ഹിന്ദുത്വ കാലത്തെ യൂണിഫോം സിവിൽ കോഡ്

ഹിന്ദുത്വ കാലത്തെ യൂണിഫോം സിവിൽ കോഡ്

xdfdfd

ബാബ്‌റി മസ്ജിദ്, കാശ്മീരിന്റെ പ്രത്യേക പദവി, യൂണിഫോം സിവിൽ കോഡ്, എന്നിവയൊക്കെയാണ് 1980-കൾക്ക് ശേഷം ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയം മുഖ്യ പ്രചരണ ആയുധങ്ങളാക്കിയ വിഷയങ്ങൾ. ഒരു ദരിദ്ര രാജ്യത്ത് അധികാരം നേടിയെടുക്കുവാൻ ശ്രമിക്കുന്ന/ശ്രമിച്ചു കൊണ്ടിരിക്കുന്ന പാർടിയെന്ന നിലയിൽ ആ രാജ്യത്തെ ബഹുഭൂരിപക്ഷം വരു ന്ന ദരിദ്ര ജനവിഭാഗങ്ങളുടെ സാമൂഹിക - സാമ്പത്തിക സ്ഥിതിക്ക് മാറ്റം വരുത്തുന്ന മുദ്രാവാക്യങ്ങൾക്ക് പകരം രാജ്യത്തെ ഭൂരിപക്ഷ മതവിഭാഗങ്ങളുടെ ഇക്കിളിപ്പെടുത്തുന്ന രാഷ്ട്രീയമാണ് ഇതിലൂടെ സംഘപരിവാർ മുന്നോട്ടു വെച്ചത്. മറ്റൊരു വസ്തുത ഈ മുദ്രാവാക്യങ്ങളോട് പോലും ഏതെങ്കിലും തരത്തിലുള്ള പ്രതിബദ്ധത അവർ അധികാരത്തിൽ ഇരുന്ന സമയത്ത് കാണിച്ചിട്ടില്ല എന്നതാണ്. ബാബ്‌റി മസ്ജിദിന്റെ പതനത്തിനു ശേഷം ബിജെപി ഒന്നിലധികം തവണ അധികാരത്തിൽ വന്നിട്ടുണ്ട്. കാശ്മീരിന്റെ പ്രത്യേക പദവിയുടെ കാര്യത്തിൽ കടുത്ത നിലപാടുകളുള്ള പിഡിപിയുമായി ചേർന്നു കാശ്മീരിൽ ഇപ്പോൾ ഭരണം നടത്തുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് "രാമജന്മ ഭൂമി" യിൽ ക്ഷേത്രം പണിയൽ, കാശ്മീരിന്റെ പ്രത്യക പദവി എടുത്തു കളയൽ എന്നീ മുദ്രാവാക്യങ്ങളുടെ കാര്യത്തിൽ യാതൊരു വിധത്തിലുള്ള ഒച്ചപ്പാടുകൾക്കും സംഘപരിവാർ തുനിയാത്തത്. അതുകൊണ്ടു തന്നെ മുസ്ലിം വോട്ടുകൾ അന്തിമഫലം നിർണയിക്കുന്നതിൽ വലിയ പങ്കു വഹിക്കുന്ന ആസന്നമായ ഉത്തർപ്രദേശ് തെരെഞ്ഞെടുപ്പിൽ മുസ്ലിങ്ങളെ ഏതെങ്കിലും തരത്തിൽ പ്രകോപിപ്പിക്കുവാൻ പര്യാപ്തമായ വിഷയമെന്ന നിലയിൽ പൊടുന്നനെ യൂണിഫോം സിവിൽ കോഡ് (UCC) കൊണ്ടുവരണം എന്ന ആവശ്യം അവർ ഉയർത്തി കൊണ്ടു വരുന്നത്.

