അധ്വാനം അക്ഷരം രണ്ടിടങ്ങഴി

xdfdfd

അധ്വാന വർഗത്തിന്റെ നെടുവീർപ്പുകൾ കൊണ്ട് മുഖരിതമായ സാഹിത്യസൃഷ്ടികൾ കേരളത്തിൽ പ്രചാരത്തിൽ ആവാൻ തുടങ്ങിയത് പുരോഗമന കലാ സാഹിത്യ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലായിരുന്നു. 1940 കളിൽ കരുത്താർജ്ജിച്ച പ്രസ്ഥാനം സാഹിത്യത്തിന്റെ സാമൂഹിക ലക്ഷ്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ഏറെ യത്നിച്ചിരുന്നു. ഇതോടൊപ്പം കമ്മ്യുണിസ്റ്റ് പ്രത്യയശാസ്ത്രവും സമൂഹത്തിൽ ആഴത്തിൽ വേരോടാൻ തുടങ്ങിയപ്പോൾ സാമൂഹിക ഉന്നമനത്തിനായും സാഹിത്യത്തെ കാണാം എന്ന വീക്ഷണം സാമാന്യേന പൊതു സമൂഹത്തിൽ വ്യവസ്ഥാപിതമായി. സമൂഹത്തിൽ അരികു ജീവിതം നയിക്കുന്നവരും പാർശ്വവൽക്കരിക്കപ്പെട്ടവരും പ്രായേണ അഗതികളും ഒരു കുടക്കീഴിൽ അണി നിരക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പ്രത്യക്ഷത്തിൽ സമൂഹത്തിനു മനസ്സിലാക്കിക്കൊടുക്കുക എന്ന വിശാല ലക്ഷ്യമായിരുന്നു സാഹിത്യം ചെയ്തിരുന്നത്. മലയാളത്തെ സംബന്ധിച്ചിടത്തോളം തകഴി ശിവശങ്കരപ്പിള്ളയുടെ രണ്ടിടങ്ങഴി എന്ന നോവലായിരുന്നു ഇതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തം. പാട്ടബാക്കി ( കെ ദാമോദരൻ ), നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി (തോപ്പിൽ ഭാസി) തുടങ്ങിയ നാടകങ്ങൾപ്പോലെ തന്നെ രണ്ടിടങ്ങഴി എന്ന നോവലും തൊഴിലാളി വർഗ കാഴ്ചപ്പാടിനെ പ്രകീർത്തിക്കുന്ന കൃതിയാണ്.

അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടത്തിനു കോരനെ പ്രേരിപ്പിക്കുന്നതും ജന്മിത്വത്തിന്റെ ഇത്തരം കുത്സിത പ്രവൃത്തികൾ തന്നെയായിരുന്നു. തൊഴിൽ ചെയ്യുന്നവന് ന്യായമായ വേതനമോ മറ്റു ആനുകൂല്യങ്ങളോ ഇല്ലാതെ വരുന്ന അവസ്ഥകളിൽ പ്രാന്തവത്കൃത സമൂഹത്തിലെ അസ്വസ്ഥതകൾ പെരുകാതെ നിവൃത്തിയില്ല. ചുവടുറപ്പിച്ചു നിൽക്കാൻ ഒരടി മണ്ണ് പോലുമില്ലാത്ത അവസ്ഥയിലെ രാഷ്ട്രീയം ബോധ്യപ്പെടണമെങ്കിൽ വർഗബോധം ഉണ്ടായേ തീരൂ എന്ന തിരിച്ചറിവിൽ ജന്മിത്വവ്യവസ്ഥയുടെ ക്രൂരതയുടെ ഇരകളിൽ സ്വത്വവിചാരം ഉണ്ടാകുകയും അവർ മുതലാളിത്തതിനെതിരെ പ്രതിരോധിക്കുന്നതും ആണ് ഈ നോവലിന്റെ പ്രമേയ പരിസരം.

