ഇന്ത്യ 66-ാം റിപ്പബ്ലിക്‍ ദിനം ആചരിക്കുന്ന ഈ വേളയില്‍, രാജ്യത്തെ ഇന്നത്തെ സ്ഥിതിഗതികളെ പറ്റി ഒരു അവലോകനം നടത്തേണ്ടത് അത്യാവശ്യമാണ്. 1950 ജനുവരി 26-ാം തീയതി ഭരണഘടന പ്രാബല്യത്തില്‍ വന്നത് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. ഭരണഘടനാ നിബദ്ധമായിട്ടാണ് പാര്‍ലമെന്ററി ജനാധിപത്യ സംവിധാനം നിലവില്‍ വന്നത്.

ജനാധിപത്യത്തോടുള്ള ജനങ്ങളുടെ പ്രതിജ്ഞാബദ്ധത മൂലവും ബഹുജനപ്രക്ഷോഭങ്ങളാലും ജനാധിപത്യസമരങ്ങളാലും ഇന്ത്യയിലെ ജനാധിപത്യ സംവിധാനം, ഇന്ത്യന്‍ ഭരണകൂടത്തിന്റെ ബൂര്‍ഷ്വാ-ജന്മിത്വ സവിശേഷതകള്‍ മൂലമുണ്ടായ വെല്ലുവിളികളെ അതിജീവിച്ചു.

"ഗുലാം അലിയെ പാടിക്കില്ലെന്ന് ഇപ്പോള്‍ ആദ്യമല്ല നമ്മള്‍ കേള്‍ക്കുന്നത്. ഒരു പത്തുപതിനഞ്ചുകൊല്ലം മുന്‍പ് ഇതേ ബഹളം ഉണ്ടായത് നല്ല ഓര്‍മ്മയുണ്ട്. അക്കാലത്ത് ഞാന്‍ സ്ഥിരം കഥയെഴുതുന്ന ഒരാളായിരുന്നു. ഉള്‍വിളി അക്കാലത്തെഴുതിയതാണ്. അന്ന് അത് കൊള്ളാവുന്ന ഒരു പ്രസിദ്ധീകരണത്തിലും അച്ചടിച്ചുവന്നില്ല. പിന്നീട്, എന്റെ കഥാസമാഹാരത്തില്‍ ഉള്‍പ്പെടുത്തി. ഇപ്പോള്‍, ഗുലാം അലി വീണ്ടും വിവാദകാരണമാകുന്നതും അദ്ദേഹത്തെ പാടിക്കാനും പാടിക്കാതിരിക്കാനും ബഹളങ്ങള്‍ നടക്കുകയും ചെയ്യുമ്പോള്‍ ഓര്‍മ്മകള്‍ ഇരുട്ടടിയടിക്കുന്നു. ഇന്ന് കോഴിക്കോട് അദ്ദേഹം പാടുമ്പോള്‍ എനിക്ക് ഈ കഥ ആളുകള്‍ക്കു മുന്‍പാകെ വയ്ക്കാന്‍ തോന്നുന്നു.

രിത്രത്തെ അതിലെ സൂക്ഷ്മവും ആന്തരികവുമായ വൈരുദ്ധ്യങ്ങളെ മുഴുവൻ അടർത്തി മാറ്റി തങ്ങൾക്ക് അനുകൂലമാം വണ്ണം രേഖീയമായ ഒരു ആഖ്യാനമായി പുനരവതരിപ്പിക്കുക എന്നത് കാലാകാലങ്ങളായി ഇതേ ചരിത്രത്തിന്റെ ഭാഗമായ അധികാര മാറ്റങ്ങൾക്ക് സമാന്തരമായി നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണ്. അനിവാര്യമെന്നോണം അധികാര നിർമ്മിതമായ ഒരു കല്പിതാഖ്യാനം എന്ന നിലവിട്ട് വസ്തുനിഷ്ഠമായ ചരിത്രം എന്ന ഒരു സാദ്ധ്യത തന്നെ ഉണ്ടാവുന്നത് അടുത്ത കാലത്താണ്. അത്തരം ഒരു സാദ്ധ്യത മുന്നോട്ട് വച്ചത് ശാസ്ത്രവുമാണ്. അവിടം മുതൽക്കാണ് ചരിത്രത്തിന് അധികാരനിരപേക്ഷമായ ഒരു നിലനിൽപ്പ്‌ തന്നെ സാദ്ധ്യമായത് എന്ന് പറയാം.

ഭരണഘടനാദിനം ആചരിച്ചു കൊണ്ട് രാജ്യസഭയുടെ പ്രത്യേക സംവാദത്തിൽ CPI(M) ജനറൽ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം. നതാഷ ജെറിയുടെ പരിഭാഷ

''തയ്യാറെടുപ്പ് ഒരു കുറ്റകൃത്യമല്ല'' - രാജ്യത്തെ പരമോന്നത നീതിപീഠം 1992 നവംബറിലെ അവസാനദിനങ്ങളിലൊന്നില്‍ പറഞ്ഞതാണിത്. ബാബ്‌രി മസ്ജിദില്‍ കര്‍സേവ നടത്താൻ സംഘ്പരിവാര്‍ തയ്യാറെടുത്തു നില്‍ക്കുമ്പോഴായിരുന്നു ഈ പരാമര്‍ശം.

The ongoing Lok Sabha elections are tipped to be a face-off between secular and communal parties. But given the gravity of the situation, isn’t it a bit surprising that nobody has been talking about the left parties in general and the CPI(M) in particular which have upheld secular credentials throughout their history? Along with this, it is the alternate development model and a pragmatic vision, as stated in CPI(M)'s manifesto that makes it different from other parties in the fray.

നരാധമൻ അയ്യങ്കാർ എഴുതിയ ചരിത്രത്തിൽ മോഡീശ്വരത്തിന്റെ പിറവി സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. നൂറ്റാണ്ടുകൾക്ക് മുമ്പ് ഇത് കണ്ണില്ലാത്ത തീവ്രവാദത്തിന്റെ ഈറ്റില്ലമായിരുന്നു. അവതാരം ഉണർന്നു. അസുരവാദ്യങ്ങൾ തകർന്നു. നിണമുണങ്ങാത്ത തൃശ്ശൂലങ്ങളിൽ ചെകുത്താന്റെ ഗർഭങ്ങളെ നുള്ളിയെടുത്തു. തൊലിയുരിഞ്ഞ ലിംഗം ആര്യന്റെതല്ല; അറുത്തൂ തല തന്നെ. പിന്നെ നാട്ടിൽ പൂവുൽസവങ്ങളാടി. കൊയ്ത്തു പാട്ടിൽ പുതിയ ചേകവൻ തളിർത്തു. വളക്കൂറുള്ള നനുത്ത മണ്ണിൽ തഴച്ചു വളർന്നൂ കെട്ടിടങ്ങൾ. ഗുൽമോഹറും ചെമ്പകവും ചെമ്പരത്തിയും കാവിയുടുപ്പിട്ടു വിരിഞ്ഞു.