ബിജെപിയുടെ മാനിഫെസ്റ്റോയിലെ സ്ഥിരം ഐറ്റം ആണെങ്കിൽ പോലും ന്യൂനപക്ഷ പ്രീണനം എന്ന ആരോപണത്തിനു മൂർച്ച കൂട്ടാനായി ഉപയോഗിക്കുന്ന സംഗതിയാണ് യൂണിഫോം സിവിൽ കോഡ്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലാണ് റിട്ടയേർഡ് സുപ്രീം കോടതി ജഡ്ജി ബൽബീർ സിംഗ് ചൗഹാൻ നേതൃത്വം നൽകുന്ന ലോ കമ്മീഷനോട് രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിന്റെ സാധ്യതകളെ പറ്റി പഠിച്ച് റിപ്പോർട് നൽകാൻ നിയമ മന്ത്രാലയം നിർദേശം നൽകിയത്. ഇതോടു കൂടി ഈ വിഷയത്തിൽ ഗവണ്മെന്റ് ഗൗരവമായി ഇടപെടുവാൻ പോകുന്നു എന്നൊരു പ്രതീതി രൂപപ്പെട്ടിട്ടുണ്ട്. നിയമ മന്ത്രി സദാനന്ദ ഗൗഡയുടെ പ്രസ്താവനകളും ഈ ദിശയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇന്ത്യ പോലെയുള്ള ബഹുജാതി-മത സമൂഹത്തിൽ ഏകീകൃത സിവിൽ കോഡിന്റെ ആഘാതത്തെക്കുറിച്ച് നാം ഈ അവസരത്തിൽ ചിന്തിക്കേണ്ടതുണ്ട്.

നമ്മുടെ രാജ്യത്ത് വ്യക്തി നിയമങ്ങൾ എന്നറിയപ്പെടുന്ന നിയമമൊഴികെ ബാക്കി എല്ലാ സിവിൽ നിയമങ്ങളും എല്ലാ പൗരന്മാർക്കും തുല്യമാണ്. അതേസമയം വിവാഹം, വിവാഹമോചനം, പിന്തുടർച്ച അവകാശം, ദത്തെടുക്കൽ, ജീവനാംശം തുടങ്ങിയ കാര്യങ്ങളിൽ വ്യത്യസ്ത മതങ്ങൾക്ക് അവരുടെ വിശ്വാസങ്ങളിൽ നിന്നും രൂപപ്പെട്ടതായ നിയമങ്ങൾ പിന്തുടരുവാൻ അനുവദിക്കുന്നതാണ് വ്യക്തി നിയമങ്ങൾ.

ഇന്ത്യയുടെ ആധുനിക നിയമവ്യവസ്ഥ ബ്രിട്ടീഷ് കൊളോണിയൽ കാലഘട്ടത്തിലാണ് രൂപപ്പെടുന്നത്. ആ സമയത്തു പോലും ഹിന്ദു-മുസ്ലിം വ്യക്തിനിയമങ്ങൾ ക്രോഡീകരിക്കുവാൻ ബ്രിട്ടീഷുകാർ തയ്യാറായിരുന്നില്ല. എന്നു മാത്രമല്ല ഇത്തരത്തിൽ ബ്രിട്ടീഷുകാർ നടത്തിയ ഇടപെടലുകൾക്കെതിരെ ഉപരിജാതി ഹിന്ദുക്കൾ വലിയ തോതിൽ പ്രതിഷേധം ഉയർത്തുകയും ചെയ്തിരുന്നു. ഹിന്ദു പെൺകുട്ടികളുടെ വിവാഹപ്രായം പത്തു വയസിൽ നിന്നു പന്ത്രണ്ടു വയസിലേക്ക് ഉയർത്തുവാനുള്ള ഒരു ബില്ല് ബ്രിട്ടീഷുകാർ ഇംപീരിയൽ നിയമനിർമ്മാണ സഭയിൽ അവതരിപ്പിച്ചപ്പോൾ, അതിനെതിരെ ബാലഗംഗാധര തിലകിനെ പോലെയുള്ളവരുടെ നേതൃത്വത്തിൽ പ്രതിഷേധം ഉയർന്നിരുന്നു.

