ഭരണഘടനയെ തകർക്കുവാനുള്ള ശ്രമങ്ങൾ പരാജയപ്പെടുത്തുക

2016 ഫെബ്രുവരി 17-ന് പ്രൊഫസർ പ്രഭാത് പട്നായിക് ജെ.എൻ.യു വിദ്യാർത്ഥികൾക്ക് നൽകിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ ബോധി കോമൺസ് പ്രസിദ്ധീകരിക്കുന്നു.

ഞാൻ വളരെ ചുരുങ്ങിയ വാക്കുകളേ സംസാരിക്കാൻ ആഗ്രഹിക്കുന്നുള്ളൂ, നിങ്ങളുടെ ക്ലാസ്സുകൾ തടസ്സപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്തുകൊണ്ടാണ് ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നത് എന്നത് എന്നെ എല്ലായ്പ്പോഴും അലട്ടുന്ന ചോദ്യമാണ്. എന്തുകൊണ്ടാണ് ഒരു ഗവണ്മെന്റ്, ജെ.എൻ.യു.-വിലെ ഭൂരിഭാഗം അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ആശയപരമായി എന്തൊക്കെ വ്യത്യാസങ്ങളുണ്ടെങ്കിലും, രാജ്യത്തിന്റെ അഭിമാനമായ ഒരു യൂണിവേഴ്സിറ്റി അടച്ചുപൂട്ടാൻ ആഗ്രഹിക്കുന്നത്? ഉന്നതവിദ്യാഭ്യാസ രംഗത്തെ ഏറ്റവും ഉത്‌കൃഷ്‌ടമായ യൂണിവേഴ്സിറ്റികളിലൊന്നാണ് ജെ.എൻ.യു. എന്ന കാര്യത്തിൽ സംശയമില്ല. എന്തുകൊണ്ടാണ് ഒരു ഗവണ്മെന്റ് ഈ രീതിയിൽ പെരുമാറുന്നത്? കഴിഞ്ഞ നാല് ദശകങ്ങളായി, ചിന്തയുടെ കാര്യത്തിൽ അവിശ്വസിനീയമാം വിധം ഉയർന്ന നിലവാരം ജെ.എൻ.യു. പുലർത്തിപ്പോന്നിട്ടുണ്ട് എന്നത് അനിഷേധ്യമായ കാര്യമാണ്. 1973ലാണ് ഞാൻ ജെ.എൻ.യു.-വിൽ ചേരുന്നത്. ഞാൻ ചേർന്ന ആയിടയ്ക്ക് ലണ്ടനിലെ ഒരു യൂണിവേഴ്സിറ്റി പ്രൊഫസർ ജെ.എൻ.യു. സന്ദർശിക്കുകയുണ്ടായി. അദ്ദേഹം എന്നോട് പറഞ്ഞത് ഭൂമിയിൽ ഇങ്ങനെ ഒരു സ്ഥലമുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നില്ല എന്നാണ്. അന്ന് ഗോദാവരി ഹോസ്റ്റലിനടുത്തുള്ള പൂരൺ മുറുക്കാൻ കടയിൽ നിന്ന് മുറുക്കാൻ വാങ്ങാൻ വരുന്നവർ അവിടെ നിന്ന് അൽത്തുസറിന്റെ തത്വചിന്തകൾ ചർച്ച ചെയ്യാറുണ്ടായിരുന്നു (കരഘോഷം). പക്ഷേ അന്നിവിടെ ഫിലോസഫി സെന്റർ ഉണ്ടായിരുന്നില്ല. ഞാൻ പറയുന്നത് എന്തെന്നാൽ, ഇത്തരത്തിൽ സ്വതന്ത്ര സംവാദങ്ങളിൽ അവിശ്വസനീയമാം വിധം ഉയർന്ന നിലവാരം പുലർത്തുന്ന ഒരു സർവകലാശാല അടച്ചു പൂട്ടാൻ ഒരു ഗവണ്മെന്റ് തീരുമാനിക്കുന്നത് എന്ത് കൊണ്ടാണ്? ഒരു സർവകലാശാലയെ തകർക്കാൻ നടത്തുന്ന ഇത്തരം ശ്രമങ്ങൾ ഇത്രയും കാലത്തിനിടയ്ക്ക് ആദ്യമായാണ് ഞാൻ കാണുന്നത്.

ഞാൻ ഇതിനെപ്പറ്റിയായിരുന്നു ചിന്തിച്ചു കൊണ്ടിരുന്നത്. ഇന്നത്തെ പത്രങ്ങൾ നോക്കിയാൽ അവർ ജെ.എൻ.യു.-വിനെതിരെ ദേശീയവാദികളും ദേശദ്രോഹികളും തമ്മിലുള്ള സംഘർഷം എന്ന രീതിയിലുള്ള പ്രചാരണം നടത്താനാണ് ശ്രമിക്കുന്നത് എന്ന് കാണാം. മറ്റൊരുതരത്തിൽ പറഞ്ഞാൽ, ജെ.എൻ.യു.-വിൽ ഇപ്പോൾ നടക്കുന്ന ഈ പ്രശ്നങ്ങൾ അവർക്കെതിരെ നിൽക്കുന്ന, അവരുടെ ഹിന്ദുരാഷ്ട്രം എന്ന പദ്ധതിക്കെതിരെ നിൽക്കുന്ന, എല്ലാവർക്കുമെതിരെയുമുള്ള ഒരു സംഘടിത പ്രവർത്തനത്തിന്റെ തുടക്കമാണ്.

