നിങ്ങൾ ഇവിടെ ഒറ്റയ്ക്കല്ല

ജെ.എൻ.യു-വിലെ പൂർവ്വ വിദ്യാർഥിയും സി.പി.ഐ (എം)-ന്റെ മുൻ ജനറൽ സെക്രട്ടറിയും ആയിരുന്ന പ്രകാശ് കാരാട്ട് 2016 ഫെബ്രുവരി 15-ന് ജെ.എൻ.യു. വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ.

പരിഭാഷ : നതാഷ ജെറി, പ്രതീഷ് പ്രകാശ്

സഖാക്കളേ സുഹൃത്തുക്കളേ,

ജെ.എൻ.യു. സ്റ്റുഡന്റ്സ് യൂണിയൻ നടത്തുന്ന ഈ സമരത്തിനോടുള്ള ഐക്യദാർഢ്യവും പിന്തുണയും അറിയിക്കുവാനാണ് ഞാൻ ഇന്നിവിടെ വന്നിട്ടുള്ളത്. ഇവിടെയെത്തിയപ്പോൾ എനിക്ക് ഓർമ്മ വന്നത് ജെ.എൻ.യു. സ്റ്റുഡന്റ്സ് യൂണിയന്റെ ആഭിമുഖ്യത്തിൽ നടന്ന ആദ്യ സമരമാണ്, 1974ൽ ആയിരുന്നു അത്. ജെ.എൻ.യു.-വിന്റെ അഡ്മിഷൻ നയങ്ങൾ ദേശീയതലത്തിലുള്ള ഒന്നാകണമെന്നും എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളിക്കുന്നതായിരിക്കണമെന്നും (inclusive) ആവശ്യപ്പെട്ടു കൊണ്ട് ജെ.എൻ.യു. സ്റ്റുഡന്റ്സ് യൂണിയൻ ഒരു ദിവസത്തെ സമരത്തിന് ആഹ്വാനം ചെയ്തു. അതേത്തുടർന്ന് അഡ്മിഷൻ നയങ്ങൾ തീരുമാനിക്കപ്പെട്ടിട്ടും നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച്, ഞങ്ങൾ ജെ.എൻ.യു.-വിന്റെ ആദ്യ വൈസ് ചാൻസലർ ആയിരുന്ന ജി. പാർത്ഥസാരഥിയെ ഘെരാവോ ചെയ്തു (കരഘോഷം). അദ്ദേഹം രാജ്യത്തെ ശ്രദ്ധേയനായ ഒരു നയതന്ത്രജ്ഞൻ ആയിരുന്നു. ഘെരാവോ തുടങ്ങി മൂന്ന് നാല് മണിക്കൂറുകൾ കഴിഞ്ഞപ്പോൾ, കേന്ദ്ര ആഭ്യന്തര മന്ത്രി അദ്ദേഹത്തിന് ഫോൺ ചെയ്യുകയും അദ്ദേഹത്തെ പുറത്തെത്തിക്കാൻ പൊലീസിനെ അയയ്ക്കുന്നെണ്ടെന്ന് അറിയിക്കുകയും ചെയ്തു. അദ്ദേഹം മന്ത്രിയോട് അങ്ങനെ ചെയ്യരുതെന്നും തന്റെ മൃതദേഹത്തിനു മുകളിലൂടെ മാത്രമേ ഇവിടെ കടക്കാനാവൂ എന്നും പറഞ്ഞു (കരഘോഷം).

ജെ.എൻ.യു.-വിലെ വിദ്യാർത്ഥി സമൂഹത്തിന് നേരെയുണ്ടായ ഈ ആക്രമണം, ഒരർത്ഥത്തിൽ, പ്രവചിക്കാനാവുന്നതായിരുന്നു എന്ന് ഞാൻ പറയാനാഗ്രഹിക്കുന്നു. കാരണം നിങ്ങൾക്ക് കാണാനാവുന്നത് പോലെ, മോദി ഗവണ്മെന്റ് അധികാരത്തിൽ വന്നതിന് ശേഷം കേന്ദ്രഗവണ്മെന്റിന്റെ അധികാര പരിധിയിലുള്ള എല്ലാ യൂണിവേഴ്സിറ്റികളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും വളഞ്ഞാക്രമിക്കപ്പെട്ടു കൊണ്ടിരിക്കയാണ്. രാഷ്ട്രീയപരമായും ആശയപരവുമായ തങ്ങളുടെ അധീശത്വം ഈ സ്ഥാപനങ്ങളിൽ അടിച്ചേല്പിക്കുക എന്നതാണ് BJP-RSS പദ്ധതി.