സ്വാഭാവികമായും വിവിധ മതവിശ്വാസങ്ങൾ നിലനിൽക്കുന്ന ഇന്ത്യ പോലുള്ള രാജ്യത്ത് ഇത്തരം കാര്യങ്ങളിൽ വമ്പിച്ച വൈവിധ്യം നിലനിൽക്കുന്നുണ്ട്. അതിനു പകരമായി രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ബാധകമാകുന്ന വിധത്തിൽ, ആചാരപരവും മതപരവുമായ ശാസനകൾ ഒഴിവാക്കിക്കൊണ്ട്, വ്യക്തി നിയമങ്ങൾ രൂപീകരിക്കുക എന്നതാണ് ഏകീകൃത സിവിൽ കോഡ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്ത്യൻ ഭരണഘടനയുടെ നിർദ്ദേശക തത്വങ്ങളിൽ പെടുന്ന ഒന്നാണ് യൂണിഫോം സിവിൽ കോഡ്. ഇന്ത്യയുടെ ആധുനിക നിയമവ്യവസ്ഥ ബ്രിട്ടീഷ് കൊളോണിയൽ കാലഘട്ടത്തിലാണ് രൂപപ്പെടുന്നത്. ആ സമയത്തു പോലും ഹിന്ദു-മുസ്ലിം വ്യക്തിനിയമങ്ങൾ ക്രോഡീകരിക്കുവാൻ ബ്രിട്ടീഷുകാർ തയ്യാറായിരുന്നില്ല. എന്നു മാത്രമല്ല ഇത്തരത്തിൽ ബ്രിട്ടീഷുകാർ നടത്തിയ ഇടപെടലുകൾക്കെതിരെ ഉപരിജാതി ഹിന്ദുക്കൾ വലിയ തോതിൽ പ്രതിഷേധം ഉയർത്തുകയും ചെയ്തിരുന്നു. ഹിന്ദു പെൺകുട്ടികളുടെ വിവാഹപ്രായം പത്തു വയസിൽ നിന്നു പന്ത്രണ്ടു വയസിലേക്ക് ഉയർത്തുവാനുള്ള ഒരു ബില്ല് ബ്രിട്ടീഷുകാർ ഇംപീരിയൽ നിയമനിർമ്മാണ സഭയിൽ അവതരിപ്പിച്ചപ്പോൾ, അതിനെതിരെ ബാലഗംഗാധര തിലകിനെ പോലെയുള്ളവരുടെ നേതൃത്വത്തിൽ പ്രതിഷേധം ഉയർന്നിരുന്നു. തങ്ങളുടെ മതാചാരങ്ങളിൽ ഇടപെടുന്നതിൽ നിന്ന് ഒഴിഞ്ഞു നിൽക്കണം എന്നതായിരുന്നു അന്നത്തെ ഹിന്ദു നേതാക്കളുടെ ആവശ്യം.

ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കണം എന്ന് ഇന്നത്തെ ഹിന്ദു വലതുപക്ഷം ആവശ്യപ്പെടുമ്പോൾ അതിനു മുഖ്യമായും ഒരർത്ഥമേയുള്ളൂ. മുസ്ലിം വ്യക്തിനിയമത്തിന്റെ ഭാഗമായ, അനുവദനീയമായ മുത്തലാഖ്, ബഹുഭാര്യത്വം എന്നിവ നിരോധിക്കുക എന്നതാണ് അത്. അതായത് ഒരു മുസ്ലിം പുരുഷന് ഒറ്റയടിക്ക് മൂന്നു പ്രാവശ്യം തലാഖ് ചൊല്ലിക്കൊണ്ട് തന്റെ ഭാര്യയിൽ നിന്ന് വിവാഹമോചനം നേടാം. അതുപോലെ തന്നെ ഒരേസമയം നാലു വരെ ഭാര്യമാർ ഉണ്ടാവുന്നതും നിയമപരമാണ്. ഈ രണ്ടു കാര്യങ്ങളിലും മുസ്ലിം പണ്ഡിതന്മാർക്കിടയിൽ വലിയ അഭിപ്രായവ്യത്യാസം നിലനിൽക്കുന്നുണ്ട്. അസ്ഹർ അലി എഞ്ചിനീയറുടെ അഭിപ്രായത്തിൽ മുത്തലാഖിനു ഖുറാനികമായ സാധുത ഇല്ല. അതുപോലെ തന്നെ ഒരു മുസ്ലിം പുരുഷന് ഒന്നിലേറെ ഭാര്യമാർ എന്നത് അനുവദനീയമാണെങ്കിലും, അത്തരം കാര്യങ്ങൾ പ്രതിപാദിക്കുന്ന ഖുറാനിക വചനങ്ങൾ ബഹുഭാര്യത്വത്തിന്റെ കാര്യത്തിൽ കർശനമായ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. ഇസ്‌ലാമിക കർമ്മശാസ്ത്രവുമായി ബന്ധപ്പെട്ട വിവിധ ചിന്താധാരകളിൽ ഇക്കാര്യത്തിൽ ഏക അഭിപ്രായമല്ല ഉള്ളത്.

