യാത്രകള്‍ ഇഷ്ടപ്പെടുന്ന ഞങ്ങള്‍ രണ്ടു സുഹൃത്തുക്കള്‍. ഞങ്ങളുടെ മുന്നില്‍ മൂന്നു ദിവസം നീളുന്ന ഒരു വാരാന്ത്യം. ഒരു IT കമ്പനിയില്‍ വെച്ച് യാദൃഛികമായി കണ്ടു മുട്ടിയ രണ്ടുപേര്‍ ആണെങ്കിലും സിനിമ, മലയാള സാഹിത്യം, രാഷ്ട്രീയം, ചരിത്രം തുടങ്ങി ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും പൊതുവായ താത്പര്യം ഉള്ള വിഷയങ്ങളുടെ ലിസ്റ്റ് നീണ്ടതാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് വായിക്കുകയോ പഠിക്കുകയോ ചെയ്തിട്ടുള്ള സാഹിത്യം അപരിചിതം ആയ ഏതോ ഭാഷയില്‍ മണിക്കൂറുകളോളം ചര്‍ച്ച ചെയ്യുന്ന ഞങ്ങള്‍ ഓഫീസിലെ മറ്റുള്ളവര്‍ക്ക് പലപ്പോഴും അത്ഭുത ജീവികള്‍ ആയിരുന്നു.