ഇതാണ് ഈ യൂണിവേഴ്സിറ്റിയിൽ പിന്തുടർന്നു പോന്നിരുന്ന കീഴ്വഴക്കം. നിങ്ങൾക്ക് പുതിയ ഒരു വൈസ് ചാൻസലറാണുള്ളതെന്ന് ഞാൻ ഭയപ്പെടുന്നു (കൂട്ടച്ചിരി). ഈ സാഹചര്യത്തിൽ അദ്ദേഹം എങ്ങനെയാണ് പെരുമാറിയതെന്ന് നിങ്ങൾ കണ്ടതാണ്. ജെ.എൻ.യു.-വിലെ വിദ്യാർത്ഥി സമൂഹത്തിന് നേരെയുണ്ടായ ഈ ആക്രമണം, ഒരർത്ഥത്തിൽ, പ്രവചിക്കാനാവുന്നതായിരുന്നു എന്ന് ഞാൻ പറയാനാഗ്രഹിക്കുന്നു. കാരണം നിങ്ങൾക്ക് കാണാനാവുന്നത് പോലെ, മോദി ഗവണ്മെന്റ് അധികാരത്തിൽ വന്നതിന് ശേഷം കേന്ദ്രഗവണ്മെന്റിന്റെ അധികാര പരിധിയിലുള്ള എല്ലാ യൂണിവേഴ്സിറ്റികളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും വളഞ്ഞാക്രമിക്കപ്പെട്ടു കൊണ്ടിരിക്കയാണ്. രാഷ്ട്രീയപരമായും ആശയപരവുമായ തങ്ങളുടെ അധീശത്വം ഈ സ്ഥാപനങ്ങളിൽ അടിച്ചേല്പിക്കുക എന്നതാണ് BJP-RSS പദ്ധതി. കഴിഞ്ഞ വർഷം മദ്രാസ് ഐ.ഐ.ടിയിൽ എന്താണ് നടന്നതെന്ന് നാം കണ്ടതാണ്, അവർ അവിടെ അംബേദ്‌കർ പെരിയാർ സ്റ്റഡി സർക്കിൾ നിരോധിച്ചു. പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിലും മറ്റ് കേന്ദ്രയൂണിവേഴ്സിറ്റികളിലും എന്താണ് നടക്കുന്നത് എന്ന് നമ്മൾ കണ്ടതാണ്. അലഹാബാദ് യൂണിവേഴ്സിറ്റിയിലെ ജനാധിപത്യ വിദ്യാർത്ഥി പ്രസ്ഥാനത്തോട് അവർ എന്താണ് ചെയ്യാൻ ശ്രമിക്കുന്നത് എന്ന് നമ്മൾ കണ്ടതാണ്. ഏതാനും ആഴ്ചകൾക്ക് മുന്നേ ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ എന്താണ് നടന്നതെന്നും നാം കണ്ടതാണ്. അതുകൊണ്ട് ഈ ഭരണകൂടത്തിന്റെ ഏറ്റവും പ്രധാന ഉന്നം ജെ.എൻ.യു. ആകുന്നതിൽ അത്ഭുതമില്ല.