പക്ഷെ ഇക്കാര്യത്തിൽ സംഘപരിവാറിന്റെ താല്പര്യം ഏതെങ്കിലും വിധത്തിൽ മുസ്ലിം സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്നതൊന്നുമല്ല. ഒന്നാമതായി സംഘപരിവാർ ഉയർത്തുന്ന വാദം, ഹിന്ദുക്കളുടെ വ്യക്തിനിയമങ്ങളിൽ ഭരണകൂടം ഇടപെട്ടു പരിഷ്കരിച്ചു; എന്നാൽ അത്തരമൊരു നിലപാട് മുസ്ലിങ്ങളുടെ കാര്യത്തിൽ സ്വീകരിച്ചില്ല എന്നതാണ്. ഹിന്ദുക്കളുടെ വ്യക്തിനിയമങ്ങൾ സമഗ്രമായി പരിഷ്കരിക്കുന്നതിനായി നെഹ്രുവിന്റെ ആദ്യ മന്ത്രിസഭയുടെ കാലത്ത് കൊണ്ടു വന്ന ഹിന്ദു കോഡ് ബില്ല് കോൺഗ്രസുകാരുടെ തന്നെ എതിർപ്പു മൂലം പിൻവലിക്കേണ്ടി വന്നിരുന്നു. അന്നത്തെ ഇന്ത്യൻ പ്രസിഡന്റ് ആയിരുന്ന ഡോ. രാജേന്ദ്രപ്രസാദ് പോലും ബില്ലിന് എതിരായിരുന്നു. ഇതിന്റെ പേരിലാണ് ഡോ. ബി. ആർ. അംബേദ്കർ മന്ത്രിസഭയിൽ നിന്ന് രാജിവച്ചു പുറത്തു പോയത്. പിന്നീട് ഈ ബില്ലിൽ വലിയ തോതിൽ മാറ്റം വരുത്തിക്കൊണ്ടാണ് ഹിന്ദുവിവാഹ നിയമവും മറ്റും നെഹ്‌റു ഗവണ്മെന്റ് പാസ്സാക്കിയെടുക്കുന്നത്. മറ്റൊരു വസ്തുത ഈ വിധത്തിൽ ഭൂരിപക്ഷ മതത്തിന്റെ ആചാരങ്ങളിലും പാരമ്പര്യങ്ങളിലും ഭരണകൂടം ഇടപെടുന്നത് ഇന്ത്യൻ മതനിരപേക്ഷതയുടെ ഒരു സ്വഭാവം കൂടിയാണ്. തീവ്രമായ ജാതീയതയിൽ അടിസ്ഥാനമായിരിക്കുന്ന ഭൂരിപക്ഷ മതത്തെ സമൂഹിക നീതിയിലേക്കും സമത്വത്തിലേക്കും അടുപ്പിക്കുക എന്നതാണ് ആ സമീപനത്തിന്റെ കാതൽ. അതോടൊപ്പം ഈ മതേതര സമീപനം ന്യൂനപക്ഷ അവകാശങ്ങളുടെ കാര്യത്തിൽ കൂടുതൽ അയവുള്ളതായ സമീപനം സ്വീകരിക്കുന്ന ഒന്നു കൂടിയാണ്. ഇതിനെ വിവേചനമായി കണക്കാക്കുവാൻ ആവില്ല.