അടിയന്തരാവസ്ഥയുടെ സമയത്ത്, ഇപ്പോൾ നടക്കുന്നത് പോലെ, വിദ്യാർത്ഥികളും ഭരണകൂടവും തമ്മിൽ നേരിട്ടുള്ള സംഘർഷം നിലനിന്നിരുന്നു. പക്ഷേ അന്ന് ഇതുപോലെ ത്രിവർണ്ണ പതാകയും പിടിച്ച് ജനക്കൂട്ടം പുറത്ത് നിന്നിരുന്നില്ല. തീർച്ചയായും ഇത് പണം കൊടുത്ത് വിളിച്ച് നിർത്തിയിരിക്കുന്ന ആളുകളാണ്. പുറത്ത് നിന്ന് മുദ്രാവാക്യം വിളിക്കാൻ വേണ്ടി പണം കൊടുത്ത് കൊണ്ടുവന്നിരിക്കുന്ന സാമൂഹ്യ വിരുദ്ധരാണവർ. അടിയന്തിരാവസ്ഥയുടെ സമയത്ത് വിദ്യാർത്ഥികൾക്ക് എതിരായി നിന്നിരുന്നത് ഭരണകൂടം ആയിരുന്നു. സ്വേച്ഛാധിപത്യത്തിന്റെ കാലമായിരുന്നു അത്. അന്ന് പോലീസ് കാമ്പസിനകത്ത് കടന്ന് പ്രബിർ പുരകായസ്ഥയെ അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടായി. ഡി.ബി. ത്രിപാഠിയെ അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടായി. അന്ന് പോലീസ് റെയ്ഡുകളെക്കുറിച്ച് വിദ്യാർത്ഥികൾ ആശങ്കാകുലരായിരുന്നു. എന്നാൽ ഇന്നത്തെപ്പോലെ ആൾക്കൂട്ടം ‘ദേശവിരുദ്ധർ’ എന്ന് മുദ്രാവാക്യം മുഴക്കുന്ന സാഹചര്യം അന്നുണ്ടായിരുന്നില്ല. ജെ.എൻ.യു.-വിനെതിരെ ആശയപരമായ ഒരു സംഘടിത പ്രവർത്തനമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. ഇത് ഒരു പുതിയ കാര്യമാണ്.

ഞാൻ ഇതിനെപ്പറ്റിയായിരുന്നു ചിന്തിച്ചു കൊണ്ടിരുന്നത്. ഇന്നത്തെ പത്രങ്ങൾ നോക്കിയാൽ അവർ ജെ.എൻ.യു.-വിനെതിരെ ദേശീയവാദികളും ദേശദ്രോഹികളും തമ്മിലുള്ള സംഘർഷം എന്ന രീതിയിലുള്ള പ്രചാരണം നടത്താനാണ് ശ്രമിക്കുന്നത് എന്ന് കാണാം. മറ്റൊരുതരത്തിൽ പറഞ്ഞാൽ, ജെ.എൻ.യു.-വിൽ ഇപ്പോൾ നടക്കുന്ന ഈ പ്രശ്നങ്ങൾ അവർക്കെതിരെ നിൽക്കുന്ന, അവരുടെ ഹിന്ദുരാഷ്ട്രം എന്ന പദ്ധതിക്കെതിരെ നിൽക്കുന്ന, എല്ലാവർക്കുമെതിരെയുമുള്ള ഒരു സംഘടിത പ്രവർത്തനത്തിന്റെ തുടക്കമാണ്. ആ കാമ്പൈനിന്റെ ഉദ്ഭവസ്ഥാനമാണ് ജെ.എൻ.യു.-വിന് നേരെയുണ്ടായിക്കൊണ്ടിരിക്കുന്ന ഈ ആക്രമണം. ഇതെല്ലാം ദേശീയത എന്ന പേരിലാണ് നടക്കുന്നത്. അവരോട് വിയോജിക്കുന്നവരെല്ലാം ‘ദേശവിരുദ്ധർ’ എന്ന് മുദ്രകുത്തപ്പെടുന്നു. ഡൽഹിയിൽ വക്കീലന്മാർ ആളുകളെ ക്യാമറകളുടെ മുന്നിലിട്ട് തല്ലിച്ചതക്കുന്നു, പോലീസ് കമ്മിഷണർ ഇതിലൊന്നും ഇടപെടാതിരിക്കുന്നു. അങ്ങനെ പ്രക്ഷോഭസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. ABVP ഈ സമ്മേളനവും തടയാൻ ശ്രമിച്ചിരുന്നു. എതിർപ്പുകളുയരാൻ അനുവദിക്കാതിരിക്കാനും നഗരം പിടിച്ചടക്കാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇത് പ്രക്ഷോഭം ഉണ്ടാക്കാനുള്ള ശ്രമമാണ്.

