ഉമ്മൻ ചാണ്ടീ, ഇൻഫോസിസ് എന്തുകൊണ്ട് കേരളം വിടുന്നു?

കേരളത്തിലെ ഐറ്റി മേഖലയിലെ വികസനത്തിൽ കെടുകാര്യസ്ഥത മാത്രം സംഭാവന ചെയ്ത ഉമ്മൻ ചാണ്ടി നാടു നീളെ ഐറ്റി വിപ്ലവത്തെക്കുറിച്ച് വാചകമടിക്കുമ്പോൾ ചില കാര്യങ്ങളെക്കുറിച്ച് ഓർമ്മപ്പെടുത്താതെ വയ്യ. ഇൻഫോസിസ് അടക്കമുള്ള പ്രമുഖ കമ്പനികൾ സർക്കാരിന്റെ അനാസ്ഥയിൽ മനംമടുത്ത് സംസ്ഥാനം വിടുന്ന വിവരം കഴിഞ്ഞയാഴ്ച ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് സഖാവ് വി.എസ്. തന്നെ പുറത്ത് കൊണ്ടുവന്നിരുന്നല്ലോ (ഇൻഫോസിസ് സർക്കാരിന് അയച്ച ആ കത്തിന്റെ കോപ്പി താഴെ ചേർത്തിട്ടുണ്ട്). കഴിഞ്ഞ അ‍‌ഞ്ച് കൊല്ലത്തിനുള്ളിൽ ഒരു നല്ല സോഫ്റ്റ്‌വെയർ കമ്പനി പോലും കേരളത്തിൽ വന്നിട്ടില്ല, എന്ന് മാത്രമല്ല ഇവിടെ ഉണ്ടായിരുന്ന കമ്പനികൾ കൂടി സംസ്ഥാനം വിടുന്ന സാഹചര്യമാണ് ഉമ്മൻ ചാണ്ടി ഗവൺമെന്റ് വരുത്തി വച്ചിരിക്കുന്നത്.

xdfdfd

xdfdfd

ഈ അവകാശവാദങ്ങൾക്കിടയിൽ ശ്രദ്ധ കിട്ടാതെ പോകുന്നത് കൃത്യമായ ലക്ഷ്യബോധത്തോടെ ഇടതുപക്ഷം വിവരസാങ്കേതികവിദ്യാ മേഖലയിൽ തുടങ്ങിവച്ച സമഗ്രമായ വികസനപദ്ധതികളെ പറ്റിയുള്ള കാര്യങ്ങൾക്കാണ്. കേരള വികസന മാതൃകയിൽ ലോകത്തിന് തന്നെ വഴികാട്ടിയാണ് നമ്മുടെ ടെക്നോപാർക്ക്. ‘ടെക്നോളജി പാർക്ക്‘എന്ന പേരിൽ 1990ൽ ഇ.കെ. നായനാരുടെ നേതൃത്വത്തിലുള്ള അന്നത്തെ ഇടതുപക്ഷ സർക്കാർ ആരംഭിച്ച ടെക്നോപാർക്ക് 2015ൽ 9.33 മില്ല്യൺ ചതുരശ്ര അടി വിസ്തീർണ്ണവും 350 കമ്പനികളിലായി 50000 പ്രൊഫഷണലുകൾ ജോലി ചെയ്യുന്നതുമായ വലിയ ഐറ്റി സംരംഭമായി മാറിയിരിക്കുന്നു.

കഴിഞ്ഞ ഇടതുപക്ഷക്കാലത്തെ ഐറ്റി വികസനം

2006-ൽ അധികാരത്തിൽ വന്ന ഇടതുപക്ഷ സർക്കാരാണ് ടെക്നോപാർക്കിന്റെ രണ്ടും മൂന്നും ഘട്ട വികസനത്തിന്‌ നേതൃത്വം നല്കിയത്. ടെക്നോപാർക്കിൽ 50 ഏക്കർ സ്ഥലത്ത് ഇൻഫോസിസും 36 ഏക്കറിൽ യുഎസ് സോഫ്റ്റ്‌വെയറും നിർമ്മാണ പ്രവർത്തനം ആരംഭിച്ചു. മൂന്നാം ഘട്ട വികസനത്തിന്റെ ഭാഗമായി 180 ഏക്കർ സ്ഥലം ഏറ്റെടുത്ത് രാജ്യത്തെ ഏറ്റവും വലിയ ഐറ്റി വ്യവസായ കെട്ടിടത്തിന്റെ പണി ആരംഭിച്ചു. 2006ൽ 15000 പേർക്ക് തൊഴിൽ നൽകിയിരുന്ന ടെക്നോപാർക്കിൽ 2015 ആയപ്പോഴേക്കും 50000 പേർക്ക് തൊഴിൽ നൽകുന്ന ഏറ്റവും വലിയ ഐറ്റി സംരംഭമായി മാറിയത് ഈ ഇടപെടലിന്റെ ഫലമായിട്ടാണ്.

