെ കളിക്കുന്ന അപ്പൻകളികളുടെ യുക്തിയും അത് തന്നെ.