ഇന്ത്യാ രാജ്യം ഔപചാരികമായ അർത്ഥത്തിൽ മാത്രമാണ് മതേതരമെന്നത് വിസ്മരിക്കാവുന്ന കാര്യമല്ല. ഈ രാജ്യത്തെ ഭരണകൂടം, നീതിന്യായവ്യവസ്ഥ, സ്ഥാപനങ്ങൾ എന്നിവയൊക്കെ ഭൂരിപക്ഷമതത്തിന്റെ സാംസ്കാരികയുക്തികളാൽ സ്വാധീനിക്കപ്പെടുന്നവയാണ്. അതുകൊണ്ട് തന്നെ ഭൂരിപക്ഷമതത്തിലെ അംഗങ്ങൾക്ക് അഭികാമ്യമായി തോന്നുന്ന കാര്യങ്ങൾ മറ്റ് മത/ഭാഷാ ന്യൂനപക്ഷങ്ങൾക്ക് സ്വീകാര്യമാകണമെന്നില്ല. ഈ വസ്തുത കണക്കിലെടുത്ത് വേണം യൂണിഫോം സിവിൽ കോഡ് പോലെയുള്ള എല്ലാവർക്കും ഒരുപോലെ ബാധകമാക്കുവാൻ ഉദ്ദേശിച്ചുള്ള നിയമനിർമ്മാണങ്ങൾക്ക് തുനിയാൻ.

ഇന്ത്യൻ സമൂഹത്തിലെ ഘടനാപരമായ അസമത്വങ്ങൾ പരിഗണിക്കാതെ, എല്ലാ സമുദായങ്ങളെയും ഒരേ രീതിയിൽ പരിഗണിക്കണം എന്ന വാദം ജനാദിപത്യപരമല്ല. അത് മർദ്ദകരുടെ പക്ഷം പിടിക്കുന്നതിന് തുല്യമാണ്. കടുത്ത വർഗീയവാദികളും സംവരണവിരുദ്ധരുമായ യൂത്ത് ഫോർ ഈക്വാലിറ്റി പോലെയുള്ളവർ ഉന്നയിക്കുന്ന പിന്തിരിപ്പൻ നിലപാടാണിത്. തീവ്രമായ ന്യൂനപക്ഷ-ഭൂരിപക്ഷ വിഭജനം നിലനിൽക്കുന്ന സമൂഹത്തിൽ; അധികാരം, പദവികൾ, സവിശേഷ അധികാരങ്ങൾ എന്നിവ ചില വിഭാഗങ്ങൾക്ക് മാത്രം ലഭ്യമായ സമൂഹത്തിൽ, വിവേചനങ്ങളും അനീതിയും സംവിധാനത്തിന്റെ ഭാഗമായ സമൂഹത്തിൽ നാം നിലപാടുകൾ സ്വീകരിക്കേണ്ടത് സാമൂഹിക നീതിയെ ആധാരമാക്കിയാണ്. അത്തരമൊരു കാഴ്ചപ്പാടിൽ നിന്ന് നോക്കുമ്പോൾ ന്യൂനപക്ഷങ്ങൾക്ക് നൽകുന്ന പ്രത്യേക അവകാശങ്ങളിലോ അവർക്ക് നൽകിയിട്ടുള്ള സാംസ്കാരിക പരിരക്ഷകളിലോ, അസ്വാഭാവികമായി ഒന്നുമില്ല. ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന സാംസ്കാരികമായ ആകുലതകൾ യഥാർത്ഥമായ ഒന്നാണ്. അവർക്ക് അവരുടെ സാംസ്കാരിക അനന്യത സംരക്ഷിക്കുവാൻ സാധിക്കുക എന്നത് വളരെ പ്രധാനമാണ്. ഇന്ത്യാ രാജ്യം ഔപചാരികമായ അർത്ഥത്തിൽ മാത്രമാണ് മതേതരമെന്നത് വിസ്മരിക്കാവുന്ന കാര്യമല്ല. ഈ രാജ്യത്തെ ഭരണകൂടം, നീതിന്യായവ്യവസ്ഥ, സ്ഥാപനങ്ങൾ എന്നിവയൊക്കെ ഭൂരിപക്ഷമതത്തിന്റെ സാംസ്കാരികയുക്തികളാൽ സ്വാധീനിക്കപ്പെടുന്നവയാണ്. അതുകൊണ്ട് തന്നെ ഭൂരിപക്ഷമതത്തിലെ അംഗങ്ങൾക്ക് അഭികാമ്യമായി തോന്നുന്ന കാര്യങ്ങൾ മറ്റ് മത/ഭാഷാ ന്യൂനപക്ഷങ്ങൾക്ക് സ്വീകാര്യമാകണമെന്നില്ല. ഈ വസ്തുത കണക്കിലെടുത്ത് വേണം യൂണിഫോം സിവിൽ കോഡ് പോലെയുള്ള എല്ലാവർക്കും ഒരുപോലെ ബാധകമാക്കുവാൻ ഉദ്ദേശിച്ചുള്ള നിയമനിർമ്മാണങ്ങൾക്ക് തുനിയാൻ.