കൊച്ചി ഇൻഫോപാർക്കിലും ഏറ്റവും കൂടുതൽ ഐറ്റി വികസനം നടന്നത് 2006-11 കാലയളവിലാണ്. ഈ കാലഘട്ടത്തിൽ സർക്കാർ-സ്വകാര്യതലങ്ങളിൽ പത്ത് ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടം പണിയുകയും പുതുതായി 180 ഏക്കർ ഭൂമി ഏറ്റെടുക്കുകയും ചെയ്തു.

ഇൻഫോപാർക്ക് പൂർണമായി വിട്ടുകൊടുക്കുക, ആലപ്പുഴ മുതൽ കോഴിക്കോട് വരെ സർക്കാർ തലത്തിലോ സ്വകാര്യ മേഖലയിലോ വേറൊരു ഐറ്റി പാർക്കും പാടില്ല തുടങ്ങിയ നിയന്ത്രണങ്ങൾ എടുത്തുമാറ്റി സ്മാർട്ട് സിറ്റി പദ്ധതിക്ക് തുടക്കം കുറിച്ചു.

2006-ൽ അധികാരത്തിൽ വന്ന ഇടതുപക്ഷ സർക്കാരാണ് ടെക്നോപാർക്കിന്റെ രണ്ടും മൂന്നും ഘട്ട വികസനത്തിന്‌ നേതൃത്വം നല്കിയത്. ടെക്നോപാർക്കിൽ 50 ഏക്കർ സ്ഥലത്ത് ഇൻഫോസിസും 36 ഏക്കറിൽ യുഎസ് സോഫ്റ്റ്‌വെയറും നിർമ്മാണ പ്രവർത്തനം ആരംഭിച്ചു. മൂന്നാം ഘട്ട വികസനത്തിന്റെ ഭാഗമായി 180 ഏക്കർ സ്ഥലം ഏറ്റെടുത്ത് രാജ്യത്തെ ഏറ്റവും വലിയ ഐറ്റി വ്യവസായ കെട്ടിടത്തിന്റെ പണി ആരംഭിച്ചു. 2006ൽ 15000 പേർക്ക് തൊഴിൽ നൽകിയിരുന്ന ടെക്നോപാർക്കിൽ 2015 ആയപ്പോഴേക്കും 50000 പേർക്ക് തൊഴിൽ നൽകുന്ന ഏറ്റവും വലിയ ഐറ്റി സംരംഭമായി മാറിയത് ഈ ഇടപെടലിന്റെ ഫലമായിട്ടാണ്.

