അച്ചടി, ദൃശ്യ മാധ്യമ രംഗങ്ങളിലെ ശ്രദ്ധേയനായ മാധ്യമപ്രവര്‍ത്തകന്‍. "ഓഗസ്റ്റ് ക്ലബ്ബ്" എന്ന സിനിമയുടെ സംവിധായകന്‍. പകല്‍ നക്ഷത്രങ്ങള്‍, പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയ്ന്റ് തുടങ്ങി പതിനെട്ടില്‍ പരം സിനിമകളിലെ അഭിനേതാവ്. സമകാലികം, മാജിക് ലാന്റേണ്‍ തുടങ്ങി ശ്രദ്ധേയമായ ടെലിവിഷന്‍ പരിപാടികളുടെ നിര്‍മാതാവും അവതാരകനും. മീരായനം, കൊച്ചിന്‍ ഹനീഫ, ലോഹിതദാസ്, കിം കി ദക്കിന്റെ തിരക്കഥകള്‍, മോട്ടോര്‍ സൈക്കിള്‍ ഡയറീസ്, കിം കി ദക്ക് - വയലന്‍സ് & സയലന്‍സ് എന്നീ ഗ്രന്ഥങ്ങളുടെ രചയിതാവ്. ചലച്ചിത്രനിരൂപകന്‍. ഇങ്ങനെ വിവിധ മേഖലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ്‌ ശ്രീ. കെ. ബി. വേണു.

ഡോ. ബി. ആര്‍. അംബേദ്‌കറും മുല്‍ക് രാജ് ആനന്ദും 1950-ല്‍ ബോംബെയിലെ കുഫെ പരേഡില്‍ വച്ച് നടത്തിയ സംഭാഷണം ശ്രീ. കെ. കെ. ബാബുരാജ്‌ പരിഭാഷപ്പെടുത്തി സൂചകം മാസികയുടെ 2002 മെയ് ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദളിത് വിമോചനപ്രസ്ഥാനങ്ങളും സോഷ്യലിസ്റ്റുചേരിയിലെ പ്രസ്ഥാനങ്ങളൂം ഒന്നിച്ചു അണിനിരക്കേണ്ട ചരിത്രപരമായ കടമ വെളിപ്പെടുത്തുന്ന പ്രസ്തുത അഭിമുഖം ബോധി പുന:പ്രസിദ്ധീകരിക്കുന്നു.

മുല്‍ക്ക് രാജ്‌ ആനന്ദ്‌ (ആനന്ദ്‌): നമസ്‌കാരം, ഡോ. അംബേദ്‌കര്‍.

1. രാഷ്ട്രീയപ്രവര്‍ത്തകന്‍, മാധ്യമപ്രവര്‍ത്തകന്‍, വിമര്‍ശകന്‍, അഭിഭാഷകന്‍, എഴുത്തുകാരന്‍ - ഇങ്ങനെ അനവധി മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ആളാണല്ലോ താങ്കള്‍. ഇതില്‍ ഏതിനോടെങ്കിലും കൂടുതല്‍ മമത പുലര്‍ത്താറുണ്ടോ?

സ്വതന്ത്ര സോഫ്‌റ്റ്‌വെയര്‍ ഫൗണ്ടേഷന്റെ സ്ഥാപകനും സജീവ പ്രവര്‍ത്തകനുമായ റിച്ചാര്‍ഡ് മാത്യു സ്റ്റാള്‍മാനുമായിട്ട് ഫ്രണ്ട്‌ലൈനിനു വേണ്ടി പ്രശാന്ത് രാധാകൃഷ്ണന്‍ നടത്തിയ അഭിമുഖത്തിന്റെ ഒരു സ്വതന്ത്ര പരിഭാഷയാണ് ഇത്. “സ്വതന്ത്ര സോഫ്‌റ്റ്‌വെയര്‍, സ്വാതന്ത്ര്യം, വിദ്യാഭ്യാസം” എന്ന വിഷയത്തെ സംബന്ധിച്ച് ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൗണ്ടേഷന്‍ തമിഴ്നാടിന്റെ (FSFTN) ആഭിമുഖ്യത്തില്‍ ഐ.ഐ.റ്റി. മദ്രാസില്‍ വെച്ചു നടത്തിയ പ്രഭാഷണത്തില്‍ പങ്കെടുക്കുവാന്‍ എത്തിയതായിരുന്നു സ്റ്റാള്‍മാന്‍.

