ഒരു സസ്പെന്‍സ് ത്രില്ലര്‍ സിനിമയേക്കാള്‍ ആകാംക്ഷാഭരിതമായ, 13-ആം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ സമാപിച്ചപ്പോള്‍, ഇരു മുന്നണികളിലും അവസാന നിമിഷം വരെ ഇഞ്ചോടിഞ്ച് പോരാടിയ മല്‍സരത്തില്‍ തുച്ഛമായ 2 നിയമസഭാംഗങ്ങളുടെ എണ്ണക്കൂടുതലില്‍ ഐക്യ ജനാധിപത്യ മുന്നണി കേവലഭൂരിപക്ഷം നേടുന്നതിനെയാണ് കേരളജനത കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. സാങ്കേതികമായി യു.ഡി.എഫ്. ജയിച്ചതായി കണക്കാക്കാമെങ്കിലും, മുന്നണി എന്ന നിലയില്‍ യു.ഡി.എഫ്. അമ്പേ പരാജയപ്പെട്ടു എന്നാണ് ഫലങ്ങള്‍ വായിക്കുമ്പോള്‍ ഒറ്റനോട്ടത്തില്‍ നിന്ന് തന്നെ മനസ്സിലാകുന്നത്.