ഇപ്പോൾ നടക്കുന്ന സംഭവവികാസങ്ങൾ മുകളിൽ നിന്നുള്ള ഉത്തരവിനാൽ തന്നെ നടന്നതാണെന്നതിൽ സംശയമില്ല (ഷെയിം വിളികൾ). ശ്രീ രാജ്നാഥ് സിംഗിനെ നമുക്കറിയാം. അദ്ദേഹം ഉത്തർപ്രദേശിലെ ഒരു കോളേജിലെ ലക്ചറർ ആയിരുന്നു, അദ്ദേഹം അക്കാലത്ത് RSS ശാഖയിലും പ്രവർത്തിച്ചിരുന്നു. അദ്ദേഹം നേരിട്ടാണ് JNUവിലെ പോലീസ് നടപടിക്കുള്ള ഉത്തരവിട്ടത് (ഷെയിം വിളികൾ). ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ പ്രശ്നങ്ങളിൽ ഒരു കേന്ദ്രമന്ത്രി എങ്ങനെയാണ് ഇടപെട്ടതെന്നും എങ്ങനെയാണ് മാനവവിഭവശേഷി മന്ത്രിയെ ഇടപെടുവിച്ചതെന്നും നാം കണ്ടതാണ്. മാനവവിഭവശേഷി മന്ത്രിയെപ്പറ്റി ഒന്നും പറയാതിരിക്കുകയാണ് ഭേദം, ഞാൻ അതിലേക്ക് കടക്കാൻ ആഗ്രഹിക്കുന്നില്ല (കൂട്ടച്ചിരി). പൊലീസ് ക്യാമ്പസിൽ വന്ന ദിവസം ഞാൻ കൽക്കട്ടയിലായിരുന്നു. പിറ്റേ ദിവസത്തെ പത്രത്തിൽ മാനവവിഭവശേഷി മന്ത്രിയെപ്പറ്റി, വളരെ അനുയോജ്യമായ, ഒരു കാർട്ടൂൺ ഉണ്ടായിരുന്നു. അതിൽ അവർ പോലീസ് യൂണിഫോമിൽ ആയിരുന്നു (കൂട്ടച്ചിരി). അതിന്റെ തലക്കെട്ട് “കാരണം ബഹുമാനപ്പെട്ട മന്ത്രി ഒരിക്കലും വിദ്യാർത്ഥിനി ആയിരുന്നില്ല” എന്നായിരുന്നു.

xdfdfd
ചിത്രത്തിന് കടപ്പാട്: കാട്ടു കടന്നൽ

സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റിനെയും മറ്റ് ഭാരവാഹികളെയുമാണ് അവർ ഉന്നം വെച്ചതെന്നതാണ് എനിക്ക് ആദ്യം തന്നെ ശ്രദ്ധേയമായി തോന്നിയത്. അതിന്റെ കാരണം, 1972ൽ സ്ഥാപിതമായ ഈ സ്റ്റുഡന്റ്സ് യൂണിയൻ എല്ലാ എതിർപ്പുകളെയും അതിജീവിച്ച് അഞ്ച് ദശകക്കാലം നിലനിന്നു എന്നതാണ്. അടിയന്താരാവസ്ഥയുടെ സമയത്ത് സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റിനെ അറസ്റ്റ് ചെയ്യാൻ വന്ന പോലീസ് അബദ്ധത്തിൽ മറ്റൊരു വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തപ്പോഴാണ് (കൂട്ടച്ചിരി) ഇതിനു മുൻപൊരിക്കൽ സ്റ്റുഡന്റ്സ് യൂണിയൻ ഇത് പോലൊരു സമരത്തിനാഹ്വാനം ചെയ്തത്. അദ്ദേഹത്തിന്റെ പേര് പ്രബിർ പുരകായസ്ഥ എന്നാണ്, അദ്ദേഹം ഇപ്പോഴുമുണ്ട്. അവരദ്ദേഹത്തെ അറസ്റ്റ് ചെയ്തതുകൊണ്ട്, തങ്ങൾക്ക് തെറ്റുപറ്റി എന്ന് സമ്മതിക്കാതിരിക്കുകയും അടിയന്തരാവസ്ഥ നിലനിന്നത്രയും കാലം Maintenance of Internal Security Act അനുസരിച്ച് അദ്ദേഹത്തെ ജയിലിലിടുകയും ചെയ്തു. ആ സമയത്തും സ്റ്റുഡന്റ്സ് യൂണിയൻ ഭാരവാഹികൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിഞ്ഞിരുന്നില്ല. പോലീസ് നടപടിയിൽ പ്രതിഷേധിച്ച് അന്ന് സമരത്തിനാഹ്വാനം ചെയ്യപ്പെട്ടു. അതായിരുന്നു അടിയന്തരാവസ്ഥക്കാലത്ത് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലുണ്ടായ ആദ്യത്തെ സമരാഹ്വാനം (കരഘോഷം). അന്ന് ആ സമരാഹ്വാനത്തിൽ ഒപ്പിട്ട അശോക്‌ലതാ ജെയിനിനെ യൂണിവേഴ്സിറ്റിയിൽ നിന്ന് പുറത്താക്കി. പക്ഷേ സ്റ്റുഡന്റ്സ് യൂണിയൻ ഇത്തരം നടപടികളെ അതിജീവിച്ചു, അടിയന്തരാവസ്ഥയെ അതിജീവിച്ചു. എനിക്കുറപ്പുണ്ട് ഇപ്പോഴുണ്ടായിരിക്കുന്ന ആക്രമണത്തെ നിങ്ങൾ ചെറുക്കുമെന്ന്.

കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളായി ആർ.എസ്.എസ്. ഈ സർവ്വകലാശാലയെ ദേശവിരുദ്ധ ശക്തികളുടെ കൂടാരമാണെന്നാണു എന്നും ചാപ്പകുത്തിയിട്ടുള്ളത്. (ഷെയിം വിളികൾ). അവർ ദേശീയത എന്ന് അവകാശപ്പെടുന്ന ആ‍ശയത്തെ നാം, നമ്മുടെ സർവ്വകലാശാല, എന്നും എതിർത്ത് വന്നിട്ടുണ്ട്. (കരഘോഷം) എന്താണ് അവർ പറയുന്ന അവരുടെ ദേശീയത? അമേരിക്കയിലെ വൈറ്റ്ഹൌസിന്റെ മുന്നിലെത്തുമ്പോൾ പെട്ടെന്ന് നിന്ന് പോകുന്നതാണു നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ കൂ‍ട്ടാളികളും പറയുന്ന ദേശീയത. ദേശീയത എന്താണെന്ന് അവർ അവിടെ വച്ച് മറന്ന് പോകുന്നു. പൊതുതെരഞ്ഞെടുപ്പ് സമയത്ത് "ഞാൻ ഒരു ഹിന്ദു ദേശീയവാദിയാണ്" എന്ന് അഭിമാനപൂർവം പ്രഖ്യാപിച്ച ഒരു ആർ.എസ്.എസ്. പ്രചാരക് ആണ് ഇപ്പോൾ നമ്മുടെ പ്രധാനമന്ത്രി. ഈ ദേശീയതയെ നമ്മൾ അംഗീകരിക്കുന്നില്ല. ഈ ദേശീയതയെ നമ്മൾ വെല്ലുവിളിക്കുന്നു.

കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് ഒരു സിനിമാ തിയറ്ററിൽ കുറച്ച് യുവാക്കളെ, ദേശീയഗാനം ആലപിക്കുന്ന സമയത്ത് എഴുന്നേറ്റ് നിൽക്കാഞ്ഞതിനു, ഇന്ത്യൻ പീനൽ കോഡിന്റെ സെക്ഷൻ 124 A രാജ്യദ്രോഹക്കുറ്റം ആരോപിച്ചു കൊണ്ട് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യം ലഭ്യമാകും മുമ്പ് അവർക്ക് രണ്ട് ആഴ്ച ജയിലിൽ കഴിയേണ്ടി വന്നു. അതായത് ഈ രാജ്യദ്രോഹക്കുറ്റനിയമം നമ്മുടെ രാജ്യത്ത് വളരെ വ്യാപകമായി, വിവേചനരഹിതമായി ഉപയോഗിച്ച് വരികയാണ്. നിങ്ങൾ കൂടംകുളം പദ്ധതിയെ എതിർക്കുകയാണെങ്കിൽ നിങ്ങൾ രാജ്യദ്രോഹിയായി - രാജ്യത്തിനെതിരെ യുദ്ധത്തിലേർപ്പെടുന്ന ഒരാളായി - മുദ്ര കുത്തപ്പെടുകയാണ്. ആ സമരത്തിന്റെ ഇടയ്ക്ക് ആയിരത്തിലേറെ പേർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചാർത്തപ്പെട്ടു. നിങ്ങൾ എന്ത് പ്രതിഷേധം സംഘടിപ്പിച്ചലും രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെടാം. അത് കൊണ്ട് തന്നെ, നമ്മൾ ഉന്നയിക്കുന്ന അടിസ്ഥാനപരമായ ആവശ്യം ഇന്ത്യൻ പീനൽ കോഡിൽ നിന്ന് രാജ്യദ്രോഹക്കുറ്റം ഉള്ള ഭാഗങ്ങൾ എ‍ടുത്ത് കളയുക എന്നതാണ്. (കരഘോഷം)