എല്ലാ പ്രദേശത്തും ഐറ്റി വികസനം ലക്ഷ്യമാക്കി ശ്രദ്ധേയമായ നിരവധി പദ്ധതികൾ ആരംഭിച്ചു. കൊരട്ടിയിലെ ഇൻഫോപാർക്കിന്റെ നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിച്ചു. 2000 പേർ ജോലി ചെയ്യുന്ന സ്ഥാപനമാണ് ഇന്ന് കൊരട്ടി ഇൻഫോപാർക്ക്. ഇതേ കാലത്ത് തന്നെ ആരംഭിച്ച ചേർത്തല ഇൻഫോപാർക്കിൽ ഇപ്പോൾ 1000 പേർ ജോലി ചെയ്യുന്നു. തിരുവനന്തപുരം ടെക്നോപാർക്കിന്റെ ഉപ പാർക്കായി ആരംഭിച്ചതാണ് കുണ്ടറ ടെക്നോപാർക്ക്. കേരളത്തിലെ പ്രമുഖ ഐറ്റി വ്യവസായ കേന്ദ്രമായി കൊച്ചിക്കും തിരുവനന്തപുരത്തിനുമൊപ്പം കോഴിക്കോട് നഗരത്തെ ഉയർത്തുക എന്ന ലക്ഷ്യത്തോടെ കോ‍ഴിക്കോട് സൈബർ പാർക്ക് ആരംഭിക്കാനുള്ള പണി തുടങ്ങി. സൈബർ പാർക്കിന് ഉപപാർക്കുകളായി കണ്ണൂരും കാസർകോഡും രണ്ടു പാർക്കുകൾ ആരംഭിക്കുവാനുള്ള നടപടികൾ 2006-11ലെ ഇടതുമുന്നണി സർക്കാർ സ്വീകരിച്ചു. ചെറിയ നഗരങ്ങളിലും പഞ്ചായത്ത് കേന്ദ്രങ്ങളിലും തൊഴിൽ ലഭ്യത ഉറപ്പുവരുത്തുന്നതിന് ലക്ഷ്യമിട്ട് നടപ്പാക്കിയ മറ്റൊരു വിപ്ലവകരമായ ഐറ്റി പദ്ധതി ആയിരുന്നു ടെക്നോലോഡ്ജുകൾ.

എൽഡിഎഫ് ഗവൺമെന്റിന്റെ കാലയളവിൽ തന്നെയാണ് ഒറേക്കിൾ അവരുടെ ഒഫീസ് തിരുവനന്തപുരത്ത് ആരംഭിച്ചത്. കേപ് ജെമിനൈ, ഐബിഎം തുടങ്ങിയ കമ്പനികളുടെ ഓഫീസ് ആരംഭിക്കുന്നത് സംബന്ധിച്ച ചർച്ച അവസാന ഘട്ടത്തിലായിരുന്നു. കൂടാതെ 300 ഓളം ചെറുകിട കമ്പനികൾ വിവിധ പാർക്കുകളിൽ പ്രവർത്തനം ആരംഭിച്ചു.

എന്നാൽ യുഡിഎഫ് ചെയ്തതോ?

കഴിഞ്ഞ അ‍‌ഞ്ച് കൊല്ലത്തിനുള്ളിൽ പുതിയതായിട്ട് ഒരു നല്ല സോഫ്റ്റ്‌വെയർ കമ്പനി പോലും കേരളത്തിൽ വന്നിട്ടില്ല. കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച ഇൻഫോസിസിന്റെ തിരുവനന്തപുരത്തെ രണ്ടാമത് സോഫ്റ്റ്‌വെയർ കേന്ദ്രം 2015 ൽ യുഡിഎഫ് സർക്കാരിന്റെ നിഷ്ക്രിയത്വം കാരണം അവർ വേണ്ടെന്ന് വെച്ചു. ഇതിലൂടെ നഷ്ടമായത് 10000 പേർക്ക് തൊഴിൽ നൽകുമായിരുന്ന പദ്ധതിയാണ്. കേപ് ജെമിനൈ, ഐബിഎം എന്നീ കമ്പനികളും 2011-16 കാലയളവിൽ കേരളത്തിലെ അവരുടെ പദ്ധതികൾ ഉപേക്ഷിച്ചു. ഇവരാരും പോയത് തൊഴിലാളി സമരം കൊണ്ടല്ല, ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഗുരുതരമായ കൃത്യവിലോപം കൊണ്ടാണ്. കേരളത്തിലെ പതിനായിരക്കണക്കിന് യുവജനങ്ങളാണ് ഉമ്മൻ ചാണ്ടി സർക്കാരിന്റെ നിഷ്‌ക്രിയത്വത്തിന്റെ ഫലം അനുഭവിക്കേണ്ടി വന്നത്.

