അച്ചടി, ദൃശ്യ മാധ്യമ രംഗങ്ങളിലെ ശ്രദ്ധേയനായ മാധ്യമപ്രവര്ത്തകന്. "ഓഗസ്റ്റ് ക്ലബ്ബ്" എന്ന സിനിമയുടെ സംവിധായകന്. പകല്‍ നക്ഷത്രങ്ങള്‍, പ്രാഞ്ചിയേട്ടന് ആന്റ് ദ സെയ്ന്റ് തുടങ്ങി പതിനെട്ടില്‍ പരം സിനിമകളിലെ അഭിനേതാവ്. സമകാലികം, മാജിക് ലാന്റേണ്‍ തുടങ്ങി ശ്രദ്ധേയമായ ടെലിവിഷന്‍ പരിപാടികളുടെ നിര്‍മാതാവും അവതാരകനും. മീരായനം, കൊച്ചിന് ഹനീഫ, ലോഹിതദാസ്, കിം കി ദക്കിന്റെ തിരക്കഥകള്‍, മോട്ടോര്‍ സൈക്കിള്‍ ഡയറീസ്, കിം കി ദക്ക് - വയലന്‍സ് & സയലന്‍സ് എന്നീ ഗ്രന്ഥങ്ങളുടെ രചയിതാവ്. ചലച്ചിത്രനിരൂപകന്‍. ഇങ്ങനെ വിവിധ മേഖലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് ശ്രീ. കെ. ബി. വേണു.