1948ൽ പ്രസിദ്ധീകരിച്ച രണ്ടിടങ്ങഴി പ്രമേയത്തിലെ ധീരത കൊണ്ടും അവതരണത്തിലെ സൂക്ഷ്മത കൊണ്ടും ശ്രദ്ധ നേടിയ കൃതിയാണ്. ജന്മി-കുടിയാൻ ബന്ധത്തിന്റെ നിന്ദ്യമായ അടരുകൾ അനുഭവവേദ്യമായി പറയുന്ന നോവൽ മുഖ്യ കഥാപാത്രങ്ങളായ കോരന്റെയും ചിരുതയുടെയും സ്നേഹബന്ധത്തിന്റെയും കൂടി കഥയാണ്. മനുഷ്യബന്ധങ്ങളുടെ ആഴത്തിലുള്ള അപഗ്രഥനം സാധ്യമാവുമ്പോൾ ആണ് സാഹിത്യകൃതി ഉത്കൃഷ്ടമായ മേഖലകളിലേക്ക് പ്രയാണം ആരംഭിക്കുന്നത്. മനുഷ്യന്റെ ബോധത്തെയും ബുദ്ധിയെയും വികാരത്തെയും മറ്റെല്ലാ വ്യതിരിക്തമായ ഏടുകളെയും ആഴത്തോടും പരപ്പോടും കൂടി മനസിലാക്കിയാൽ "ജീവിതമേ നീ എന്ത്?" എന്ന് ആശ്ചര്യപ്പെടണ്ടതായി വരില്ല . തൊഴിലാളി സമൂഹത്തിന്റെ തീർത്തും അശാന്തവും അസംഘടിതവുമായ അവസ്ഥകളുടെ പ്രതിഫലനം രണ്ടിടങ്ങഴിയിലൂടെ തകഴി വ്യക്തമാക്കുന്നുണ്ട്. ഒരു ദിവസം ജോലിക്ക് പോകാൻ പറ്റാഞ്ഞ ചേന്നൻ എന്ന കർഷക തൊഴിലാളിയെ ജന്മി അടിച്ചതും അയാളുടെ കൂര നശിപ്പിച്ചതും ആയ സംഭവം ആയിരുന്നു നോവലിലെ കേന്ദ്ര കഥാപാത്രമായ കോരനെ ജന്മിത്വത്തിനെതിരെ ചിന്തിക്കാൻ പ്രേരിപ്പിച്ച സംഭവങ്ങളിലൊന്ന്. അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടത്തിനു കോരനെ പ്രേരിപ്പിക്കുന്നതും ജന്മിത്വത്തിന്റെ ഇത്തരം കുത്സിത പ്രവൃത്തികൾ തന്നെയായിരുന്നു. തൊഴിൽ ചെയ്യുന്നവന് ന്യായമായ വേതനമോ മറ്റു ആനുകൂല്യങ്ങളോ ഇല്ലാതെ വരുന്ന അവസ്ഥകളിൽ പ്രാന്തവത്കൃത സമൂഹത്തിലെ അസ്വസ്ഥതകൾ പെരുകാതെ നിവൃത്തിയില്ല. ചുവടുറപ്പിച്ചു നിൽക്കാൻ ഒരടി മണ്ണ് പോലുമില്ലാത്ത അവസ്ഥയിലെ രാഷ്ട്രീയം ബോധ്യപ്പെടണമെങ്കിൽ വർഗബോധം ഉണ്ടായേ തീരൂ എന്ന തിരിച്ചറിവിൽ ജന്മിത്വവ്യവസ്ഥയുടെ ക്രൂരതയുടെ ഇരകളിൽ സ്വത്വവിചാരം ഉണ്ടാകുകയും അവർ മുതലാളിത്തതിനെതിരെ പ്രതിരോധിക്കുന്നതും ആണ് ഈ നോവലിന്റെ പ്രമേയ പരിസരം. കർഷകതൊഴിലാളികൾക്ക് പൂർണമായ അർത്ഥത്തിൽ കൂട്ടായ്മകളോ യൂണിയനുകളോ ഇല്ലാതിരുന്ന അവസ്ഥയിൽ, അവരുടെ ജീവിതത്തിന്റെ യാതനകളും അവർക്ക് അനുഭവിക്കേണ്ടി വന്നിരുന്ന സമ്മർദങ്ങളും ചൂഷണങ്ങളും സങ്കല്പ്പാതീതമായിരുന്നു. മുതലാളിവർഗത്തിന്റെ തിന്മകൾക്കെതിരെ തൊഴിലാളികളെ എങ്ങനെയാണ് അണി നിരത്തേണ്ടത് എന്നറിയാതെ വിഷമിക്കുന്ന കോരനെയും നോവലിൽ നമ്മൾ കാണുന്നുണ്ട്. എന്നാൽ തെരെഞ്ഞെടുപ്പും വോട്ടവകാശവും മറ്റും വരുന്നതോടെ തൊഴിലാളി വർഗത്തിന്റെ ഐക്യത്തിൽ കോരൻ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ജനകീയ മുന്നേറ്റം എന്ന നിലയ്ക്ക് അതിനെ വാർത്തെടുക്കാൻ അയാൾക്ക് സാധിക്കുകയും ചെയ്യുന്നു. ശക്തമായ ചെറുത്തുനില്പ്പ് ഉണ്ടെങ്കിലെ അധികാരത്തിനെ വെല്ലു വിളിക്കാൻ കഴിയുകയുള്ളുവെന്നും അതിനായി അനുഭവിക്കണ്ടി വരുന്ന ത്യാഗങ്ങളെ പൊതു സമൂഹത്തിനു വേണ്ടിയുള്ള നേട്ടങ്ങളായി മാത്രമേ കാണാവൂ എന്നും ഒരു തൊഴിലാളി നേതാവ് ചിന്തിച്ചു തുടങ്ങുമ്പോൾ ആണ് വിപ്ലവങ്ങൾ ജീവിതഗന്ധിയാവുന്നത് . സമരഭൂമികൾ ഫലഭൂയിഷ്ടമാവുന്നത് പോരാളികളുടെ നിശ്ചയദാര്‍ഢ്യം എന്ന ആയുധത്തിന്റെ പിൻബലത്തോടെയാകണം. അധ്വാനത്തിന്റെ മഹത്വം ഒടുവിൽ വിജയം വരിക്കുന്ന രണ്ടിടങ്ങഴിയിൽ മണ്ണിൽ ഉറച്ചു നിന്ന് ചൂഷണത്തിനെതിരെ പോരാടുന്നവർ നിരാശരാവുകയില്ല എന്ന സന്ദേശമാണ് നല്കുന്നത്. വിവേചനങ്ങൾക്കെതിരെ പട നയിക്കാൻ സമസ്ത മേഖലകളിലും പ്രവൃത്തിക്കുന്ന തൊഴിലാളികൾക്ക് ഊർജമേകാൻ കോരനും ചിരുതയും ചാത്തനും പ്രചോദനം ആവട്ടെ എന്ന ലക്ഷ്യവും മുന്നിൽ കണ്ടു കൊണ്ടാവണം തകഴി ഇവരെ നോവലിൽ അവതരിപ്പിച്ചത്.