ഇടതുപക്ഷക്കാലത്ത് ആരംഭിച്ച് പൂർത്തിയാക്കിയ പല പദ്ധതികളും ഉദ്ഘാടനം ചെയ്ത് സ്വന്തം നേട്ടമാണെന്ന് പെരുമ്പറ കൊട്ടി നടക്കുക എന്നത് മാത്രമായിരുന്നു ഇക്കാലയളവിൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഐറ്റി നയം. വിവരസാങ്കേതികവിദ്യാ വികസനപദ്ധതികൾക്ക് ഇരു സർക്കാരുകളും ഏറ്റെടുത്ത ഭൂമിയുടെ കണക്കാണ് ചുവടെ കൊടുത്തിരിക്കുന്നത്. ഇരു മുന്നണികൾക്കും ഈ വിഷയത്തിന്മേലുള്ള ആത്മാർത്ഥത എന്ത് മാത്രമായിരുന്നു എന്ന് ഇതിൽ നിന്നും വ്യക്തമാണ്.

xdfdfd

*UDF തുടങ്ങിയെങ്കിലും പൂർത്തിയാക്കിയത് LDF ആണ്.

** LDF തുടങ്ങിയടുത്ത് തന്നെ നിൽക്കുകയാണ് ഇതിപ്പോഴും.

എല്ലാ വ്യവസ്ഥകളും റ്റീക്കോമിന് അടിയറവെച്ച് ആരംഭിച്ച സ്മാർട്ട് സിറ്റി പദ്ധതി ഒച്ചിന്റെ വേഗതയിൽ നടപ്പാക്കി ചെറിയ ഒരു കെട്ടിടം ഉദ്ഘാടനം ചെയ്തു. അവിടെയാണെങ്കിൽ ഒരാൾക്ക് പോലും തൊഴിൽ ലഭിച്ചതുമില്ല.

ഐറ്റി വികസനത്തിനായുള്ള ഇടതുപക്ഷ കർമ്മ പദ്ധതികൾ

2016 മേയ് 16-ന് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി കേരള ജനതയ്ക്ക് സമർപ്പിച്ച പ്രകടന പത്രികയിൽ പ്രഖ്യാപിച്ച പ്രധാന പദ്ധതികൾ ഇവയാണ്.