ഒരു നിലയ്ക്ക്, ഈ സർവകലാശാലയെ ഭരണഘടനയുടെ, ജനാധിപത്യത്തിന്റെ, പ്രതീകമായി കാണുന്നതു കൊണ്ടാണീ പ്രക്ഷോഭം ഇവിടെ നിന്ന് തുടങ്ങിയതെന്നത് അഭിമാനകരമായ കാര്യമാണ്. അവർക്ക് മാർഗതടസ്സമായി നിൽക്കുന്നത് ഇവിടെ കാണാനാകുന്ന ഈ ഐക്യമാണ്. അവർക്ക് മാർഗതടസ്സമായി നിൽക്കുന്നത് വിദ്യാർത്ഥികൾ ഭയചകിതരാകുന്നില്ല എന്നതാണ്, അദ്ധ്യാപകർ ഭയചകിതരാകുന്നില്ല എന്നതാണ്, അദ്ധ്യാപകരും വിദ്യാർത്ഥികളും ഒരുമിച്ച് നിൽക്കുന്നു എന്നതാണ്.

നഗരം പിടിച്ചടക്കാനുള്ള ഈ ശ്രമങ്ങളെല്ലാം ദേശീയതയുടെ പേരിലാണ് നടക്കുന്നത്. അതിനെ എതിര്ക്കുന്നവരെല്ലാം ദേശദ്രോഹികൾ ആയിത്തീരുന്നു. ഈ പ്രക്ഷോഭത്തിന്റെ പ്രഭവസ്ഥാനം ജെ.എൻ.യു. ആണെങ്കിലും, ഡെൽഹി ആണെങ്കിലും, വരുന്ന മൂന്ന് ദിവസത്തിനുള്ളിൽ ഈ പ്രക്ഷോഭം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാനും അതിനുള്ള പടയൊരുക്കം നടത്താനുമാണ് അവരുടെ ശ്രമം. ജെ.എൻ.യു.-വിന് നേരെയുണ്ടായ ഈ ആക്രമണം ഇന്ത്യയുടെ ഭരണഘടനയ്ക്കെതിരെയുള്ള പ്രക്ഷോഭത്തിന്റെ തുടക്കമായിട്ടാണ് ഞാൻ കാണുന്നത്.

ഒരു നിലയ്ക്ക്, ഈ സർവകലാശാലയെ ഭരണഘടനയുടെ, ജനാധിപത്യത്തിന്റെ, പ്രതീകമായി കാണുന്നതു കൊണ്ടാണീ പ്രക്ഷോഭം ഇവിടെ നിന്ന് തുടങ്ങിയതെന്നത് അഭിമാനകരമായ കാര്യമാണ് (കരഘോഷം). അവർക്ക് മാർഗതടസ്സമായി നിൽക്കുന്നത് ഇവിടെ കാണാനാകുന്ന ഈ ഐക്യമാണ്. അവർക്ക് മാർഗതടസ്സമായി നിൽക്കുന്നത് വിദ്യാർത്ഥികൾ ഭയചകിതരാകുന്നില്ല എന്നതാണ്, അദ്ധ്യാപകർ ഭയചകിതരാകുന്നില്ല എന്നതാണ്, അദ്ധ്യാപകരും വിദ്യാർത്ഥികളും ഒരുമിച്ച് നിൽക്കുന്നു എന്നതാണ്. അതിലുപരിയായി, രാജ്യമെമ്പാടുമുള്ള വളരെയധികം അദ്ധ്യാപകർ ജെ.എൻ.യു.-വിന് ഒപ്പം നിൽക്കുന്നു. ജാദവ്പൂർ, കൽക്കട്ട, രബീന്ദ്ര ഭാരതി എന്നീ യൂണിവേഴ്സിറ്റികളിൽ നിന്നെല്ലാമുള്ള അദ്ധ്യാപകർ ജെ.എൻ.യു.-വിലെ പ്രശ്നത്തെപ്പറ്റി ചർച്ച ചെയ്യാൻ നാളെ കൽക്കട്ടയിൽ ഒത്തുചേരുന്നുണ്ട് (കരഘോഷം), അവിടെ സംസാരിക്കാൻ എനിക്ക് പോകേണ്ടതുണ്ട്. രാജ്യമാകെയുള്ള അദ്ധ്യാപകർ ജെ.എൻ.യു.-വിനോട് ഐക്യപ്പെടുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും.

ജെ.എൻ.യു.-വിന് നേരെയുണ്ടായ ഈ ആക്രമണത്തിലൂടെ തുടക്കമിട്ട, ഭരണഘടനയെ തകർക്കുവാനുള്ള ഈ പ്രക്ഷോഭം പരാജയപ്പെടുത്തപ്പെടും. ഒരുമിച്ച് പൊരുതുന്ന ഈ യുദ്ധത്തിലൂടെ, നാം ഈ ഫാഷിസ്റ്റ്‌ ശക്തികളുടെ പദ്ധതികളെ പരാജയപ്പെടുത്തും. നന്ദി.