രണ്ടാമതായി സംഘപരിവാറിനെ ഭയപ്പെടുത്തുന്ന ഘടകം മുസ്ലീം ജനസംഖ്യാ വർദ്ധനവ് ആണ്. ബഹുഭാര്യത്വത്തെ ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ വർദ്ധിപ്പിക്കാനുള്ള തന്ത്രമായി അവർ കണക്കാക്കുന്നു. യാതൊരു അടിസ്ഥാനവുമില്ലാത്ത ഒരു ഭീതിയാണിതെന്ന് വ്യക്തമാണ്. ലഭ്യമായ ജനസംഖ്യാ കണക്കുകളൊന്നും ഇത്തരമൊരു പ്രവണത കാണിക്കുന്നില്ല. മാത്രമല്ല ഇന്ത്യയിൽ എല്ലാ ജനവിഭാഗങ്ങളിലും ജനനനിരക്ക് കുറഞ്ഞ് വരുകയാണ്. അതിന് പുറമേ പോസിറ്റീവ് സെക്സ് റേഷ്യോ നിലവിലില്ലാത്തൊരു രാജ്യത്ത് വ്യാപകമായ രീതിയിൽ ബഹുഭാര്യത്വം സാധ്യമല്ല താനും. അതിലും പ്രധാനപ്പെട്ട കാര്യം മുസ്ലീങ്ങളിലേക്കാൾ വ്യാപകമാണ് ബഹുഭാര്യത്വം ഹിന്ദുക്കളുടെ ഇടയിൽ എന്നതാണ്. ഇങ്ങനെ ഏതർത്ഥത്തിൽ നോക്കിയാലും മുസ്ലീം വ്യക്തിനിയമത്തിന്റെ ഭാഗമായ കാര്യങ്ങളെക്കുറിച്ചുള്ള സംഘ്പരിവാർ വിമർശനങ്ങൾ അപ്രസക്തമാണെന്ന് കാണാം.

