സഫ്ദര്‍ ലാല്‍ സലാം!

ജനുവരി 2, 2011 - സഫ്ദര്‍ ഹഷ്മി രക്തസാക്ഷി ദിനം. ആ ധീര സഖാവ് കൊല ചെയ്യപ്പെട്ടിട്ടു 22 വര്‍ഷം തികയുന്നു.

എഴുത്തിലൂടെയും നാടകത്തിലൂടെയും ഗാനങ്ങളിലൂടെയും കലാസ്വാദകരുടെ പ്രശംസ മാത്രമല്ല തൊഴിലാളി വര്‍ഗ്ഗത്തിന്റെ അകമഴിഞ്ഞ സ്നേഹവാല്സല്യമാണ് ചെറുപ്പക്കാരനായ സഫ്ദര്‍ നേടിയെടുത്തത്. ദില്ലിയില്‍ മുനിസിപ്പല്‍ ഇലക്ഷന്‍ പ്രചാരണ വേളയില്‍ തെരുവ് നാടകം അവതരിപ്പിക്കുന്നതിനിടയിലാണ് സഖാവ് കോണ്ഗ്രസ് ഗുണ്ടകളുടെ ഭീകരമായ മര്‍ദ്ദനത്തിനു ഇരയാകുന്നതും കൊല്ലപ്പെടുന്നതും.

സഫ്ദര്‍ നേതൃത്വം നല്‍കിയിരുന്ന ജന നാട്യ മഞ്ച് (ജനം) എന്ന സംഘടന ഇന്നും തെരുവ് നാടകങ്ങള്‍ അവതരിപ്പിക്കുന്നു, വിവിധ സമര മുഖങ്ങളില്‍ വ്യക്തമായ ഇടതുപക്ഷ രാഷ്ട്രീയ കാഴ്ചപ്പാടോടെ അണിചേര്‍ന്നു പോരാട്ടം തുടരുന്നു. "ജനം" ദില്ലിയില്‍ ഒരു നാടക സദസ്സ് നിര്‍മ്മിക്കാനുള്ള ഉദ്യമത്തിലാണ്. കലാ-സാംസ്‌കാരിക-മാധ്യമ രംഗങ്ങള്‍ മൂലധനത്തിന്റെ പിടിയില്‍ അമര്‍ന്നു നിര്‍ജീവമാകുന്ന ഈ അവസരത്തില്‍, തൊഴിലാളി വര്‍ഗ്ഗത്തിനും പീഡിത ജന വിഭാഗങ്ങള്‍ക്കും അഭിമാനപൂര്‍വം സ്വന്തം എന്ന് വിശേഷിപ്പിക്കനുകുന്ന ഒരു സാംസ്‌കാരിക സദസ്സ്. 80-കള്‍ മുതല്‍ സഖാവ് സഫ്ദര്‍ കൊണ്ട് നടന്ന സ്വപ്നത്തിന്റെ സാക്ഷാല്‍ക്കാരം! സാധ്യമാകുന്ന അളവില്‍ സംഭാവനകള്‍ നല്‍കി ഈ സംരംഭത്തില്‍ അണി ചേരുമല്ലോ. കൂടുതല്‍ വിവരങ്ങള്‍ക്ക് http://sarkash.in സന്ദര്‍ശിക്കുക.