കൈക്കോട്ട്‌ ഉയര്‍ത്തിപ്പിടിച്ച്‌ പ്രാണരക്ഷാര്‍ത്ഥം ഓടുകയാണ്‌ സഹായി നാരായണന്‍. അയാളെ ഇട്ടോടിക്കുകയാണ്‌ കുഞ്ഞിക്കണ്ണന്‍മാഷും കൂട്ടരും. എല്ലവര്‍ക്കും സഹായിനാരായണനെ വെണം .അവനെ ഇങ്ങിനെ ഇട്ടോടിക്കാതെടാ...ചൂലുയര്‍ത്തിപ്പിടിച്ച്‌ സഹായിനാരായണന്റെ അമ്മ അലറിവിളിക്കുന്നുമുണ്ട്‌." നിനക്കുമില്ലെടാ തണ്ടും തടിയുമുള്ള ഒരു മോന്‍ അവനെക്കൊണ്ട്‌ കണ്ടം കൊത്തിച്ചാലെന്താ....."സഹായി നാരായണന്റെ അമ്മ ചോദിക്കുകയാണ്‌... "കുഞ്ഞിക്കണ്ണന്‍ മാഷിന്റെ മകന്‍ കണ്ടം കൊത്ത്വേ..... അയിനാണൊ ഓന്‍ വല്ല്യേ യൂണിവേഴ്സിറ്റീന്‌ പാസ്സായത്‌ ...