ഇതിനുപുറമേ മറ്റ് ചില മാനങ്ങൾ കൂടി ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട ചർച്ചകൾക്കുണ്ട്. UCCയുമായി ബന്ധപ്പെട്ട ഔപചാരിക ചർച്ചകളിലെല്ലാം ഇത് അവതരിപ്പിക്കപ്പെടുന്നത് ദേശീയോദ്ഗ്രഥനം, സ്ത്രീ അവകാശങ്ങൾ എന്നിവയെ മുൻനിർത്തിയാണ്. സംഘ്പരിവാറിന്റെ അപരിഷ്കൃത വാദങ്ങളേക്കാൾ ഇവയ്ക്ക് സ്വീകാര്യതയുണ്ട്. ദേശീയോദ്ഗ്രഥനം എന്നത് ഇന്ന് പ്രശ്നവൽക്കരിക്കപ്പെട്ടിട്ടുള്ള ഒരു പരികല്പനയാണ്. അതിനെ ഒരു സജാതീയവൽക്കരണ (homogenization) പ്രക്രിയയായി കാണേണ്ടി വരും. രാഷ്ട്രത്തിന്റെ രൂപീകരണത്തിൽ ചില പ്രത്യേക മനോഭാവങ്ങൾക്കും ഭാവനകൾക്കും മേൽക്കൈ കിട്ടുകയും അതേസമയം ഒരുപാട് താല്പര്യങ്ങളും സ്വത്വങ്ങളും അരികുവൽക്കരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയെന്ന ദേശരാഷ്ട്രത്തിന്റെ രൂപീകരണത്തിൽ ഭൂരിപക്ഷമതത്തിലെ മേൽവിഭാഗങ്ങളുടെ താല്പര്യങ്ങൾക്കും അഭിരുചികൾക്കും മേൽക്കൈ ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ദേശീയോദ്ഗ്രഥനം എന്ന ആവശ്യം പലപ്പോഴും ഉപരിജാതി ഹിന്ദു ഹെജിമണിക്ക് വിധേയമാക്കുക എന്ന അർത്ഥം കൂടി ഉൾക്കൊള്ളുന്നതാണ്. അതുകൊണ്ടു തന്നെ ദേശീയോദ്ഗ്രഥനം എന്ന പദ്ധതിയുമായി ബന്ധപ്പെട്ടു മുന്നോട്ടുവെക്കുന്ന ഏതു സമീപനവും ചോദ്യം ചെയ്യലിന് വിധേയമാകും. ഹിന്ദു വ്യക്തിനിയമങ്ങൾ ക്രോഡീകരിക്കപ്പെട്ടപ്പോൾ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത്? നിവേദിത മേനോൻ സൂചിപ്പിച്ചതുപോലെ മുസ്ലിം /പാഴ്സി /ക്രിസ്ത്യൻ വിഭാഗത്തിന് പുറത്തുനിൽക്കുന്ന മുഴുവൻ ജനവിഭാഗങ്ങളെയും ഹിന്ദു എന്ന ഗണത്തിലേക്ക് ചുരുക്കുകയും, അതുവഴി വൈവിധ്യമാർന്ന ആചാരാനുഷ്ഠാനങ്ങൾ നിലവിലുണ്ടായിരുന്ന സമുദായങ്ങളുടെ പാരമ്പര്യങ്ങളെ മുഴുവൻ ഉത്തരേന്ത്യൻ ഉപരിവർഗ ഹിന്ദു ആചാരങ്ങളുമായി പൊരുത്തത്തിലാക്കുകയും ചെയ്തു. ഈ ഉത്തരേന്ത്യൻ ഉപരിവർഗ ഹിന്ദു ആചാരങ്ങളുമായി ഒത്തുപോകാത്ത മുഴുവൻ കാര്യങ്ങളെയും തള്ളിക്കളയുന്ന സമീപനമാണ് ഹിന്ദു വ്യക്തിനിയമവുമായി ബന്ധപ്പെട്ട നിയമനിർമ്മാണവേളയിൽ ഇന്ത്യൻ പാർലമെന്റ് സ്വീകരിച്ചത്. ഇതുവഴി സംഭവിച്ചത്, ഇന്ത്യയിൽ വിവിധ ഭാഗങ്ങളിൽ, വിവിധ വിഭാഗങ്ങൾ, പിന്തുടർന്നിരുന്ന, പലപ്പോഴും ലിബറൽ ആയിരുന്ന വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും നഷ്ടപ്പെട്ടു എന്നതാണ്.

വ്യക്തി നിയമങ്ങൾ ഓരോ മതത്തിന്റെയും ആന്തരികപ്രശ്നങ്ങളാണ്. അതിൽ അന്യമതസ്ഥർ സീമാതീതമായ താല്പര്യം കാണിക്കുന്നത് സംശയ ദൃഷ്ടിയോടെ കാണേണ്ടതാണ്. രാജ്യത്തു അടിയന്തിരമായി UCC നടപ്പിലാക്കിയില്ലെങ്കിൽ സംഭവിക്കുവാൻ പോകുന്ന അപകടം എന്തെന്ന് വ്യക്തമല്ല.

