ബംഗാളിലെ റാഡിക്കല്‍ ബുദ്ധിജീവി കസര്‍ത്ത്
ബംഗാളില്‍ തൃണമൂല്‍ - നക്സല്‍ നേതൃത്വത്തില്‍ രാഷ്ട്രീയ സര്‍ക്കസ് തുടരുകയാണ്. PCPA / CPI-Maoist / TMC സഖ്യത്തിന് ഒരു കപട ഇടതു-പുരോഗമന മുഖം മൂടി അണിയിക്കാന്‍ മേധാ പട്കരും സ്വാമി അഗ്നിവേഷും കൂട്ടരും ഇത്തവണയും പതിവ് തെറ്റിക്കാതെ ലാല്‍ഗഡിലെ റാലി ഗ്രൗണ്ടില്‍ എത്തി ചേര്‍ന്നു. 2011 ഇലെ തിരഞ്ഞെടുപ്പില്‍ തന്നെ ഈ സഖ്യത്തിന്റെ കണ്ണ് - രാഷ്ട്രീയം ഇത്രയും കാലം വര്‍ജ്ജ്യം ആയിരുന്ന റാഡിക്കല്‍ ബുദ്ധി ജീവികള്‍ക്ക് മമതയെ കുറിച്ച് സ്തുതി പാടാന്‍ തലയ്ക്കു ചുറ്റും നാക്ക്. എന്നാല്‍ അതെ സമയം, ജൈറുസ് ബനാജി CPI - Maoist രാഷ്ട്രീയ ലൈന്‍ വിശകലനം ചെയ്യുന്ന ഈ അഭിമുഖം വളരെ ശ്രദ്ധേയമാണ് .