വടകരക്കാരനായ ശ്രീ ബാലന്‍ ഒരിക്കല്‍ പോലും ഇന്ത്യക്ക് പുറത്ത് സഞ്ചരിച്ചിട്ടില്ല. പക്ഷെ ആ മനസ്സ് വേറൊരു കാലഘട്ടത്തിലെ ബെര്‍ലിനും, ജെനയും, മാന്‍ചെസറ്ററും ഒക്കെ കണ്ടിറ്റുണ്ട് . വായന മനുഷ്യമനസ്സുകള്‍ക്കു ചിറകുകള്‍ സമ്മാനിക്കും എന്നുള്ളത് സത്യം. മാര്‍ക്സിനെ കുറിച്ച് സംസാരിക്കുമ്പോള്‍ ആ കണ്ണുകളില്‍ ഒരു തിളക്കം, മുഖത്ത് ഒരു വെളിച്ചം. മാര്‍ക്സിന്റെ ജീവിതത്തെ കുറിച്ച് വാചാലന്‍ ആകുമ്പോളും, 'നമ്മുടെ സഖാവി'നെ (ശ്രീ ഈ.എം.എസ് നമ്പൂതിരിപ്പാട്) കുറിച്ചു പറയാന്‍ പുള്ളി മറക്കുന്നില്ല. 1957 ശ്രീ ബാലന്‍ നല്ലതു പോലെ ഓര്‍ക്കുന്നു. അന്ന് വടകരയുടെ വീഥികളില്‍ ചുവന്ന പോസ്റ്ററുകള്‍ ഇല്ലായിരുന്നു.

null

സര്‍ഗ്ഗധാര: എന്നു മുതലാണ് കവിതയുടെ 'കണ്ണട' ധരിച്ചത്?

മുരുകന്‍ കാട്ടാക്കട: ചെറുപ്പകാലത്തുതന്നെ കവിതയെഴുത്തുന്ന ശീലമുണ്ടായിരുന്നു, സ്കൂളില്‍ പടിക്കുമ്പോള്‍ കവിതകളെഴുതി പലരുമായി പങ്കുവെയ്ക്കാറുണ്ടായിരുന്നു. 1998 മുതലാണ് കവിത എഴുതി ശ്രദ്ധിക്കപെട്ടത്.

സര്‍ഗ്ഗധാര: മുരുകന്‍ കവിതകളെ ആഗോളീകരണത്തിന്റെ അധിനിവേശത്തിനെതിരെയുള്ള പ്രതിരോധത്തിന്റെ കവിത എന്നു വിശേഷിപ്പിച്ചാല്‍?

ഇന്നത്തെ നവ ലിബറല്‍ യുഗത്തില്‍ മാര്‍ക്സിസത്തിന്റെ പ്രസക്തിയെ കുറിച്ച് പീ ജിയുമായി ഒരു സംഭാഷണം. ആഗോളീകരണം, സ്വകാര്യവത്കരണം, ഉദാരവത്കരണം തുടങ്ങിയ നവ ലിബറല്‍ നയങ്ങളിലൂടെ പഴയ സാമ്രാജ്യത്വ ആധിപത്യം പ്രച്ഛന്നരൂപത്തില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അവക്കെതിരായ ഒരു താത്വികായുധമെന്ന നിലയില്‍ മാര്‍ക്സിസം-ലെനിനിസത്തെ കവച്ചു വെക്കാന്‍ പോന്ന മറ്റൊരു സിദ്ധാന്തവും ഇന്ന് മാനവരാശിയുടെ മുന്‍പിലില്ല എന്ന് അദ്ദേഹം അടിവരയിട്ടു പറയുന്നു.

Working as a member of the volunteer team from JJSS (Jan Jagran Sakhti Sangathan) that conducted social audits in three panchayats, I had the opportunity to meet Comrade. Giranand Paswan, a Communist Party of India member and former upa-mukhiya and ward member of Gorraha-Vishanpur panchayat. Com. Giranand is a district council member of CPI, state council member of Khet Mazdoor Union (Union of peasants) and former director of Indian Public Theatre Association (IPTA) of Araria district. Warm and knowledgeable, Com. Giranand struck a cord with the audit team at once.

പയ്യന്നൂര്‍ കോളേജിന്റെ "എന്റെ തങ്കത്തിന്.." എന്ന 2010 കോളേജ് മാഗസിനില്‍ "നാല് പെണ്ണുങ്ങള്‍" എന്ന പംക്തിയില്‍ വന്ന ലേഖനം. തയ്യാറാക്കിയത് മൂന്നാം വര്‍ഷ ബി.എ. മലയാളം വിദ്യാര്‍ത്ഥികളായ സി. എച്ച്. മനു, റഷീദ് കുമാര്‍, ഗംഗേഷ്.