 • ഐറ്റി മേഖലയിൽ രണ്ടരലക്ഷം പേർക്ക് തൊഴിൽ നൽകുന്നതിനായി ഒരുകോടി ചതുരശ്ര അടി ഓഫീസ് സ്പേസ് സൃഷ്ടിക്കും.
 • സ്മാർട്ട് സിറ്റി പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കും. വൻകിട സംരംഭങ്ങളെ ഉപയോഗപ്പെടുത്തുന്നതോടൊപ്പം ഊരാളുങ്കൽ ലേബർ കോണ്ട്രാക്റ്റ് സൊസൈറ്റി പോലുള്ള സഹകരണ മാതൃകകളെയും പ്രയോജനപ്പെടുത്തും.
 • പ്രവാസിമൂലധനം പ്രയോജനപ്പെടുത്തി പുതിയ സൈബർ പാർക്കുകൾ സ്ഥാപിക്കും.
 • പുറത്തുള്ള ചെറുകിട സംരംഭങ്ങൾക്ക് ടെക്നോപാർക്കുകളിൽ നിന്നും പിന്തുണ നൽകും. ടെക്നോപാർക്കിലെ സ്ഥാപനങ്ങൾക്ക് ഇതിനായി ആനുകൂല്യങ്ങൾ നൽകുന്ന കാര്യം പരിഗണിക്കും.
 • ഐറ്റി മേഖലയിൽ 1000 നൂതനാശയങ്ങളെ സർക്കാർ ഓരോ വർഷവും പ്രോത്സാഹിപ്പിക്കും. രണ്ടുലക്ഷം രൂപ ഇവർക്ക് സർക്കാർ ഗ്രാന്റായി നൽകും.
 • വിവിധ കോളേജുകളിലെ ഫാബ് ലാബുകളുമായി ചേർന്ന് ലോകോത്തര ഡിസൈനുകൾ ഉണ്ടാക്കുന്ന ഒരു ഡിസൈൻ സ്റ്റുഡിയോ ആയി കൊല്ലത്ത് നിലവിലുള്ള കേരളാ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിനെ വളർത്തിയെടുക്കും. പോളിടെക്നിക്കുകളെയും എൻജിനീയറിങ് കോളേജുകളെയും സെക്റ്റർ ഹബ്ബുകളുമായി നേരിട്ട് ബന്ധിപ്പിക്കും.
 • ഐറ്റി മിഷനും ടെക്നോപാർക്കുമായി കൈകോർത്ത് പ്രവർത്തിക്കുന്ന ഐസിറ്റി ഇന്നൊവേഷൻ സംവിധാനത്തിന് രൂപംനൽകും.
 • ഇന്റർനെറ്റ് ഓഫ് തിങ്സ്, ബയോ ഇൻഫൊർമാറ്റിക്സ്, കൊഗ്നിറ്റീവ് കംപ്യൂട്ടിങ് എന്നിവയിൽ ഊന്നിക്കൊണ്ടുള്ള റ്റെക്നോളജി ഹബ്ബുകൾ സ്ഥാപിക്കും.
 • സർക്കാർ മുൻകൈയിൽ ബി റ്റു ബി രംഗത്ത് ഇ കൊമേഴ്സ് സംരംഭങ്ങൾ തുടങ്ങി ചെറുകിട ഉൽപ്പാദകരുടെ ഉൽപ്പന്നങ്ങളെ കൂടുതൽ ചലനാത്മകമാക്കും.
 • നെറ്റ് ന്യൂട്രാലിറ്റിക്ക് വേണ്ടി നിലപാടെടുക്കും.
 • സൈബർ ക്രൈം തടയും. അക്ഷയകേന്ദ്രങ്ങൾ ശക്തിപ്പെടുത്തും.
 • ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്സ് സോഫ്റ്റ് വെയറിനെ പൊതു കമ്യൂണിറ്റി ഉടമസ്ഥതയിൽ നിലനിർത്തി പ്രവർത്തനം വിപുലമാക്കാൻ കേരളത്തിലുടനീളം സ്റ്റുഡന്റ് ചാപ്റ്ററുകൾക്ക് രൂപംനൽകും.
 • സാധാരണ ജനങ്ങളെ ലക്ഷ്യമിട്ട് മൊബൈൽ സ്മാർട്ട് ഫോൺ അധിഷ്ഠിതമായ സേവനങ്ങൾ വികസിപ്പിക്കും. ഇതിന് സഹായകരമായ രീതിയിൽ ഒരു വീട്ടിൽ ഒരു സ്ത്രീക്ക് സ്മാർട്ട് ഫോൺ സൗജന്യനിരക്കിൽ നൽകും.
 • ഐറ്റി@സ്കൂൾ പദ്ധതിക്ക് സമാനമായി സാങ്കേതിക, മെഡിക്കൽ വിദ്യാഭ്യാസം ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസരംഗത്തും അക്കാദമികതലത്തിലും ഭരണതലത്തിലും ഐസിറ്റി ഉപയോഗം വ്യാപിപ്പിക്കും.
 • വൈദ്യുതി ബോർഡിന്റെ തൂണുകൾ ഉപയോഗിച്ച് ഡിജിറ്റൽ കേരള നെറ്റ്‌വർക്ക് സ്ഥാപിക്കും. അഞ്ചുവർഷത്തിനുള്ളിൽ 100 രൂപയ്ക്ക് വീട്ടിലും 300 രൂപയ്ക്ക് ചെറുകിട വ്യാപാര സ്ഥാപനങ്ങൾക്കും 1000 രൂപയ്ക്ക് വ്യവസായസ്ഥാപനങ്ങൾക്കും ഇന്റർനെറ്റ് കണക്ഷൻ ഇതിലൂടെ ലഭ്യമാക്കും.
 • വിവരസാങ്കേതികവിദ്യ, നവമാധ്യമങ്ങൾ എന്നിവയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് ഗ്രന്ഥശാലാനിയമത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്തും. ലൈബ്രറികളിലുളള അപൂർവ ഗ്രന്ഥങ്ങൾ ഡിജിറ്റലൈസ് ചെയ്യും.
 • ഇ ഗവേണൻസ് മലയാളത്തിൽത്തന്നെ നടപ്പാക്കും.

കേരളത്തിന്റെ സമഗ്ര ഐറ്റി വികസനത്തിനായി ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നോട്ടു വയ്ക്കുന്ന നിലപാടുകൾ പ്രതീക്ഷക്ക് വക നൽകുന്നുണ്ട്. ചരിത്രപരമായി ഇടതുപക്ഷം സ്വീകരിച്ച നിലപാടുകൾ കൂട്ടിച്ചേർത്തു വായിക്കുമ്പോൾ വിശേഷിച്ചും.