സ്വാതന്ത്ര്യ വാഞ്ഛയും ആയി ജീവിച്ചിരുന്ന ഭാരതത്തിലെ ജനങ്ങൾക്ക് 1940കൾ പ്രതീക്ഷാനിർഭരമായിരുന്നു. ജനങ്ങളാൽ നയിക്കപ്പെടുന്ന ഒരു ഭരണകൂടം സ്വപ്നം കണ്ടിരുന്ന ആ നാളുകൾ കേരളത്തിലും ശുഭോദർക്കമായ മാറ്റങ്ങൾ ഉണ്ടാക്കിയേക്കും എന്ന് പലരും കരുതിയിരുന്നു. മാർക്സിസത്തിന്റെ വേറിട്ട വഴികളിലൂടെ തൊഴിലാളികളുടെതായ ഒരു കമ്മ്യുണ്‍ അന്നുള്ളവർ സ്വപ്നം കണ്ടിരുന്നു. ചോര ചിന്തിയ വീഥികളിലൂടെ വാരിക്കുന്തവുമായി ഓടിയടുത്തവരുടെ ഹൃദയങ്ങളിലും സർവലോക തൊഴിലാളികൾ ഒത്തൊരുമിക്കുന്ന കാഴ്ച്ച സജീവമായിരുന്നു.