നമ്മൾ നിയമയുദ്ധം നടത്തുവാൻ തന്നെ പോവുകയാണ്. രാജ്യദ്രോഹക്കുറ്റ നിയമത്തിലെ അപാകതകൾ ദുരുദ്ദേശപരമായും വിവേചനരഹിതമായും ഈ സർവകലാശാലയിലെ വിദ്യാർഥികൾക്കെതിരെ പ്രയോഗിച്ചുവെന്നത് നിയമയുദ്ധത്തിലൂടെ നമ്മുക്ക് തെളിയിക്കുവാൻ കഴിയും.

മതനിരപേക്ഷത, ജനാധിപത്യം, അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം എന്നിവയിൽ തുടങ്ങി, നമ്മുടെ ഭരണഘടന അനുവദിച്ചു തന്നിട്ടുള്ള എല്ലാ അവകാശങ്ങളും അ‍ട്ടിമറിക്കപ്പെടുകയാണ്. ഇന്ത്യയിലെ ഏറ്റവും സംഘടിതമായ, പ്രബുദ്ധരായ വിദ്യാർഥികളെ പ്രതിനിധീകരിക്കുന്നത് കൊണ്ടാണ് ഈ കടന്നാക്രമണം ജെ.എൻ.യു-വിൽ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത്. നിങ്ങൾ ഇവിടെ ഒറ്റയ്ക്കല്ല. ജെ.എൻ.യു.-ൽ നിന്ന് പഠിച്ചിറങ്ങിയ എല്ലാ തലമുറകളിൽ പെട്ടവരും നിങ്ങളുടെ കൂടെയുണ്ട്.

ഇതൊരു ജെ.എൻ.യു. പ്രക്ഷോഭം മാത്രമല്ല, അതിനെക്കാൾ വിപുലമായ ഒരു സമരമാണിതിപ്പോൾ. വളരെ വിസ്തൃതമായ ആ‍ശയങ്ങളെ പ്രതിരോധിക്കുവാനാണു നമ്മൾ ഈ പ്രാക്ഷോഭത്തിലേർപ്പെടുന്നത്. മതനിരപേക്ഷത, ജനാധിപത്യം, അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം എന്നിവയിൽ തുടങ്ങി, നമ്മുടെ ഭരണഘടന അനുവദിച്ചു തന്നിട്ടുള്ള എല്ലാ അവകാശങ്ങളും അ‍ട്ടിമറിക്കപ്പെടുകയാണ്. ഇന്ത്യയിലെ ഏറ്റവും സംഘടിതമായ, പ്രബുദ്ധരായ വിദ്യാർഥികളെ പ്രതിനിധീകരിക്കുന്നത് കൊണ്ടാണ് ഈ കടന്നാക്രമണം ജെ.എൻ.യു-വിൽ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത്. നിങ്ങൾ ഇവിടെ ഒറ്റയ്ക്കല്ല. ജെ.എൻ.യു.-ൽ നിന്ന് പഠിച്ചിറങ്ങിയ എല്ലാ തലമുറകളിൽ പെട്ടവരും നിങ്ങളുടെ കൂടെയുണ്ട്.