മുസ്ലിം വ്യക്തിനിയമങ്ങളുമായി ബന്ധപ്പെട്ട വിമർശനങ്ങളിൽ ഏറ്റവും ശക്തമായത് അത് സ്ത്രീവിരുദ്ധമാണ് എന്നതാണ്. സബാൾട്ടൺ ഫെമിനിസ്റ്റ് അഭിഭാഷക ആയ ഫ്ലാവിയ ആഗ്നസ് സൂചിപ്പിക്കുന്ന ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധേയമാണ്. ഹിന്ദു നിയമങ്ങൾ നവീകരിക്കപ്പെട്ടവയും മുസ്ലിം നിയമങ്ങൾ സ്ത്രീ വിരുദ്ധമാണ് എന്നുമുള്ള ഒരു പൊതുബോധം നിലവിലുണ്ട്. പക്ഷെ പലകാര്യങ്ങളിലും മുസ്ലിം വ്യക്തിനിയമം മുസ്ലിം സ്ത്രീകൾക്ക് ശക്തമായ പരിരക്ഷ നൽകുന്നുണ്ട്. മുസ്ലിം വിവാഹം ഒരു കരാർ ആയതിനാൽ വിവാഹമോചനം പോലുള്ള കാര്യങ്ങളിൽ മെച്ചപ്പെട്ട സംരക്ഷണം സ്ത്രീകൾക്ക് ലഭിക്കും. വിവാഹസമയത്തു ലഭിക്കുന്ന മെഹർ, വിവാഹമോചിതയായാൽ ജീവനാംശത്തിനുള്ള അവകാശം എന്നിവ ഉദാഹരണം. അതുപോലെ തന്നെ ഒന്നിലധികം ഭാര്യമാർ ഉണ്ടാകുന്നത് മുസ്ലിം വ്യക്തി നിയമത്തിൽ അനുവദനീയമായതിനാൽ അത്തരം ബന്ധത്തിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് നിയമപരവും സാമൂഹികവുമായ അവകാശങ്ങൾ ലഭ്യമാണ്. ഇത്തരം പരിരക്ഷകൾ സമാന സാഹചര്യത്തിൽ ഉള്ള ഹിന്ദു സ്ത്രീകൾക്ക് ലഭ്യമല്ല.

നമ്മുടെ രാജ്യത്ത് നിലവിലുള്ള സാഹചര്യത്തിൽ എത്രമാത്രം അടിയന്തിര പ്രാധാന്യമുള്ള സംഗതിയാണ് UCC? വ്യക്തി നിയമങ്ങൾ ഓരോ മതത്തിന്റെയും ആന്തരികപ്രശ്നങ്ങളാണ്. അതിൽ അന്യമതസ്ഥർ സീമാതീതമായ താല്പര്യം കാണിക്കുന്നത് സംശയ ദൃഷ്ടിയോടെ കാണേണ്ടതാണ്. രാജ്യത്തു അടിയന്തിരമായി UCC നടപ്പിലാക്കിയില്ലെങ്കിൽ സംഭവിക്കുവാൻ പോകുന്ന അപകടം എന്തെന്ന് വ്യക്തമല്ല. ഇപ്പോൾ തന്നെ സാമൂഹിക-സാമ്പത്തിക പിന്നോക്കാവസ്ഥ, വിവേചനങ്ങൾ, കലാപങ്ങൾ എന്നിവകൊണ്ടൊക്കെ വീർപ്പുമുട്ടിയ ഒരു സമുദായത്തെ കൂടുതൽ പ്രതിരോധത്തിലേക്ക് തള്ളിവിടുവാൻ മാത്രമേ ഇത്തരം വിവാദങ്ങൾക്കു സാധിക്കൂ. ന്യൂനപക്ഷ സമുദായത്തെ അവസരത്തിലും വേട്ടയാടുവാൻ തയ്യാറായി നിൽക്കുന്ന പ്രത്യയശാസ്ത്രമാണ് ഈ ആവശ്യത്തിന് നേതൃത്വം കൊടുക്കുന്നത് എന്നത് തന്നെ ചിന്തിപ്പിക്കേണ്ടതാണ്. അതിനേക്കാൾ സ്വീകാര്യമായ, അഭികാമ്യമായ ഒന്നു ലിംഗനീതിയിൽ അധിഷ്ഠിതവും സ്ത്രീകളുടെ സ്വയംനിർണ്ണയത അംഗീകരിക്കുന്നതുമായ ഒരു ചട്ടക്കൂട് ആയിരിക്കും.