xdfdfd
തകഴി ശിവശങ്കരപിള്ളകടപ്പാട്: വിക്കിമീഡിയ കോമണ്‍സ്

തകഴിയെപ്പോലെയുള്ള ദീർഘവീക്ഷണശാലി തൊഴിലാളികൾ അവർക്കായി കെട്ടിപ്പടുക്കുന്ന ഒരു ലോകത്തെ കുറിച്ച് പ്രത്യാശയോടെ ചിന്തിച്ചിരുന്നു. കുട്ടനാടൻ പാടശേഖരങ്ങളും പറയരും പുലയരും അടങ്ങുന്ന തൊഴിലാളി വർഗ്ഗവും തകഴിയുടെ ദർശനങ്ങളുടെ ഋജുരേഖയ്ക്ക് ആക്കം കൂട്ടിയവർ ആയിരുന്നു. നോവലിറങ്ങി 65 കൊല്ലങ്ങൾ കഴിഞ്ഞതിനു ശേഷമുള്ള കുട്ടനാട്ടിലെ സ്ഥിതി കർഷക തൊഴിലാളികളുടെ തീരുമാനങ്ങൾക്ക് അനുസരിച്ചാണ് എന്നതും ഓർക്കേണ്ട വിഷയമാണ് രണ്ടിടങ്ങഴിയുടെ സമകാലിക പ്രസക്തിയെന്താണ്‌ എന്ന് വിശകലനം ചെയ്യണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ്. ഇന്നും കോർപ്പറേറ്റ് രംഗത്തെ അടക്കമുള്ള തൊഴിലാളികൾ അങ്ങേയറ്റത്തെ വൈജാത്യം അനുഭവിക്കുന്നവരാണ് എന്ന് കാണാൻ കഴിയും. തൊഴിലാളി വർഗ സർവാധ്യപത്യം എന്നത് മാർക്സിസം -ലെനിനിസത്തിന്റെ അടിസ്ഥാനതത്വമാണെങ്കിൽക്കൂടി തൊഴിലാളി പ്രസ്ഥാനം മാർക്സും ലെനിനും വിഭാവനം ചെയ്തിരുന്ന ആധാരശിലകളിൽ നിന്നും എത്ര കണ്ടു മാറി സഞ്ചരിക്കുവാൻ തുടങ്ങി എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു . അടിമ-ഉടമ ബന്ധം എന്നത് സ്‌പര്‍ശയോഗ്യമായ വസ്തുത അല്ലാതാവുകയും ജന്മിത്വ വ്യവസ്ഥയുടെ പല മാനങ്ങളും ഓരോ ബഹു രാഷ്ട്ര കമ്പനികളും തന്റേതായ വഴികളിലൂടെ അനുശാസിക്കുകയും ചെയ്യുമ്പോൾ തൊഴിലാളികൾ എന്ന വർഗം വീണ്ടും സംഘർഷത്തിന്റെ ഭൂമികയിൽ എത്തിച്ചേരുകയാണ് . അവർക്കായി നമുക്കീ തൊഴിലാളി ദിനത്തെ വീണ്ടും സ്മരിക്കാം.