ഈ സർവകലാശാലയിലെ അദ്ധ്യാപകരും നിങ്ങൾക്ക് ഉറച്ച പിന്തുണയുമായി മുന്നോട്ട് വന്നതിൽ അതിയായ സന്തോഷമുണ്ട്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാർത്ഥികൾ നിങ്ങൾക്ക് പിന്തുണയുമായി മുന്നോട്ട് വരുന്നുണ്ട്. ഇന്നലെ ചില ആളുകൾ ഞങ്ങളുടെ (പാർടി) ഓഫിസിൽ വന്നു മുന്നിലുള്ള ബോർഡിൽ 'പാക്കിസ്ഥാനി ഓഫിസ്' എന്ന് എഴുതിയിട്ടു. ഞങ്ങളുടെ പാർടിയുടെ (CPI(M)) ചരിത്രമെന്തെന്ന് അവർക്കറിയില്ല. 1965-ൽ ഇന്ത്യയും പാക്കിസ്ഥാനുമായി യുദ്ധം തുടങ്ങിയപ്പോൾ ഞങ്ങൾ പറഞ്ഞു ഈ യുദ്ധം അനാവശ്യമാണ്. യുദ്ധത്തിനു പകരം ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കൂ എന്ന്. ഉടനെ ഞങ്ങളെ പാക്കിസ്ഥാൻ അനുകൂലികൾ ആയിട്ടാണു മുദ്രകുത്തിയത്. രാജ്യദ്രോഹികൾ എന്നാരോപിച്ച് പാർടിയുടെ നേതാക്കളെ എല്ലാം ജയിലിലടച്ചു. ഞങ്ങളെ പാക്കിസ്ഥാൻ അനുകൂലികൾ എന്ന് വിളിക്കുന്നത് അത്കൊണ്ടുതന്നെ ഞങ്ങൾക്ക് പുതിയ കാര്യമല്ല. ഞങ്ങളെ ഒരു തരത്തിലും അത് ബാധിക്കുന്നില്ല.

അഫ്സൽ ഗുരുവിന്റെ വധശിക്ഷയ്ക്കെതിരെ ഞങ്ങളുടെ പാർടി കൃത്യമായ നിലപാടുകൾ എ‍ടുത്തിരുന്നു. അദ്ദേഹത്തിന്റെ നിലപാടുകളോടോ രാഷ്ട്രീയത്തോടോ യോജിക്കുന്നത് കൊണ്ടല്ല, മറിച്ച് അദ്ദേഹത്തിനു നീതി ലഭ്യമായില്ല എന്ന് ഞങ്ങൾക്ക് മനസ്സിലായത് കൊണ്ടാണ്. ഞങ്ങൾ വധശിക്ഷയ്ക്ക് എതിരാണ്. ദേശദ്രോഹിപ്പട്ടം ചാർത്തി എന്നത് കൊണ്ട് ഞങ്ങൾ മിണ്ടാതെയിരിക്കുവാൻ പോകുന്നില്ല. സാധാരണ മനുഷ്യരുടെയും അദ്ധ്വാന വർഗത്തിന്റെയും താൽപ്പര്യത്തിന്റെ കൂടെ നിൽക്കുന്നവരാണ് യഥാർത്ഥ രാജ്യസ്നേഹികൾ. ജനങ്ങളുടെ അവകാശങ്ങൾക്ക് മേൽ അധികാരവർഗം അക്രമങ്ങൾ ന‍ടത്തുകയാണെങ്കിൽ, അവരുടെ കൂടെ നിൽക്കുവാൻ ഞങ്ങൾ ഉണ്ടാകും.

ജെ.എൻ.യു. എന്തിന് വേണ്ടി നിലകൊണ്ടിരുന്നുവോ, അതിന് വേണ്ടി ജെ.എൻ.യു. സമൂഹം കഴിഞ്ഞ നാലു ദിവസമായി തികഞ്ഞ നി‍ശ്ചയദാർഡ്യത്തോടെയും ഐക്യത്തോടെയും നടത്തി വരുന്ന സമരത്തിനു അനുമോദനങ്ങൾ. ഈ സമരം വളരെ ദുഷ്കരമായിരിക്കും. എന്നിരുന്നാലും ഈ സമരത്തിൽ നമ്മൾ ജയിക്കുക തന്നെ ചെയ്യും.